2016, ഡിസംബർ 10, ശനിയാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം 30 തിയ്യതി--10/12/2016

ത്രിഗുണങ്ങളായ സാത്വികം,രാജസം,താമസം എന്നിവ എന്നിൽ നിന്ന് ഉണ്ടായിട്ടുള്ളവയാണ്.എന്നാൽ ഞാൻ അവയിലില്ല.അവ എന്നിലാണ്.ഈ ത്രിഗുണങ്ങളാൽ എല്ലാ ലോകവും മോഹിതമായിരിക്കുന്നു.അതിനാൽഇവയ്ക്ക് അതീതനായ എന്നെ അറിയുന്നില്ല.ദിവ്യവും ഗുണസമ്പന്നവുമായ എന്റെ ഈ മായയെ അതിക്രമിക്കാൻ വളരെ പ്രയാസമാണ്.എന്നെത്തന്നെ ആരാണോ ശരണം പ്രാപിക്കുന്നത്? അവർ കാലക്രമത്തിൽ മായയെ തരണം ചെയ്യും.

മായയാൽ ജ്ഞാനം മറഞ്ഞവർ,മൂഢരും അസുരവൃത്തികളോട് കൂടിയ്വരും ആകുന്നു.ദുരാചാരികളായ അവർ എന്നെ ശരണം പ്രാപിക്കുന്നില്ല.ദിവ്യമാണെങ്കിലും ത്രിഗുണങ്ങളിൽ താമസപ്രിയരാകുന്നു. ദുഃഖിതൻ,അറിവുനേടാൻ ആഗ്രഹമുള്ളവർ ,ധനത്തിന് ആഗ്രഹമുള്ളവർ ജ്ഞാനികൾ ഇങ്ങനെ 4 തരത്തിലുള്ളവർ എന്നെ ഭജിക്കുന്നു. ഇവരിൽ സമചിത്തതയോട് കൂടിയവനായ ജ്ഞാനിയാണ് ശ്രേഷ്ഠൻ.ഞാൻ ജ്ഞാനിക്ക് പ്രിയപ്പെട്ടവനാണ്.അവൻ എനിക്കും പ്രിയപ്പെട്ടവൻ തന്നെ.

എത്രയോ ജന്മങ്ങൾ കഴിയുമ്പോൾ അവസാനം സർവ്വവും വാസുദേവനായ ഞാൻ തന്നെ എന്ന ബോധം ഉണർന്ന യോഗി എന്നെ പ്രാപിക്കുന്നു.അത്തരം മഹാത്മാക്കൾ വളരെ വിരളമായിരിക്കും. പല തരത്തിലുള്ള ആഗ്രഹങ്ങൾ നിമിത്തം ജ്ഞാനം നഷ്ടപ്പെട്ടവർ സ്വന്തം വാസനയാൽ പ്രേരിതരായി അന്യ ദേവതകളെ ആശ്രയിക്കുന്നു. ഏതേതു ഭക്തൻ ഏതേതു ദേവതയെ ശ്രദ്ധയോടെ ഭജിക്കാൻ ഇച്ഛിക്കുന്നുവോ?ആ ഭക്തന്റെ ആ ദേവതയിലുള്ള ശ്രദ്ധയെ ത്തന്നെ ഞാൻ ദൃഢപ്പെടുത്തുന്നു.

അന്യദേവതാ ഭക്തൻ അപ്രകാരമുള്ള ശ്രദ്ധയോടെ ഇഷ്ട ദേവതാരാധന ചെയ്യുന്നു.അപ്പോൾ ആ ദേവത മുഖേന ഞാൻ തന്നെ നൽകുന്ന ഇഷ്ട ഫലങ്ങളെ ഭുജിക്കുകയും ചെയ്യൂന്നു. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ