2016, ഡിസംബർ 14, ബുധനാഴ്‌ച

ദേശീയ ഗാനവും ചില ചിന്തകളും.

ദേശീയഗാനം സിനിമാ തിയേറ്ററുകളിൽ വേണമെന്നും അത് ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരിക്കണം എന്നുമുള്ള സുപ്രീം കോടതിയുടെ വിധിയെ ചിലർ എതിർക്കുന്നത് കാണുമ്പോൾ ഇവരൊക്കെ ഭാരതത്തിലായത് കൊണ്ടല്ലേ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്നു. ഏതൊരു വ്യക്തിക്കും ഉണ്ടാവേണ്ട ഒന്നാണ് രാഷ്ട്രത്തോടുള്ള ആദരവ് അത് ഇല്ലാതാകുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നത്.

ഈ രാജ്യത്ത് ജീവിച്ച് സുഖം അനുഭവിക്കുന്ന രാജ്യദ്രോഹികൾ ഉണ്ട് എന്ന് മനസ്സിലായി ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാ രാജ്യക്കാരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാറുണ്ട്. ഇവിടെ നമ്മുടെ ദേശീയ ഗാനം ആലപിക്കുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ തീർച്ചയായും രാജ്യസ്നേഹികളല്ല. അവരെ നമ്മൾ ശ്രദ്ധിച്ചേ മതിയാകൂ. ഇന്നൊരു പ്രശ്നം അഥവാ യുദ്ധം പാക്കിസ്ഥാനുമായി ഉണ്ടാവുകയാണെങ്കിൽ ഈ ദേശീയഗാനം ആലപിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ നിലപാട് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഇവിടെ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം കാട്ടവാനുള്ള ലൈസൻസ് എന്നാണ് ചില വിവരദോഷികൾ കരുതിയിരിക്കുന്നത്. മോഷ്ടിച്ച് ഉണ്ടാക്കിയ കള്ളപ്പണം നഷ്ടമാകുന്നതിന്റെ ദേഷ്യം തീർക്കാൻ കിട്ടുന്ന വഴികളൊക്കെ ഉപയോഗിക്കുക എന്ന ചിന്ത കൂടി ഇവരിലുണ്ട്. ഇത് വരെ അനുഭവിച്ച ദുസ്വാതന്ത്ര്യം ഇനി അനുഭവിക്കാൻ പറ്റില്ലല്ലോ എന്ന ചിന്തയും ഇക്കൂട്ടരെ പിടികൂടിയിരിക്കുന്നു. ഫാസിസ്റ്റ് ഭരണമാണ് ഇന്ത്യയിൽ എന്ന് അവർ രോദനം ചെയ്യുന്നു. പക്ഷെ എല്ലാ അധർമ്മങ്ങൾക്കും ഒരു തിരിച്ചടി ഉണ്ടാകും എന്ന തത്വം ഇവർ വിസ്മരിക്കുന്നു. കേന്ദ്രത്തിന് നേരേ തൊടുത്തുവിടുന്ന ആരോപണശരങ്ങൾ ഒന്നും ഫലവത്താകുന്നില്ല എന്നത് അവരെ  മാനസിക വിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു'.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ