2016, ഡിസംബർ 16, വെള്ളിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം 33 Date 16/12/2016 അക്ഷരബ്രഹ്മ യോഗം

അർജ്ജുനന്റെ ചോദ്യത്തിന് ഭഗവാൻ മറുപടി പറയുന്നത് തുടരുന്നു - ആരാണോ മരണസമയത്തും എന്നെത്തന്നെ സ്മരിച്ചു കൊണ്ട് ദേഹം വിട്ടു പോകുന്നത്? അവൻ എന്റെ അവസ്ഥയെ പ്രാപിക്കുന്നു.എന്നിൽ ലയിക്കുന്നു. ഇതിൽ സംശയമില്ല.
      മരണ വേളയിൽ ഏത്  ഭാവത്തെ സ്മരിച്ച് കൊണ്ടാണോ ദേഹം വിടുന്നത്? എപ്പോഴും അതിനെ കുറിച്ചുള്ള ഭാവന ഹേതുവായി അതിനെത്തന്നെ പ്രാപിക്കുന്നു

ഇവിടെ സാധാരണ ജനങ്ങൾക്ക് ബാഹ്യമായ ഇന്ദ്രിയസുഖം നൽകുന്ന അവസ്ഥയേ അറിയു അതിനാൽ പലരും അടുത്ത ജന്മത്തിലെങ്കിലും വലിയ പണക്കാരനാകണം എന്നൊ വലിയ കലാകാരൻ മന്ത്രി എന്നിങ്ങനെ ആയാൽ നന്നായിരുന്നു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.ഞാൻ തന്നെ ലോകം അറിയുന്ന ഒരു കലാകാരനാകണം എന്ന് ആഗ്രഹിച്ചിരുന്നു. എങ്കിൽ അത് തന്നെ മനസ്സിൽ കണ്ട് മരണസമയത്തും ആ ചിന്ത ഉണ്ടാകാനുള്ള വഴിയൊരുക്കുക തീർച്ചയായും ആഗ്രഹിച്ചത് നടക്കും. പക്ഷെ മരണം അപ്രതീക്ഷിതമാണ്. ആ സമയത്ത് മക്കളേയോ മാറ്റു കാര്യങ്ങളേയോ ചിന്തിക്കാതെ നാരായണ മന്ത്രം സദാ സമയത്തും ജപിച്ച് ഇരിക്കണം അപ്പോൾ മരണ സമയത്തും മോഹങ്ങൾ ഓർമ്മയിൽ വരും അതിനനുസരിച്ച ജന്മം കിട്ടുകയും ചെയ്യും

നാരായണ മന്ത്രം മാത്രം ജപിച്ച് ഭഗവാനെ ഓർക്കാനേ കഴിയുന്നുള്ളു വെങ്കിൽ ഭഗവദ് ലോകം പ്രാപിച്ച് വിഷ്ണുലോകം വിഷ്ണു സാമീപ്യം  വിഷ്ണു സാരൂപ്യം  വിഷ്ണു സായൂജ്യം എന്നിങ്ങനേടുകയും ആകാം. ഒരിക്കലും വറ്റാത്ത പ്രതീക്ഷ  ഭഗവാൻ ഈ വാക്യങ്ങളിലൂടെ നമുക്ക് തരുന്നുണ്ട്.(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ