2016, ഡിസംബർ 26, തിങ്കളാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം -40 തിയ്യതി --26/12/2016

ഭഗവാൻ പറയുന്നു. എന്റെ ഉത്ഭവം ദേവഗണങ്ങളോ, മഹർഷിമാരോ അറിയുന്നില്ല എന്തെന്നാൽ ഞാൻ ഇവർക്കൊക്കെ എല്ലാ വിധത്തിലും ആദി കാരണമാകുന്നു.  എന്നെ ജന്മരഹിതനും  അനാദിയും ലോക മഹേശ്വരനും ആയിട്ട് ആരാണോ അറിയുന്നത്? അവൻ പാപങ്ങളിൽ നിന്നും പൂർണ്ണമായി മോചിക്കപ്പെടുന്നു.

സപ്തർഷികളും അവർക്ക് മുമ്പ് സനകാ ദികളും മനുക്കളുമെല്ലാം എന്റെ മനസ്സിൽ നിന്ന് ജനിച്ചവരാകുന്നു. ലോകത്തിലുള്ള പ്രജകളെല്ലാം അവരിൽ നിന്നുണ്ടായതാകുന്നു. എല്ലാറ്റിന്റേയും ഉൽപ്പത്തി സ്ഥാനം ഞാനാകുന്നു. സദാ സമയത്തും എന്നെ ഭജിക്കുന്നവർക്ക് എന്നെ പ്രാപിക്കുന്നതിനാവശ്യമായ ബുദ്ധിയോഗത്തെ ഞാൻ കൊടുക്കുന്നു.  ഹേ ! പരമപുരുഷാ സത്യത്തിൽ അങ്ങു മാത്രമേ അങ്ങയെ അറിയുന്നുള്ളൂ!അതിനാൽ എന്തെല്ലാം വിഭൂതികളെ കൊണ്ട് ഈ ലോകമാകെ നിറഞ്ഞ് അങ്ങ് സ്ഥിതി ചെയ്യുന്നുവോ അത് മുഴുവൻ പറഞ്ഞു തന്നാലും അർജ്ജുനൻ ആവശ്യപ്പെട്ടു.

എന്റെ വിഭൂതിയെപ്പറ്റി പറഞ്ഞാൽ അതിനൊരവസാനമില്ല. എങ്കിലും 'ചുരുക്കിപ്പറയാം. സർവ്വഭൂതങ്ങളുടേയും ഉള്ളിൽ വിളങ്ങുന്ന ആത്മാവ് ഞാനാകുന്നു. എല്ലാറ്റിന്റേയും  ആദി മദ്ധ്യാന്തങ്ങളും ഞാൻ തന്നെ.
ആദിത്യന്മാരിൽ -വിഷ്ണു
ജ്യോതിർ ഗോളങ്ങളിൽ - സൂര്യൻ
മരുത്തുക്കളിൽ - മരീചി
നക്ഷത്രങ്ങളിൽ - ചന്ദ്രൻ
വേദങ്ങളിൽ --സാമം
ദേവന്മാരിൽ--ഇന്ദ്രൻ
ഇന്ദ്രിയങ്ങളിൽ --മനസ്സ്
 ജീവികളിലെ ചേതന. ഇവയെല്ലാം ഞാനാകുന്നു. ഇവിടെ മനസിനെ ഇന്ദ്രിയമായി പറഞ്ഞിരികാകുന്നു. ഇന്ദ്രിയങ്ങൾമുഖേന യുള്ള വിഷയവിഷയങ്ങളെ മനനം ചെയ്യുന്നത് കൊണ്ടായിരിക്കാം.
രുദ്രന്മാരിൽ--ശങ്കരൻ
യക്ഷന്മാരിൽ--കുബേരൻ
വസ്തുക്കളിൽ.     അഗ്നി
പർവാവതങ്ങളിൽ --മഹാമേരൂ
പൂരോഹിതന്മാരിൽ--മുഖ്യനായ ബൃഹസ്പതി
സേനാനികളിൽ--സുബ്രഹ്മണ്യൻ
ജലാശയങ്ങളിൽ --സമുദ്രം
മഹർഷിമാരിൽ--ഭൃഗൂ
വാക്കുകളിൽ --ഓം കാരം
യജ്ഞങ്ങളിൽ.   ജപയജ്ഞം
സ്ഥാവരങ്ങളിൽ.  ഹിമാലയവും ഞാനാകുന്നു.    (തുടരും).  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ