2016, ഡിസംബർ 15, വ്യാഴാഴ്‌ച

വരികൾക്കിടയിൽ കാണുന്നത്!!!!!

ഓരോ വിഷയത്തെ കുറിച്ച് മനസ്സിലാക്കി മനനം ചെയ്യുമ്പോൾ പുതിയ ഉത്തരം കിട്ടുന്നത് സ്വാഭാവികമാണ്. ആ ഉത്തരം തെറ്റാണ് എന്ന് പറയുന്നവർ ശരിയായത് സ്ഥാപിക്കണം യുക്തി പരമായി.അല്ലെങ്കിൽ തെറ്റ് എന്ന് പറയുന്നതിന് ബലമുണ്ടാകാതെ വരും.ജഗദ് ഗുരു ശങ്കരാചാര്യർ കൃസ്തുവിന് മുമ്പ് ആണ് എന്നും കാലടി ശങ്കരാചാര്യർ അല്ല ജഗദ്ഗുരു ആയിരുന്നത് എന്നും ഞാൻ പോസ്റ്റ് ഇട്ടപ്പോൾ വിമർശനം ഉണ്ടായി.എന്നാൽ വിമർശിച്ചവർ ഞാൻ ചോദിച്ച ഉത്തരം കണ്ടതായേ നടിച്ചില്ല. ചോദ്യം ആവർത്തിക്കുന്നു.

ശങ്കരാചാര്യർ കൃസ്തുവിന് മുമ്പാണ് എന്ന് പറയുന്നവരും,അല്ല എന്ന് പറയുന്നവരും ഒരേ പോലെ അംഗീകരിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഗുരു നാഥന്മാർ ഗൗഡപാദരും,ഗോവിന്ദ മുനിയും ആണെന്ന്. എന്നാൽ ഇവർ രണ്ടു പേരും സമകാലികരും കൃസ്തുവിന് മുമ്പ് ജീവിച്ചിരുന്നവരും ആണ്. അപ്പോൾ ഗുരുക്കന്മാർ കൃസ്തുവിന് മുമ്പും ശിഷ്യൻ കൃസ്തുവിന് ശേഷം ആറാം നൂറ്റാണ്ടിലും. ഇതെങ്ങിനെ വന്നു?
മൂകാംബിക ക്ഷേത്ര പ്രതിഷ്ഠ ചെയ്തത് ശങ്കരാചാര്യരാണ്.ആദ്യമായി ദേവിയെ മൂകാംബികയായി പ്രതിഷ്ഠിച്ചത്. കൃസ്തുവിന് മുമ്പാണ്. ഈ രണ്ടു കാര്യങ്ങളും സമന്വയിപ്പിച്ച് കൃസ്തുവിന് ശേഷമാണ് അദ്ദേഹത്തിന്റെ ജന്മ കാലം എന്നൊന്ന് തെളിയിക്കാമോ?

1. കാലടി ശങ്കരാചാര്യർ എന്നൊരാൾ ഇല്ലെന്ന് പറഞ്ഞിട്ടില്ല.ജഗദ്ഗുരുവായി വാഴ്ത്തപ്പെട്ട ആചാര്യർ കാലടിയിലെ ആചാര്യരല്ല എന്നേ പറഞ്ഞിട്ടുള്ളു. ചിത്സുഖയതിയുടെ ഗുരുവായ ജഗദ് ഗുരു കാലടി ആചാര്യനല്ല

കൃത്യമായി ഇതിനൊക്കെ മറുപടി പറയാമോ?.  ഇല്ലെങ്കിൽ  പിന്നെ അപഹസിക്കാനായി വരരുത്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ