2016, ഡിസംബർ 27, ചൊവ്വാഴ്ച

മനോബുദ്ധികളുടെ സൂഷ്മ  തലങ്ങൾ --ഭാഗം--3

ജയ എന്ന ഇതിഹാസം മഹാഭാരതമായി മാറിയപ്പോൾ പരിണാമങ്ങൾ പലതും സംഭവിച്ചു.8800 കാരികകൾ ഉള്ള ജയ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ 60 ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതമാണ് ഉണ്ടായത് അതിൽ 1 ലക്ഷം മാത്രമാണ് ഭൂമിയിലെ മനുഷ്യർക്ക് വൈശമ്പായനൻ നൽകിയത്.ദേവന്മാരും,ഗന്ധർവ്വന്മാരും,പിതൃക്കളും ബാക്കിയുള്ളവ കൊണ്ടു പോയി.

മനശ്ശാസ്ത്രപരമായും ധാർമ്മികമായും ഒന്നിൽ കൂടുതൽ പുരുഷന്മാർ ഒരു സ്ത്രീയെ ഭാര്യയാക്കി വെക്കുക എന്നത് തെറ്റും പാപവുമാണ്. ജ്യേഷ്ഠത്തിയമ്മയെ അമ്മയായും,അനിയന്റെ പത്നിയെ പുത്രിയായും കാണണം എന്നാണ് സനാതനധർമ്മം അനുശാസിക്കുന്നത്. സനാതനധർമ്മത്തിന് വിരുദ്ധമായത് എവിടെ കണ്ടാലും സ്വീകരിക്കേണ്ടതില്ല എന്നാണ് ധർമ്മ ശാസ്ത്രം നിഷ്കർഷിക്കുന്നത്!

ഇതിഹാസപുരാണങ്ങൾ കഥകളല്ല! കഥകളെ പോലെ തോന്നൂന്ന ഒരു സാഹിത്യസൃഷ്ടിയാണ്. അത് കൊണ്ട് തന്നെ ഒരു കഥയോ നോവലോ വിലയിരുത്തുന്നത് പോലെ ഇതിഹാസപുരാണങ്ങളെ വിലയിരുത്തിനും പറ്റില്ല. സംഭവിച്ചത്, സംഭവിക്കാത്തത് ,സംഭവിക്കാവുന്നത് ,കൽപ്പിതം, ആരോപിതം എന്നിങ്ങനെ 5 തരത്തിലുള്ള സംഭവങ്ങൾ ഇതിലുണ്ട്. അവയെ വേർതിരിച്ചെടുത്ത് വ്യാഖ്യാനിക്കുമ്പോളേ അതിന്റെ യാഥാർത്ഥ്യം പിടികിട്ടൂ!

ജ്യേഷ്ഠന്റെ ഭാര്യയേയും അനിയന്റെ ഭാര്യയേയും ഒക്കെ പ്രാപിക്കുക എന്നത് ഭാരതീയ സംസ്കാരമല്ല! അതിനാൽ ത്തന്നെ ഇന്ന് കാണുന്ന സനാതനധർമ്മ ഗ്രന്ഥങ്ങളിൽ തിരുത്തലുകൾ വന്നിട്ടുണ്ട്. അപ്പോൾ ധാർമ്മികമായി അവയെ വിലയിരുത്തിയാലേ നമ്മുടെ ഗ്രന്ഥങ്ങളുടെ പവിത്രത കാത്ത് സൂക്ഷിക്കാനാകൂ! വ്യാസന്റെ പേരിൽ ഇറങ്ങുന്ന നിരവധി ചവറുകളുണ്ട്. അത്തരത്തിൽ പെട്ടതാണ് പാഞ്ചാലിയുടെ കഥയിലെ ചില ഭാഗങ്ങൾ! സനാതന ധർമ്മം എന്ന ഹൈന്ദവ ദർശനങ്ങൾ അത്ര മികച്ചതല്ല എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആരോ കളിച്ച കളിയിൽ നാം വീണുപോകുന്നു. ഏതായാലും ഞാൻ അതിനെ അംഗീകരിക്കുന്നില്ല.ആ വിവരം നിങ്ങളെ ബോധ്യപ്പെടുത്തുന്നു.ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളുക.അല്ലാത്തവർ നിരാകരിക്കുക --ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ