2016, ഡിസംബർ 20, ചൊവ്വാഴ്ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം 36 തിയ്യതി--20/12/2016
അക്ഷരബ്രഹ്മ യോഗം

അവ്യക്തം എന്നും അക്ഷരമെന്നും പറയുന്ന അതിനെയാണ് പരമലക്ഷ്യമെന്നും പറയുന്നത്.ഒരിക്കലും തിരിച്ചു വരാത്ത വിധം യാതൊന്നിനെ പ്രാപിച്ചാലാണോ ആ അവസ്ഥ ഉണ്ടാകുന്നത്! അതാണ് എന്റെ ഉത്തമമായ സ്ഥാനം. ആ സ്ഥാനം ഭക്തി കൊണ്ട് നമുക്ക് നേടാവുന്നതാണ്.
          അർജു നാ! ഏത് കാലത്ത് 7 ഏത് വഴിയിലൂടെ ഒരു യോഗി മരിച്ചു പോയാ ലാണ്? പുനർജന്മമില്ലാതിരിക്കുന്നത്? ഏത് സമയത്ത് എത് വഴിയിലൂടെ പോയാ ലാ ണ് പുനർജന്മമുണ്ടാകുന്നത്? എന്നൊക്കെ വിശദീകരിക്കാം. കേട്ടോളൂ"   അഗ്നി, ജ്യോതിസ്സ്, പകൽ, ശുക്ള പക്ഷം ആറു മാസം ദൈർഘ്യമുള്ള ഉത്തരായണ കാലം - ഈ മാർഗ്ഗത്തിലുടെ ജീവത്യാഗം ചെയ്ത് പോകുന്ന അഥവാ മരിച്ചു പോകുന്ന ബ്രഹ്മജ്ഞാനികൾ ബ്രഹ്മത്തെ അഥവാ മോക്ഷത്തെ പ്രാപിക്കുന്നു '              ഇവിടെ അഗ്നി,ജ്യോതിസ്സ്,പകൽ,ശുക്ലപക്ഷം ,ഉത്തരായണം --ഇവ സൂര്യമണ്ഡലത്തെ അഥവാ സൂര്യ ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്നു.പ്രകാശാഭിമുഖമായ ഈ യാത്രയത്രേ ദേവയാനം. ഈ മാർഗ്ഗത്തിലൂടെ പോകുന്നവർ സൂര്യമണ്ഡലം കടന്ന് ബ്രഹ്മലോകത്തെത്തി കല്പാന്തം വരെ ദിവ്യമായ ആനന്ദം അനുഭവിച്ച് ബ്രഹ്മ ദേവനോടൊത്ത് ബ്രഹ്മ സായൂജ്യമടയുന്നു എന്നാണ് വൈദിക സിദ്ധാന്തം.

പ്രശ്നോപനിഷത്ത് പറയുന്നു സൂര്യൻ ചൈതന്യത്തേയും,ചന്ദ്രൻ ജഡത്തേയും പ്രതിനിധാനം ചെയ്യുന്നു എന്ന്.

പുക,രാത്രി,കൃഷ്ണപക്ഷം,ദക്ഷിണായനം ആ മാർഗ്ഗത്തിലൂടെ മരിച്ചു പോകുന്ന യോഗി ചന്ദ്രലോകം --അതായത് വൃദ്ധി ക്ഷയം ഉള്ള പദവി പ്രാപിച്ച് തിരിച്ചു വരുന്നു. ഈ രണ്ട് മാർഗ്ഗങ്ങളേയും അറിയുന്ന യോഗികൾ വ്യാമോഹത്തിൽ പെടില്ല.

വേദാദ്ധ്യയനം,യജ്ഞാചരണം,തപാനുഷ്ഠാനം,സത്പാത്രദാനം എന്നിവ കൊണ്ട് ഉണ്ടാകുന്ന പുണ്യഫലങ്ങളെല്ലാം ഈ തത്വമ റിയുന്ന യോഗി അതിക്രമിക്കുകയും,പരമപദം പ്രാപിക്കുകയും ചെയ്യുന്നു.(തുടരും)
      അക്ഷരബ്രഹ്മ യോഗം സമാപ്തം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ