യുഗസന്ധ്യയിലെ ദുരന്തങ്ങൾ!!!!
ഓരോ യുഗം കഴിയുമ്പോളും ആ യുഗത്തിലുള്ള ശാസത്ര സാങ്കേതിക വിദ്യകളെ,സാമൂഹ്യ പശ്ചാത്തലങ്ങളെ എല്ലാം വിസ്മൃതിയിലാഴ്ത്തി വെറും ഓർമ്മകൾ മാത്രമായി അവശേഷിപ്പിക്കുന്നു കാലം..അടുത്ത യുഗ മധ്യത്തിലെത്തുമ്പോഴേക്കും കഴിഞ്ഞ യുഗത്തിലെ പുരോഗതി വിശ്വസിക്കാനാവാതെ കെട്ടുകഥയായി ചിത്രീകരിക്കുവാൻ ചരിത്രകാരന്മാർ ഉദയം ചെയ്യുന്നു.
ഇത് കലിയുഗം! അധർമ്മത്തിന്റെ കൂത്തരങ്ങ്! ഈ കാലഘട്ടം ആണ് ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മികച്ചത് എന്നാണ് ആധുനിക നിഗമനം! കാലഘട്ടത്തിൽ ചതുർയുഗങ്ങളെ ആരും അംഗീകരിക്കുന്നില്ല. പ്രത്യേകിച്ച് ചരിത്രകാന്മാർ.കിട്ടിയ ഏതാനും വസ്തുക്കളേയോ സംഭവങ്ങളേയോ ആധാരമാക്കിയുള്ള ഗവേഷണം മുഴുവനും ശരിയാവാൻ ഇടയില്ല. ലിപി ഉണ്ടായത്, എഴുത്ത് തുടങ്ങിയത് മുതലായവയെ കുറിച്ച് ഇന്ന് ലഭിക്കുന്ന അറിവുകൾ ഒരു കടംകഥ മാത്രമാണ് എന്ന് ചിന്തിച്ചാൽ അറിയാം'
മനുഷ്യന്റെ ഉൽപ്പത്തി എന്നോ? അന്ന് ആശയ വിനിമയവും ഉണ്ട്. അതിനൊരു ഭാഷയും അതിനൊരു വ്യാകരണവും ഉണ്ടായിരിക്കും. ഇന്നത്തെ സംസ്കൃതത്തിന് ഒരു മാതൃ ഭാവം ഉള്ള ഭാഷയുണ്ട് പാലി ഭാഷയും ബ്രാഹ്മി ലിപിയും ആണ് ആദിമകാലഘട്ടത്തിൽ സംസ്കൃതം ഇന്നത്തെ രീതിയിൽ വികസിച്ചിരുന്നില്ല. ബുദ്ധൻ കൈകാര്യം ചെയ്തിരുന്ന ഭാഷ പാലി ആയിരുന്നു. അപ്പോൾ അതിന് മുമ്പുള്ള ശ്രീകൃഷ്ണനും അതിനും മുമ്പുള്ള ശ്രീരാമനും കൈകാര്യം ചെയ്തിരുന്ന ഭാഷയേത്? വേദങ്ങൾ ഇന്ന് കാണുന്ന സംസ്കൃതത്തിൽ ത്തന്നെയാണോ അന്ന് രേഖപ്പെടുത്തിയിരുന്നത്? വാത്മീകി സംസ്കൃതത്തിൽ ആയിരുന്നോ രാമായണം രചിച്ചത്? പാണിനി മഹർഷി ക്ക് മുമ്പുണ്ടായിരുന്ന വ്യാഡിയുടേയും മറ്റും വ്യാകരണ സിദ്ധാന്തം ഇന്നത്തേതിൽ നിന്നും ഏതൊക്കെ തരത്തിലാണ് വ്യത്യാസം? ആ പ്രാകൃത സംസ്കൃതം പാലിയിൽ നിന്ന് ഉദയം കൊണ്ടതാണെങ്കിൽ ഏകദേശം ഏത് കാലഘട്ടത്തിൽ ബ്രാഹ്മി ലിപിയും ദേവനാഗരി ലിപിയും തമ്മിലുള്ള വ്യത്യാസം എന്ത്? ഭാരതത്തിലെ ഭാഷയായി അംഗീകരിക്കപ്പെട്ട ഉറുദുവിന് ഭാരതത്തിന് അന്യമായ അറബിഭാഷയുടെ ലിപി ( ഹിബ്രു ) ( ആണെന്ന് തോന്നുന്നു - എങ്ങിനെ വന്നു?- സംശയരഹിതമായ ഒരു മറുപടി ഇന്നും കിട്ടുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. കാരണം മനുഷ്യോൽപ്പത്തിയും മാനവ സംസ്കാരവും ഏകദേശം പതിനായിരം വർഷങ്ങളിൽ ഒതുക്കിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത് 'ഈ ചരിത്രങ്ങൾ വിശ്വസിക്കാൻ ഒരു സനാതന ധർമ്മ വിശ്വാസിക്ക് കഴിയില്ല.- ചിന്തിക്കക ((തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ