2016, ഡിസംബർ 7, ബുധനാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം 27 തിയ്യതി  7/12/2016

കാറ്റില്ലാത്തിടത്ത് വെച്ച വിളക്ക്പോലെ അന്തരാത്മാവിൽ മനസ്സിനെ ഏകാഗ്രമാക്കിയ യോഗി നിശ്ചലനായി നിലകൊള്ളുന്നു. ചിത്തത്തെ ആത്മാവിലുറപ്പിച്ച യോഗി സർവ്വം ബ്രഹ്മമയം എന്നറിഞ്ഞ് ആത്മാവിനെ സർവ്വ ചരാചരങ്ങളിലും സർവ്വ ചരാചരങ്ങളെ ആത്മാവിലും കാണുന്നു. ആര് എല്ലാറ്റിലും എന്നേയും എല്ലാറ്റിനേയും എ ന്നിലും കാണുന്നുവോ  അവന് ഞാനോ എനിക്ക് അവനോ നഷ്ടപ്പെടുകയില്ല.

അർജ്ജുനാ! ആരാണോ മറ്റുള്ളവരെയെല്ലാം തന്റെ തന്നെ പ്രതിരൂപങ്ങളായി കണ്ട് അവരുടെ സുഖവും ദുഖവുമെല്ലാം തന്റേതെന്ന പോലെ കണക്കാക്കുന്നത്? അവനത്രേ യോഗി ക ളിൽ വെച്ചുത്തമൻ.  അർജ്ജുനൻ ഭഗവാനോട് പായുന്നു " അങ്ങ് ഉപദേശിച്ച സമദർശനം മന'ശ്ചാഞ്ചല്യം നിമിത്തം ഞാൻ കാണുന്നില്ല.

ഇത്രയൊക്കെ ഉപദേശിച്ചിട്ടും അർജ്ജുനന് സ മദർശിത്വത്തിന് മനശ്ചാഞ്ചല്യം വിഘാത മാകുന്നുവോ? എന്ന് നമുക്ക് സംശയം തോന്നാം. എന്നാൽ സാധാരണ ഒരുത്തന്റ മാനസിക ദൗർബല്യം അർജ്ജുനനിലൂടെ വ്യാസൻ  പ്രകടിപ്പിച്ചതാണ്.കാരണം കൂടുതൽ ഭഗവദ് വചനങ്ങളാൽ കാര്യം വ്യക്തമാക്കാൻ വേണ്ടി. മനസ്സിനെ അടക്കാൻ എളുപ്പമല്ല എന്ന് പറഞ്ഞു കൊണ്ടാണ് ഭഗവാൻ അതിന് മറുപടി പറയുന്നത്.മനോനിയന്ത്രണത്തിന് ശ്രമിച്ച് പരാജയപ്പെട്ടാൽ ഖേദിക്കേണ്ടതില്ല എന്നാണ് ഭഗവാന്റെ ആശ്വാസ വചനത്തിന്റെ ഉള്ളടക്കം.എങ്കിലും നിരന്തര പരിശ്രമം കൊണ്ട് അത് സാധിക്കും എന്നും ഭഗവാൻ പറയുന്നു. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ