2016, ഡിസംബർ 18, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം  34 അക്ഷരബ്രഹ്മ യോഗം Date - 18/12/2016
ഏത് കർമ്മം ചെയ്യുമ്പോഴും എന്നിൽ മനസ്സും ബുദ്ധിയും ഉറപ്പിച്ചാൽ എന്നെത്തന്നെ പ്രാപിക്കും എന്ന് ഭഗവാൻ തുടർന്ന് പറയുന്നു. നിരന്തരമായി അന്യ വിഷയങ്ങളിലേക്ക് പോകാതെ എന്നെത്തന്നെ ധ്യാനിക്കണം. ആരാണോ സർവ്വജ്ഞനായ എന്നെ നിരന്തരം ഭജിക്കുന്നത്? അവൻ പരമമായ പദത്തെ പ്രാപിക്കുന്നു. മരണസമയത്തും ഭക്തിയോട് കൂടിയ വനായി പരമപുരുഷനെ ധ്യാനിക്കുന്നത് അവൻ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു..

എന്നെ പ്രാപിച്ചിട്ട് പരമ സിദ്ധി നേടിയ മഹാത്മാക്കൾ വീണ്ടും ദുഃഖമയവും ശാശ്വതമല്ലാത്തതും ആയ ജന്മം സ്വീകരിക്കേണ്ടി വരില്ല. ബ്രഹ്മലോകം വരെയുള്ള ലോകങ്ങൾ പുനരാവൃത്തിയോട് കൂടിയതാണ് എന്നാൽ എന്നെ പ്രാപിച്ചാൽ പുനർജന്മമില്ല. ആയിരം യുഗങ്ങൾ കൂടിയ പകലിനേയും, ആയിരം യുഗങ്ങൾ കൂടിയ രാത്രിയേയും അറിയുന്നവരത്രേ അഹോരാത്രത്തിന്റെ കണ്ടക്കറിയുന്നവർ ' -

മനുഷ്യരുടെ 365 വർഷം ( 360 ) എന്നും പറയാറുണ്ട്. അതത്രേ ഒരു ദേവ വർഷം.
17 28000 - മനുഷ്യവർഷം -കൃതയുഗം
1296000-  ''മനുഷ്യവർഷം - ത്രേതായുഗം
864000   ...  മനുഷ്യവർഷം - ദ്വാപരയുഗം
432000       മനുഷ്യവർഷം  '' -കലിയുഗം
മേൽ പറഞ്ഞ തി നെ ഒരു ചതുർയുഗം എന്നു പറയുന്നു.
1000 - ചതുർയുഗം - ബ്രഹ്മാവിന് 1 പകൽ
2000 ചതുർയുഗം -1 ബ്രഹ്മ ദിവസം '
അങ്ങിനെയുള്ള 365 ബ്രഹ്മ ദിവസം - 1 ബ്രഹ്മ വർഷം
അങ്ങിനെയുള്ള 100 ബ്രഹ്മ വർഷം -പരാന്ത കാലം ഒരു ബ്രഹ്മാവിന്റെ കാലാവധി തീരും' അതായത്
2302 12800000000000- മനുഷ്യവർഷം ചെല്ലുമ്പോൾ ആണത്'. ഇങ്ങിനെ ബ്രഹ്മാക്കൾ 9 പേരാണ് ഇതിൽ ആദ്യത്തെ ബ്രഹ്മാവിന്റെ വയസ്സിൽ 50 വയസ്സ് കഴിഞ്ഞു 51 - ആം വർഷം ആദ്യ ദിവസം പകൽ ആണ് ഇപ്പോൾ നടക്കുന്നത്, (തുടരും)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ