ചോദ്യവും ഉത്തരവും
സാർ ഞാൻ മഹേഷ് കോഴിക്കോട് ജില്ല --ഇന്നലെ ഞങ്ങളുടെ നാട്ടിൽ ഒരു പ്രഭാഷണം ഉണ്ടായിരുന്നു. അതിന്നിടയിൽ അദ്വൈതം എന്താണ് എന്ന് ഒന്നു വിശദീകരിക്കാൻ ഞാൻ ആവശ്യമുന്നയിച്ചു.എന്നാൽ അത് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും അതീവ ഗഹനമാണ് എന്നും പറഞ്ഞ് പ്രഭാഷകൻ അത് വിശദീകരിച്ചില്ല. എന്താണ് സാർ? പറഞ്ഞുതരേണ്ടവർ പറയാതിരുന്നാൽ ഞങ്ങളെ പോലുള്ളവർ എങ്ങിനെ പഠിക്കും? പിന്നെയാണ് ഞാൻ ചിന്തിച്ചത് സാറിനോട് ചോദിച്ചാൽ മതിയായിരുന്നു എന്ന് ഒന്നു വ്യക്തമായി പറഞ്ഞു തരുമോ സാർ? (ചാറ്റ്)
:മറുപടി
വ്യാസൻ ഗീതയെ നമുക്ക് തന്നതും ശങ്കരാചാര്യർ അദ്വൈതത്തെ വിശദീകരിച്ചതും വലിയ മഹർഷിമാർക്ക് വേണ്ടിയല്ല നമ്മെ പോലുള്ള സാധാരണക്കാരന് വേണ്ടിയാണ്. അത് വളരെ ഗഹനമാണ് എന്നൊക്കെ പറഞ്ഞ് സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സ്വഭാവം പലരും വെച്ചു പുലർത്തുന്നുണ്ട്. അതൊക്കെ എന്നെപ്പോലുള്ള ജ്ഞാനികൾക്കേ മനസ്സിലാക്കാൻ പറ്റു നിങ്ങളെപ്പോലുള്ള അജ്ഞാനികൾക്ക് കഴിയില്ല - എന്ന അഹങ്കാരവും സ്വാർത്ഥതയുമാണ് അതിന്റെ പിന്നിൽ ! ഇവരൊന്നും ജ്ഞാനികളാണെന്ന് പറയാൻ വയ്യാ അദ്വൈതം മനസ്സിലാക്കാൻ പ്രയാസമില്ല. പക്ഷെ ഒരു അദ്വൈതി ആകണമെങ്കിൽ നമ്മുടെ ഉള്ളിലുള്ള കാമ കോ ധാ ദികൾ താനേ കൊഴിഞ്ഞു പോകണം, ഈശ്വര ധ്യാനത്താൽ പടിപടിയായി ആ നിലയിൽ എത്താം. അതിന് ആദ്യം അദ്വൈതം എന്താണ് എന്നറിയണം.
ഈ പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളുടെയും ചൈതന്യത്തിന് അഥവാ ഗുണത്തിന് ആധാരമായി ഒരൊറ്റ ശക്തി വിശേഷമേ ഉള്ളൂ അത് മാത്രമേ സത്യവും നാശ രഹിതവും ആയുള്ളൂ ആ ശക്തിവിശേഷം തന്നെയാണ് വ്യത്യസ്ഥ രൂപ ഭാവങ്ങളോട് കൂടിയ എന്റെയും നിന്റെയും ശരീരത്തിനുള്ളിൽ ഭാസിക്കുന്നത് ' ദൃശ്യമായ സകലതും നശിക്കുന്നതാണ് അതിനാൽ അത് പ്രത്യക്ഷത്തിൽ കാണുന്നുണ്ടെങ്കിലും സത്യമല്ല. പരാർത്ഥ മല്ല പരമാർത്ഥമായതും സത്യമായതും ആധാരമായ ആ ശക്തി വിശേഷം മാത്രമാണ് അതാണ് ബ്രഹ്മസത്യം ജഗദ് മിഥ്യ എന്ന് പറയുന്നത്.
മേൽ പറഞ്ഞതാണ് അദ്വൈതം പ്രപഞ്ചത്തിൽ ഓരോ ഘടകത്തിലും നിറഞ്ഞു നിൽക്കുന്നത് അദ്വൈതമാണ് ആദ്യം ഒരു ഉദാഹരണം നോക്കാം കണക്ക് ---സമയം അളവ് ദൂരം എന്നിവ എണ്ണം കൊണ്ട് നാം തീരുമാനിക്കാരുണ്ട്. പത്ത് കിലോമീറ്റർ പത്ത് കിലോഗ്രാം പത്ത് മണി പത്ത് അടി എന്നിങ്ങനെ. എന്നാൽ സംഖ്യയിൽ ഉണ്മയുള്ളത് ഏററവും ചെറിയ ഒറ്റ സംഖ്യയായ 1 മാത്രമാണ് സംഖ്യയിൽ 1 മാത്രമേ സത്യമായുള്ളൂ. പത്ത് എന്ന് പറയുന്നത് ഒന്നിന്റെ പത്താവർത്തിയുള്ള സംഘാതത്തെയാണ് സംഘാതങ്ങളുടെ നാമം മാത്രമാണ് 10 100 1000 10000 എന്നിങ്ങന്നെയുള്ളത് ഇതിലൊക്കെ സത്യമായുള്ളത് 1 മാത്രമാണ് ഒന്നിന്റെ ചെറിയ സംഘാതത്തെ 10 എണ് പറയുന്നു കുറച്ചു കൂടി വലിയ സംഘാതത്തെ 100 എന്നു പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ വിശാലമായ സംഖ്യാശാസ്ത്രത്തിൽ 1 മാത്രമേ സത്യമായുള്ള എന്ന് സാരം. ഇങ്ങിനെ സകല ശാസ്ത്രവും എട്ത്ത് പരിശോധിച്ചാൽ അവയിലെല്ലാം ആധാരമായി സാക്ഷിയായി, സാന്നിദ്ധ്യമായി ഒന്ന് മാത്രമേ കാണു-വ്യത്യസ്ഥ ഉദാഹരണങ്ങളുമായി അടുത്ത പോസ്റ്റ്ഇടാം(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ