ഭാഗം-3 സുനന്ദയുടെ സംശയത്തിനുള്ള മറുപടി
ലളിതമായി കാര്യങ്ങൾ പറയേണ്ടതിന് പകരം പൗരാണിക സാഹിത്യം നിഗൂഢതകളുടെ വഴി സ്വീകരിക്കുന്നതെന്തിന്?ഈ ചോദ്യം കാലങ്ങളോളമായി ഉയർന്നു കേൾക്കുന്നു.ഒരു കൃതി എഴുതുമ്പോളല്ല അത് വായിക്കുന്നവർ അതിൽ എന്തെല്ലാം ദർശിക്കുന്നു എന്നതിന് അനുസരിച്ചാണ് ആ കൃതിയുടെ ഔന്നത്യം നില കൊള്ളുന്നത്.ഒരു പഴയ കേട്ട സംഭവം ഓർമ്മ വരുന്നു.ഒരു സാഹിത്യ സദസ്സ്.പ്രഗത്ഭരായ സാഹിത്യകാന്മാർ വേദിയിലിരിക്കുന്നു.നമ്മുടെ കുഞ്ഞുണ്ണിമാഷും വേദിയിലുണ്ട്.അദ്ദേഹം ആകെ അസ്വസ്ഥനാണ്.കാരണം അന്ന് അദ്ദേഹത്തിന് ബീഡി വലിക്കുന്ന ശീലമുണ്ടായിരുന്നു.ഒന്ന് സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാനായി വേദിയുടെ പുറകിലെത്തി.ഒന്നും കിട്ടാനില്ല.കൈവശമുണ്ടായിരുന്നത് തീരുകയും ചെയ്തു. അപ്പോളാണ് പ്രസംഗികാകാനായി അദ്ദേഹത്തിന്റെ പേര് വിളിക്കുന്നത്.തന്റെ വിഷമം ആക്ഷേപഹാസ്യരൂപത്തിൽ അദ്ദേഹം അവതരിപ്പിച്ചു.
ഒരു ബീഡിതരൂ!
തീപ്പെട്ടിക്കൊള്ളിതരൂ!
ചുണ്ട് തരൂ!
വിരല്തരൂ!
ഞാനൊന്ന് വലിക്കട്ടെ! രസിക്കട്ടെ!
സദസ്സ് കയ്യടിയോടെ ആ വരികൾ ഏറ്റു വാങ്ങി.തുടർന്ന് പ്രസംഗിക്കാനായി എഴുന്നേറ്റ ഉറൂബ് പ്രസ്തുത വരികളെ ക്കുറിച്ച് പ്രശംസിച്ച് ഒന്നര മണിക്കൂർ നേരം സംസാരിച്ചുവത്രേ!ഒന്നും തന്റെ കയ്യിലില്ലാതെ ഇത്തിക്കണ്ണികൾ പോലെ മറ്റൊരാളെ ആശ്രയിച്ച് കഴിയുന്നവരെ ഇതിനേക്കാൾ മനോഹരമായി പരിഹസിക്കാൻ വേറെ ആർക്കും കഴിയില്ല എന്ന് പറഞ്ഞായിരുന്നുവത്രേ ഉറൂബ് അതിനെ പ്പറ്റി പ്രസംഗം തുടങ്ങിയത്.
എന്നാൽ ഇത്ര വലിയ ഒരു ആശയം മനസ്സിൽ വെച്ചല്ല കുഞ്ഞുണ്ണിമാഷ് ആ വരികൾ ചൊല്ലിയത്. അപ്പോൾ വിശാലമായ അർത്ഥതലം ഉറൂബ് അനാവരണം ചെയ്തപ്പോൾ ആ വരികൾ ഔന്നത്യം പ്രാപിച്ചു.
ഇതേ പോലെ വിവേകികളായ ജ്ഞാനികൾക്ക് തത്ത്വദർശനം നടത്താനായിട്ടാണ് ഋഷികൾ നിഗൂഢതകളുടെ വഴി സ്വീകരിച്ചിട്ടുള്ളത്.ഭഗവാന്റെ ഗോവർദ്ധനോദ്ധാരണം ഇത്തരത്തിൽ നമുക്കൊന്ന് വ്യിഖ്യാനിച്ച് നോക്കാം അടുത്ത പോസ്റ്റിൽ. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ