ആരാണ് സദ്ഗുരു?
വളരെ ചെറുപ്പത്തിലേ എന്റെ അന്വേഷണമായിരുന്നു ഇത്.സംഗീതമായാലും ആദ്ധ്യാത്മികമായാലും എന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടാൻ വേണ്ടി ഞാനലഞ്ഞു. പലരേയും കണ്ടുമുട്ടി. എന്നാൽ എന്റെ മനസ്സിന്ന് സംതൃപ്തി തോന്നിയില്ല അങ്ങിനെ ഇരിക്കെ 1979-80 കാലഘട്ടത്തിൽ ഒരിക്കൽ ഞാൻ കോളേജിൽ നിന്നും ഒരു വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തി. അപ്പോൾ അച്ഛൻ പറഞ്ഞു ' നീ നാളെ ഉച്ചകഴിഞ്ഞ് മഞ്ചേരിയിൽ പോകണം എനിക്ക് സുഖമില്ല അവിടെ ഒരു സംഗീത ക്ലാസ് ഉണ്ട് നീ പുതിയ തായി ഒരു കീർത്തനം പഠിപ്പിച്ചാൽ മതി. ഞാൻ സുരട്ടി വർണ്ണം തുടങ്ങി വെച്ചിട്ടുണ്ട്. അത് ഞാൻ പൂർത്തിയാക്കാം. വിദ്യാർത്ഥികൾ എല്ലാം നിന്നേക്കാൾ പ്രായം കൂടിയവരാണ്. ഞാൻ സമ്മതിച്ചു. പിറ്റെ ദിവസം അവിടെ ചെന്ന് ത്യാഗരാജ സ്വാമികളുടെ വസന്ത രാഗത്തിലുള്ള സീതമ്മ മായമ്മ എന്നു തുടങ്ങുന്ന കീർത്തനം പഠിപ്പിച്ചു. പോരാൻ നേരത്ത് ഒരാൾ ചോദിച്ച സാർ സ ആദ്യമായി ചൊല്ലാൻ കാരണമെന്ത്? ആസ്ഥാനത്ത് വേറെ സ്വരം പാടായാൽ എന്താണ്? ഞാൻ പറഞ്ഞു നാളെ വ്യക്തമാക്കിത്തരാം.
സത്യത്തിൽ എനിക്കും അറിയില്ലായിരുന്നു. എന്നാൽ സംഗീത ശാസ്ത്ര പ്രവേശിക, സംഗീതകൽപ്പ ദ്രുമം, ദക്ഷിണേന്ത്യൻ സംഗീതം എന്നീ 3 ഗ്രന്ഥങ്ങൾ വീട്ടിലുണ്ട് അതിൽ ഏതിലെങ്കിലും ഉത്തരം കാണാതിരിക്കില്ല. ഞാൻ വീട്ടിൽ വന്ന് 3 ഗ്രന്ഥങ്ങളും പരിശോധിച്ചു എന്റെ കണ്ണിൽ ഉത്തരം പെട്ടില്ല. അതല്ലെങ്കിലും അങ്ങിനെയാണ് തിരയുന്നത് കണ്ണിൽ പെടില്ല. അല്ലാത്ത സമയം വെറുതെ മറിച്ചു നോക്കിയാലും പലതും ശ്രദ്ധയിൽ പെടും.
രാത്രി ഭക്ഷണം കഴിച്ച് ഞാൻ അതും ചിന്തിച്ച് മുറ്റത്ത് ഉലാത്തുകയായിരുന്നു. മഴ ചാറാൻ തുടങ്ങിയപ്പോൾ ജനലിന്റെ അഴിയിലും പിടിച്ച് അരുകോലായിൽ ചേർന്നു നിന്നു. അതിശക്തതമായി കാറിടിച്ചു കാറ്റിന്റെ സ് എന്ന ശബ്ദം ശ്രദ്ധയിൽ പെട്ടു . എന്നാലും സ എങ്ങിനെ വന്നു? കുറച്ചു കഴിഞ്ഞപ്പോൾ അതിശക്തമായി കാറ്റടിക്കുകയും ജനൽ പാളി വന്ന് ശക്തമായി അടയുകയും ചെയ്തു എന്റെ കൈ അതിനിടയിൽ പെട്ടു . അ" എന്ന ശബ്ദത്തോടെ ഞാൻ കൈ പിൻവലിച്ചു. വെള്ളം ചൂടാക്കി ഉപ്പ് ഇട്ട് കൈ അതിൽ മുക്കി വെച്ചപ്പോൾ വേദനയ്ക്ക് കുറച്ച് ആശ്വാസം ലഭിച്ചു. ഞാൻ ചിന്തിച്ചു. ഞാൻ അറിയാതെ ഉണ്ടാക്കിയ ശബ്ദം അ എന്നല്ലേ? അത് ജീവന്റെ ശബ്ദമല്ലേ? അങ്ങിനെയാണെങ്കിൽ പ്രകൃതിയുടെ ശബ്ദമായ സ് എന്നതിനോട് കൂടി ജീവന്റെ ശബ്ദമായ അ ചേർന്നാൽ സ ആയില്ലേ? സ്+അ= സ അപ്പോൾ ആദ്യം സ പാടാൻ കാരണം അതല്ലേ?
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു' ഞാൻ ഉറക്കെ ചൊല്ലി. ഗുരുർ ബ്രഹ്മാ, ഗുരുർ വിഷ്ണോ ഗുരുർ ദേവോ മഹേശ്വരാ -- രണ്ട് ഉത്തരം ഇവിടെ കിട്ടി. 1- സ ആദ്യം പാടാനുള്ള കാരണം 2 ഈശ്വരനാണ് സദ്ഗുരു' ജീവിതമാണ് വിദ്യാലയം അനുഭവമാണ് പാഠങ്ങൾ. പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൃഷ്ണനെ മനസ്സിൽ ധ്യാനിച്ചു ഞാൻ പഠിച്ചു ഓരോന്നും എന്റെ ഗുരു കൃഷ്ണനാണ് ആ കൃഷ്ണൻ എന്റെ ഉള്ളിലുണ്ട്. അതെ ! എന്റെ ഗുരു ഞാൻ തന്നെ ഈശ്വര സ്മരണയാൽ ആ ഗുരുവിനെ ഉണർത്തണം എന്നു മാത്രം - ചിന്തിക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ