2016, ഡിസംബർ 2, വെള്ളിയാഴ്‌ച

ക്ഷേത്രങ്ങളിൽ പുരുഷന്മാരുടെ വസ്ത്രധാരണ രീതി

ക്ഷേത്രകാര്യങ്ങളിൽ കൂടുതൽ നിഷ്കർഷയുള്ള സംസ്ഥാനമാണ് കേരളം.പരശുരാമൻ,മാന്ധാതാവ് മഹർഷി വില്വമംഗലം സ്വാമിയാർ തുടങ്ങിയ മഹാത്മാക്കൾ പ്രതിഷ്ടിച്ച ക്ഷേത്രങ്ങൾക്ക് പുറമേ ദേവഗുരുവായ ബൃഹസ്പതി പ്രതിഷ്ഠിച്ച ഗുരുവായൂരും കേരളത്തിലാണല്ലോ!ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളേക്കാളും മറ്റു സംസ്ഥാനത്തെ ക്ഷേത്രങ്ങളേക്കാളും കൂടുതൽ പവിത്രത കാത്തു സൂക്ഷിക്കുന്ന സ്ഥലമാണ് കേരളം.

പൂജ കഴിഞ്ഞ് നട തുറക്കുന്ന വേളയി്ൽ ശ്രീകോവിലിന് ഉള്ളിൽ നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന ചൈതന്യവത്തായ ഊർജ്ജം നമ്മുടെ ശരീരത്തിൽ പ്രവേശിക്കണം.അതിന് വേണ്ടിയാണ് പുരുഷന്മാർ കുപ്പായം അഴിച്ച് ഉള്ളിൽ കയറണം എന്ന് പറയുന്നത്.സ്ത്രീകൾക്കാണെങ്കിൽ ശിരസ്സ് കൊണ്ട് ഈ ഊർജ്ജത്തെ സ്വീകരിക്കാനുള്ള കഴിവുണ്ട്.ലളിതമായ ഘനം കുറഞ്ഞ വേഷ്ടി പുരുഷന്മാർക്ക് ഉപയോഗിക്കാം.ഇതാണ് ഇതിലെ ശാസ്ത്രീയമായ വശം.ഭഗവാന്റെ മുന്നിൽ ശരീരബോധംമൂലമുണ്ടാകുന്ന അഹംകാരം ഇല്ല എന്നതിന്റെ പ്രതീകം കൂടിയാണ് ഈ പ്രവൃത്തി ആദ്ധ്യാത്മികമായുള്ള നിയമമാണത്.

അരയ്ക്ക് താഴെ ആണെങ്കിലും ലളിതമായ ഘനം കുറഞ്ഞ മുണ്ട് ആണ് ഉടുക്കേണ്ടത്.അതിന് ശുഭ്രമായ വസ്ത്രം ആണ് വേണ്ടത്.പിന്നെ വിരക്തിയുടെ പ്രതീകമായ കാഷായ വസ്ത്രവും ശബരിമലയ്ക്ക് പോകുന്നവർക്ക് കറുപ്പ് വസനവും അനുവദനീയമാണ്.ശരിക്കും പറഞ്ഞാൽ വിരക്തി വന്ന ഒരാൾക്ക് മാത്രമേ കാഷായ വസ്ത്രം ധരിക്കാൻ സനാതനധർമ്മം അനുശാസിക്കുന്നുള്ളൂ.പക്ഷെ അത് തിരിച്ചറിയാൻ പ്രയാസമായതിനാൽ കാഷായ വസ്ത്രം പൊതുവേ അനുവദനീയമാണ്.കാഷായ വസ്ത്രം ധരിക്കാൻ താൻ യോഗ്യനാണോ എന്ന് ഓരോ വ്യക്തിയും സ്വയം ചിന്തിക്കേണ്ടതാണ്.

പണ്ട് കാലങ്ങളിൽ പൂജാരി മാത്രമല്ല ക്ഷേത്രങ്ങളിൽ ദർശനത്തിന് വരുന്നവരും കൗപീനം തോർത്ത് മുതലായവയാണ് ധരിച്ചിരുന്നത്.ഇന്ന് അങ്ങിനെ ആരെങ്കിലും വന്നാൽ അതിനെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്യേണ്ടതില്ല.അതിനെ മറ്റൊരു കണ്ണിലൂടെ കാണുകയും വേണ്ട.ആരും വരാറില്ല.പക്ഷെ പൂജാരി ഇന്നും അങ്ങിനെത്തന്നെയാണ്. ഇന്നല്ലെങ്കിൽ നാളെ പൂജാരിയുടെ വസ്ത്രധാരണത്തെ കുറിച്ചും തർക്കങ്ങൾ വന്നേക്കാം .കാരണം രാജ്യത്തെ മറ്റെല്ലാ പ്രശ്ങ്ങൾക്കും പരിഹാരമായി ഇനി ഇതേ ബാക്കിയൂള്ളൂ എന്നാണ് പു റമേ ഉള്ളവർക്ക് തോന്നുക.അതിന്നിടയിൽ പഴയ ആചാരങ്ങളെ എതിർക്കുക എന്നതാണ് പുരോഗമനം എന്ന് അന്ധമായി വിശ്വസിക്കുന്ന ചില ബുദ്ധിയില്ലാത്ത ബുദ്ധിജീവികളും ഉണ്ടല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ