2016, ഡിസംബർ 19, തിങ്കളാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം - 35 Date 1 9/12/2016

ബ്രഹ്മാവിന്റെ പകൽ തുടങ്ങുമ്പോൾ അവ്യക്തത്തിൽ നിന്ന് സർവചരാചരങ്ങളും ഉണ്ടാകുന്നു. ബ്രഹ്മാവിന്റെ രാത്രി തുടങ്ങുമ്പോൾ അവ്യക്തമെന്ന് പേരുള്ള അതിൽ ത്തന്നെ സർവ്വവും ലയിക്കുകയും ചെയ്യുന്നു. അർജ്ജു നാ അതേ പ്രാണി സമൂഹം തന്നെയാണ് അസ്വതന്ത്രമായിട്ട് വീണ്ടും വീണ്ടും ജനിച്ച് രാത്രി ആരംഭിക്കുമ്പോൾ ലയിക്കുന്നതും പകലാരംഭിക്കുമ്പോൾ പിന്നേയും ജനിക്കുന്നതും.

ഇവിടെ വേദാന്ത ഭാഷയിൽ അസംസ്കൃത വസ്തുക്കളിൽ അവ്യക്തഭാവത്തിലിരിക്കുന്ന നാമരൂപങ്ങൾ വ്യക്തമായിത്തീരുന്ന പ്രക്രിയ ആണ് സൃഷ്ടി എന്ന് പറയുന്നത് അതായത് മോതിരം എന്ന അവ്യക്ത നാമം സ്വർണ്ണം എന്ന അസംസ്കൃത വസ്തുവിലൂടെ ദൃഷ്ടാന്തമാകുന്ന പ്രക്രിയ അതേ പ്രാണികൾ തന്നെയാണ് വീണ്ടും ജനിക്കുന്നത് എന്ന് പറയുമ്പോൾ പരിണാമ സിദ്ധാന്തത്തേ കൂടി പരിഗണിക്കണം. പരിണാമം രണ്ട് തരത്തിലുണ്ട്. 1 ഒന്നിൽ നിന്ന് ജനിക്കുന്നത് അങ്ങിനെ പുതിയ ഒരെണ്ണം ആവിർഭവിക്കുന്നത്- അങ്ങിനെയാകുമ്പോൾ ഏതിൽ നിന്നാണോ ഉണ്ടായത് ആ വസ്തു അപ്പോഴും ഉണ്ടാകും. ഉദാഹരണത്തിന് മാതാവിന്റേയും പിതാവിന്റേയും ബീജം ചേർന്ന് പരിണമിച്ച് പുതിയ സൃഷ്ടി ഉണ്ടാകുന്നു. അപ്പോഴും മാതാവും പിതാവും ഉണ്ട്
2  ഒന്ന് മറ്റൊന്നായി രൂപാന്തരം പ്രാപിക്കുന്നത് അപ്പോൾ ആ ഒന്ന് അപ്രത്യക്ഷമാകുന്നു. ഉദാഹരണം ഒരു ശൈശവാവസ്ഥയിൽ നിന്ന് ബാല്യത്തിലെത്തുമ്പോൾ ശിശുവായി ഇരുന്നവൻ തന്നെ ബാല നായി രൂപാന്തരപ്പെട്ടതാണ് കാരണം ശൈശവം കാണാനില്ല അത് അപ്രത്യക്ഷ മാ യി രിക്കുന്നു.

ഇവിടെ പ്രകൃതിക്ക് ഒരു പരിണാമമുണ്ട്. ഒരു സിദ്ധാന്തവും ഉണ്ട്. പുരുഷന് അഥവാ പരമാത്മാവിന് പരിണാമമില്ല. സകലതിനും സാക്ഷിയാകുന്നു എന്നു മാത്രം ' സകലതിനും സാന്നിദ്ധ്യമായി നിൽക്കുന്നത് കൊണ്ടാണ് പ്രകൃതിയുടെ പരിണാമ പ്രക്രിയ നടക്കുന്നത് പക്ഷെ അത് കൊണ്ട് പരമാത്മാവിനാണ് പരിണാമം എന്ന് ധരിക്കരുത്. (തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ