2016, ഡിസംബർ 13, ചൊവ്വാഴ്ച

ഭാഗം 2 സമൂഹത്തിനോട് പറയാനുള്ളത്

ഒരേ സമൂഹത്തിൽ നിന്ന് തന്നെ വിവാഹം വേണം എന്ന ചിന്തയ്ക്ക് അടിസ്ഥാന പരമായ ചില കാരണങ്ങൾ അന്നുണ്ടായിരുന്നു.കുലത്തൊഴിൽ ആയിരുന്നു അന്ന് ഏറിയ പങ്കും.സ്ത്രീകൾ സഹധർമ്മിണീ ഭാവത്തിൽ വർത്തിക്കും എന്നല്ലാതെ വേറെ ജോലിക്ക് പോയിരുന്നില്ല. ഒരു അമ്പലവാസിയാണെങ്കിൽ ക്ഷേത്രത്തിലെ കഴകം ആയിരിക്കും കുലത്തൊഴിൽ എന്ന് പറയുന്നത്.അത് ഒരു പുരുഷനെക്കൊണ്ട് മാത്രം ചെയ്യാൻ കഴിയില്ല.വളരെ ചെറിയ ക്ഷേത്രമാണെങ്കിലും പുരുഷന് എങ്ങോട്ടെങ്കിലും പോകേണ്ടതുണ്ടെങ്കിൽ അത് ഭാ്ര്യ സഹായിച്ചേ പറ്റൂ!അപ്പോൾ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ മുതലായവ മാതാപിതാക്കൾ ചെയ്യുന്നത് കണ്ട് മനസ്സിലാക്കി അതിനനുസരിച്ച സംസ്കാരം രൂപാന്തരപ്പെട്ട കുട്ടി ആയിരിക്കണം എന്ന ചിന്തയിൽ നിന്നാണ് സ്വസമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കണം എന്ന ആശയം രൂഢമൂലമായി വന്നത്. പിന്നെ അത് തുടർന്നു പോന്നു.

വിവാഹത്തിന് ജാതി മാത്രമാണോ പരിഗണിക്കുന്നത്? എങ്കിൽ ഇപ്പോൾ തൃശ്ശൂർ ജില്ലയിൽ പോസ്റ്റ്മാൻ  ആയി ജോലി ചെയ്യുന്ന ഒരു സുന്ദരനായ എമ്പ്രാന്തിരി യുവാവ് ഒരു ഡോക്റ്റർ ദമ്പതികളായ പാണർ സമുദായത്തിൽ പെട്ട വർ.അവരുടെ രണ്ടാമത്തെ മകളെ ഇഷ്ടപ്പെടുകയും ധൈര്യമായിച്ചെന്ന് വിവാഹം ആലോചിക്കുകയും ചെയ്തു. ഞങ്ങൾക്ക് ഇതിൽ താൽപ്പര്യം ഇല്ല എന്നാണ് ഡോക്റ്റർ പറഞ്ഞത്.അപ്പോൾ ഉയർന്ന ജാതിക്കാരൻ എന്നത് വലിയ ഒരു ഗ്രേഡ് ആണെങ്കിൽ ആ ഡോക്റ്റർ ഇത് സമ്മതിക്കേണ്ടതായിരുന്നില്ലെ?വണ്ടൂർ സബ്ജില്ലയിലെ ഒരു ഗവ.എൽ പി സ്കൂൾ അദ്ധ്യാപകനായ ഒരു നമ്പൂതിരി യുവാവ് അതേ സ്കൂളിൽ ജോലി ചെയ്യുന്ന ആലപ്പുഴജില്ലക്കാരിയായ ഈഴവ സമുദായത്തിലെ ടീച്ചറെ ഇഷ്ടപ്പെട്ടു.ആലപ്പുഴയിൽ ചെന്ന് വിവാഹാലോചന നടത്തിയ നമ്പൂതിരിയുവാവിനും ആ കുട്ടിയുടെ പിതാവിൽ നിന്നും കേൾക്കേണ്ടി വന്നത് ഇതിൽ താൽപ്പര്യമില്ല എന്നതാണ്.വൻകോൺട്രാക്റ്റർ ആയ അയാളുടെ മകളെ നമ്പൂതിരിയാണെന്ന് കരുതി കൊടുക്കാൻ കാര്യമായ സ്വത്ത് ഒന്നും ഇല്ലാത്തതിനാൽ ആയാൾ തയ്യാറായില്ല. അപ്പോൾ വിവാഹത്തിന് ജാതി മാത്രമല്ല സാംപത്തികം കൂടി പ്രശ്നമാണ്.എന്നാൽ തുല്യഗ്രേഡിൽ ഉള്ളവരാണെങ്കിലും സ്വന്തം സമുദിയത്തിൽ നിന്നേ നോക്കൂ!കാരണം ജാതീയത അല്ല അതിന്റെ പിന്നിൽ സമാനമായ സംസ്കാരം വിവാഹ ജീവിതത്തിന് അത്യാവശ്യമാണ് അത് തന്നെ! ഇത് ഒരു മനശ്ശാസ്ത്രപരവും ആയതിനാലാണ് വർഷമേറെ ആയിട്ടും ഇത് മാറാതെ നിൽക്കുന്നത്.   നിഷ്പക്ഷമായി ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ