2016, ഡിസംബർ 21, ബുധനാഴ്‌ച

എന്താണ് ബ്രഹ്മചര്യം? ആരാണ് ബ്രഹ്മചാരി?

വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഇത് അറിയപ്പെടുന്നത്. വിവാഹം കഴിക്കാത്തവനാണ് ബ്രഹ്മചാരി എന്നൊരു വിശ്വാസമുണ്ട്' എന്നാൽ എന്താണ് ബ്രഹ്മം? എന്നറിയണം. ആ ബ്രഹ്മത്തിന്റെ ചര്യകൾ അഥവാ സ്വഭാവം അതേപടി ജീവിതത്തിൽ പകർത്തുന്ന ജീവാത്മാവാണ് യഥാർത്ഥ ബ്രഹ്മചാരി

സാക്ഷാൽ പരമാത്മാവ് അഥവാ ബ്രഹ്മം തന്റെ ഉള്ളിൽ ഉറങ്ങുന്ന മായയെ ഉണർത്തിയാണ് സൃഷ്ടി നടത്തിയത്.അതായത് സൃഷ്ടിക്ക് പുരുഷനും സ്ത്രൈണ ഭാവമായ പ്രകൃതിയും വേണ മെന്നർത്ഥം ഉദാഹരണത്തിന് ഞാൻ നിങ്ങൾക്ക് ഒരു കത്തയക്കണം എന്നു വിചാരിക്കുന്നു ' എനിക്ക് വിചാരിക്കാനേ കഴിയൂ. എന്റെ ശരീര ത്തിലുള്ള കയ്യിന്റെ സഹായം വേണം. കയ്യ് എന്റെ തു തന്നെയാണ്. അത് പോലെ പരമാത്മാവിന്റെ തന്നെ അധീനതയിലുള്ള മായയെ സ്വീകരിച്ചു എന്ന് മാത്രം.

സത്യത്തിൽ ഒരു പുരുഷന്റെ ധർമ്മം ഫലവത്താ കണമെങ്കിൽ ഒരു സ്ത്രീയുടെ സഹധർമ്മിണീ ഭാവം അത്യാവശ്യമാണ് ഒരു പുരുഷൻ തളരുമ്പോൾ ഭാര്യയുടെ ആശ്വാസവചനങ്ങൾ അമൃതാണ്. ഭാര്യ പറയുന്ന കാര്യങ്ങൾ പുരുഷന് അറിയാഞ്ഞിട്ടല്ല. പക്ഷെ അത് ഭാര്യയുടെ വായിലൂടെ വരുമ്പോൾ ഭർത്താവിനെ ഉണർത്താൻ മാത്രം ശക്തി അതിനുണ്ട്. അതാണ് സ്ത്രീ ശക്തി സ്വരൂപിണി ആണ് എന്ന് പറയുന്നത്. ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യുന്ന മനുഷ്യരുണ്ട്. പക്ഷെ ഭാര്യയുടെ വിയോഗം അവരെ പാടെ തളർത്തുന്നു. സത് കുടുംബങ്ങളിലെ കാര്യമാണ് പറയുന്നത്.

സത്യത്തിൽ വിവാഹം കഴിച്ച് സന്താനങ്ങളെ ഉൽപ്പാദിപ്പിച്ച് അവരെ സംരക്ഷിക്കുന്നതാണ് ബ്രഹ്മചര്യം സത്യസന്ധമായി ധർമ്മിഷ്ഠനായി ആര് അത് ചെയ്യുന്നുവോ അവനാണ് ബ്രഹ്മചാരി . നമുക്ക് വിധിക്കപ്പെട്ട സൃഷ്ടിസ്ഥിതി, സംഹാരാദികൾ ചെയ്യുന്നവൻ ബ്രഹ്മത്തെ അനുസരിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിലെ ആദ്യഘട്ടം കഴിഞ്ഞാൽ അതായത് ഗൃഹസ്ഥാശ്രമം കഴിഞ്ഞാൽ വിരക്തി അനുഭവപ്പെടാം. പതുക്കെ വാന പ്രസ്ഥം എന്ന അവസ്ഥയും കടന്ന് സംന്യാസിയാകാം. അതിന് ഭാര്യയെ ഉപേക്ഷിക്കണം എന്ന് ഒരു ഗ്രന്ഥവും പായുന്നില്ല മാത്രമല്ല ഒരു യോഗി ഭാര്യയെ ഉപേക്ഷിക്കരുത് എന്നതിന് തെളിവും ഉണ്ട്.- വസിഷ്ഠൻ-അരുന്ധതി ദമ്പതിമാർ, ഗതമൻ - അഹല്യാ ദമ്പതിമാർ, അത്രി - അനസൂയ ദമ്പതിമാർ, എന്തിനധികം? ശിവ-പാർവ്വതിമാർ, വിഷ്ണു - ലക്ഷ്മിമി മാ ർ  എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങൾ.

ഭാര്യ ഉണ്ടെന്ന് വെച്ച് സന്യാസ കാലഘട്ടത്തിൽ കാമം പ്രയോഗിച്ചേ മതിയാകൂ എന്നാണ് ചിലരുടെ ധാരണ ഭാര്യയും ഭർത്താവും വിരക്തിതിയിലെത്തിയാ ൽ 'പിന്നെന്താണ് പ്രശ്നം? പിന്നെ താൻ ഒരു സന്യാസി ആണ് എന്ന് ലോകത്തെ അറിയിക്കാനുമാണ് സന്യാസ നാമങ്ങൾ സ്വീകരിക്കുകയും കാഷായ വസ്ത്രം ധരിക്കുകയും ഒക്കെ ചെയ്യുന്നത്. അവരിൽത്തന്നെ ഇന്നത്തെ കാലത്ത് യഥാർത്ഥ നിഷ്കാമികളെ കാണാൻ പ്രയാസമാണ്. 

ഞാൻ പറഞ്ഞു വരുന്നത് എല്ലാം അനുഭവിച്ചറിഞ്ഞ് എല്ലാറ്റിനേയും ത്യജിക്കുന്നവൻ ആണ് സ്ഥിതപ്രജ്ഞനായ സംന്യാസി' അവനാണ് യഥാർത്ഥ ബ്രഹ്മചാരി ._ ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ