2016, ഡിസംബർ 30, വെള്ളിയാഴ്‌ച

പുനർജ്ജന്മവും,യുക്തിവാദവും

പുനർജ്ജന്മം എന്നത് അന്ധവിശ്വാസമാണ് എന്നാണ് ശ്രീ രവിചന്ദ്രന്റെ കണ്ടുപിടുത്തം. പുനർജ്ജന്മ മെന്നതും ,അന്ധവിശ്വാസം എന്നതും അങ്ങർക്ക് അറിയില്ലെന്നു തോന്നുന്നു. നാളെ ഞാൻ വരാം എന്ന് പറഞ്ഞ് ഒരാൾ പോകുന്നത് തന്നെ അന്ധമായ വിശ്വാസമാണ്. യാതോരു തെളിവും നാളെ വരും എന്നതിനില്ല. നമ്മുടെ മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നതും ബാഹ്യമായ ചില കാര്യങ്ങളെ വിലയിരുത്തി ചെറുക്കനെ തിരഞ്ഞെടുത്തിട്ടാണ്. കുട്ടിക്ക് സുഖമായ ജീവിതം ഉണ്ടാകും എന്നൊരു വിശ്വാസം .തെളിവൊന്നും ഇല്ല. എത്രയോ വിവാഹങ്ങൾ അങ്ങിനെ അന്ധമായി വിശ്വസിച്ചതിന്റെ പേരിൽ പരാജയപ്പെട്ടിരിക്കുന്നു?  അപ്പോൾ നാം ജീവിതത്തിൽ കൂടുതലും അന്ധമായാണ് വിശ്വസിക്കുന്നത്. അപ്പോൾ പുനർജ്ജന്മത്തെ കുറിച്ച് മാത്രം അന്ധവിശ്വാസം എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്?

ഇനി പുനർജ്ജന്മം---- വീണ്ടും ഒരു ജന്മം എന്നർത്ഥം. അപ്പോൾ മൂല കാരണം മാറിയിട്ടില്ല .മൂലമായത് എന്തോ അത് തന്നെ വീണ്ടും ജനിക്കുന്നു. ഞാൻ എന്നാൽ ആത്മാവാണ് താനും .അപ്പോൾ പുനർജ്ജന്മം എന്ന് പറയുന്നത് ശരീരത്തിലും സ്വഭാവത്തിലും ഉള്ള പരിണാമം. ശൈശവ ദശയിൽ ഇരുന്ന അതേ വ്യക്തി തന്നെയാണ് യൗവ്വനാവസ്ഥയിൽ! രൂപം,സ്വഭാവം എല്ലാം വ്യത്യസ്ഥം. അതൊരു പുനർജന്മമല്ലേ? ഒരു കിലോ വിറക് നമ്മൾ കത്തിക്കുമ്പോൾ ആ വിറക് അപ്രത്യക്ഷ മാകുന്നു 'പിന്നെ കാണുന്നത് ചാരമാണ് ചാരം ഒരു കിലോ ഉണ്ടാകില്ല ബാക്കി ഊർജ്ജമായി മാറി. അപ്പോൾ ആ വിറകിന്റെ പുനർ ജന്മമല്ലേ ചാരവും അപ്രത്യക്ഷമായ ഉർജ്ജവും? അങ്ങിനെ പുനർജന്മം ദൃഷ്ടാന്തത്തിൽ ത്തന്നെ ഉണ്ടാകുമ്പോൾ അത് അങ്ങേരുടെ കണക്കിൽ അന്ധവിശ്വാസമാണത്രേ!

ഏതായാലും മരണം കഴിഞ്ഞാൽ ശരീരം ഒഴിവാക്കിയ ആത്മാവിന് ഒരു അവസ്ഥ അല്ലെങ്കിൽ സ്ഥാനം ഉണ്ട്. അതിനെയാണ് പുനർ ജന്മം എന്ന് പറയുന്നത്. അല്ലെങ്കിൽ ശരീരത്തിൽ നിന്നും വേർപെട്ട ആത്മാവ് നശിക്കണം. പന്ത് പൊട്ടി എന്ന് കരുതി അതിനുള്ളിലുള്ള വായു നശിച്ചു എന്ന് വിലയിരുത്തിയാൽ എങ്ങിനെയിരിക്കും? ഇതാണോ യുക്തി?
ലോകത്തിൽ ഉള്ള സകല ശാസ്ത്രജ്ഞരും ഭഗവദ് ഗീതയെ ആത്മാർത്ഥമായി സ്നേഹിക്കുകയും  ബഹുമാനിക്കുകയും ചെയ്യുന്നു. ഗീത ഒരു ശാസ്ത്ര ഗ്രന്ഥമാണെന്ന് കൂടി അവർ വിലയിരുത്തുന്നു. പുനർ ജന്മ സിദ്ധാന്തം യുക്തിയില്ലാത്ത അന്ധമായ ഒരു വിശ്വാസമാണെങ്കിൽ  ഗീതയെ അംഗീകരിച്ച ശാസ്ത്രജ്ഞന്മാർ എല്ലാം വിവരദോഷികളും അന്ധവിശ്വാസികളും ആണെന്ന് പറയേണ്ടി വരും. രവിചന്ദന്റെ അല്പ  ജ്ഞാനത്തെ അംഗീകരിക്കാൻ വേണ്ടി അത്തരം ഒരു കടുംകൈ നമ്മൾ ചെയ്യണോ?  -- ചിന്തിക്കുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ