2016, ഡിസംബർ 7, ബുധനാഴ്‌ച

ഗോപീജന വസ്ത്രാപഹരണവും,തത്ത്വവും

സംഭവിച്ചത്,സംഭവിക്കാത്തത് ,സംഭവിക്കാവുന്നത് ,കൽപ്പിതം ,ആരോപിതം ഇങ്ങിനെ അഞ്ചു തരത്തിലുള്ള കഥകൾ മനോഹരമായി കൂട്ടിച്ചേർത്ത് നിർമ്മിക്കപ്പെട്ടവയാണ് ഇതിഹാസപുരാണങ്ങൾ.അപ്പോൾ സംഭവിച്ചതേത്?മറ്റുള്ളവയേത്? എന്ന് വേർതിരിച്ചെടുത്ത് മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ പുരാണ ഇതിഹാസങ്ങൾ വികലമായ ഏതോ സൃഷ്ടികൾ എന്നേ തോന്നൂ.നല്ല ഒരു ഗുരുവിന്റെ സഹായത്താൽ പഠിക്കേണ്ട ഇതിഹാസങ്ങൾ വെറുതെ കഥാരൂപത്തിൽ ഉള്ളവ വായിച്ച് പുരാണ ഇതിഹാസങ്ങളെ വിലയിരുത്തുമ്പോൾ റേഡിയോവിൽ നിന്നും ശാസ്ത്രീയ സംഗീത പാഠം കേട്ട് സംഗീതം പഠിച്ചവനാണ് എന്ന് പറയുന്ന പോലുണ്ടാകും.

ഗോപാലികമാർ ,ഗോപികമാർ എന്നൊക്കെ പറയുംപോൾ അവർക്ക് ചില ലക്ഷണങ്ങൾ ഉണ്ട് .ഗോ എന്നതിന്  വേദം, ജ്ഞാനം ഭൂമി ,പശു ,ഇന്ദ്രിയം എന്നീ അർത്ഥങ്ങൾ ഉണ്ട്.ഇവയിൽ ഏത് അർത്ഥം എടുക്കണം എന്ന് സന്ദർഭം നോക്കി വേണം എടുക്കാൻ .ഒന്നാമത് പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീയും പഴയിലോ കുളത്തിലോ കുളിക്കില്ല.അത് ശാസ്ത്ര വിരുദ്ധവുമാണ്.അപ്പോൾ വാക്യാർത്ഥത്തിൽ എടുത്താൽത്തന്നെ ഉണങ്ങിയ വസ്ത്രമാണ് കരയിൽ വെച്ചിട്ടുള്ളത്. അത് എടുത്ത് കൊണ്ടു പോയ കൃഷ്ണന് അപ്പോൾ അഞ്ചോ ആറോ വയസ്സെ ആ കാലത്ത് ഉണ്ടാകൂ!മനുഷ്യക്കുട്ടിയാണെങ്കിൽ പോലും ഒരു കുസൃതിയായേ ആരൂം പരിഗണിക്കൂ.ഇതാണെങ്കിൽ ഈശ്വരാവതാരവും അപ്പോൾ ഇതിന്റെ പൊരുളെന്ത്?

ഗോപികമാർ വേദത്തെ പാലിക്കുകയായിരുന്നു.അതായത് പഠിക്കുകയായിരുന്നു.സ്നാനം അഴുക്ക് കളയാനാണല്ലോ! മനസ്സിലുള്ള അജ്ഞാനമാകുന്ന അഴുക്കിനെ കളയുക എന്നതിനാണ് സ്നാനം ചെയ്യുക എന്ന് പറയുന്നത്.അവർ തെറ്റായ രീതിയിലാണ് പഠിച്ചു കൊണ്ടിരിക്കുന്നത്.പുതിയ അജ്ഞാനമായ ആടകളാണ് അണിയാനായി കരുതിയിരുന്നത്.ഇത് മനസ്സിലാക്കിയ ഭഗവാൻ ആ അജ്ഞാനമാകുന്ന ആടകളെ മാറ്റി പിന്നെ ശുദ്ധമായ സാമവേദം അവർക്ക് നൽകി.അതിന്റെ പ്രതീകമായി ഇവിടെ പറഞ്ഞിരിക്കുന്നത് ആലിൻ മുകളേറി പുല്ലാങ്കുൽ വായിച്ചു എന്നാണ്. തികച്ചും സിംപോളിക് ആയ കഥ അതായത് നടന്നിട്ടില്ലാത്ത കഥ.വാക്യാർത്ഥത്തിൽ എടുത്താൽ ത്തന്നെ ആറു വയസ്സുകാരനായ ഒരു ബാലൻ സ്ത്രീകളുടെ നഗ്നത കാണാൻ വേണ്ടിയാണ് വസത്രം എടുത്തു കൊണ്ട് പോയത് എന്ന് പറയുമ്പോൾ ആ പറയുന്നവന്റെ ഉള്ളിലെ കാമ വൈകൃതമാണ് കാണിക്കുന്നത്- ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ