ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 24 തിയ്യതി 26/11/20l 6
Iഈശ്വരൻ ലോകത്തിന് കർതൃത്വഭാവത്തെ സൃഷ്ടിക്കുന്നില്ല. കർമ്മങ്ങളേയും സൃഷ്ടിക്കുന്നില്ല കർമ്മഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല. പ്രകൃതിയാണ് പ്രവർത്തിക്കുന്നത്-- അഞ്ചാം അദ്ധ്യായം 14-ആം ശ്ലോകത്തിന്റെ അർത്ഥമാണിത്. സാധാരണ ഈശ്വരവിശ്വാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാവുന്ന കാര്യവുമാണിത്.ഒരു നിരീശ്വരഭാവം ഇവിടെ നിഴലിക്കുന്നു.എന്നാൽ ശരിക്കും അതിന്റെ അർത്ഥം എന്താണെന്ന് നോക്കാം.
അദൃശ്യമായ ബ്രഹ്മം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് അതിൽ വ്യസിച്ച് ഇരിക്കുന്നു.പ്രപഞ്ചം ഉണ്ടായപ്പോൾ അനേകം ഊർജ്ജതന്മാത്രകൾ ഉടലെടുത്തു.അവയ്ക്കൊക്കെ ഓരോ ഗുണങ്ങളും ഉണ്ട്.അവ സംഘാതമായിൽ പല പ്രതിഭാസങ്ങളും പ്രപഞ്ചത്തിൽ നടക്കും.അത് അവയുടെ സ്വഭാവമാണ്.അഗ്നി ജ്വലിക്കുന്നു കത്തുന്നു ഈ ജ്വലിക്കാനുള്ള കഴിവും കത്താനുള്ള കഴിവും അടങ്ങിയ സ്വഭാവമേ ഭഗവാൻ നൽകിയിട്ടുള്ളൂ!ആ സ്വഭാവത്തിന്റെ ഗുണം പ്രകടമാകുന്നു. ഭഗവാന് അതിൽ നേരിട്ട് ബന്ധമൊന്നും ഇല്ല.71ചതുർയുഗം ചേർന്നാൽ 1 മന്വന്തരവും 14 മന്വന്തരം ചേർന്നാൽ 1 കൽപ്പവും ആകുന്നു. അതായത് ബ്രഹ്മാവിന്റെ 1 പകൽ .2 കൽപ്പം 1 ബ്രഹ്മദിവസം ആകുന്നു 30 ബ്രഹ്മ ദിവസം 1 ബ്രഹ്മമാസവും 12 ബ്രഹ്മമാസം 1 ബ്രഹ്മവർഷവും 100ബ്രഹ്മവർഷം 1 പരാന്തകാലവും ആകുന്നു ബ്രഹ്മാവിന്റെ 1 പരാന്തകാലം വിഷ്ണുവിന് 1 ദിവസമാകുന്നു.
അപ്പോൾ മനുഷ്യരുടെ അനേക കോടി വർഷമാണ് വിഷ്ണുവിന്റെ 1 ദിവസമായി വരുന്നത്.ഭഗവാൻ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കിയ ലീല ഭൂമിയിൽ അനുഭവിക്കണമെങ്കിൽ കോടിക്കണക്കിന് വർഷം വേണം.അതായത് നമ്മുടെ നിരവധി ജന്മം കഴിഞ്ഞു ഭഗവാന്റെ സൃഷ്ടിയിൽ പക്ഷേ അത് ഓരോന്നും ഭൂമിയിൽ അനുഭവിക്കാൻ സമയമാകുമ്ബോളേ പററൂ. ഒരു ദിവസത്തെ ജോലി കഴിഞ്ഞ് ഭഗവാൻ യോഗ നിദ്രയിലാണ്.നേരത്തെ കൊടുത്ത സ്വഭാവം ഓരോന്നും പ്രകടമാകുന്നു.ഇതിന്റെ കർതൃത്വം ആർക്കും നൽകിയിട്ടില്ല അതിനാലാണ് ഞാൻ എന്ന കർതൃത്വ ഭാവം ഉപേക്ഷിക്കണം എന്ന് പറയൂന്നത്.ഒരു സംഭവം നടക്കണമെങ്കിൽ ഒരു നിമിത്തം നേരത്തെ സ്വാഭാവികമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സമയം വരുമ്പോൾ നമ്മളൊക്കെ ഓരോ നിമിത്തങ്ങളായി മാറുന്നു എന്ന് മാത്രം ഇതിൽ ഞാനാണ് ഇതിനൊക്കെ കാരണം എന്ന അഹംകാരം അജ്ഞാനമാകുന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ