2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം-- ഭാഗം --43. തിയ്യതി-30/12/2016

അർജ്ജുനൻ പറഞ്ഞു --അങ്ങ് ആത്മാവിനെ ക്കുറിച്ച് പറഞ്ഞതെല്ലാം ശരി തന്നെ! അങ്ങയുടെ ആ എെശ്വര്യരൂപം കാണാൻ ആഗ്രഹിക്കുന്നു. ഭഗവാൻ തന്റെ വിശ്വരൂപം അർജ്ജുനന് മുന്നിൽ കാണിക്കാൻ തയ്യാറായി. അർജ്ജുനാ! നാനാ വിധത്തിലും നാനാ വർണ്ണങ്ങളിലും ആകൃതികളിലുമായി എന്റെ നൂറ് കണക്കിലും ആയിരക്കണക്കിലുമ ഉള്ള ദിവ്യരൂപങ്ങൾ കണ്ട് കൊൾക

ഇടയ്ക്കൊന്ന് പറഞ്ഞോട്ടെ!വി ശ്വരൂപം കിണിച്ചത് ശ്രീകൃഷ്ണനാണ്. ശ്രീകൃഷ്ണൻ ജീവിച്ചിരുന്നിട്ടില്ല എന്ന് വാദിക്കുന്നവർ ഇതിന് മറുപടി പ്രയേണ്ടതാണ്. ജീവീച്ചിരുന്നിട്ടില്ലാത്ത ശ്രീകൃഷ്ണൻ എങ്ങിനെയാണ് വിശവിശ്വരൂപം കാണിക്കുക?

ആദിത്യന്മാരേയും,വസുക്കളേയും,രുദ്രന്മാരേയും,അശ്വിനീദേവന്മാരേയും,മരുത്തുക്കളേയും,കണ്ടാലും.അപ്രകാരം മുമ്പ് കണ്ടിട്ടില്ലാത്ത പല ആശ്ചര്യങ്ങളേയും ഹേ അർജ്ജുനാ നീ കണ്ടു കൊൾക!ചരാചരാത്മകമായ മുഴുവൻ ജഗത്തും മറ്റു വല്ലതും കാണാൻ നീ കൊതിക്കുന്നുവെങ്കിൽ അത് എല്ലാം എന്റെ ദേഹത്തിൽ ഇവിടെ ഇപ്പോൾ സ്ഥിതി ചെയ്യുന്നതായി കണ്ടു കൊൾക! എന്നാൽ നിന്റെ ബാഹ്യ നേത്രങ്ങൾ കൊണ്ട് ഇവ കാണാനാകില്ല.അതിനാൽ ദിവ്യദൃഷ്ടി ഞാൻ തരാം.എന്റെ എെശ്വര്യമായ യോഗം കണ്ടാലും!

ഇവിടെ ചിന്തിക്കേണ്ട ഒന്നുണ്ട്. പലതും നമ്മൾ കാണുന്നില്ല. ചിരംജീവികളായവർ എവിടെ എന്ന് ചോദിക്കുന്നവരുണ്ട്. ത്രേതായുഗം കഴിഞ്ഞ് ദ്വാപരയുഗം വരെ പരശുരാമൻ എവിടെ യായിരുന്നു എന്ന് ചോദിക്കുന്നവരുണ്ട്. നമ്മുടെ ബാഹ്യമായ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല അതിന് ദിവ്യദൃഷ്ടി വേണം. അത് ഉള്ള യോഗികൾ കാണും ഇല്ലാത്തവർ അവിശ്വാസം പ്രകടിപ്പിച്ച് തർക്കിക്കും!

ഭഗവാന്റെ വിശ്വരൂപം അർജ്ജുനൻ അത്ഭുതത്തോടെ നോക്കി നിന്നു.ഈ പ്രപഞ്ചത്തിൽ എന്തെല്ലാമുണ്ടോ അതൊക്കെയും ശ്രീകൃഷ്ണ ശരീരത്തിൽ അർജ്ജുനൻ കണ്ടു. ഭയചകിതനായി ത്തീർന്ന അർജ്ജുനൻ ഭഗവാന്റെ പൂർവ്വ രൂപം കിണണമെന്നും വിശ്വരൂപം മറയ്ക്കണമെന്നും ദീനതയോടെ ആവശ്യപ്പെട്ടു! ഭഗവാൻ പൂർവ്വ സ്ഥിതി പ്രാപിച്ചു!  ഭഗവാൻ പ്രഞ്ഞതിന്റെ മൊത്തം പൊരുൾ ഇതാണ്
1. ഈശ്വരാർപ്പണമായി സർവ്വ കർമ്മങ്ങളും ചെയ്യുക
2. പരമാത്മാവിനെത്തന്നെ പരമ ലക്ഷ്യമായി കാണുക
3, ഭഗവദ് ഭക്തി വളർത്തുക
4. മറ്റൊന്നിലും ആ സക്തനാവാതിരിക്കുക
5. ഒരു ജീവിയേയും വെറുക്കാതിരിക്കുക

(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ