2016, ഡിസംബർ 23, വെള്ളിയാഴ്‌ച

വിദ്യാധരനും, ആര്യയും പിന്നെ ജ്യോത്സ്യവും

വിദ്യാധരനും ആര്യയുംബ്രാഹ്മണ ദമ്പതികളാണ്.ശംസ്കൃത പണ്ഡിതനായ വിദ്യാധരൻ കുട്ടികളെ പഠിപ്പിച്ചു കിട്ടുന്നത് കൊണ്ടൊന്നും രണ്ടു മക്കളും കൂടീ അടങ്ങിയ കുടുംബം കഴിയില്ല.ക്ഷേത്രത്തിലെ പൂജ കൊണ്ട് കാര്യമായ സാമ്പത്തിക നേട്ടവും ഇല്ല. ശിവ ഭക്തനായ വിദ്യാധരൻ പരമശിവനോട് തന്റെ ദുരിതങ്ങൾ മുഴുവനും പറയും! എന്തേ തന്റെ കഷ്ടപ്പാട് ഭഗവാൻ കാണാത്തത്?

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. തന്റെ ദുരിതം ഇനി എത്രനാൾ ഉണ്ടാകും? ഏതായാലും പ്രസിദ്ധനായ കണ്ണൻ കുട്ടിപ്പണിക്കരെ കാണാൻ തീർച്ചയാക്കി. വിദ്യാധരനും ആര്യാദേവിയും ചേർന്ന് ജ്യോത്സ്യനെ കാണാൻ പോയി. ജാതകം നോക്കിയതും ജ്യോത്സ്യൻ പറഞ്ഞു. ഭഗവാൻ കനിയാതിരിക്കില്ല.അടുത്ത ഈ വർഷമാകുമ്പോളേക്കും  അങ്ങയുടെ ദുരിതം മുഴുവനും ഇല്ലാതാകും .കുടുംബത്ത് എെശ്വര്യം കയറി വരും. തീർച്ച.

സന്തോഷത്തോടെ ദമ്പതിമാർ അവിടെ നിന്നും പോന്നു. ഏതായാലും ഒരു വർഷം മതിയല്ലോ! ഉള്ളത് കൊണ്ട് വലിയ പ്രതീക്ഷയിൽ അവർ കഴിഞ്ഞു. അങ്ങിനെ ഇരിക്കേ ആര്യാ ദേവി ഗർഭിണിയായി. ആര്യയ്ക്ക്  അത് പ്രയാസമായിത്തോന്നി. ഐശ്വര്യം വരാൻ പോകുന്നു 'ഈ സമയം ഗർഭിണിയായി പ്രസവിച്ച് കുട്ടി ഒന്ന് വളരുന്നത് വരെ കഷ്ടപ്പെടണം. രണ്ട് കുട്ടികൾ ഉണ്ടല്ലോ, അവർ ഭർത്താവിനോട് പറഞ്ഞു - നോക്കൂ! ഇത് വേണ്ടാന്ന് വെച്ചാലോ? ഇപ്പോൾ ബാധ്യത ഒക്കെ തീർന്നു എന്ന് വിചാരിച്ചതാ ഇനിയും കുറേ നാൾ വിഷമിക്കണ്ടേ? ഭാര്യ പറയുന്നതിലും കാര്യമുണ്ട് എന്ന് കരുതിയ വിദ്യാധരൻ ഗർഭസ്ഥ ശിശുവിനെ കളയാൻ തന്നെ തീരുമാനിച്ചു

പ്രഗത്ഭനായ വൈദ്യരെ സമീപിച്ചു. മടിച്ചാണെങ്കിലും ബ്രാഹ്മണൻ ആവശ്യപ്പെട്ടതല്ലേ? വൈദ്യൻ സമ്മതിച്ചു 'ഗർഭസ്ഥ ശിശു ഭൂജാതനാകും മുമ്പേ പറന്നകന്നു '  ആര്യാദേവിക്ക് പൂർണ്ണ ആരോഗ്യം വീണ്ടുകിട്ടാൻ കുറേ താമസമെടുത്തു. ജ്യോത്സ്യൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും അവരുടെ ദുരിതങ്ങൾ കുറഞ്ഞില്ല. വിദ്യാധരൻ ക്ഷുഭിതനായി - അയാൾ കപട ജ്യോത്സ്യനാണ് മനുഷ്യനെ പറഞ്ഞു പ റ റിക്കുന്നവൻ. ഒന്ന് ചോദിച്ചിട്ട് തന്നെ കാര്യം!  ആര്യയും വിദ്യാധരനും ജ്യോത്സ്യനെ കണ്ടു - പ്രസിദ്ധനാണത്രേ! കള്ളൻ കാപട്യം പറഞ്ഞു .നടക്കുന്നു ' കോപം തീരുന്നത് വരെ ജ്യോത്സ്യനെ ശകാരിച്ചു.

തിരിച്ച് പോരും വഴി അമ്പലത്തിലെ ആൽത്തറയിൽ അവർ ഇരുന്നു. കുറച്ചപ്പുറത്ത് പ്രാകൃത വേഷത്തിൽ ഒരു വൃദ്ധൻ ഇരിക്കുന്നു. വൃദ്ധൻ ഇവരെ നോക്കി പറഞ്ഞു - അങ്ങിനെ രണ്ടാമത്തെ തെറ്റും ചെയ്തിട്ടാ വരവ് ഇല്ലേ?
വിദ്യാ- എന്ത് തെറ്റ്?
വൃദ്ധ- മഹാനായ ജ്യോത്സ്യനെ അപമാനിച്ചില്ലേ?
വിദ്യാ- അയാൾ പറയുന്നതൊന്നും ശരിയല്ല. തട്ടിപ്പാണ്.
വൃദ്ധ- അയാൾ എന്താ പറഞ്ഞത്?
വിദ്യാ- അടുത്ത വർഷം ഈ കാലമാകുമ്പോഴേക്കും ഐശ്വര്യം വരുമെന്ന് .
വൃദ്ധ-അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല തെറ്റ് നിങ്ങളാചെയ്തത്
വിദ്യാ- ഞങ്ങളോ?
വൃദ്ധ- അതെ 1 ഐശ്വര്യം പുത്ര രൂപത്തിൽ എത്താനായിരുന്നു വിധി' അവിവേകം മൂലം നിങ്ങൾ അത് തട്ടിത്തെറിപ്പിച്ചു

ഉത്തരം പറയാന റിയാതെ വിദ്യാധരൻ തല കുനിച്ചിരുന്നു.

ഈ കഥ സംഭവിച്ചതോ സംഭവിക്കാത്ത തോ ആകട്ടെ! ജോലിയുള്ള ഭാര്യാ ഭർത്താക്കന്മാരാകുമ്പോൾ ഇത്തരം കാര്യം ചെയ്തെന്നിരിക്കും. ചെയ്യുന്നത് മഹാപാപം കിട്ടാനുള്ള ഐശ്വര്യം നഷ്ടപ്പെട്ടത്തലും ആകാം.  വേണ്ട പ്രതിവിധി ചിലർ എടുത്തിട്ടുണ്ടാകും. അതിനേയും അതിജീവിച്ച് ഒരു ഭ്രൂണം വളർന്നാൽ അവൻ ഈ ലോകത്ത് ജീവിക്കേണ്ടവനാണ് വിഘ്നേശ്വരന്റെ കടാക്ഷം മൂലമാണ് ഗർഭ പ്രവേശം നടത്തിയത്. അതിനെ നശിപ്പിക്കണോ? ആ പാപം കഴുകിക്കളയാൻ എത്ര ജന്മം വേണ്ടിവരും? ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ