2016, ഡിസംബർ 24, ശനിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം--ഭാഗം-38 തിയ്യതി--24/12/2016

എല്ലാ ഭൂതങ്ങൾക്കും മഹേശ്വരനായ എന്നെ കേവലം നരവേഷധാരി എന്ന് പറയുന്നവർപാഴ്മോഹങ്ങളുള്ള  പാഴ്വേലകൾ ചെയ്യുന്ന വ്യർത്ഥമായ അറിവോട്  കൂടിയവരാകുന്നു.

വൈദികമായ യാഗം ഞാനാകുന്നു.സ്മൃതിയിൽ പറയുന്ന കർമ്മവും ഞാൻ തന്നെ പിതൃക്കൾക്കുള്ള അന്നം ഞാനാകുന്നു.ഔഷധം

ഞാനാകുന്നു.മന്ത്രവും,ആജ്യവും,അഗ്നിയും ആഹൂതിയുമെല്ലാം ഞാൻ തന്നെ
ഈ ജഗത്തിന്റെ പിതാവും,മാതാവും,പിതാമഹനും,കർമ്മ ഫല വിധാതാവും ഞാനാകുന്നു. അറിയപ്പെടേണ്ട തത്ത്വവും, ശുദ്ധസ്വരൂപിയും, ഓം കാരവും  വേദങ്ങളും ഞാൻ തന്നെ!

അതിനാൽ ശങ്കയില്ലാതെ എന്നെ ഉപാസിക്കുക. അന്യദേവതമാരെ ആരാധിക്കുന്നവർ പരമാത്മാവിനേ നേരിട്ട് ഉപാസിക്കുന്നവരേക്കാൾ താഴെ ആണെന്നേ അർത്ഥമുള്ളൂ! പരോക്ഷമായി അവർ എന്നെത്തന്നെയാണ് ഭജിക്കുന്നത്! ജന്മാന്തരങ്ങളിലൂടെ അവരും എന്നെത്തന്നെ പ്രാപിക്കും.അതിനാൽ കൂടുതൽ ജന്മം എടുക്കാതെ നേരിട്ട് എന്നെത്തന്നെ ഉപാസിക്കുക.

 ഇലയോ ,പൂവ്വോ,പഴമോ ജലമോ എന്തായാലും ആർ എനിക്ക് ഭക്തിയോടെ അർപ്പിക്കുന്നുവോ ശുദ്ധാത്മാവായ അവന്റെ സമർപ്പണം ഞാൻ സ്വീകരിക്കുന്നു.

ക്ഷേത്രങ്ങളിൽ വഴിപാട് കഴിച്ചിട്ടെന്ത് ഫലം? എന്ന് ചോദിക്കുന്നവർക്ക് ഉള്ള മറുപടി കൂടിയാണ് ഭഗവാന്റെ ഈ വചനം ഞാൻ സർവ്വ ജീവികളിലും തുല്യനാകുന്നു.എനിക്ക് പ്രിയനും,അപ്രിയനും ഇല്ല.എന്നാൽ ആർ എന്നെ ഭക്തിയോടെ ഭജിക്കുന്നുവോ അവൻ എന്നിലും,ഞാൻ അവരിലും സ്ഥിതി ചെയ്യുന്നു.( തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ