2016, ഡിസംബർ 8, വ്യാഴാഴ്‌ച

ഭഗവദ്ഗീത ഒരു പുനരവലോകനം  ഭാഗം -28 തിയ്യതി--8/12/2016

ഗുരുവിന്റെ ഉപദേശത്തിന്റേയും ,ശാസ്ത്രവാക്യത്തിന്റേയും ശരിയായ അർത്ഥം മനനം ചെയ്ത് സ്വയം കണ്ടെത്താനുള്ള വിവേക ബുദ്ധിയുടെ കഴിവിനെ ആണ് ശ്രദ്ധ എന്ന് പറയുന്നത്.

ശ്രദ്ധയുള്ളവനാണെങ്കിലും ആത്മസംയമനം നേടാൻ കഴിയാത്തതിനാൽ ഏകാഗ്രത കിട്ടാതെ യോഗമാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ച് നശിച്ചു പോകില്ലേ? അർജ്ജുനന്റെ ഈ സംശയത്തിന് ഭഗവാൻ പറയുന്ന മറുപടി ഇതാണ്. അവന് ഇഹത്തിലും പരത്തിലും നാശമില്ല കാരണം അവന് ശ്രദ്ധയുണ്ട്. ഗുരുവചനങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള ശരിയായ അർത്ഥം ഗ്രഹിക്കുവാനുള്ള വിവേക ബുദ്ധിയുണ്ട്. ആത്മസംയമനത്തിന് ശ്രമിച്ചു പരാജയപ്പെട്ടു പക്ഷെ ഈ ശ്രദ്ധ മൂലം ഇന്നല്ലെങ്കിൽ നാളെ അവൻ ആത്മസംയമനം നേടിയിരിക്കും. അതിനാൽ ഒരിക്കലും നാശത്തെ നേരിടേണ്ടി വരില്ല.

ഇനി ഈ ജന്മത്തിൽ സാദ്ധ്യമല്ലാതെ വന്നാൽ അവൻ യോഗ ഭ്രഷ്ടനാണല്ലോ! മരിച്ചാൽ അ ജീവാത്മാവ് പുണ്യ ലോകങ്ങൾ പ്രാപിച്ച് ചിരകാലം സുഖിച്ച് സദാചാര തൽപ്പരരായ ധനികരുടെ കുടുംബത്തിൽ വന്ന് വീണ്ടും ജനിക്കുന്നു'. പൂർവ്വജന്മാർജ്ജിതങ്ങളായ കർമ്മഫലത്തോട് കൂടി യാ യി രി ക്കും ജനനം എന്ന് സാരം അപ്പോൾ ആത്മസംയമനത്തിന് ശ്രമിക്കാമല്ലോ! അതുമല്ലെങ്കിൽ ജ്ഞാനികളായ യോശികളുടെ കുലത്തിൽ വന്നു ജനിക്കുകയും ആവാം.  ഇനി വരുന്ന ജന്മത്തിൽ മുജ്ജന്മത്തിൽ ആർജ്ജിച്ച ജ്ഞാനം ഓർമ്മ വരുന്നു. അവിടുന്നങ്ങോട്ട് യോഗ സിദ്ധിക്ക് പ്രയത്നിക്കുകയും ചെയ്യുന്നു "

ശ്രദ്ധാപൂർവ്വം എന്നിൽ ചിത്തമുറപ്പിച്ച് ആര് എന്നെ ഭജിക്കുന്നുവോ? അവൻ എല്ലായോഗികളിലും വെച്ച് ഉത്തമ യോഗി ആണെന്നാണ് എന്റെ അഭിപ്രായം  (തുടരും)

ധ്യാനയോഗ സാരം ഇവിടെ അവസാനിക്കുന്നൂ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ