2016, ഡിസംബർ 8, വ്യാഴാഴ്‌ച

പ്രതികരണങ്ങൾ

സുനന്ദ കുറ്റിപ്പുറം,മലപ്പുറംജില്ല --നമസ്കാരം സാർ സാറിന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.വളരെ വ്യത്യസ്ഥമായ കാഴ്ച്ചപ്പാടിലൂടെ സാറിന്റെ വിലയിരുത്തൽ എനിക്ക് വളരെ പ്രയോജനപ്പെടുന്നു.പല തെറ്റായ ധാരണകളും തിരുത്താൻ കഴിഞ്ഞു.പല പണ്ഡിതന്മാരും പറയുന്ന കാര്യങ്ങൾ സാറിന്റേതായ ശൈലിയിൽ പറയുമ്പോൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദം തന്നെ!സാർ മഹാഭാരതം വ്യാസൻ പറഞ്ഞു ഗണപതി എഴുതി എന്ന് പറയുന്നു.ചിലർ പറയുന്നു മഹാഭാരതം ആദ്യം ഇത്രയൊന്നും ഉണ്ടായിരുന്നില്ല പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടതാണ് എന്ന്.ഗീത മഹാഭാരതത്തിൽ ഉള്ളതല്ലെന്നും അതിൽ പിൽക്കാലത്ത് ആരോ ചേർത്തതാണ് എന്നും സാർ അതിന് വ്യക്തമായ ഒരു മറുപടി പറയാമോ?

മറുപടി
*******
വ്യാസൻ ആദ്യം എഴുതിയത് 8800 കാരികകളുള്ള ജയ എന്ന ഇതിഹാസമായിരുന്നു.കടപയാദി സംഖ്യ എന്നൊരു സമ്പ്രദായം ഉണ്ട് .
കാദിനവ---ക,ഖ,ഗ,ഘ,ങ,ച,ഛ,ജ,ഝ
ടാദിനവ-----ട,ഠ,ഡ,ഢ,ണ,ത,ത്ഥ,ദ,ധ
പാദിപഞ്ച--പ,ഫ,ബ,ഭ,മ
യദ്യഷ്ട------യ,ര,ല,വ,ശ,ഷ,സഹ,ള

മേൽ പറഞ്ഞതിൽ ജ എന്ന അക്ഷരം കാദി നവയിൽ  എട്ടാമത്തെ ആണെന്ന് കാണാം  യ എന്നത് യദ്യഷ്ടയിൽ ഒന്നാമത്തേതും  അപ്പോൾ. 81. അതിനെ തിരിച്ചിടുക അപ്പോൾ 18.

വ്യാസൻ തന്റെ ശിഷ്യന്മാരെ വിളിച്ചു.പൈലൻ,വൈശമ്പായനൻ ,ജമിനി,സുമന്തു,സ്വന്തം പുത്രനായ ശുകൻ എന്നീ 5 പേരാണ് വ്യാസന്റെ പ്രധാന ശിഷ്യഗണങ്ങൾ .പണ്ട് ശിഷ്യരെ ഗണങ്ങൾ എന്നു പറഞ്ഞിരുന്നു.അവർക്ക് ഒരു നേതാവും ഉണ്ടാകും അങ്ങിനെയുള്ള ഗണങ്ങളുടെ പതിയെ അതായത് നേതാവിനെ ആണ് ഗണപതി എന്ന് പറയുന്നത്. ഇവിടെ ശ്രേഷ്ഠനായ ശുകനാണ് ഇവരുടെ നേതാവ് ആയതിനാൽ ഗണപതി എന്ന് ഇവിടെ പറയൂന്നത് ശുകനെയാണ്.പുരുഷാർത്ഥങ്ങളായ. ധർമ്മം,അർത്ഥം,കാമം,മോക്ഷം എന്നിവയെ നിലവിലുള്ള മഹാരാജാക്കന്മാരുടെ കഥയിലൂടെ വ്യാഖ്യാനിക്കണം എന്നും മഹത്തായ ഗീത ഇതിൽ ഉൾക്കൊള്ളിക്കണം എന്നും വ്യാസൻ ആവശ്യപ്പെട്ടു. കുരുക്ഷേത്രയുദ്ധം നടന്നത് 18 ദിവസമാണെന്നും ജയയുടെ വ്യാഖ്യാനമായ മഹാഭാരതം 18 അദ്ധ്യായങ്ങളിൽ ആക്കണമെന്നും,യുദ്ധത്തിൽ പ്രയോഗിച്ച അടവുകൾ 18 ആണെന്നും ഇതിൽ നിന്നും ഉരുത്തിരിഞ്ഞ വിദ്യ 18 ആണെന്നും ഇതിൽ നിന്നും 18 പുരാണങ്ങളും,18 ഉപപുരാണങ്ങളും ഉണ്ടാക്കണം എന്നും വ്യാസൻ ശിഷ്യരോട് പറഞ്ഞു.ശിഷ്യർ ഓരോരുത്തരും ഓരോ പുരുഷാർത്ഥങ്ങളെ പറ്റി പറഞ്ഞു.ശുകൻ അതെല്ലാം കേട്ട് നിലവിലൂള്ള മഹാരാജാക്കന്മാരുടെ ചരിത്രത്തിലൂടെ എഴുതി മഹാഭാരതം എന്ന ഒരു ലക്ഷം ശ്ലോകമുള്ള ഭാഗം മനുഷ്യർക്ക് നൽകി.എന്നാൽ ശുകൻ എഴുതിയത് ഒരു ലക്ഷം ശ്ലോകം മാത്രമായിരുന്നില്ല .ബാക്കി അടുത്ത പോസ്റ്റിൽ ( തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ