ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 25 തിയ്യതി 1/12/2016
ആത്മജ്ഞാനികൾ ബ്രാഹ്മണനിലും ,പശുവിലും ആനയിലും എന്നുവേണ്ട സകലചരാചരങ്ങളിലും സമദൃഷ്ടി ഉള്ളവനായിരിക്കും.ആരുടെ മനസ്സാണോ സമദൃഷ്ടിയിൽ ഉറച്ചിരിക്കുന്നത്?അവർ ഈ ജന്മത്തിൽ ത്തന്നെ സംസാരത്തെ കീഴടക്കിക്കഴിഞ്ഞു.അവർ ഇഷ്ടമായ വസ്തു ലഭിച്ചാലും സന്തോഷിക്കുന്നില്ല.അനിഷ്ടമായത് വന്നാൽ ദുഃഖിക്കുന്നും ഇല്ല.
ബാഹ്യ വിഷയങ്ങളിൽ ആസക്തിയില്ലാത്തവൻ അന്തരാത്മാവിൽത്തന്നെ സുഖം കണ്ടെത്തുന്നു.വിഷയസമ്പർക്കം മൂലം കിട്ടുന്ന സുഖങ്ങൾ എല്ലാം ദുഃഖ ഹേതുക്കളാണ് കാരണം അതിന് ആദിയും അന്തവും ഉണ്ട്. വിവേകികൾ അവയിൽ രമിക്കാറില്ല. ശരീരം വിടുന്നതിന് മുമ്പ് തന്നെ ആരാണോ കാമക്രോ ധാ ദികളിൽ നിന്നുണ്ടാകുന്ന ക്ഷോഭത്തെ സഹിക്കാൻ ശക്തനാകുന്നത്? അയാളാണ് യോഗിയും സുഖിയും. ആരുടെ ഹൃദയത്തിൽ ആണോ ആത്മജ്ഞാനം പ്രകാശിക്കുന്നത്? ആ യോഗി ബ്രഹ്മമായിത്തീർന്ന് മോക്ഷം പ്രാപിക്കുന്നു '
പാപം തീർന്നവരും ദ്വൈത പ്രതീതി നീങ്ങിയവരും ആത്മസംയമനം ഉള്ളവരും സർവ്വ ജീവികളുടേയും ക്ഷേമത്തിൽ തൽപ്പരരുമായ ഋഷിമാർ അഥവാ ജ്ഞാനികൾ ബ്രഹ്മാനന്ദം അഥവാ മോക്ഷം നേടുന്നു. യജ്ഞതപസ്യകളുടെ ഭോക്താവും സർവ്വലോകങ്ങൾക്കും മഹേശ്വരനും സർവ്വജീവികളുടേയും സുഹൃത്തായും അന്തരാത്മാവായും ഇരിക്കുന്ന എന്നെ അറിയുന്ന യോഗി ശാന്തിയെ പ്രാപിക്കുന്നു.
കർമ്മ സന്യാസ യോഗം ഇവിടെ പൂർണ്ണമാകുന്നു അതായത് അദ്ധ്യായം 5

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ