സർ ഒരു കഥ കേട്ടിട്ടുണ്ട്. മഹാഭാരതം എഴുതാൻ ഗണപതിയെ സമീപിച്ചപ്പോൾ ഒഴിവാകാനായി വ്യവസ്ഥ വച്ചു. പറഞ്ഞ് കൊണ്ട് ഇരിക്കുക നിർത്തിയാൽ എഴുത്ത് നിർത്തും എന്നും അതിന് മറു നിർദ്ദേശമായി അർത്ഥം അറിഞ്ഞ് എഴുതണം എന്നും?? അങ്ങിനെ എല്ലാം ശുഭം ആയി എന്നും.--അഭിലാഷ് പിള്ള
മറുപടി
ഗണപതി വിഘ്നേശ്വരനാണല്ലോ!വരാൻ പോകുന്ന കാര്യങ്ങൾ എന്താണെന്ന് അറിയാതെ തടുക്കാൻ പറ്റില്ലല്ലോ അപ്പോൾ ഭാവിയിലുള്ള എന്തും അറിയാൻ ഗണപതിക്ക് കഴിയും.അങ്ങിനെയാണെങ്കിൽ വ്യാസന്റെ മനസ്സിലുള്ള മഹാഭാരതം ഗണപതിക്ക് അറിയുമല്ലോ!പിന്നെന്തിന് പറയണം? അർത്ഥം അറിഞ്ഞ് എഴുതണം എന്ന് വിഘ്നേശ്വരനായ ഗണപതിയോട് വ്യാസൻ പറഞ്ഞെങ്കിൽ അർത്ഥം ഗ്രഹിക്കാതെയാണ് ഗണപതി ഓരോന്നും ഇത് വരെ ചെയ്തിട്ടുള്ളത് എന്ന് വന്നില്ലേ? അങ്ങിനെ ഗണപതിയെ വ്യാസൻ അവഹേളിക്കുമോ? അപ്പോൾ ഗണപതി ആരാണെന്നും ഗണപതിയുടെ കഴിവ് എന്താണെന്നും അറിയാത്ത ഏതോ ഒരുവൻ പടച്ചു വിട്ട ആരോപിത കഥ ! അതിനപ്പുറത്തേക്ക് ഇതിന് പ്രസക്തിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ