2016, ഡിസംബർ 6, ചൊവ്വാഴ്ച

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം 26 ധ്യാനയോഗം തിയ്യതി 6/12/2016

തത്ത്വമസി എന്ന മഹാവാക്യത്തിന്റെ വ്യാഖ്യാനമാണ് ഭഗവദ് ഗീത  എന്ന് ആണത്രേ ജ്ഞാനികളുടെ അഭിപ്രായം. ആദ്യത്തെ 6 അദ്ധ്യായങ്ങൾ  ത്വം  എന്ന പദം സൂചിപ്പിക്കുന്ന ജീവാത്മാവിനേയും,തുടർന്നുള്ള ആറദ്ധ്യായങ്ങൾ അതായത്  7-12  തത് പദം സൂചിപ്പിക്കുന്ന പരമാത്മാവിനേയും ,അവസാനത്തെ 6 അദ്ധ്യായങ്ങൾ അസി പദം സൂചിപ്പിക്കുന്ന ജീവപരയോരൈക്യത്ദേയും വിവരിക്കുന്നു എന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു.

ഭഗവാൻ പറഞ്ഞു  കർമ്മഫലത്തെ ആശ്രയിക്കാതെ ആരാണോ കർത്തവ്യ കർമ്മം ചെയ്യുന്നത്? അവൻ തന്നെയാണ് സന്യാസിയും യോഗിയും.അഗ്നിഹോത്രാദി യാഗങ്ങളും മറ്റുക്രിയകളും ഉപേക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ സന്യാസിയോ യോഗിയോ ആകുന്നില്ല. ഏതിനെയാണോ സന്യാസം എന്ന് പറയുന്നത്?അത് തന്നെയാണ് യോഗം എന്ന് പറയുന്നതും.സങ്കൽപ്പങ്ങളെ ത്യജിക്കാതെ ആരും യോഗിയാകുന്നില്ല. യോഗത്തിൽ മുൻപന്തിയിൽ എത്താൻ ആഗ്രഹിക്കുന്നവന് കർമ്മമാണ് ഉപായം

ഇന്ദ്രിയ വിഷയങ്ങളിലും അവയ്ക്ക് വേണ്ടിയുള്ള പ്രവൃത്തികളിലും ഒട്ടും ആസക്തി ഇല്ലാതാകുമ്പോൾ അയാളെ യോ ഗാ  രൂഡൻ എന്നു പറയുന്നു. ആത്മാവിനെ ആത്മാവിനെക്കൊണ്ട് തന്നെ ഉദ്ധരിക്കണം. എന്തെന്നാൽ താൻ തന്നെയാണ് തന്റെ ബന്ധുവും ശത്രുവും  അന്തർമുഖ ബുദ്ധി കൊണ്ട് ബഹിർമുഖ മനസ്സിനെ ജയിക്കുമ്പോൾ താൻ തന്നെ തനിക്ക് ബന്ധുവാകുന്നു. എന്നാൽ അതിന് സാധിക്കാതെ വന്നാൽ താൻ തന്നെ തനിക്ക് ശത്രുവും ആകുന്നു. മനസ്സിനെ ജയിച്ച് ശാന്തി അനുഭവിക്കുന്നവന് മാനം അപമാനം സുഖം ദു:ഖം എന്നിവയിൽ ഒരേ ഭാവമായിരിക്കും.  അമിതമായി ഭക്ഷിക്കുന്നവനും, ഒട്ടും ഭക്ഷിക്കാത്തവനും അധികം ഉറങ്ങുന്നവനും ഒട്ടും ഉറങ്ങാത്തവനും യോഗാനുഭൂതി ഉണ്ടാകില്ല.  (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ