2016, ഡിസംബർ 27, ചൊവ്വാഴ്ച

മനോബുദ്ധികളുടെ സൂക്ഷ്മ തലങ്ങൾ --ഭാഗം -4

പാഞ്ചാലി എന്നത് വ്യക്തി നാമമല്ല.ഗുണനാമമാണ് .അതായത് 5 ഗുണങ്ങൾ ഉളളവൾ ആരോ അവൾ പാഞ്ചാലി. ധർമ്മം,ശക്തി, വീര്യം,ദീർഘവീക്ഷണം ,നിഷ്കളങ്കസൗന്ദര്യം ഇവയാണ് ആ ഗുണങ്ങൾ.ആ ഗുണങ്ങൾക്കൊക്കെ പ്രതിനിധികളായി 5 പേര് അവിടെ ഉണ്ട് താനും.ഈ അർത്ഥത്തിലാണ് 5 ഭർത്താക്കന്മാർ എന്ന് പറയുന്നത്.

യുധീഷ്ഠിരന് പാഞ്ചാലിയിൽ കുട്ടി ജനിച്ചു എന്നാ പറയുന്നത്.അല്ലാതെ കൃഷ്ണയിൽ ജനിച്ചു എന്നല്ല.അതായത് യുധീഷ്ഠിരന്റെ ഭാര്യ പാഞ്ചാലിയായിരുന്നു എന്ന് സാരം.

ഇനി വാക്യാർത്ഥത്തിൽ എടുത്ത് പാഞ്ചാലിക്ക് 5 പേർ ഭർത്താക്കന്മാരായി ഉണ്ട് എന്ന് കരുതി മുന്നോട്ട് പോയാൽ ചില ചോദ്യങ്ങൾ ബാക്കിവരുന്നു. കരാറുപ്രകാരം ഒരു വർഷം ഒരാളുടെ കൂടെ എന്നാണല്ലോ! യുധീഷ്ഠിരന്റെ കൂടെ ഒരു വർഷം പിന്നെ ഭീമസേനന്റെ കൂടെ അങ്ങിനെ 5 പേർ .വീണ്ടും രണ്ടാമൂഴത്തിൽ ഇത് ആവർത്തിക്കുന്നു. അപ്പോൾ യുധീഷ്ഠിരന്റെ അടുത്ത് നിന്ന്  ഭീമന്റെ അടുത്തെത്തുമ്പോഴേക്കും യുധീഷ്ഠിരനിൽ നിന്നും പിറന്ന കുട്ടിക്ക് ഏകദേശം രണ്ട് മാസം പ്രായമാകുകയേ ഉള്ളൂ! അപ്പോൾ മാതൃ ധർമ്മം അനുഷ്ഠിക്കേണ്ട ആ സമയത്ത് മറ്റൊരു ഭർത്താവിനെ സ്വീകരിക്കാൻ ഒരു സ്ത്രീക്ക് കഴിയുമോ? ഏത് സമയത്തും തന്റെ കുഞ്ഞിനെ പ്പറ്റി ചിന്തിക്കുന്ന അവൾക്ക് രണ്ടാമത്തെ ഭർത്താവിനോട് നീതി പുലർത്താനാകുമോ? ഇങ്ങിനെ നിർബ്ബന്ധപ്രകാരം അധർമ്മം ചെയ്യാൻ അവളെ എന്തിന് പ്രേരിപ്പിക്കുന്നു? അതിന് മാത്രം പാഞ്ചാലി എന്ത് പാപമാണ് ചെയ്തത്?

വനവാസക്കാലത്ത് മക്കൾ എവീടെ ആയിരുന്നു? വേണമെങ്കിൽ ദ്രുപദന്റെ കൂടെ എന്ന് വാദത്തിന് പറയാം.അമ്മ വനത്തിൽ കിടന്ന് കഷ്ടപ്പെടുമ്പോൾ ഏത് മകനാണ് കൊട്ടാരത്തിൽ സുഖമായി കഴിയുക? ഇനി കഴിഞ്ഞാൽ ത്തന്നെ. ജയദ്രഥൻ പാഞ്ചാലിയെ  തട്ടിക്കൊണ്ട് പോയത് അറിഞ്ഞ് തന്റെയും കാവൽ അമ്മയ്ക്ക് ആവശ്യമാണ് എന്ന് കരുതി പ്രായപൂർത്തിയായ മക്കളെങ്കിലും അവരൂടെ കൂടെ ഇല്ലാതിരിക്കുമോ? വസ്ത്രാക്ഷേപ സമയത്ത് മക്കൾ എവിടെ ആയിരുന്നു? ഇതൊന്നും മഹാഭാരതത്തിൽ പറയുന്നില്ലല്ലോ!

അപ്പോൾ അവരുടെ കൂടെ വന്ന് താമസിക്കുന്ന മറ്റ് ഭാര്യമാരിൽ പിറന്ന മക്കളെ സ്വന്തം മക്കളെ പ്പോലെ കുറച്ച് ദിവസം പാഞ്ചാലി നോക്കി. ആ കുട്ടികളെയാണ്. അശ്വത്ഥാമാവ് വധിച്ചത്. എന്നാൽ മ  റ്റുള്ള ഭാര്യമാരിൽ പിറന്ന മക്കളുടെ പേര് വേറെ പറയുന്നുണ്ടല്ലോ എന്ന് വാദിച്ചേക്കാം. പക്ഷേ മറ്റു ഭാര്യമാരിൽ ഒരാൾ വീതമല്ല മക്കളെങ്കിലോ? --ചിന്തിക്കുക.ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം പറയാൻ കഴിയുമോ ആർക്കെങ്കിലും? *****

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ