ഭാഗം-3 സനാതന ധർമ്മവും, കമ്മ്യൂണിസവും
ഭാരതത്തിലെ നിയമ വ്യവസ്ഥയിൽ ലൂപ്പ് ഹോൾ ഉണ്ടത്രേ.! ഗോവിന്ദച്ചാമി സൗമ്യയെ പീഡിപ്പിച്ചു പക്ഷെ കൊന്നതിന് തെളിവില്ലെന്ന് കോടതി പറയുന്നു. അപ്പോൾ അതിന്നാധാരമായ ലൂപ്പ് ഹോൾ അടയ്ക്കണം
നിയമത്തിൽ മാത്രമല്ല ഏത് പ്രത്യയശാസ്ത്രത്തിലും ലൂപ്പ് ഹോൾ കണ്ടേക്കാം അതിലൂടെ കയറിപ്പിടിച്ചാൽ ആ പ്രത്യയശാസ്ത്രത്തിന്റെ ഭാവവും രൂപവും മാറിയെന്ന് വരാം.അതിൽ പരിഭവിച്ചിട്ട് കാര്യമില്ല. ഒരു തൊഴിലാളി ലോണെടുത്ത് 2 പശുക്കളെ വാങ്ങി. കൃത്യമായ ശ്രദ്ധയോടെ പരിപാലിച്ചാൽ 2 വർഷം കഴിയുമ്പോഴേക്കും പശുക്കളുടെ എണ്ണം കൂടിയെന്നു വരാം. പത്ത് വർഷം കഴിയുമ്പോഴേക്കും അയാൾ നിരവധി പശുക്കളുടെ ഉടമയായിരിക്കും. മാത്രമല്ല ഇവയെപരിപാലിക്കാൻ കുറേ തൊഴിലാളികൾ അയാളുടെ കീഴിൽ ഉണ്ടായിരിക്കും. അയാൾ ഇന്ന് തൊഴിലാളിയല്ല. മുതലാളിയാണ്. ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരം തൊഴിലാളിയായിരുന്ന അയാൾ ഉന്നമനത്തിനായി യ ത്നിച്ചു. ഫലം മുതലാളിയായി.അങ്ങിനെ നോക്കുമ്പോൾ മുതലാളിത്തത്തിലേക്കുള്ള കോച്ചിംഗ് സെൻററായി കമ്മ്യൂണിസം മാറുന്നു.
പിന്നെ പിരിവ് കൊടുക്കുക വേദികളിൽ സ്ഥാനത്തിരിക്കുക തുടങ്ങിയവയിൽ ഒതുങ്ങുന്നു. അയാളുടെ കമ്മ്യൂണിസം' അയാളുടെ സ്വഭാവം മുതലാളിത്ത വ്യവസ്ഥിതിയുടെ ശീലുകൾക്കൊപ്പമാകുന്നു. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ അങ്ങിനെ അകില്ല എന്ന് പറയാം എന്നല്ലാതെ സമൂഹത്തെ ബോധ്യപ്പെടുത്താൻ അത് പോരെന്ന് വരും.
അതിനുള്ള ദൃഷ്ടാന്തമാണ് ചൈന.റഷ്യയും അതിൽ മോശമല്ല.അതൊക്കെ കമ്മ്യൂണിസ്റ്റ് രാജ്യം എന്ന് പറയുന്നുവെങ്കിലും.സമ്പന്നരാജ്യമായി മാറിക്കഴിഞ്ഞു.സുഖമായ ഭൗതികസുഖ വാഞ്ഛയുള്ള ജനങ്ങൾ ഉള്ളിടത്തോളം കാലം കമ്മ്യൂണിസം യാഥാർത്ഥ്യമാകില്ല.കർതൃത്വബോധവും ഫലകാംക്ഷയും ഇല്ലാത്ത ഒരു സമൂഹത്തിലേ കമ്മ്യൂണിസം നില നിൽക്കൂ! അതാണ് പറഞ്ഞത് കാറൽ മാർക്സ് ഒരു ആദ്ധ്യാത്മിക നിലയിലുള്ള വ്യക്തിയാണെന്ന്.പരോക്ഷമായി യോഗീഭാവമാണ് അതിൽ നിഴലിക്കുന്നത്.ഈ അഭിപ്രായത്തിന് കർശനമായ എതിർപ്പ് വന്നേക്കാം.അത് എന്റെ കമ്മ്യൂണിസത്തെ പ്പറ്റിയുള്ള അജ്ഞാനമായും വിലയിരുത്തപ്പെടാം.പക്ഷെ എനിക്ക് കാണാൻ കഴിഞ്ഞത് പറയാതിരിക്കാൻ പറ്റില്ലല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ