അദ്ധ്യാപകർ ഗുരുക്കന്മാരല്ലേ?ഗുരു ഈശ്വരനാണെന്നും പറയുന്നു.!!!
ഈ ഒരു സംശയം എല്ലാവർക്കും ഉണ്ട്.അദ്വൈതത്തിലൂടെ മാത്രമേ ഭാരതീയ സംസ്കൃതിയെ വിലയിരുത്താൻ പറ്റൂ!ഞാൻ നീ,അവൻ എന്നിങ്ങനെയുള്ള സംജ്ഞകൾ ദ്വൈതത്തിലുള്ളതാണ്.ഭൗതിക മായ പ്രാപഞ്ചിക വ്യവഹാരത്തിൽ മാത്രമെ ഈ സംജ്ഞകൾക്ക് പ്രസക്തിയുള്ളു! ഞാൻ ഒരു കാര്യം നിന്നെ പഠിപ്പിക്കുന്നു എന്ന് കരുതുക. ഞാൻ ബ്രഹ്മഹ്മമാകുന്നു. അഹം ബ്രഹ്മാസ്മി. നീയും അത് തന്നെ തത്ത്വമസി. അപ്പോൾ ഞാൻ എന്ന പ്രാപഞ്ചിക വ്യവഹാരത്തിലെ ഗുരുവും നീ എന്ന ശിഷ്യനും ഒന്നല്ലേ? ശരീരം കൊണ്ട് നമ്മൾ വ്യത്യസ്ഥരാണ് എന്ന് തോന്നുകയല്ലേ? അപ്പോൾ അദ്ധ്യാപകനും, ശിഷ്യനും എവിടെ?
ഈശ്വര നിയോഗത്താൽ അമ്മയാണ് ഈ ലോകത്തിലെ ആരുടേയും ആദ്യ ഗുരു. അഥവാ ഈശ്വരൻ തന്നെ സ്ത്രീയിൽ അമ്മയായി അവതരിക്കുന്നു. പഞ്ചെന്ദ്രിയ അനുഭവംആദ്യം നമ്മെ പഠിപ്പിക്കുന്നത് അമ്മയാണ്. മുലപ്പാലിലൂടെ രസനേന്ദ്രിയത്തെ അമ്മ ഉണർത്തുന്നു. ചുംബനത്തിലൂടെ ത്വക് എന്ന ഇന്ദ്രിയത്തിന്റെ സ്പർശനത്തെ ഉണർത്തുന്നു.കൊഞ്ചുന്ന വാക്കുകളിലൂടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളാൽ ശ്രോത്രേന്ദ്രിയത്തെ അമ്മ ഉണർത്തുന്നു,പുഞ്ചിരി നിറഞ്ഞ അമ്മയുടെ മുഖം കണ്ട് ദർശനേന്ദ്രിയ മായ കണ്ണ് പ്രവർത്തന ക്ഷമമാകുന്നു. അമ്മയുടെ ഗന്ധം കുഞ്ഞിന്റെ ഘ്രാണേന്ദ്രിയത്തെ ഉണർത്തുന്നു.
പ്രപഞ്ചത്തെ ഇന്ദ്രിയം വഴി എങ്ങിനെ അനുഭവിക്കാം എന്ന് അമ്മയിൽ നിന്നും പഠിക്കുന്നു. സ്വല്പ നേരത്തെ അമ്മയുടെ അസാന്നിദ്ധ്യം അവനെ ചിന്തിപ്പിക്കാൻ പഠിപ്പിക്കുന്നു. അവന്റെ അന്വേഷണത്തിൽ അമ്മയെ കാണാഞ്ഞ് അവൻ കരയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ആശയ വിനിമയം അങ്ങിനെ തുടങ്ങുന്നു.ഇന്ദ്രിയം വഴി വിഷയം പിടിച്ചെടുക്കാൻ ഈശ്വരൻ അമ്മയുടെ ഭാവത്തിൽ വന്ന് ഗുരുവാകുന്നു.പിന്നെ ഞാൻ ആരെന്ന് അറിയണം.ശാസ്ത്രങ്ങൾ പഠിക്കണം.അവ ഉള്ളിലുണ്ട്.അവയെ പുറത്തെടുക്കാൻ സഹായിയെ ആവശ്യമുണ്ട്.ആ സഹായി ആണ് അദ്ധ്യാപകൻ. ഇവിടെ അദ്ധ്യാപകൻ ഒന്നും പഠിപ്പിക്കുന്നില്ല.നമ്മുടെ ഉള്ളിലുള്ള ജ്ഞാനത്തെ പുറത്തേക്ക് എത്തിക്കാൻ വഴി കാട്ടി നമ്മെ സഹായിക്കുന്നു.യഥാർത്ഥത്തിൽ ഈശ്വരനിൽ നിന്ന് ഉണർന്ന വിജ്ഞാനത്തെ ശരീരമെടുത്ത കാരണം അജ്ഞാന ദിശയിലെത്തിയപ്പോൾ ആ അജ്ഞാനാന്ധകാരത്തെ അകറ്റാൻ സഹായിച്ച ഒരു മീഡിയേറ്റർ ആണ് അദ്ധ്യാപകൻ ! ആ അദ്ധ്യാപകനും ബ്രഹ്മമായതിനാൽ ബ്രഹ്മം അഥവാ ഈശ്വരൻ ആണ് ഗുരു എന്ന് പറയുന്നു.---ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ