മനോബുദ്ധികളുടെ സൂക്ഷ്മ തലങ്ങൾ --ഭാഗം -2
പാണ്ഡുവിന്റെയും,മാദ്രിയുടേയും മരണത്തിന് ശേഷം 5 കുട്ടികളേയും വളർത്തിക്കൊണ്ട് വരുവാൻ കുന്തി സഹിച്ച യാതനകൾ അവളെ വിവേകശാലിയായ ഒരു സ്ത്രീ ആക്കിത്തീർത്തു. അനുഭവം അവളെ അങ്ങിനെയാക്കി.
അരക്കില്ലത്ത് നിന്നും മക്കളോടൊപ്പം കുന്തീ ദേവിയും രക്ഷപ്പെട്ടു.അമ്മയെ സുരക്ഷമായ ഒരിടത്താക്കി പാണ്ഡവർ പാഞ്ചാല രാജ്യത്ത് എത്തി. ബ്രാഹ്മണ വേഷധാരിയായ. അവരിൽ അർജ്ജുനൻ മത്സരം ജയിച്ച് ദ്രൗപദിയെ നേടി. അമ്മേ അർജ്ജുനന് ഒരു സമ്മാനം കിട്ടി എന്ന് നകുലൻ വിളിച്ചു പറഞ്ഞപ്പോൾ നിങ്ങൾ തുല്യമായി ഭാഗിച്ചെടുത്തോളിൻ. എന്ന് കുന്തി പറഞ്ഞു
മനശ്ശാസ്ത്രപരമായ ഒരു നിഗമനം ഇല്ലാതെ വാക്യാർത്ഥത്തിൽ എടുത്ത് വ്യാഖ്യാനിച്ചതിന്റെ ഫലമായി ഹൈന്ദവരുടെ ഇടയിൽ പാഞ്ചാലി അഞ്ചു പേരുടെ ഭാര്യ ആയിരുന്നെന്ന വാർത്ത പണ്ടു മുതലേ പ്രചരിച്ചിരുന്നു. അമ്മ പറഞ്ഞു എന്ന് കരുതി ഭാഗിക്കാൻ പറ്റാത്തതിനെ ഭാഗിക്കണം എന്ന് ഒരു ശാസ്ത്രവും പറയുന്നില്ല. സത്യം കണ്ടെത്താൻ ശ്രമിക്കാതെ അഞ്ചു പേരുടെ ഭാര്യയാണ് പാഞ്ചാലി എന്നുറപ്പിച്ച് ന്യിയീകരണങ്ങൾ കണ്ടെത്തുകയാണ് ചിലർ ചെയ്തത്. എന്നാൽ സത്യം എന്താണ്?
എന്ത് കിട്ടിയാലും എല്ലാവരും തന്നെ ഏൽപ്പിക്കുകയാണ് പതിവ്.താൻ എല്ലാവർക്കും വീതിച്ചു കൊടുക്കും എന്താ കിട്ടിയതെന്ന് ആരും വിളിച്ചു പറയാറും ഇല്ല. ഇവിടെ നകുലൻ വിളിച്ചു പറഞ്ഞ പ്പോഴേ തനിക്ക് ഭാഗിച്ചു കൊടുക്കാൻ പറ്റിയതല്ല സമ്മാനം എന്ന് കുന്തിക്ക് ബോധ്യമായി. അത് കൊണ്ടാണ് തുല്യമായി ഭാഗിച്ചെടുത്തോളാൻ പറഞ്ഞത്.നിങ്ങളുടെ പെൺകുട്ടിക്ക് തുല്യ അവകാശികളായി വീട്ടിൽ വേറെ ആരും ഇല്ലേ? ഭർത്താവ് എന്ന നിലക്ക് ഒരാൾക്ക് നിങ്ങളുടെ കുട്ടിയിൽ പൂർണ്ണ മായ അവകാശം ഉണ്ടാകുമ്പോൾ ത്തന്നെ പിതാവ് എന്ന നിലക്ക് അവളിൽ നിങ്ങൾക്ക് അവകാശമില്ലേ? നിങ്ങളുടെ ആൺ കുട്ടിക്ക് സഹോദരി എന്ന നിലയിൽ അവളിൽ പൂർണ്ണ അവകാശമില്ലേ? അവളുടെ പുത്രന് അമ്മ എന്ന നിലയിൽ അവളുടെ പേരിൽ പൂർണ്ണ അവകാശമില്ലേ? എന്നാൽ സ്ഥാനത്തിന് വേറെ അവകാശികൾ പിതാവിനും ഭർത്താവിനൂം ഉണ്ടികുമോ? സഹോദരന്മാർ മക്കൾ എന്നിവർ ഒന്നിൽ കൂടുതലുണ്ടാകാം . പക്ഷെ ഭർത്താവ്, പിതാവ് എന്നിവർ ഒന്നല്ലേ ഉള്ളൂ? അപ്പോൾ സ്ഥാനമല്ല മറിച്ച് അവകാശമാണ് തുല്യമായി ഭാഗിക്കാൻ കുന്തി പറഞ്ഞത്.
അപ്പോൾ നകുല സഹദേവന്മാർ അമ്മ എന്ന നിലയ്ക്കും,അർജ്ജുനൻ പതി എന്ന നിലയ്ക്കും, യുധീഷ്ഠിരൻ പിതാവ് എന്ന നിലയ്ക്കും, ബാക്കിവന്ന സഹോദരൻ എന്ന പദവി ഭീമസേനനും പങ്കു വെച്ചു. ആരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ സഹോദരനോട് പറയാറുണ്ട് സ്ത്രീകൾ.കാരണം സഹോദരി ദുഃഖിക്കുന്നു എന്നറിഞ്ഞാൽ ഏതു സഹോദരനും ഒന്ന് വേദനിക്കും. ഇവിടെ എന്തും പാഞ്ചാലി പറഞ്ഞിരുന്നത് ഭീമസേനനോടാണ്. സൗഗന്ധിക പുഷ്പം ആവശ്യപ്പെട്ടത് ഭീമസേനനോടാണ്! ദുശ്ശാസനന്റെ മാറു പിളർന്ന് ചോരപുരണ്ട കൈകൊണ്ട് തന്റെ തലമുടി കെട്ടിത്തരണം എന്ന് സഹോദരൻ എന്ന നിലയ്ക്കാണ് ദ്രൗപദി പ്രഞ്ഞത്. കൊച്ചനിയത്തിയുടെ മുടി കെട്ടിക്കൊടുക്കുന്ന ജ്യേഷ്ഠന്മാർ ഇപ്പോഴും കാണും----അപ്പോൾ കുന്തി പറഞ്ഞതിന്റെ യാഥാർത്ഥ്യം സ്ഥാനമല്ല അവകാശമാണ് തുല്യമായി പങ്കിടാൻ പറഞ്ഞത്. ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ