2016, ഡിസംബർ 11, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 31 തിയ്യതി -11/12/2016

അന്യദേവതാരാധനയിലൂടെ കിട്ടുന്ന ഫലം നാശമുള്ളതാകുന്നു.ദേവന്മാരെ ആരാധിക്കുന്നവർ ദേവന്മാരെ പ്രാപിക്കുന്നു.എന്നെ ഭജിക്കുന്നവർ എന്നേയും പ്രാപിക്കുന്നു.എന്റെ നാശരഹിതവും അതീതവുമായ സ്വരൂപത്തെ അറിയാത്ത അവിവേകികൾ ഇന്ദ്രിയ മനോബുദ്ധികൾക്ക് അതീതനായ എന്നെ സഗുണമൂർത്തിയായി കണക്കാക്കുന്നു.

ഇവിടെ പറഞ്ഞത് ഈശ്വരൻ അവതാരങ്ങളോ രൂപങ്ങളോ എടുത്തിട്ടില്ല എന്നല്ല.ഒരു നാമം കേൾക്കുമ്പോൾ വ്യക്തിപരമായി കാണുന്നു എന്നാണ് ഇപ്പോൾ പരമശിവൻ എന്ന് കേൾക്കുമ്പോൾ ആ രൂപത്തിലൂടെ ശിവൻ എന്ന എന്നെ കാണുന്നു. എന്നാൽ വിവിധ രൂപങ്ങൾ എടുത്തിട്ടുണ്ടെങ്കിലും ഞാൻ എന്ന ഇന്ദ്രിയ മനോബുദ്ധികൾക്ക് അതീതനായ പരബ്രഹ്മത്തെയാണ് ഓർക്കേണ്ടത് എന്ന് സാരം. ആ ഗുണങ്ങളിൽ അഥവാ മായയിൽ മറഞ്ഞിരിക്കുന്ന എന്നെ എല്ലാവർക്കും കാണാനാകില്ല.

മനസ്സിന്റെ പ്രവർത്തനത്തെക്കുറിച്ചും കർമ്മത്തിന്റെ ഗതിയെക്കുറിച്ചും പ്രപഞ്ചത്തിലെ ഭൗതിക വസ്തുക്കളെ കൂറിച്ചും ഇന്ദ്രിയ മനോ ബുദ്ധികളുടെ വ്യാപാരങ്ങളെക്കുറിച്ചും അവ സഫലമായിത്തീരുന്ന സാഹചര്യങ്ങളെക്കുറിച്ചും നന്നായി അറിയുന്നവൻ ആണ് ജ്ഞാനി .അഥവാ ജ്ഞാനികൾക്കേ അതറിയൂ!  വേദാന്തം ഭാവന ചെയ്യുന്ന സിദ്ധപുരുഷൻ ആദ്ധ്യാത്മിക മണ്ഡലത്തിൽ മാത്രം ഒതുങ്ങി ക്കഴിയുന്നവനല്ല.ജീവിതത്തിലെ എല്ലാ തുറകളിലും വ്യക്തി മുദ്ര പതിപ്പിക്കുന്ന വ്യക്തി ആയിരിക്കും.(തുടരും)

ജ്ഞാന വിജ്ഞാന യോഗം ഇവിടെ അവസാനിക്കുന്നൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ