ചിലരുടെ സ്വാർത്ഥത ഏല്പിച്ച ആഘാതങ്ങൾ!!!
വ്യക്തമായ നീതിബോധത്തോടെ അവനവന്റെ ആശയം പ്രചരിപ്പിക്കാൻ കഴിയാത്തവർ സാമ്പത്തികമായും സ്ഥാനപരമായും ഉള്ള ഉച്ച നീചത്വത്തേയും അക്രമങ്ങളേയും ജാതിയുടെ പേരിൽ പറഞ്ഞ് പ്രചരിപ്പിച്ചപ്പോൾ അതിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് ഹൈന്ദവ സമൂഹമാണ്.
ഇന്നും ചാതുർവർണ്യം ജാതിപരമായി കാണുന്നവർ ആണ് ഭൂരിഭാഗവും ബ്രാഹ്മണ്യത്തെ സാറ് വല്ലാതെ അനുകൂലിക്കുന്നു എന്ന് ഇന്ന് കൂടി ഒരു മെമ്പർ പറഞ്ഞു. ബ്രാഹ്മണ്യം ശ്രമിച്ചാൽ ആർക്കും നേടാം. അത് ഒരവസ്ഥയാണ് ഏറ്റവും ശ്രേഷ്ഠമായ അവസ്ഥ. പക്ഷെ ഇന്നും അത് ജാതിയായി ധരിച്ചവെച്ചവർ ഏറെയാണ്. ബ്രാഹ്മണ മേധാവിത്വം ഉണ്ടായിരുന്നു പക്ഷെ ആ മേധാവിത്വത്തിന് കാരണം സാമ്പത്തികമാണ്. സമ്പത്തും സ്വാധീനവും ഉള്ളവർ പല കളികളും കളിച്ചു. എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന ബ്രാഹ്മണർ ആർക്കും ഒരു ശല്യവും ചെയ്തിട്ടില്ല എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം. പണവും സ്വാധീനവും ഉള്ളവൻ ചെയ്ത വൃത്തികേടുകൾ ഇന്നും ഇല്ലേ? സ്ത്രീ പീഡനം ,സ്വത്ത് തട്ടിയെടുക്കൽ ആദിവാസികൾ പോലുള്ളവർക്ക് സർക്കാർ അനുവദിച്ച തുക വകമാറ്റി തട്ടിയെടുക്കുക എന്നിവ ബ്രാഹ്മണരാണോ ചെയ്യുന്നത്? അവരിൽ ചിലപ്പോൾ ബ്രാഹ്മണ കുലത്തിൽ ജനിച്ചവർ കണ്ടേക്കാം. എന്നാൽ ഭൂരിഭാഗം കേസുകളിലും പ്രതിസ്ഥാനത്ത് നിൽക്കുന്നവർ മറ്റുള്ളവരാണ് ' യഥാർത്ഥ ബ്രാഹ്മണർ ഈ കലിയുഗത്തിലില്ല. കലിയുഗം ശൂദ്ര യുഗമാണ് ശൂദുത്വം ഒരവസ്ഥയാണ് കർമ്മത്തിലും ധർമ്മത്തിലും ആചരണത്തിലും താഴ്ന്ന അവസ്ഥ പ്രകടിപ്പിക്കുന്നവർ. രാജ്യസ്നേഹം ഇല്ലാത്തവരും ശൂദ്രരാണ്. അതാണ് ഇന്ന് നാം കാണുന്നത്. ബ്രാഹ്മണ്യം എന്ന അവസ്ഥയിലുള്ളവർ ആരൊക്കെയാണ് എന്ന് ലക്ഷണമനുസരിച്ച് പറയാം.
ശ്രീ നാരായണ ഗുരു, രമണമഹർഷി ,തപോവനസ്വാമികൾ, വിവേകാനന്ദൻ ശ്രീരാമകൃഷ്ണ പരമഹംസർ ചിന്മയാനന്ദ ജി തുടങ്ങിയവർ ആണ് ബ്രാഹ്മണ്യത്തെ പ്രാപിച്ചവർ അക്രമവും അനീതിയും ആര് കാണിച്ചാലും അവൻ ശൂദ്രൻ തന്നെയാണ്.നമ്പൂതിരി കുലത്തിൽ ജനിച്ചത് കൊണ്ട് ഒരാൾ ബ്രാഹ്മണനാകില്ല. ഈഴവ സമുദായത്തിൽ ജനിച്ചതിനാൽ ശൂദ്രനും ആകില്ല.
പക്ഷെ തെറ്റായ അർത്ഥം ജനങ്ങളിൽ അടിച്ചേല്പിച്ചത് പുരോഗമനത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന ചില സ്വാർത്ഥമതികളാണ്. രാഷ്ടീയക്കാർക്ക് ഇതിൽ വലിയ ഒരു പങ്ക് ഉണ്ട്. മതം മാറ്റാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയവരും ഇതിൽ പങ്കാളികളാണ്. സാമ്പത്തികമായും അധികാരപരമായും ഉണ്ടായ അനീതികൾ മുഴുവനും ജാതീയതയിൽ കെട്ടിവെച്ചു എന്നതാണ് ഇവർ ചെയ്ത കേരളത്തിലെ 'പ്രശ്നം. സൂഷ്മമായി ചിന്തിച്ചാൽ ഇത് അറിയാൻ കഴിയും. അതിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് സനാതന ധർമ്മ മതമാണ്. ഈ പോസ്റ്റിന് എതിർപ്പുകൾ കണ്ടേക്കാം. അത് കാര്യമാക്കുന്നും, ഇല്ല. കാരണം കാര്യമാക്കിയാൽ ഇനിയും പലതും പറയാനുണ്ട് അത് പറയാൻ കഴിയാതെ വരും ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ