ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം 44.തിയ്യതി--31/12/2016
അർജ്ജുനൻ ചോദിച്ചു--ഇപ്രകാരം അങ്ങയിൽ ത്തന്നെ ഉറപ്പിച്ച ചിത്തത്തോടെ ചില ഭക്തന്മാർ അങ്ങയെ നിരന്തരം ഉപാസിക്കുന്നുണ്ടല്ലോ! ചിലരാകട്ടെ അവ്യക്തമായ അക്ഷരബ്രഹ്മത്തേയും ഉപാസിക്കുന്നു. നിർഗ്ഗുണോ പാസ ന ചെയ്യുന്നു. അവരിൽ ആരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗജ്ഞന്മാർ?
അതിന് ഭഗവാൻ പറയുന്ന മറുപടി ഏറ്റവും ശ്രദ്ധേയമാണ്.- മനസ്സിനെ എന്നിൽ പ്രവേശിപ്പിച്ച് പരമ ശ്രദ്ധയോടെ ആരാണോ എന്നെ ഉപാസിക്കുന്നത്? അവരാണ് ഉത്തമയോഗികൾ എന്തെന്നാൽ സർവ്വവ്യാപിയും, അചിന്ത്യവും, കുട സ്ഥവും, അചലവും ശാശ്വതവും അവ്യക്തവുമായ അക്ഷരബ്രഹ്മത്തെ ഉപാസിക്കുന്നവർ എന്നെത്തന്നെ പ്രാപിക്കുന്നു.
നിർഗ്ഗുണ ബ്രഹ്മോ പാസകന്മാർക്ക് ക്ലേശം കൂടുതൽ ആയിരിക്കും. അവരുടെ നിഷ്ഠ ദേഹാഭിമാനികളായ സാധകന്മാർക്ക് വളരെ കഷ്ടപ്പെട്ടാൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നാൽ ആരാണോ സർവ്വ കർമ്മങ്ങളെയും എന്നിൽ സമർപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായിക്കരുതി പരംപൊരുളായ എന്നെ ധ്യാനിച്ചുകൊണ്ട് ഉപാസിക്കുന്നത്? അവർ താമസംവിനാ സംസാര ദുരിതങ്ങളിൽ നിന്ന് എന്നാൽ മോചിക്കപ്പെടുന്നു. എന്നിൽത്തന്നെ നീ മനസ്സുറപ്പിക്കുക! എന്നിൽത്തന്നെ ബുദ്ധിയും ചേർക്കു എന്നാൽ പിന്നെ നീ എന്നിൽത്തന്നെയാകും വസിക്കുക അതിന് സംശയമൊന്നും ഇല്ല.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ