2016, ഡിസംബർ 15, വ്യാഴാഴ്‌ച

ഭാഗം 3സമൂഹത്തോട് പറയാനുള്ളത്!!!!

ഭഗവദ് ഗീതാ തത്ത്വപ്രകാരം ഒരു മനുഷ്യന്റെ കർമ്മ ഗുണം അഥവാ കർമ്മത്തിന്റെ ഘടന അനുസരിച്ചാണ് അയാളുടെ ജാതി വർണ്ണം മുതലായവ കണക്കാക്കുക. ഇവിടെ കർമ്മം എന്ന് പറയുന്നത് കുലത്തൊഴിൽ ആണെന്നാണ് ധരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഭഗവദ്ഗീത മൂന്നാം അദ്ധ്യായം 35 -ആം ശ്ലോകം എങ്ങിനെയാണ് ഒരാളുടെ കർമ്മം നിശ്ചയിക്കുന്നത് എന്നും,അതുവഴി അയാളുടെ ജാതി തീരുമാനിക്കുന്നത് എന്നും വ്യക്തമായി ശാസ്ത്രീയമായി പറഞ്ഞിട്ടുണ്ട്.---നന്നായി അനുഷ്ടിക്കപ്പെട്ട പരധർമ്മത്തേക്കാൾ ഗുണമില്ലാത്തതായാലും സ്വ ധർമ്മം അധികം ശ്രേയസ്കരമാകുന്നു--ഇതാണ് ആ ശ്ലോകത്തിന്റെ അർത്ഥം

പരധർമ്മം എന്നതും സ്വധർമ്മം എന്നതും വളരെ തെറ്റായ രീതിയിലാണ് സമൂഹത്തിൽ പ്രചരിച്ചിട്ടുള്ളത്.ചിന്മയാനന്ദജി പറയുന്നു----ജനനമെന്ന യാദൃശ്ചികത്വം മൂലം ഒരാളിൽ വന്നു ചേരുന്ന ജാതിത്തൊഴിലല്ല സ്വധർമ്മം.മുൻ ജന്മ കർമ്മം മൂലം ഒരാളിൽ നിക്ഷിപ്തമായ ജന്മ വാസനയാണ് അയാളൂടെ ധർമ്മം.---അതായത് ഒരു നെയ്ത്തുകാരന്റെ കുടുംബത്തിൽ വന്നു പിറന്നവന്റെ ധർമ്മം നെയ്ത്ത് ആയിക്കൊള്ളണം എന്നില്ല.ചെറുപ്പത്തിലേ അയാൾക്ക് സംഗീതത്തിലാണ് അഭിരുചി എങ്കിൽ അയാൾ ഒരു ഭാഗവതർ ആകേണ്ടതാണ് അതാണ് അയാളുടെ സ്വ ധർമ്മം .അതിനനുസരിച്ച് അയാൾ ഗാന്ധർവ്വ വേദം കൈകാര്യം ചെയ്യുന്ന ഗന്ധർവ്വ കുലജാതനാണ് എന്നാണ് അർത്ഥം.ഗന്ധർവ്വന്മാരിൽ ബ്രാഹ്മണത്വമാണ് അയാളിൽ പ്രതിഫലിക്കുന്ന വർണ്ണ വ്യവസ്ഥ.

സംഗീതം ഗാന്ധർവ്വ വേദമായതിനാൽ അയാൾ സാമ വേദത്തിന് ജന്മവാസനയാൽ അധികാരിയും ആണ്. വേദാധികാരി ആയതിനാൽ ബ്രാഹ്മണ കുലവുമാണ്. എന്നാൽ വളരെ തെറ്റായ രീതിയിൽ അയാൾ ജനിച്ച കുലത്തിന്റെ ധർമ്മമായ നെയ്ത്ത് കാരൻ എന്ന വൈശ്യ വർണ്ണം അയാളിൽ അടിച്ചേൽപ്പിക്കപ്പെടുന്നു.ബ്രാഹ്മണ കുലത്തിൽ ജനിച്ച ഒരുവൻ കൃഷിയിലാണ് അയാളുടെ ജന്മ വാസനയെങ്കിൽ ഈ ഗീതാ ശാസ്ത്രപ്രകാരം അയാൾ എങ്ങിനെ ബ്രാഹ്മണനാകും?

ഈ ഭഗവദ് ഗീതാ തത്ത്വമാണ് നാം ജീവിതത്തിൽ പകർത്തേണ്ടത്.സമൂഹത്തിൽ ഇന്ന് നടക്കുന്ന കാര്യങ്ങളിൽ കുടുങ്ങാതെ ഈ വിവരം ഓരോ വ്യക്തികളിലും എത്തിക്കുക എന്നതായിരിക്കണം സമുദായ സംഘടനകളുടെ ധർമ്മം. ജന്മ വാസന മറ്റൊന്നായിരീക്കേ അതിന് വിപരീതമായി ഒരു നമ്പൂതിരിയോ അയ്യരോ പൂജാരി ആയെങ്കിൽ അത് അധർമ്മവും നികൃഷ്ടവും ആണ്.അത് കൊണ്ട് കൂടിയാണ്  പല ക്ഷേത്രങ്ങളിലും പൂജയിൽ സമൂഹം തൃപ്തരാകാത്തത്.സ്വന്തം വാസന അനുസരിച്ചല്ലാത്ത ഏതു കർമ്മവും പരധർമ്മമാണ്.    ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ