ഭാഗം 2 സുനന്ദയുടേയും,അഭിലാഷ് പിള്ളയുടെയും സംശയത്തിനുള്ള മറുപടി.
**********************************************
മൃഡാനന്ദ്വാമികൾ പറയുന്നു --മനസാ സങ്കൽപ്പിച്ചുണ്ടാക്കിയ ഈ മഹത്തായ ഇതിഹാസം എങ്ങിനെ ശിഷ്യരെ പഠിപ്പിക്കും എന്ന് മുനി വിചാരമഗ്നനായി.വ്യാസന്റെ വിഷമം അറിഞ്ഞ് മുന്നിൽ പ്രത്യക്ഷനായ ശേഷം ബ്രഹ്മാവ് വ്യാസനെ അഭിനന്ദിച്ച ശേഷം ഇത് എഴുതി എടുക്കാനായി ഗണേശനെ സ്മരിക്കൂ!എന്നു പറഞ്ഞു.
ഇവിടെ ഭാഷാപ്രയോഗത്തിലെ ചില പ്രശ്ങ്ങളാണ് കഥ തെറ്റായി മനസ്സിലാക്കാൻ ഇടയായത് .എഴുതി എടുക്കാൻ ഗണേശനെ സ്മരിക്കൂ എന്ന് പറഞ്ഞാൽ വിഘ്നങ്ങൾ തീർത്തു തരാൻ പ്രാർത്ഥിക്കൂ എന്നേ അർത്ഥമുള്ളൂ അല്ലാതെ ഗണപതിയെ ക്കൊണ്ട് എഴുതിക്കണം എന്ന അർത്ഥമില്ല.ഗണപതിയെ ഗജമുഖനായാണ് നമ്മൾ കാണുന്നത്.അതേ സമയം വിഘ്നേശ്വരനായി കണ്ട് നോക്കൂ!കഥയിലൂടെ സഞ്ചരിച്ചാൽത്തന്നെ ജനിക്കുമ്പോൾ ഗണപതി ഗജമുഖനായിരുന്നില്ല.ശനിയുടെ ദൃഷ്ടി ദോഷത്താൽ സ്വന്തം ശിരസ്സ് നഷ്ടപ്പെട്ടപ്പോൾ മഹാവിഷ്ണുവാണ് ഗജമുഖം നൽകിയത്.അപ്പോൾ ഗജമുഖം ലഭിക്കുന്നതിന് മുമ്പുള്ള വിഘ്നേശ്വര ഭാവമാണ് നാം ഓർക്കേണ്ടത്.
വിഘ്നേശ്വരൻ വ്യാസന്റെ മുന്നിൽ പ്രത്യക്ഷനായി ഇതിഹാസം വ്യിഖ്യാനിക്കാൻ ഞാൻ സഹായിക്കാം എന്നു പറഞ്ഞാൽ താൻ എഴുതിക്കോളാം എന്നല്ല മറിച്ച് എഴുതുന്നവന് വിഘ്നങ്ങൾ തീർത്ത് സുഖമായ അവസ്ഥ നൽകാം അതിനാൽ നിർത്താതെ ത്തന്നെ പറഞ്ഞോളൂ എന്നാണ്. ശ്രേഷ്ഠനായ ശുകന്റെ പേര് തന്നെ ഗണപതി നിർദ്ദേശിച്ചിരിക്കാം. ശുകനോട് അർത്ഥം മനസ്സിലാക്കി എഴുതണം എന്ന് പിതാവ് എന്ന നിലയ്ക്കും,ഗുരു എന്ന നിലയ്ക്കും പറയാനുള്ള അധികാരം വ്യാസന് ഉണ്ട് താനും.
അതായത് ഏത് പ്രയാസമുള്ള കാര്യവും വിഘ്നേശ്വര സ്മരണയോടെ തുടങ്ങണം എന്നാൽ എല്ലാം ശുഭമാകും എന്നൊരു സന്ദേശം ഈ കഥയിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.ഇതിഹ ഉള്ളത് കൊണ്ടാണ് ഇതിഹാസം എന്ന് പറയുന്നത്.ഇതിഹ എന്നാൽ ചരിത്രപശ്ചാത്തലം.അതായത് വ്യാസൻ സങ്കൽപ്പിച്ച് ഉണ്ടാക്കിയതാണെങ്കിലുംആ സങ്കൽപ്പത്തിന് പ്രചോദനം ചചരിത്രപശ്ചാത്തലമാണ് എന്ന് ചുരുക്കം.
ഞാൻ ഇത്രയും പറഞ്ഞ കാര്യങ്ങൾ കേട്ട കഥകളിലെ ഉള്ളറകളിലേക്ക് ചെന്ന് മനനം ചെയ്താലേ കിട്ടു.ഇതേ പോലെ ഒരൂ ഗ്രന്ഥത്തിലും കാണില്ല.എന്തിനാ ഇങ്ങിനെ വളഞ്ഞ് മൂക്ക് പിടിക്കുന്നത്? നേരാംവണ്ണം ശുകൻ എഴുതി എന്നു പറഞ്ഞു കൂടേ? എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. എന്നാൽ അതിന് വ്യക്തമായ കാരണമുണ്ട് അത് അടുത്ത പോസ്റ്റിൽ (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ