2016, ഡിസംബർ 19, തിങ്കളാഴ്‌ച

ഭാഗം 2 മഹേഷിന്റെ ചോദ്യത്തിനുള്ള മറുപടി--അദ്വൈതം എന്നാൽ എന്ത്?

പലരും 'പല രൂപത്തിൽ വിലയിരുത്തുന്നു. ഏറ്റവും ലളിതമായ ശൈലി ഞാൻ സ്വീകരിക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും സചേതനമായി കാണപ്പെടുന്നത് ആ ഏകത്തിന്റെ അഥവാ അദ്വൈതത്തിന്റെ, അഥവാ ബ്രഹ്മത്തിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ് ' സത്യമായ ഒന്നുണ്ടെങ്കിൽ അദ്വൈതവും ആയതിന്റെ സിദ്ധാന്തവുമാണ്

ദാഹം ശമിക്കാൻ ശരീരത്തിന് ആവശ്യം ജലം മാത്രമാണ്. ജ്യൂസ് ആയിട്ടോ ,ചായ കാപ്പി എന്നിവ ആയിട്ടോ നമ്മൾ കുടിക്കുന്നു. എന്ത് കുടിച്ചാലും വേണ്ടില്ല ദാഹശമനത്തിന് അതിലെ ജലം കിട്ടിയാൽ മതി. കാരണം അത് മാത്രമാണ് സത്യം വിവിധ പാനീയങ്ങളിലെ രുചികൾ രസ നേന്ദ്രിയ സുഖത്തിന് വേണ്ടി മാത്രം.

വിവിധ യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജവും ഒന്ന് തന്നെ യന്ത്രങ്ങളുടെ നാമവും രൂപവും പ്രവർത്തനവും വിഭിന്നമായിരിക്കാം. എന്നാൽ അതിന് ആധാരമായ ഊർജ്ജം ഒന്ന് തന്നെ

അങ്ങിനെ ഈ പ്രപഞ്ചത്തിലെ സകലമാന വ്യാപാരത്തിനും ചേതനയ്ക്കും ആധാര മായ ആ ഒന്ന് മാത്രമാണ് സത്യം .ഇന്ന് കാണുന്ന എല്ലാം ആ സത്യത്തിന്റെ സ്വഭാവം മാത്രമാണ് സൃഷ്ടിയും സ്രഷ്ടാവും രണ്ടില്ല. പുറത്ത് നിന്ന് വായു വിനെ ഒരു പത്തിലേക്ക് അടിച്ചു കേറ്റി എന്നാലും പുറത്തുള്ള വായു തന്നെ ആണല്ലോ പ ന്തി നകത്തും? അതേ പോലെ ഈ പ്രപഞ്ചത്തിനുള്ളിലും പുറത്തും ഉള്ള 'ത് ആ ഒന്നു തന്നെ - ഇതാണ് അദ്വൈതം ഇപ്പോൾ സംശയം തീർന്നു എന്നു കരുതട്ടെ! ലളിതമായതിനെ ഗഹനമാക്കി അവതരിപ്പിക്കാനുള്ള  സ്വഭാവമാണ് പലരും കാണിക്കുന്നത്. എന്നാൽ ഗഹനമായതിനെ ലളിതമാക്കി അവതരിപ്പിക്കുമ്പോഴാണ് ഒരാൾ ഗുരുവായി മാറുന്നത്.

പലതും സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ പറ്റില്ല എന്ന മിഥ്യാധാരണ പരത്തുക വഴിയാണ് വേദോപനിഷത്തുകൾ സാധാരണക്കാരിൽ നിന്നും അന്യമായി നിൽക്കാൻ കാരണം. പുറമെയുള്ള ബാഹ്യ വിഷയ പാണ്ഡിത്യവും  ആത്മജ്ഞാനവും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ല. അതിന് ഉദാഹരണമാണ് ശ്രീരാമകൃഷ്ണ പരമഹംസർ '  'ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ