സനാതന ധർമ്മത്തിലെ മുത്തുകൾ --1
നാസ്തി വിദ്യാസമം ചക്ഷുർ
നാസ്തി സത്യസമം തപഃ
നാസ്തി രാഗസമം ദുഃഖം
നാസ്തി ത്യാഗസമം സുഖം
(ബൃഹന്നാരദീയ പുരാണം)
അർത്ഥം
വിദ്യയ്ക്ക് തുല്യമായ കണ്ണില്ല.സത്യത്തിന് തുല്യമായ തപസ്സില്ല.രാഗത്തിന് തുല്യമായ ദുഃഖമില്ല .ത്യാഗത്തിന് സമമായ സുഖവുമില്ല.
വ്യാഖ്യാനം
ഏതോന്നിന്റെയും ഗുണം അറിയുമ്പോൾ അതിനെ കുറിച്ചുള്ള ജ്ഞാനമായി.അങ്ങിനെ ഈ പ്രപഞ്ചത്തിൽ ഉള്ളതിന്റെ എല്ലാം ഗുണദോഷങ്ങളും സ്വഭാവവും അറിയുമ്പോൾ നാം എല്ലാം അറിയുന്നു.ഈ അറിവാണ് ഇവിടെ കണ്ണ് എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
ഒന്നിന്റെ യാഥാർത്ഥ്യം അറിയുവാനുള്ള പരിശ്രമത്തെ ആണ് ഇവിടെ തപസ്സ് എന്ന് പറയുന്നത്.ഈശ്വരനെ ക്കുറിച്ച് അനുഭവിക്കാനുള്ള ശ്രമമാണ് തപസ്സ് എന്നാണ് പൊതുവെ ഉള്ള ധാരണ.എന്നാൽ ബാഹ്യമിയും ആന്തരികമായും ഒരു വിഷയത്തെ അറിയാനായി ശ്രദ്ധാപൂർവ്വം പരിശ്രമിക്കുന്നതാണ് തപസ്സ്.
രാഗം അനുരാഗം തന്നെയാണ്.സാധാരണ സ്ത്രീക്ക് പുരുഷനോടും ,പുരുഷന് സ്ത്രീയോടടും തോന്നുന്ന രാഗത്തെയാണ് അനുരാഗം പ്രണയം എന്നൊക്കെ പറയുന്നത് .എന്നാൽ ധനത്തിന് വേണ്ടിയോ മറ്റു സുഖഭോഗങ്ങൾക്ക് വേണ്ടിയോ ഉള്ള ആഗ്രഹത്തെ രാഗം എന്നു പറയുന്നു.ആ ആഗ്രഹം സഫലീകരിച്ചില്ലെങ്കിൽ ദുഃഖത്തിന് കാരണമാകുന്നു.ഈ ദുഃഖം മനുഷ്യന്റെ വിവേകത്തെ ഇല്ലാതാക്കി എന്നും വരാം.പ്രണയാഭ്യർത്ഥന സ്വീകരിക്കാത്തതിന് യുവതിയെ കൊലപ്പെടുത്തി എന്നൊക്കെ വാർത്ത കേൾക്കാറില്ലേ? അതൊക്കെ ഈ രാഗത്തിന്റെ ഫലമാണ് അതിനാൽ അതിനോട് സമമായ ദുഃഖം വേറെ ഇല്ല.
ഒന്നിലും ആഗ്രഹമില്ലെങ്കിൽ ദുഃഖവുമില്ല.ആഗ്രഹം നടക്കാതിരിക്കുമ്പോളാണ് ദുഃഖം ഉണ്ടാകുന്നത്.ആയതിനാൽ ത്യാഗമാണ് സുഖം.എന്താണ് ത്യജിക്കേണ്ടത്? നമുക്ക് ജന്മസിദ്ധമായി ലഭിച്ച കാമം ക്രോധം ഇവ. കാമവും ക്രോധവും പാടെ ഒഴിവാക്കാൻ കഴിഞ്ഞാൽ അവന് വളരെ സുഖമാണ്.കാരണം അവന് നഷ്ടപ്പെടാൻ ഒന്നും ഇല്ല അവൻ ഒന്നും നേടിയിട്ടും ഇല്ല കിട്ടുമ്പോൾ അനുഭവിച്ചു.കിട്ടാത്തപ്പോൾ നിരാശയും ഇല്ല .കിട്ടിയാലും ഇല്ലെങ്കിലും ഒരേ മാനസികാവസ്ഥ ആയതിനാൽ ത്യാഗത്തിന് സമമായ സുഖം ഇല്ലെന്ന് പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ