2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാപഠനം  423-ആം ദിവസം  അദ്ധ്യായം 18 ശ്ളോകം 29തിയ്യതി30/9/2016

ബുദ്ധേർഭേദം ധൃതേശ്ചൈവ ഗുണതസ്ത്രിവിധം ശൃണു
പ്രോച്യമാനമശേഷേണ പൃഥക്ത്വേന ധനഞ്ജയ.
                     അർത്ഥം
അർജ്ജുനാ!ബുദ്ധിയുടേയും ധൃതിയുടേയും ഗുണഗണങ്ങളനുസരിച്ചുള്ള മൂന്ന് വിധം ഭേദങ്ങളെ പൂർണ്ണമായും വെവ്വേറെയായും പറയാം കേട്ടോളൂ.
30
പ്രവൃത്തിം ച നിവൃത്തിം ച കാര്യാകാര്യേ ഭയാഭയേ
ബന്ധം,മോക്ഷം ച യാ വേത്തി ബുദ്ധിഃ സാ പാർത്ഥ സാത്ത്വികീ.
                    അർത്ഥം
അർജ്ജുനാ! പ്രവൃത്തിമാർഗ്ഗത്തേയും ,നിവൃത്തിമാർഗ്ഗത്തേയും ചെയ്യേണ്ടതിനേയും ചെയ്യരുതാത്തതിനേയും ഭയപ്പെടേണ്ടതിനേയും ഭയപ്പെടേണ്ടാത്തതിനേയും ബന്ധത്തേയും മോക്ഷത്തേയും വേർതിരിച്ചറിയുന്ന ബുദ്ധി സാത്ത്വികമത്രേ!
             വിശദീകരണം
ശരിയായ പ്രവൃത്തി ഏതെന്നും തെറ്റായ പ്രവൃത്തി ഏതെന്നും തിരിച്ചറിയാനുള്ള വിവേക ബുദ്ധി സാത്വികമാകുന്നു .പലപ്പോളും മനുഷ്യർക്ക് ഇല്ലാത്തതും അതാണ്.ശരിയായ മാർഗ്ഗത്തിലൂടെ ചരിക്കാനും തെറ്റായ മാർഗ്ഗത്തിൽ നിന്നു പിൻതിരിയാനും ഒരു മനുഷ്യന് കഴിഞ്ഞാൽ അത് സാത്ത്വിക ബുദ്ധിയാകുന്നു.
31
യയാ ധർമ്മമധർമ്മം ച കാര്യം ചാകാര്യമേവ ച
അയഥാവത് പ്രജാനാതി ബുദ്ധിഃ സാ പാർത്ഥ രാജസീ.
                   അർത്ഥം
അർജ്ജുനാ!യാതൊരു ബുദ്ധികൊണ്ട്ധർമ്മത്തേയും അധർമ്മത്തേയും ചെയ്യേണ്ടതിനേയും ചെയ്യേണ്ടാത്തതിനേയും തെറ്റായി അറിയുന്നുവോ ആ ബുദ്ധി രാജസമാകുന്നു
32
അധർമ്മം ധർമ്മമിതി യാ മന്യതേ തമസാവൃത
സർവ്വാർത്ഥാൻ വിപരീതാംശ്ച ബുദ്ധിഃ സാ പാർത്ഥ താമസീ..
                      അർത്ഥം
അർജ്ജുനാ! യാതൊരു ബുദ്ധി തമസാൽ മൂടപ്പെട്ട അധർമ്മത്തെ ധർമ്മമായിട്ടും എല്ലാറ്റിനേയും വിപരീതമായിട്ടും കരുതുന്നുവോ ആ ബുദ്ധി താമസബുദ്ധിയത്രേ
       വിശദീകരണം
താമസമായി ചിന്തിക്കുന്നതെല്ലാം കുടില ബുദ്ധിമൂലമാണ് അതെല്ലാം തല തിരിഞ്ഞതായതിനാൽ അതിനെ സത്യത്തിൽ ബുദ്ധി എന്ന് പറയാൻ തന്നെ നിവൃത്തിയില്ല കാരണം അയാൾക്കും ചുറ്റുമുള്ളവർക്കും അത് അനർത്ഥമായിരിക്കും അജ്ഞാനത്താൽ മൂടപ്പെട്ട അത്തരം ബുദ്ധികൾക്ക് ഒരു കാര്യത്തിലും ശരിയായ തീരുമാനം എടുക്കുവാൻ കഴിയില്ല 

2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച


നാരായണീയം ദശകം 24 തുടങ്ങുന്നു പ്രഹ്ളാദചരിതം  ശ്ളോകം 1 തിയ്യതി 29/9/2016

ഹിരണ്യാക്ഷേപോത്രിപ്രവരവപുഷാ,ദേവ!ഭവതാ
ഹതേ ശോകക്രോധഗ്ളപിതധൃതിരേതസ്യ സഹജഃ
ഹിരണ്യപ്രാരംഭഃ കശിപുരമരാരാതിസദസി
പ്രതിജ്ഞാമാതേന തവ കിലവധാർത്ഥം മുരരിപോ!
                  അർത്ഥം
ഭഗവാൻ മുരാന്തക!വരാഹമൂർത്തിയായവതരിച്ച നിന്തിരുവടിയാൽ ഹിരണ്യാക്ഷൻ നിഗ്രഹിക്കപ്പെട്ടപ്പോൾ ഈ ഹിരണ്യാക്ഷന്റെ സഹോദരനായ ഹിരണ്യശബ്ദം കൊണ്ടാരംഭിക്കുന്ന ഹിരണ്യകശിപു ദുഃഖം,അമർഷം എന്നിവയാൽ സന്തോഷം മിക്കവാറും നശിച്ചവനായി  നിന്തിരുവടിയെ നിഗ്രഹിക്കുമെന്ന് അസുരസദസ്സിൽ വെച്ച് പ്രതിജ്ഞ ചെയ്തുവല്ലോ
2
വിധാതാരം ഘോരംസ ഖലു തപസ്വിനാ ന ചിരതഃ
പുരഃസാക്ഷാത്കുർവ്വൻ സുരനരമൃഗാദ്യൈരനിധനം
വരം ലബ്ധ്വാ ദൃപ്തോ ജഗദിഹ ഭവന്നായകമിദം
പരിക്ഷുന്ദന്നിന്ദ്രാദഹരത ദിവം ത്വാമഗണയൻ
                  അർത്ഥം
അവനാകട്ടെ ഘോരമാം വണ്ണം തപസ്സ് ചെയ്തിട്ട് താമസിയാതെ ബ്രഹ്മാവിനെ മുന്നിൽ പ്രത്യക്ഷപ്പെടുത്തി ദേവ മനുഷ്യ തി ര്യക്കുകൾ നിമിത്തമുള്ള മരണം ഉണ്ടാവില്ല എന്ന വരും നേടി അഹങ്കാരിയായിത്തീർന്നിട്ട് ലോകത്തിൽ അവിടത്തെ പോലും കണക്കാക്കാതെ നിന്തി നായകനോട് കൂടിയ ഈ ജഗത്തിനെ തകർത്തു കൊണ്ട് ഇന്ദ്രനിൽ നിന്ന് സ്വർഗ്ഗം തട്ടിപ്പറിച്ചു
           വിശദീകരണം
ഇവിടെ ഒരു സംശയം തോന്നാം വളരെ പണിപ്പെട്ട് കിട്ടുന്ന ഒന്നാണ് സ്വർഗ്ഗം അത് ഇന്ദ്രനിൽ നിന്ന് തട്ടിപ്പറിച്ച് അധർമ്മം വീണ്ടും ഒരാൾ ചെയ്യുമോ? മരിച്ചാലല്ലേ സ്വർഗ്ഗത്തിൽ പോവുക? ഇവിടെ ഹിരണ്യകശിപു മരിച്ചിട്ടില്ലല്ലോ?   ഹിരണ്യകശിപു വൈകുണ്ഠത്തിലെ കാവൽക്കാരായിരുന്ന ജയവിജയന്മാരിൽ ജയനായിരുന്ന വ്യക്തിയാണ് ' അപ്പോൾ വൈകുണ്ഠത്തിന് താഴെയുള്ള ഏത് ലോകത്തും പോകാനുള്ള കഴിവും ചെന്നാൽ അവിടുത്തെ പരിതസ്ഥിതിക്ക് അനുകൂലമായ ശരീര ഭേദഗതി വരുത്താനും ഉള്ള കഴിവുണ്ട് ആ കഴിവുകളോട് കൂടിയാണ് ശാപം കിട്ടിയ ജന്മങ്ങൾ അഭിനയിച്ചു തീർത്തത്  വീണ്ടും അധർമ്മിയായത് ശാപം മൂലവും അതു വഴി ലഭിച്ച വാസന മുലവും ആണ്
അന്വേഷണത്തിന്റെ വഴികൾ

സാർ ഞാൻ ഷംസീർ വേങ്ങര  എം എ ചരിത്ര വീദ്യാർത്ഥി.ഞാൻ രണ്ട് ദിവസം മുമ്പാണ് സാറിന്റെ ഫ്രണ്ട് ആയത് വെറുതെ പഴയ പോസ്റ്റുകളൊക്കെ നോക്കിയപ്പോൾ എല്ലാവരും പറയുന്നതിന് നേരെ വിപരീതമായി ചാർവ്വാക ദർശനം നിരീശ്വരവാദമല്ല എന്ന് സാറ് പറഞ്ഞിരിക്കുന്നു കണ്ടപ്പോൾ കൗതുകം തോന്നി സാറ് ഈ നിഗമനത്തിൽ എത്താൻ കാരണമെന്താണ്?

       മറുപടി
ഒന്നാമത് ചർവാകൻ എന്ന ഒരു വ്യക്തി ജീവിച്ചിരുന്നിട്ടില്ല ജീവിച്ചിരുന്നതിന് വ്യക്തമായി തെളിവില്ല മാത്രമല്ല ചാർവ്വാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ബൃഹസ്പതി ആണെന്നാണ് പറയുന്നത്.ബൃഹസ്പതി ശുക്രാചാര്യരുടെ വേഷമെടുത്ത് ശുക്രാചാര്യർ ഇല്ലാത്ത സമയത്ത് പോകുകയും അസുരന്മാർക്ക് ചില ഉപദേശങ്ങൾ നൽകുകയും ചെയ്തു അത് അസുരന്മാരുടെ ദോഷത്തിന് വേണ്ടിയായിരുന്നു.അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഉപദേശിച്ചത് കാരണം അതായത് ചാരുവായ വാക്കുകൾ ഉച്ചരിക്കുന്നവൻ ചാർവ്വാകൻ ആ സിദ്ധാന്തം പ്രശസ്തമായി എന്നാൽ പ്രത്യക്ഷത്തിൽ നിരീശ്വരമാണ് എന്ന് തോന്നുമെങ്കിലും അതിൽ തികച്ചും ശാസ്ത്രമാണ് ഉള്ളത്  പ്രത്യക്ഷത്തിൽ വിശ്വസിക്കുക .അതിലെ വിശ്വസിക്കാവൂ.ഇതാണ് പറയുന്നത് .അതായത് ആദ്യം പ്രകൃതിയിൽ വിശ്വസിക്കുക പ്രകൃതിയിലെ ഓരോ കാര്യവും നമ്മളിൽ ഇതെങ്ങിനെ? എന്ത്കൊണ്ട്?ആരാണ് ഉത്തരവാദി? എന്നീ ചോദ്യങ്ങൾ ഉണർത്തും അപ്പോൾ പ്രത്യക്ഷത്തിൽ വിശ്വസിച്ചാലേ അപ്രത്യക്ഷമായതിനെ കണ്ടു പിടിക്കാൻ പറ്റൂ അപ്പോൾ ഇതെങ്ങിനെ നിരീശ്വരവാദമാകും?ഈശ്വരൻ പ്രത്യക്ഷമല്ലാത്തതിനാൽ പ്രത്യക്ഷത്തിൽ വിശ്വസിക്കാൻ പറഞ്ഞപ്പോൾ നിരീശ്വരവാദമാണെന്ന് അസുരന്മാർ കരുതി അതെ സ്വഭാവമുള്ളവരും പിൽക്കാലത്ത് ഭാരതത്തിൽ വേരൂന്നിയ ജാതീയ സമ്പ്രദായം ഈ നിരീശ്വരവാദം പരക്കാൻ കാരണമായി. ഇന്ന് പോലീസുകാർ ഒരു ക്രൈം നടന്നാൽ പ്രത്യക്ഷത്തിൽ കാണുന്നതാണല്ലോ FIR ആയി എടുക്കുന്നത്? അതിലൂടെ യഥാർത്ഥ പ്രതിയെ കണ്ടെത്താനാകുന്നു അപ്പോൾ പ്രത്യക്ഷ പ്രകൃതിയിൽ വിശ്വസിച്ചാലേ അപ്രത്യക്ഷ മായ ചൈതന്യത്തെ കണ്ടു പിടിക്കാനാകൂ അതിനാൽ ചാർവ്വാക സിദ്ധാന്തം നിരീശ്വരവാദമല്ല

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ചോദ്യവും ഉത്തരവും(ചാറ്റ്)

ഞാൻ ബന്നി നിലമ്പൂർ മലപ്പുറം സാറ് പറഞ്ഞല്ലോ മാർക്സിസവും ഗീതയും തിരതമ്യം ചെയ്ത് അമ്പലങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട് എന്ന് ഏതെല്ലാം കാര്യത്തിലാണ് അത്?

മറുപടി

1. മൂലധന സമാഹരണത്തിൽ --രാമായണത്തിൽ ഭരതൻ രാമന്റെ കയ്യിൽ നിന്നും ഭരണം ഏറ്റെടുത്ത ശേഷം തിരിച്ചു വന്നപ്പോൾ എല്ലാം പത്ത് ഇരട്ടിയാക്കിയിട്ടാണ് തിരിച്ചു കൊടുത്തത് അതിന് ഭരതൻ കൈക്കൊണ്ട ഭരണ രീതീയും മാർക്സ് വിഭാവനം ചെയ്തതും ഒന്നാണ് പക്ഷേ ശ്രദ്ധിച്ച് വ്യാഖ്യാനിക്കണം  എന്ന് മാത്രം

2. അവകാശങ്ങൾ നേടിയെടുക്കണം പക്ഷെ അതിനുള്ള വഴികൾ പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റയടിക്ക് പിടിച്ചു വാങ്ങാനല്ല മാർക്സ് പറഞ്ഞിട്ടുള്ളത്. ഇത് തന്നെയാണ് ഗീതയിൽ നേരത്തെ പറഞ്ഞതും കൗരവരുടേയും പാണ്ഡവരുടേയും കഥയിലൂടെ വ്യാസൻ വെളിപ്പെടുത്തിയതും

3. ജനങ്ങൾ തങ്ങളുടെ കർമ്മങ്ങൾ രാഷ്ട്രത്തിന് സമർപ്പിക്കണം രാഷ്ട്രം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണം ജനങ്ങൾക്ക് വ്യക്തിപരമായി സ്വത്ത് വകകൾ പാടില്ല.ഭാഗവതത്തിൽ കൃഷ്ണന്റേയും ഗോപികമാരുടേയും കഥയിലൂടെ വ്യാസൻ പറഞ്ഞ്തരുന്ന രാജ തന്ത്രതത്വം ഇതാണ് മാർക്സ് വിഭാവനം ചെയ്തതും ഇതു തന്നെ

4. പക്ഷേ ഇതെല്ലാം ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ നടക്കില്ല എന്ന സൂചന ഭാഗവതം തരുന്നുണ്ട്  ചൈനയിലേയും റഷ്യയിലേയും കഴിഞ്ഞ കാല ചരിത്രം നോക്കുമ്പോൾ ഇത് ശരിയാണെന്ന് കാണാം ഇനിയും പറയണമെങ്കിൽ നേരിട്ട് ഒരു വിശദീകരണത്തിലൂടെ മാത്രമേ പറ്റൂ!

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പ്രയാസമായിരിക്കും അപ്പോൾ ചോദ്യകർത്താവിനെ വർഗ്ഗീയ വാദിയോ ഫാസിസ്റ്റ് ചിന്താഗതിക്കാരനോ പിൻ തിരിപ്പനോ ആക്കുകയാണ് ഉത്തമം എന്നാൽ പ്രശ്നമില്ലല്ലോ ! ഞാൻ ചില ചോദ്യങ്ങൾ ചിലരോട് ചോദിച്ചപ്പോൾ ഉള്ള അനുഭവമാണ്! ചോദ്യം ശരിയാണ് എന്നവർക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ സമ്മതിച്ചാൽ പ്രശ്നങ്ങൾ ഏറെയാണ് അപ്പോൾ ചോദ്യകർത്താവിനെ ഒന്നുമില്ലാതാക്കുക അതാണ് എളുപ്പവഴി  ആ ചോദ്യങ്ങൾ ഇവിടേയും ആവർത്തിക്കുന്നു
1 വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് പ്രത്യേകിച്ച് ഒരു പാർട്ടിയോടോ മതങ്ങളോടോ എതിർപ്പോ വൈരാഗ്യമോ ഇല്ല.അവരുടെ ചില പ്രവൃത്തികളെ വിമർശിക്കും അതിന് കാരണവും ഉണ്ട് ഞാൻ ഒരു ആദ്ധ്യാത്മിക പ്രഭാഷകനാണ് അത് കൊണ്ട്
1 ഹൈന്ദവ ആചാരങ്ങളിലും വിശ്വാസങ്ങളിലും അതിൽ താൽപ്പര്യമില്ലാത്തവർ കൈകടത്തുന്നതെന്തിന്? എല്ലാ മതവിഭാഗങ്ങളും മത പഠന ക്ളാസുകൾ നടത്തുമ്പോൾ ഹൈന്ദവ സംസ്കാര പഠനം പലരും ജനങ്ങളെ സ്വാധീനിച്ച് മുടക്കുന്നതെന്തിന്?

2. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീക്കും പുരുഷനും പ്രവേശനമുണ്ട് ശബരിമലയിൽ യുവതികൾക്ക് ഒഴിച്ച് കുട്ടികൾക്കും വൃദ്ധകൾക്കും പ്രവേശനമുണ്ട്.യുവതികൾക്ക് പ്രവേശനമില്ലാതിരിക്കാൻ ശാസ്ത്രീയ മായ കാരണങ്ങളും ഉണ്ട് ഇതൊന്നും മനസ്സിലാക്കാതെ സ്ത്രീകൾക്ക് ബ്രവേശനം വേണം എന്ന് പറഞ്ഞ് വൃത്തികേടുകൾ കാണിച്ച ചില സ്ത്രീകളെ രാഷ്ട്രീയക്കാർ അനുകൂലിക്കുന്നത്ന്തിന്?

3. ദേവസ്വം ബോർഡ് നിയമനം പി എസ്സിക്ക് വിട്ടാൽ അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അന്യമതക്കാർ ജോലിക്ക് വരില്ലേ? വിശ്വാസമില്ലാത്തവർ എങ്ങിനെ ക്ഷേത്രത്തിൽ പ്രവേശിക്കും? പാറാവുകാരൻ ക്ളാർക്ക് ഉള്ളിലെ വിവിധ ജോലികൾ എന്നിവ മറ്റ് മതക്കാർക്ക് ക്ഷേത്ര നിയമപ്രകാരം ചെയ്യാൻ സാധിക്കുമോ? വലിയ ഒരു കലാപത്തിലേക്ക് സമൂഹത്തെ കൊണ്ട് പോയി എത്തിക്കലാവില്ലേ അത്?

3. വഖഫ് ബോർഡിൽ ഇതേ പോലെ ഹിന്ദുവിനും പ്രാധിനിത്യം ഉണ്ടാക്കാൻ പറ്റുമോ?

4 ക്ഷേ്ത്രം ഭക്തി ഇതൊക്കെ ഒരു സമൂഹത്തിന്റെ സ്വകാര്യതയാണ് അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ ദുഷ്ട ചിന്ത പ്രവർത്തിക്കുന്നില്ലേ?

5. സത്യം പറഞ്ഞാൽ പറയുന്നവനെ ഫാസിസ്റ്റ് എന്ന് മുദ്ര കുത്തി എത്ര നാൾ ഓട്ടയടക്കും?

6. പത്ത് ലിറ്റർ പാലിലേക്ക് ഒരു തുള്ളി മണ്ണെണ്ണ വീണാൽ മതി പിന്നൊന്നും അത് കൊണ്ട് പറ്റില്ല അതേ പോലെ ഏത് മതമായാലും വിഷം ചീറ്റുന്ന വാക്കുകൾ പറയുമ്പോൾ അത് നിയന്ത്രിക്കേണ്ടതല്ലേ? അത് സമൂഹത്തിൽ വലിയ ധ്രുവീകരണത്തിന് കാരണമാകില്ലേ?

7. വാമനന്റെ കഥയോ ഓണാഘോഷ എൈതിഹ്യമോ ശരിക്കും പഠിക്കാതെ സത്യാവസ്ഥ മനസ്സിലാക്കാതെയുള്ള അഭിപ്രായ പ്രകടനങ്ങൾ വേണ്ടിയിരുന്നോ? അതോ അമിത് ഷാ ആശംസകൾ അർപ്പിച്ചത് കൊണ്ടാണോ?

8 ശബരിമല അയ്യപ്പനും വാവർ എന്ന മുസ്ലിം കഥാപാത്രവും തമ്മിൽ യാതൊരു ബന്ധവും ഇല്ല ഒരു പുരാണത്തിലും പറയുന്നും ഇല്ല ഇസ്ലാമിക ചരിത്രത്തിലും അങ്ങിനെയൊരു കഥാപാത്രത്തെ പറ്റി പറയുന്നില്ല എന്ന് നിരവധി മുസ്ലിം പണ്ഡിതർ എന്നോട് പറഞ്ഞിട്ടുണ്ട് എങ്ങിനേയോ വന്നു ചേർന്ന ആചാരം പക്ഷേ പേട്ട തുള്ളൽ മുതൽ പല ആചാരവും പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു  എന്ന് മാത്രം മത മൈത്രി നല്ലത് തന്നെ പക്ഷേ ഇല്ലാത്ത ഒന്നു കൊണ്ടല്ല മത മൈത്രി ഉണ്ടാക്കേണ്ടത് അത് അവനവന്റെ ഉള്ളിൽ നിന്ന് വരേണ്ടതാണ് അതിനുള്ള സാഹചര്യം ഒരുക്കാൻ സർക്കാറുകൾ അത് ഏത് പാർട്ടിയുടേതായാലും തെയ്യാറുണ്ടോ?

ഇതിനൊന്നും വ്യക്തമായ മറുപടി കിട്ടില്ലെന്നറിയാം ഇനിയുമുണ്ട് നിരവധി ചോദ്യങ്ങൾ അതിനൊക്കെ മറുചോദ്യമാകും ഉത്തരം ആദ്യം ചോദിച്ചതിദന് ആദ്യ ഉത്തരം പിന്നെ ചോദിച്ചതിന് പിന്നെ ഉത്തരം  പറയാൻ പറ്റുമോ?
ഭഗവദ്ഗീതാപഠനം 422-ആം ദിവസം അദ്ധ്യായം 18തിയ്യതി 28/9/2016. ശ്ളോകം 26

മുക്തസംഗോ/നഹംവാദീ ധൃത്യുത്സാഹസമന്വിതഃ
സിദ്ധ്യസിദ്ധ്യോർനിർവ്വികാരഃ കർത്താ സാത്ത്വിക ഉച്യതേ.
                   അർത്ഥം
ആസക്തിയില്ലാതെ അഹംഭാവമില്ലാതെ ലക്ഷ്യപ്രാപ്തിക്കുള്ള ദൃഢപ്രതിജ്ഞയോടെ ഉത്സാഹപൂർവ്വം പ്രയത്നിച്ച വിജയമോ പരാജയമോ എന്ത് സംഭവിച്ചാലും പതറാതെ കർമ്മം ചെയ്യുന്നവൻ സാത്വികനത്രേ!
27
രാഗീ കർമ്മഫലപ്രേപ്സുഃ ലുബ്ധോ ഹിംസാത്മകോ/ശുചിഃ
ഹർഷശോകാന്വിതഃ കർത്താ രാജസഃ പരികീർത്തിതഃ
                       അർത്ഥം
അമിതമായ വിഷയാശക്തിയുള്ളവനും ഫലകാംക്ഷയുള്ളവനും എത്ര കിട്ടിയാലും മതിവരാത്തവനും ദ്രോഹിയും ശുദ്ധിയെന്തെന്നറിയാത്തവനും ഹർഷശോകാന്വിതനുമായ കർത്താവ് രാജസനത്രേ!
28
 അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്കൃതികോ/ലസഃ
വിഷാദീ ദീർഘസുത്രീ ച കർത്താ താമസ ഉച്യതേ.
                        അർത്ഥം
മനഃസമാധാനമില്ലാത്തവനും സംസ്കാരശൂന്യനും  വിനയമില്ലാത്തവനും കപടനും ഏഷണിയും മറ്റും പ്രയോഗിച്ച് മറ്റുള്ളവരുടെവജീവിതത്തെ താറുമാറാക്കുന്നവനും അലസനും വിഷാദമൂകനും ദീർഘസൂത്രിയുമായ കർത്താവ് താമസനെന്ന് പറയപ്പെടുന്നു .
             വിശദീകരണം
താമസഗുണങ്ങൾ കൊണ്ട് മനസ്സും ബുദ്ധിയും മരവിച്ചു പോയ ഒരുവന് ഒരു കാര്യത്തിലും ഒരു തീരുമാനമെടുക്കുവാൻ കഴിവുണ്ടാകില്ല അയാൾ ചെയ്യേണ്ടതൊക്കെ അതതവസരത്തിൽ ചെയ്യാതെ നീട്ടി നീട്ടിക്കൊണ്ട് പോകും .മറ്റുള്ളവരെ പറ്റിക്കാനെന്താണ് വഴി? എന്നോർത്ത് സമയം കഴിയും  ഇങ്ങനെയുള്ളവനെയാണ് ദീർഘസൂത്രി എന്ന് പറയുന്നത് അവൻ താമസഗുണത്തോട് കൂടിയവനാണ്

അന്വേഷണത്തിന്റെ വഴികൾ

തുവ്വൂരിൽ നിന്ന് തന്നെ ഒരു വിനോദ് പറയുന്നു "സാർ ഞാനോരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ് ഞാൻ സാറിന്റെ സ്റ്റുഡന്റും ആണ് ഇന്ന് രാവിലെ ഏകദേശം പത്ത് മണിയോട് കൂടി തുവ്വൂർ ടൗണിൽ വന്നു അപ്പോൾ ഒരാൾ ജീപ്പിന്നടുത്ത് നിന്ന് പ്രസംഗിക്കുന്നു.ഇവിടുത്തെ മുസ്ലിംങ്ങളെ കൊല്ലാനാണ് മോഡി പറഞ്ഞിരിക്കുന്നത്  എന്നാണ് അയാൾ പറഞ്ഞത് സത്യത്തിൽ മോദിയുടെ പ്രസംഗം ഞാനും കേട്ടതാണ്. ഞാൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണെങ്കിലും മോദി അങ്ങിനെ പറഞ്ഞിട്ടില്ല അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇവിടുത്തെ മുസ്ലിം സമുദായത്തെ കുറിച്ച് മോശമായതൊന്നും പറഞ്ഞിട്ടില്ല സത്യത്തിൽ ഇയാളേപ്പൊലുള്ളവരാണ് വർഗ്ഗീയത വളർത്തുന്നത് ഞങ്ങൾ കമ്മ്യൂണിസ്റ്റ് കാർ ഇതൊക്കെ ഗൗരവപൂർവ്വം കാണേണ്ടതാണ്. ഇതിനെ പറ്റി സാർ എങ്ങിനെ പ്രതികരിക്കുന്നു?

 മറുപടി
 പറയുന്നതൊന്ന് കേൾക്കുന്നത് വേറൊന്ന് ഈ സമ്പ്രദായം ഈ അടുത്ത കാലത്ത് കൂടിയിരിക്കുന്നു അതിൽ പെട്ട ഒന്നാണിത്. ഏത് പാർട്ടിയെ കുറിച്ചായാലും ഇത് തന്നെയാണ് സ്ഥിതി. ഇന്നത്തെ നിലക്ക് പോയാൽ അടുത്ത 5 വർഷവും മോദിതന്നെ ആയിരിക്കും പ്രധാനമന്ത്രി അതിൽ അസഹിഷ്ണുത ഉള്ളവർ വാക്കുകളെ വളച്ചൊടിച്ച് ഇതേ പോലെ പറഞ്ഞു കൊണ്ടിരിക്കും ഏതായാലും വിനോദിന് ഇങ്ങിനെ തോന്നിയല്ലോ! അത് നല്ല കാര്യം ഇങ്ങിനെ വായിൽ തോന്നിയത് വിളിച്ചു പറയുമ്പോൾ അവനവന്റെ അവസ്ഥ കൂടുതൽ ശോചനീയമാകുകയാണെന്ന് ഇത്തരത്തിലുള്ള വിവരദോഷികൾ മനസ്സിലാക്കുന്നില്ല ഇങ്ങിനെയുള്ളവർക്ക് വിവേകമല്ല വികാരമാണ് ഉള്ളത് .എനിക്ക് ഇതുപോലുള്ളത് കേട്ടാൽ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല.ഇന്ന് ലോകത്തിൽ വെറുക്കപ്പെട്ടവരാണ് ഇസ്ലാം സമൂഹം അതിന് കാരണം ഇങ്ങിനെയുള്ളവരാണ്. അടുത്ത അമേരിക്കൻ പ്രസിഡന്റ് ആകാൻ മത്സരിക്കുന്ന രണ്ട് പേരും ഇസ്ലാം വിരുദ്ധ പ്രസ്താവനകൾ നടത്തിക്കഴിഞ്ഞു. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക കാരണം ഇതോന്നും നമ്മുടെ പരിധിയിൽ പെട്ടതല്ല ഇതിന് മറുപടി കൊടുക്കാൻ തയ്യാറാവുന്നവരുണ്ടാകും അത് അവർചെയ്യട്ടെ! സനാതന ധർമ്മം പറയുന്ന ഒന്നുണ്ട് സത്സംഗം അതായത് സത്തായ കൂട്ട് കെട്ട് സത്തായ നയരൂപീകരണം സത്തായതിലേ നമ്മൾ ബന്ധപ്പെടാവൂ എന്ന് സാരം  ധർമ്മിഷ്ഠർക്ക് പറ്റിയതല്ല ഇന്നത്തെ രാഷ്ട്രീയം അവർക്ക് പറ്റിയ പണി ഇപ്പോൾ സജ്ജനസംപർക്കവും ഈശ്വരോപാസനയുമാണ്.ഞാൻ ആ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത് വല്ലപ്പോഴും വിനോദിനെ പോലുള്ളവർ വല്ലതും ചോദിക്കുമ്പോൾ അതിന് മറുപടി പറയും എന്നു മാത്രം ഇന്നത്തെ ഈ അവസ്ഥയിൽ അവനവന്റെ ധർമ്മം സത്യസന്ധമായ രീതിയിൽ ചെയ്യുക എന്ന് മാത്രമാണ് അഭിലഷണീയം 
ഇന്നത്തെ ചിന്താവിഷയം

ഏതൊരു വിഷയവും പത്തുപേരുണ്ടെങ്കിൽ പത്ത് തരത്തിലായിരിക്കും മനസ്സിലാക്കുക ഈയിടെ ഒരു സുഹൃത്ത് താൻ ചെയ്ത സമയത്ത് ന്യായമാണെന്ന് കരുതി ചെയ്തു അത് വലിയ തെറ്റായിരുന്നു എന്ന് അയാൾക്ക് മനസ്സിലായി ആ കുറ്റ ബോധത്തോടെ എന്നോട് കുറെ സംസാരിച്ചു .ഞാൻ ആവും വിധം അയാളെ ആശ്വസിപ്പിച്ചു പലേ പുരാണ കഥാ സന്ദർഭങ്ങളും വ്യാഖ്യാനിച്ചു കൊണ്ട്. അപ്പോൾ ഇതേ പോലെ വേറേയും ആൾക്കാർ ഉണ്ടാകില്ലേ?   ആ ചിന്ത ചെന്നെത്തിയത് ഒരു ലേഖനത്തിലാണ്  എന്റെ മനസ്സിലെ ദുര്യോധനൻ മനസ്സ് തുറന്നപ്പോൾ എന്ന ലേഖന പരമ്പര

ആ ലേഖനത്തിൽ ഞാൻ ദുര്യോധനന്റെ ചെയ്തികളെ ന്യായീകരിക്കുകയാണ് എന്ന് കരുതരുത് ഏത് അധർമ്മിക്കും തന്റെ പ്രവൃത്തിയിൽ ഒരു ന്യാ്യം പറയാനുണ്ടാകും അപ്പോൾ എന്റെ മനസ്സിൽ കുടിയേറിയ ദുര്യോധനന്റെ ന്യായീകരണങ്ങളാണ് ഞാൻ പറയുന്നത്.അത് എന്റെ ന്യായീകരണമോ വിശ്വാസമോ അല്ല എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റിന്റെ ആവശ്യമെന്ത്? എന്ന് ചോദിച്ചേക്കാം എന്റെ പഠനരീതി ഇങ്ങിനെയായിരുന്നു .ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഇനി എന്റെ മനസ്സിൽ ഒരു ഭീമസേനനും ഉണ്ട് അതും ഇടാൻ ഉദ്ദേശിക്കുന്നു ഭീമന്റെ ന്യായീകരണവും ഇതും യോജിച്ചു പൊയ്ക്കോളണമെന്നില്ല ഓരോ കഥാപാത്രങ്ങളും ആയി നിന്ന് വിഷയത്തെ നോക്കിക്കാണുക അത് ചെയ്തതുമൂലം ഏത് കാര്യവും യുക്തിപരമായി വിലയിരുത്താൻ വലിയ പ്രയാസം തോന്നുന്നില്ല .ഒരു പക്ഷേ എന്റെ പ്രഭാഷണങ്ങളുടെ വിജയവും അത് തന്നെ എന്ന് പറയാം പക്ഷേ എല്ലാവർക്കും അത് കഴിഞ്ഞോളണം എന്നില്ല കാരണം ഓരു പുസ്തകം വായിക്കുമ്പോളേക്കും അതിലെ കഥാപാത്രങ്ങളെ നമ്മൾ വ്യത്യസ്ഥ തലത്തിൽ പ്രതീഷ്ഠിച്ചിരിക്കും പിന്നെ അത് മായി താദാത്മ്യം പ്രാപിക്കും അതാണ് പതിവ് എന്നാൽ സംഭവം നിരവധി തവണ വിയിച്ച് മനനം ചെയ്ത് എടുക്കുമ്പോൾ കഥവ്യത്യസ്ഥമാകും  നമ്മളിൽ ഒരു ദുര്യോധനനുണ്ട് ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ യുക്തിപരമായ ന്യായീകരണം കണ്ടെത്തുന്ന ദുര്യോധനൻ.താൻ അധർമ്മിയിണ് എന്ന് ദുര്യോധനൻ സമ്മതിക്കുന്നുണ്ട് എന്നാൽ എന്നെ ഇങ്ങിനെ ആക്കിയതാണ് സാഹചര്യം എന്നാണ് ദുര്യോധനൻ പറയുന്നത് അത് തീരെ തള്ളിക്കളയാനാവില്ല.അപമാനിക്കപ്പെട്ടാൽ ആരായാലും പ്രതികരിക്കും എന്ന് ഭീഷ്മരേയും ദ്രോണരേയും ഉദാഹരണമാക്കി ദുര്യോധനൻ പറയുന്നത് യുക്തിപൂർവമല്ല എന്ന് പറയാൻ കഴിയില്ല  ഇവിടെ അറിയാതെ ഗീതയീലെ ഒരു ശ്ളോകാർത്ഥം ചിന്തിച്ചു പോകുന്നു  ഞാൻ ആർക്കും കർതൃത്വവും കർമ്മത്വവും നൽകിയിട്ടില്ല സ്വഭാവം മാത്രമേ നൽകിയിട്ടുള്ളൂ! എന്ന്  ഞാൻ അധർമ്മം ചെയ്തെങ്കിൽ കൊട്ടാരത്തിലെ തന്റെ മാതാവടക്കം അതിനുത്തരവാദിയാണെന്ന ദുര്യോധനന്റെ വാദവും ചിന്തനീയമാണ്. ഇങ്ങിനെ പലതരത്തിലുള്ള ചിന്ത മൂലമേ മഹാഭാരതം നമ്മുടെ മനസ്സിൽ യഥാർത്ഥ ചിത്രം തരുകയുള്ളൂ 

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം---നോക്കൂന്നേയ് പെട്രോൾപമ്പുടമയേയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച --രണ്ട് ഒഡിഷക്കാർ പിടിയിൽ

തിരുമേനി --ഇപ്പോ എന്തായി? സുഗതകുമാരി ടീച്ചറ് അന്യസംസ്ഥാന തോഴിലാളികൾ പ്രശ്നക്കാരാണ്ന്ന് പറഞ്ഞപ്പോ എന്തായിരുന്നു ചില ഏഭ്യൻമാരുടെ പ്രതികരണങ്ങള്?

അന്തർജ്ജനം---കൊലപാതകത്തിന് പരിശീലനം നൽകുന്ന സംഘടനകൾ  കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കണു കണ്ട്വോ?

തിരുമേനി-കണ്ടു മനസ്സീലാവ്വേം ചെയ്തു RSSകാരാവും ന്ന് തന്യാ വും മുഖ്യമന്ത്രീടെ മനസ്സില്

അന്തർജ്ജനം ---ദേവസ്വം നിയമനം പി എസ് സിക്ക് വിടും എന്ന നയത്തിന് മാറ്റല്യാത്രേ !കടകം പള്ളി സുരേന്ദ്രൻ പറഞ്ഞിരിക്ക്ണു

തിരുമേനി--ക്ഷേത്രത്തില് വിശ്വാസികളല്ലാത്തോര് വന്നാ നല്ല പ്രഹരം അങ്ങ്ട് കൊടുക്കും എന്ന തീരുമാനത്തില് ക്ഷേത്ര വിശ്വാസികൾക്കും മാറ്റൊന്നൂല്യാന്ന് ആ മന്ത്രി പംഗവനും ഒന്ന് മനസ്സിലാക്യാൽ നന്നാവുംന്ന് തന്യാ നോം നിരീക്ക്ണത്

അന്തർജ്ജനം -ദ്  കണ്ട്വോ ഫെയ്സ്ബുക്കില് ഒരാള് ചോദിച്ചിരിക്ക്ണു കല്യാണം കഴിക്കാൻ യഥാർത്ഥ പ്രായം എത്ര്യാന്ന്

തിരുമേനി---രാത്രി ഒറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കെടക്കാൻശതൊടങ്ങ്യാൽ സമയം ആയി ന്നങ്ങട് മറുപടി എഴ്തിക്കോളൂ!
ചോദ്യവും ഉത്തരവും

സുനിത വണ്ടൂർ മലപ്പുറം ജില്ല ( ഫോൺ)  സാർ യഥാർത്ഥത്തിൽ തീവ്രവാദം എന്ന് പറഞ്ഞാൽ എന്താണർത്ഥം?ഇന്നത്തെ ഈ ഭീകരവാദികൾ നടത്തുന്ന പ്രവൃത്തി മാത്രമാണോ തീവ്രവാദം? ചിലർ പറയുന്നു തീവ്രവാദം നല്ലത് എന്നോ ചീത്ത എന്നോ ഇല്ല തീവ്രവാദത്തിന് ഒരു മുഖമേ ഉള്ളൂ എന്ന് എന്താണ് സത്യത്തിൽ?

മറുപടി
***†****
തീവ്രവാദം സെമിറ്റിക് അഥവാ മ്ളേച്ഛ സ്വഭാവത്തിൽ പെട്ടതാണ് ഒരു സംഗതിയെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്ന സ്വഭാവമാണ് തീവ്രവാദം അവിടെ വ്യക്തി സ്വാതന്ത്ര്യത്തിന് സ്ഥാനം ഇല്ലഏകാധിപത്യസ്വഭാവമാണ്സത്യത്തിൽ.  പള്ളിയിൽ പോകണം ഇല്ലെങ്കിൽ ചോദ്യം ചെയ്യപ്പെടും എന്നുള്ളത് തീവ്രമാണ് വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കലാണ്. നമ്മുടെ സനാതന ധർമ്മ ശാസ്ത്ര പ്രകാരം അത് സത്യവിരുദ്ധവും ആണ് ഭഗവദ് ഗീതയിൽ ഭഗവാൻപറയുന്നു  --പൂജാദി കർമ്മങ്ങൾ ചെയ്തവനോ യാഗം ചെയ്തവനോ ക്ഷേത്രദർശനം നടത്തുന്നവനോ എന്നെ പ്രാപിക്കുന്നില്ല ഭക്തൻമാർ മാത്രമേ എന്നെ പ്രാപിക്കുന്നുള്ളൂ  അത് കൊണ്ടാണ് നമ്മുടെ ക്ഷേത്രങ്ങളിൽ ഒരാൾ പോയില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടാത്തത് സ്വയം മനസ്സിലാക്കി ഏത് കർമ്മവും ചെയ്യാനാണ് ഗീത ഉപദേശിക്കുന്നത് അല്ലാതെ ഇന്നത് ചെയ്തില്ലെങ്കിൽ നരകമാണ് എന്ന് ഭീഷണിപ്പെടുത്തുന്ന ഒരു തത്വ സംഹിതയല്ല ഹിന്ദുവിന്റേത്

അങ്ങിനെ ഏതു കാര്യവും ചോദ്യം ചെയ്യപ്പെടാൻ സമ്മതിക്കതെഅടിച്ചേൽപ്പിക്കുന്ന ഒന്നാണ് തീവ്രവാദം അംബരീക്ഷമഹാരാജാവ് പ്രജകളെ ഏകാദശീ വ്രതം എടുക്കാൻ കർശനമായി നിർബ്ബന്ധിച്ചിരുന്നു പക്ഷേ ഭക്തനായ അംബരീക്ഷന് ഭക്തിമാർഗ്ഗങ്ങൾ അറിയാമെന്നുള്ളതിനാൽ തനിക്ക് ലഭിച്ച  സൗഭാഗ്യം ജനങ്ങൾക്കും കിട്ടണം എന്നുദ്ദേശിച്ചാണ് അദ്ദേഹം നിർബ്ബന്ധിച്ചത് നന്മയെ  ഉദ്ദേശിച്ചിയതിനാൽ യോഗികൾ എല്ലാം അംബരീക്ഷനെ വാഴ്ത്തുകയാണ് ചെയ്തത് .നമ്മൾ കുട്ടികളുടെ നന്മയെ ഉദ്ദേശിച്ച് അവർക്ക് ചില നിബന്ധനകൾ വെക്കാറുണ്ടല്ലോ അത് പോലെ

ചുരുക്കി പ്പറഞ്ഞാൽ ശിക്ഷ വിധിച്ച് നിർബ്ബന്ധപൂർവ്വം ഒരു കാര്യം ജനങ്ങളിൽ അടിച്ജേൽപ്പിക്കുന്നതാണ് തീവ്രവാദം . അങ്ങിനേ ഒന്നില്ലാത്തത് ഭാരതീയ സനാതനധർമ്മത്തിൽ മാത്രമാണ് 
ഭഗവദ് ഗീതാപഠനം 421-ആം ദിവസം അദ്ധ്യായം 18 ശ്ളോകം 23 തിയ്യതി-27/9/2016

നിയതം സംഗരഹിതം അരാഗദ്വേഷതഃകൃതം
അഫലപ്രേപ്സുനാ കർമ്മ യത് തത് സാത്വികമുച്യതേ.
                 അർത്ഥം
ഫലം തനിക്ക് അനുഭവിക്കണം എന്ന ആകാംക്ഷയില്ലാത്തവനാൽ ആസക്തികൂടാതേയും രാഗ,ദ്വേഷങ്ങൾക്ക് വശംവദനാകാതെയും അനുഷ്ഠിക്കുന്ന വിഹിത കർമ്മം സാത്ത്വികമെന്ന് പറയപ്പെടുന്നു.
24
യത് തു കാമപ്സുനാ കർമ്മ സാഹങ്കാരേണ വാ പുനഃ
ക്രിയതേ ബഹുലായാസം തദ്രാജസമുദാഹൃതം.
                     അർത്ഥം
ഫലം തനിക്കനുഭവിക്കണം എന്ന കാമനയുള്ളവൻ കർതൃത്വാഭിമാനത്താലോ രാഗദ്വേഷങ്ങളുടെ പ്രേരണയാലോ വളരെ പണിപ്പെട്ട് ചെയ്യുന്ന കർമ്മം രാജസമെന്ന് പറയപ്പെടുന്നു
25
അനുബന്ധം ക്ഷയം ഹിംസാം അനവേക്ഷ്യ ച പൗരുഷം
മോഹാദാരഭ്യതേ കർമ്മ യത്തത് താമസമുച്യതേ.
                  അർത്ഥം
മേൽ വരാവുന്ന നന്മതിന്മയേയും ധനം,ദേഹാദികളുടെ ശക്തി മുതലായവയുടെ നാശത്തേയും പരദ്രോഹത്തേയും ഇങ്ങനെയായാൽ ഇന്ന കാര്യം ചെയ്തു തീർക്കാമെന്ന സ്വാർത്ഥ്യത്തെയും അവിവേകം കൊണ്ട് ഏതു കർമ്മം ആരംഭിക്കപ്പെടുന്നുവോ ആ കർമ്മം താമസമെന്ന് പറയപ്പെടുന്നു
           വിശദീകരണം
ഫലേച്ഛകൂടാതെ ചെയ്യുന്ന കർമ്മം സാത്വികമെന്നും,തനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകണം എന്ന് ചിന്തിച്ച് ചെയ്യുന്ന കർമ്മം രാജസമെന്നും ,സ്വാർത്ഥ താൽപ്പര്യത്തോടെ ചെയ്യുന്ന കർമ്മം താമസമെന്നും പറയപ്പെടുന്നു 
ഭാഗം 3 എന്റെ മനസ്സിലെ ദുര്യോധനൻ മനസ്സ് തുറന്നപ്പോൾ!!!!

      ചെറിയ ചെറിയ കാര്യങ്ങൾ മുതിർന്നവർ ശ്രദ്ധിച്ചില്ല.ഗദാ പ്രയോഗത്തിൽ നേരാം വണ്ണം ഭീമസേനന് എന്നെ തോൽപ്പിക്കാനാവില്ല പക്ഷേ കായികമായി ശക്തി അയാൾക്ക് കൂടും .കുട്ടിക്കാലത്ത് ഭീമസേനന്റെ കുസൃതികൾ കൗരവർക്ക് താങ്ങാനാകാത്തതായിരുന്നു  അച്ഛനില്ലാത്ത കുട്ടികളല്ലേ എന്ന പരിഗണന കൊട്ടാരത്തിൽ ഉള്ളവർ അവർക്ക് നൽകിയിരുന്നു ഭീമന്റെ വികൃതികൾ നിയന്ത്രിക്കാനോ അയാളെ ശാസിക്കാനോ ഭീഷ്മ പിതാമഹനോ തന്റെ പിതാവോ തുനിഞ്ഞില്ല.ശകുനിയമ്മാവൻ എന്നെ പിരി കേറ്റാനാണ് സമയം കണ്ടെത്തിയത്. അറിയാതെ എന്റെ മനസ്സിൽ ഉണർന്ന ദ്രോഹബുദ്ധി വളരുന്നത് മുതിർന്നവർക്ക് കാണാൻ കഴിഞ്ഞില്ല കാണേണ്ടവർ അന്ധത നടിച്ചു അമ്മ കണ്ണ് മൂടിക്കെട്ടി പാതിവ്രത്യം അനുഷ്ടിച്ചത് ഒരിക്കലും എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല അച്ഛനും അമ്മയും അന്ധരായാൽ മക്കൾ എങ്ങിനെ വഴി പിഴക്കാതിരിക്കും? അതും രാജകുമാരന്മാർ ?

         അശ്വത്ഥാമാവ് ദുര്യോധനൻ പറയുന്നത് മുഴുവൻ മൗനിയായി കേട്ടുകൊണ്ടിരുന്നു .ദുര്യോധനൻ പറയുന്നതിൽ കാര്യമുണ്ട് .ഇപ്പോൾ ദുര്യോധനന് വിവേകമുണ്ട് പക്ഷേ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ദുര്യോധനൻ തുടർന്നു  ഗുരുപുത്രാ!ആഥിതേയന്മാർക്ക് ചില മര്യാദകളില്ലേ? അസുര ശില്പിയായ മയന്റെ കരവിരുത് പ്രശംസനീയം തന്നെ സംശയമില്ല .അങ്ങിനെ കരവിരുതോടെ പണി കഴിച്ച ഇന്ദ്ര പ്രസ്ഥത്തിലെ കൊട്ടാര ത്തിലെ രഹസ്യമായ പണികൾ ഒരു യുവരാജാവ് എന്ന നിലയിൽ എന്നെ ബോദ്ധ്യപ്പെടുത്തേണ്ടതായിരുന്നില്ലേ? അതില്ലാത്ത കാരണം ഞാൻ ജലഭ്രംശം ഉള്ളിടത്ത് വീണു അത് കണ്ട് പാഞ്ചാലി കൈകൊട്ടിച്ചിരിച്ചു അത് സഹിക്കാൻ എനിക്ക് കഴിയുന്നില്ല .ഞാനൊരു യുവരാജാവാണ് ആ ബഹുമാനം ആരെങ്കിലും എനിക്ക് തന്നിട്ടുണ്ടോ? ഏത് രാജ നീതിയിലാണ് ഒരു രാജകുമാരനെ അപമാനിച്ചാൽ അതിന് സാധുത നൽകുന്നത്? രാജദ്രോഹമായി കാണേണ്ട ഒന്നല്ലേ? അപകടം ഉള്ള സ്ഥലം ഒരു രാജകുമാരനെ അറിയിക്കേണ്ട ധർമ്മം ആഥിതേയർക്കില്ലേ?

       പാഞ്ചാലിയെ പിന്നീട് ആരെങ്കിലും ശാസിച്ചോ? യുധീഷ്ഠിരൻ ധർമ്മിഷ്ഠനാണല്ലോ! നീ ചെയ്തത് തെറ്റായി മാപ്പ് ചോദിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്രയും വൈരാഗ്യം തോന്നില്ലായിരുന്നു എന്റെ കോപം എനിക്ക് സഹിക്കാൻ കഴിയാത്തതു കൊണ്ടാണ് വസ്ത്രാക്ഷേപത്തിന് ഞാൻ മുതിർന്നത് എനിക്കിനി എന്ത് നോക്കാൻ? ആര് എന്ത് ചെയ്താലും ദുര്യോധനൻ അധർമ്മി അല്ലേ? അപമാനം ആർക്കും സഹിക്കാൻ കഴിയില്ല.എന്റെ പിതാവിന്റേയും ചെറിയച്ഛന്റെയും മാതാക്കളെ ഭീഷ്മ പിതാമഹൻ ബലമായി പിടിച്ച് കൊണ്ട് വന്നത് മറ്റുള്ളവരുടെ പരിഹാസത്തിൽ കോപിച്ചല്ലേ? താങ്കളുടെ പിതാവും അത് തന്നെയല്ലെ ചെയ്തത്? ദ്രുപദൻ അപമാനിച്ചപ്പോൾ അത് സഹിക്കാൻ കഴിയാതെ ശിഷ്യരെ യുദ്ധത്തിന് പറഞ്ഞു വിട്ടില്ലേ? ഭീമനും അർജ്ജുനനും ചേർന്ന് ദ്രുപദ രാജനെ ബന്ധനത്തിലാക്കി താങ്കളുടെ പിതാവിന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തിയില്ലേ? യുവരാജാവായ ഞാൻ ചെയ്തത് അധർമ്മം മറ്റുള്ളവർക്ക് എന്തുമാകാം ഞാൻ ഒരു മജ്ജയും മാംസവും ഉള്ള ഒരു ജീവിയല്ലേ? എനിക്കെന്താ മാനാഭിമാനങ്ങൾ ഇല്ലേ?

ഗുരുപുത്രാ!കൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ പാണ്ഡവർ എന്നേക്കാൾ കൂടുതൽ അധർമ്മികളാകുമായിരുന്നു.എല്ലാവരാലും അവഹേളിക്കപ്പെടുന്ന ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ? ഞാൻ അധർമ്മി തന്നെ സമ്മതിച്ചു എന്ന് വെച്ച് മറ്റുള്ളവർ ചെയ്യുന്നത് മുഴുവൻ ധർമ്മമാകുമോ? പ്രസവിച്ച കുഞ്ഞിന് മുലപ്പാൽ കൂടി കൊടുക്കാതെ പുഴയിലൂടെ ഒഴുക്കിവിട്ട കുന്തിയമ്മയുടെ പ്രവൃത്തി ഏത് ധർമ്മത്തിന്റെ പേരിൽ ന്യായീകരിക്കാനാകും? ആ വേദന അനുഭവിക്കുന്ന കർണ്ണന്റെ മനസ്സ് എന്തേ ആർക്കും കാണാൻ കഴിയാത്തത്? ഞാനും കർണ്ണനും അധർമ്മം പ്രവർത്തിച്ചെങ്കിൽ അതിന് കാരണക്കാർ ഇല്ലേ? അവർക്ക് അതിൽ നിന്ന് ഒഴിഞ്ഞു മാറാനാകുമോ?  തുടരും 

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

നാരായണീയം  ദശകം 23 ശ്ളോകം  10 തിയ്യതി26/9/2016

നിസ്സംഭ്രമസ്ത്വയമയാ ചിത്രശാപമോക്ഷോ
വൃത്രാസുരത്വമുപഗമ്യ സുരേന്ദ്രയോധീ
ഭക്ത്യാത്മതത്ത്വകഥനൈഃ സമരേ വിചിത്രം
ശത്രോരപി ഭ്രമമപാസ്യ ഗതഃ പദം തേ
                 അർത്ഥം
ഈ ചിത്ര കേതുവാകട്ടെ ഒട്ടും പരിഭ്രമിക്കാതെ ശാപമോക്ഷം പോലും ചോദിക്കാതെ വൃത്രാസുരനായിത്തീർന്ന് ദേവേന്ദ്രനുമായി യുദ്ധം ചെയ്യുന്നതിന്നിടയിൽ ഭക്തി നിമിത്തം ആത്മതത്ത്വോപദേശങ്ങളെ ക്കൊണ്ട് യുദ്ധത്തിൽ ശത്രുവിന് പോലും അജ്ഞാനം നീക്കി നിന്തിരുവടിയുടെ ലോകം പ്രാപിച്ചു.വലിയ ആശ്ചര്യം തന്നെ.
11
ത്വത്സേവനേന ദിതിരിന്ദ്രവധോദ്യതാപി
താൻ പ്രത്യുതേന്ദ്രസുഹൃദോ മരുതോ/ഭിലേഭേ
ദുഷ്ടാശയേ/പി ശുഭദൈവ ഭവന്നിഷേവാ,
തത്താദൃശസ്ത്വമവ മാം പവനാലയേശ!
                 അർത്ഥം
ദിതി നിന്തിരുവടിയെ സേവിച്ച്,ഇന്ദ്രനെ വധിക്കുന്നതിന് ഉദ്യമിച്ചുവെങ്കിലും  നേരേ വിപരീതമായി ഇന്ദ്രന്റെ സുഹൃത്ത്ക്കളായ ആ മരുത്തുക്കളെയാണ് പുത്രന്മാരായി ലഭിച്ചത് ദുഷ്ട ഹൃദയന് പോലും അവിടുത്തെ സേവിക്കുന്നത് ഗുണമായിട്ടേ വരൂ ഗുരുവായൂരപ്പാ!അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കേണമേ!
     വിശദീകരണം
തന്റെ മക്കളായ ഹിരണ്യാക്ഷനേയും,ഹിരണ്യകശിപുവിനേയും വിഷ്ണുവിനെ ക്കൊണ്ട് കൊല്ലിച്ചതോർത്ത് ഇന്ദ്രന്റെ നേരേ കോപം വന്ന ദിതി ഇന്ദ്രനെ കൊല്ലാൻ ഒരു പുത്രനെ നൽകണം എന്ന് ഭർത്താവായ കശ്യപനോട് ദിതി ആവശ്യപ്പെട്ടു.കശ്യപൻ ഗർഭധാനം ചെയ്യുകയും വ്രതഭംഗം വരാതെ ഒരു സംവത്സരക്കാലം താൻ ഉപദേശിക്കുന്ന പുംസവനവ്രതം അനുഷ്ഠിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഒരു ദിവസം വ്രതഭംഗം വരികയാൽ ആ ഗർഭത്തിലുണ്ടായ 49 മരുത്തുക്കൾ എന്ന് വിളിക്കപ്പെടുന്നവർ ഇന്ദ്രന്റെ സുഹൃത്തുക്കളായി ഭവിച്ചു .

ഇരുപത്തി മൂന്നാം ദശകം ഇവിടെ പൂർണ്ണമാകുന്നു

ഭഗവദ് ഗീതാപഠനം--420 ആം ദിവസം  അദ്ധ്യായം  18 തിയ്യതി--26/9/2016 ശ്ളോകം 19

ജ്ഞാനം കർമ്മ ച കർത്താ ച ത്രിധൈവ ഗുണഭേദതഃ
പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി.
                     അർത്ഥം
ഗുണ ഭേദേന ജ്ഞാനം,കർമ്മം,കർത്താവ് ഇവയെ മുമ്മൂന്ന് തരത്തിലായി ഗുണവിവേചനം ചെയ്യുന്ന സാംഖ്യ ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട് .അവയേയും യഥാക്രമം പറയാം നീ കേട്ടോളൂ.
20
സർവ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ
അവിഭക്തം വിഭക്തേഷു തത് ജ്ഞാനം വിദ്ധി സാത്ത്വികം.
                        അർത്ഥം
പലതായി പ്രതിഭാസിക്കുന്ന വിഭിന്ന ചരാചരങ്ങളിലെല്ലാം വിഭജിക്കപ്പെടാത്തതും നാശമില്ലാത്തതുമായ ഒരേ തത്ത്വത്തെ -നാനാത്വത്തിൽ ഏകത്വത്തെ കാണുന്ന ജ്ഞാനം ഏതോ ആ സാത്വികജ്ഞാനം എന്നറിഞ്ഞാലും
               വിശദീകരണം
പല തരത്തിലുള്ള ചരാചര വസ്തുക്കളിൽ പ്രതിഭാസിക്കുന്നത് ഒരേ തത്വമാണ് അഥവാ ഒരേ ശക്തി വിശേഷമാണ്.നാനാ വിധത്തിൽ കാണപ്പെടുന്ന വിവിധ ശക്തിയാണ് എന്ന് തോന്നപ്പെടുന്നവ ഒന്ന് തന്നെ എന്ന ഉറച്ച ബോധം സാത്വിക ജ്ഞാനമാകുന്നു അതായത് അദ്വൈതം ആണ് പരമ സത്യം എന്നാണ് ഭഗവാൻ പറയുന്നത്
21
പൃഥക്തേന തു യത് ജ്ഞാനം നാനാഭാവാൻ പൃഥഗ്വിധാൻ
വേത്തി സർവ്വേഷു ഭൂതേഷു തത് ജ്ഞാനം വിദ്ധി രാജസം.
                     അർത്ഥം
ഏതൊരു ജ്ഞാനമാകട്ടെ എല്ലാ ഭൂതങ്ങളിലും വെവ്വേറെ തരത്തിലുള്ള പലേ ഭാവങ്ങളെ വെവ്വേറെ യായിട്ട് അറിയുന്നു ആ ജ്ഞാനത്തെ രാജസമായി അറിഞ്ഞാലും
                 വിശദീകരണം
ഓരോന്നും വേറെ വേറെ ആണ് എന്ന് ധരിച്ചിരിക്കുന്നത് രാജസമായ ജ്ഞാനമാകുന്നു. അതായത് ദ്വൈതം എന്നത് രാജസമായ ജ്ഞാനമാകുന്നു എന്ന് സാരം
22
യത് തു കൃത്സ്നവദേകസ്മിൻ കാര്യേ സക്തമഹൈതുകം
അതത്ത്വാർത്ഥവദല്പം ച തത് താമസമുദാഹൃദം.
                   അർത്ഥം
ഏത് ജ്ഞാനമാണോ ഒരു കാര്യത്തിൽ -ഈ ദേഹത്തിൽ എല്ലാമായി ഇതിന്നപ്പുറമൊന്നും ഇല്ല എന്ന ധാരണയോടെ ചേർന്ന് നിൽക്കുന്നത്! യുക്തിരഹിതവും,അയഥാർത്ഥവും സങ്കുചിതവുമായ അത് താമസജ്ഞാനമാണ്
             വിശദീകരണം
തന്റേത് മാത്രമാണ് ശരി,തന്റെ വിശ്വാസമാണ് ശ്രേഷ്ഠം എന്ന് വിശാലമായി ചിന്തിക്കാതെ സ്വാർത്ഥ താൽപ്പര്യത്തിന്റെ പേരിൽ പ്രകടിപ്പിക്കുന്നത് താമസജ്ഞാനം അത് യുക്തി രഹിതവും അസത്യവുമായിരിക്കും 
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം---അതേയ് കേക്ക്ണ് ണ്ടോ?ഇയ്ക്ക് അട്ക്കളേല്  ശ്ശി പണിണ്ട് നമ്മടെ തെക്കേലെ അമിന വന്നിരിക്ക്ണു അവൾടെ ഭർത്താവ്  ഗൾഫീന്ന് അയച്ച കത്തും കൊണ്ട് അവൾക്ക് വിയിക്കാനറീല്യാ ഒന്ന് വായിച്ച് കൊടുക്ക്വോ?

തിരുമേനി---ന്നാ  ഇങ്ങ്ട് കൊണ്ടോന്നോളൂ   ന്നാ അമിന കേട്ടോളൂ  അല്ലാഹുവിന്റെ കൃപ കൊണ്ട് യാതൊരു വെശമോം കൂടാതെ ഞാൻ കത്ത റിൽ എത്തി...........

തിരുമേനി----ഹഹഹഹഹ. താത്രിക്കുട്ടി  ഒന്ന്ങ്ങ്ട്  വര്വാ ന്ന്ട്ട് അങ്ങ്ട് വായിച്ചു കൊട്ത്തേക്കൂ നൊമ്ക്ക് ഇത് മുൾ്വോനും  വായിക്കാൻ ത്തിരി പ്രയാസാ

അന്തർജ്ജനം--എന്തൊരു കഷ്ടാ ദ്? അട്ക്കളേല് നൂറ് കൂട്ടം പണീണ്ട് എന്തിനും ഞാൻ ഒപ്പം വേണം ന്താ മലയാളം അറീല്യേ?

തിരുമേനി---മലയാളം അറീണോണ്ടാ വായിക്കാൻ വിഷമം

അന്തർജ്ജനം----എവ്ടെ? നോക്കട്ടേ!  ഇയ്ക്ക് ഇത് വായിക്കാൻ വയ്യാ ട്ട്വോ!

തിരുമേനി---അത് തന്നേ അല്ലേ നോമും പറഞ്ഞത്?

അന്തർജ്ജനം---ആ അക്ഷരത്തെറ്റ് തിര്ത്തീട്ട് അങ്ങ്ട് വായിച്ചു കൊടുത്തേക്കൂ

തിരുമേനി--ന്നാ ആമിന കേട്ടോളൂ   കുടീത്തെ കാര്യം ആലോചിച്ച് എനിക്ക് വലിയ വിഷമാ  കുട്ടീടെ കാര്യത്തിൽ ജ്ജ് പ്രത്യേകം ശ്രദ്ദിക്കണം ബാക്കി അടുത്ത കത്തിൽ എന്ന് സ്വന്തം റസാക്ക്

ആമിന--ഇതിനാ പ്പോബാര്യേം ബർത്താവും നമ്മളെ മക്കാറാക്കി ചിരിച്ചത്?

തിരുമേനി---ഹേയ്! അതോന്നും അല്ല അവൻ കത്തില് അസാരം വികടത്തരം കാണിച്ചിരിക്ക്ണൂ   ട. ന്നും ട്ട ന്നും എഴുതേണ്ട സ്ഥാനത്തൊക്കെ  ണ്ട. ന്ന് എഴുതി വെച്ചിരിക്ക്ണു  അത്രേ ള്ളൂ!

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

സപ്ത സ്വരങ്ങൾ
****************
സ----ഷഡ്ജം
രി----രിഷഭം
ഗ----ഗാന്ധാരം
മ----മദ്ധ്യമം
പ----പഞ്ചമം
ധ----ധൈവതം
നി----നിഷാദം

ഒന്നാം കാലം
സാാാരിാാാഗാാാമാാാപാാാധാാാനിാാാസാാാ
സാാാനിാാാധാാാപാാാമാാാഗാാാരിാാാസാാാ
രണ്ടാം കാലം
സാരിാഗാമാപാധാനിാസാ
സാനിാധാപാമാഗാരിസാ
മൂന്നാം കാലം
സരിഗമപധനിസ സനിധപമഗരിസ
സരിഗമപധനിസ സനിധപമഗരിസ

നാലാംകാലം
ഒരടിക്ക് 8 അക്ഷരം വരുന്ന രീതിയിൽ പാടിയാൽ നാലാം കാലമായി

സ്വരങ്ങളും അവ ഏത് ജീവികളുടെ ശബ്ദത്തിന്റെ ഫ്രീക്വൻസീക്ക് തുല്യമാണ് എന്നുള്ളതും (ഗിനരൂപത്തിൽ)
-

സ.   ഷഡ്ജം    മയൂരനാദം
രി   രിഷഭം   ഋഷഭനാദം
ഗ.  ഗാന്ധാരം   അജനാദം
മ.  മദ്ധ്യമം   ക്രൗഞ്ചനാദം
പ.  പഞ്ചമം   കുയിൽനാദം
ധ.  ധൈവതം   അശ്വനാദം
നി   നിഷാദം   കരിനാദം
സാനിാധാപാമാഗാരിാസാ

-----------------------------
നാരായണീയം  ദശകം 23,ശ്ളോകം 9 തിയ്യതി--25/9/2016

അത്യന്തസംഗവിലയായ ഭവത് പ്രണുന്നോ
നൂനം സ രൂപ്യഗിരിമാപ്യ മഹത്സമാജേ
നിശ്ശങ്കമങ്കകൃതവല്ലഭമംഗജാരിം
തം ശങ്കരം പരിഹസന്നുമയാഭിശേപേ.
              അർത്ഥം
വിഷയാശക്തി തീരെ നശിക്കുവാൻ വേണ്ടി അവിടുന്ന് പ്രേരിപ്പിച്ചിട്ടാവണം ആ ചിത്രകേതു കൈലാസത്തിൽ ചെന്ന് മഹർഷിമാരൂടെ മദ്ധ്യത്തിൽ ശങ്കകൂടാതെ ഭാര്യയെ മടിയിൽ വെച്ചിരിക്കുന്ന കാമാന്തകനായ ആ പരമശിവനെ പരിഹസിച്ച് പാർവ്വതിയുടെ ശാപത്തിന് പാത്രമായിത്തീർന്നു
      വിശദീകരണം
ഒരു ദിവസം ചിത്രകേതു വിമാനത്തിൽ സഞ്ചരിക്കുമ്പോൾ കൈലാസത്തിൽ മഹർഷിമാരുടെ സഭയിൽ അദ്ധ്യക്ഷസ്ഥാനത്ത് പാർവ്വതിയെ മടിയിലിരുത്തി ആലിംഗനം ചെയ്തുകൊണ്ടിരിക്കുന്ന പരമശിവനെ കാണുവാനിടയായി അപ്പോൾ പാർവ്വതി കേൾക്കെ ചിത്രകേതു പരിഹസിച്ചു . ഈ ലോകഗുരു നാണം കൂടാതെ പരസ്യമായി ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ  പ്രാകൃതന്മാർ പോലും ഇങ്ങനെ ചെയ്യില്ല  ഇത് കേട്ടപ്പൊൾ പരമശിവന് യാതൊരു ഭാവഭേദവും ഉണ്ടായില്ല എന്നാൽ പാർവ്വതി കോപിച്ചു ശപിച്ചു  ഇവൻ ഒരു അസുരനായി പ്പോകട്ടെ എന്ന്  പാർവ്വതിയുടെ ശാപമേറ്റ ആ ചിത്ര കേതുവാണ് പിന്നീട് വൃത്രാസുരനായി തീർന്നത് എന്നു പറയുന്നു

        ഇവിടെ ഭഗവാന്റെ പ്രേരണയാവണം എന്ന് ഭട്ടതിരിപ്പാട് പറയുന്നു മഹാവിഷ്ണുവിന്റെ പരീക്ഷണ ഉദ്ദേശം മനസ്സിലാക്കിയ പരമശിവനും മുനിമാരും ചിത്രകേതു വരുന്ന സമയത്ത്  അവൻ കാണാനായി അങ്ങിനെ അഭിനയിച്ചതാണ് ' കുറച്ച് അജ്ഞാനം ഉള്ളത് കൊണ്ടാണ് ഭഗവാനെ കളിയാക്കാൻ ചിത്ര കേ തുവിന് തോന്നിയത് ജ്ഞാനസ്ഥനായ താണ് പക്ഷെ പതിനാല് ലോകങ്ങളിലും സ്വൈരമായി സഞ്ചരിച്ച് ആനന്ദിച്ചു നടക്കുമ്പോൾ സ്വൽപ്പം അഹംകാരം ഉടലെടുത്തു അത് പാർവ്വതിയുടെ ശാപത്തിൽ കലാശിച്ചു
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--ഇത് കണ്ട്വോ!റംസാൻ നോമ്പ് എടുക്കാത്തോരൊക്കെ നരകത്തിലാത്രേ പോവ്വ്വാ!ഫൈസ്ബുക്കില് ഒരാള് പറഞ്ഞിരിക്ക്ണു

തിരുമേനി--താത്രിക്കുട്ടി ആ സൂത്രം അങ്ട് പഠിച്ചപ്പൊ ഇപ്പൊ അത് കയ്യീന്ന് വെയ്ക്കില്ലാന്നായിരിക്ക്ണു അതില് ഓരോ വഷളന്മാര് ഓരോന്നങ്ട് പറയും അതിനൊക്കെ നോം സമാധാനം പറേണം ന്ന് വെച്ചാ അസാരം ബുദ്ധിമ്മുട്ട് തന്ന്യാ സംശയം ഇല്ല്യാ!

അന്തർജ്ജനം---ന്നാലും അത് സത്യാവ്വോ  ന്നാ ഞാൻ ശങ്കിക്ക്ണത്!

തിരുമേനി--ഹേയ് വിഡ്ഢിത്തം ആലോചിച്ച് ശങ്കിക്കാതിരിക്യാ!നമ്മള് ഇതേ വരെ ആ സാധനം നോറ്റ്ട്ട്ണ്ടോ?

അന്തർജ്ജനം--ഹേയ് ഇല്യാ! നമ്മള് ഏകാദശീം കർക്കിടകോം വൃശ്ചികോം അല്ലേ നോൽക്കാ്റ് ള്ളൂ?

തിരുമേനി---എന്നിട്ട് നമുക്ക് ഇപ്പോ വല്ല പോരായ്മീം ണ്ടോ?

അന്തർജ്ജനം--ഹേയ് ഒന്നൂല്യാ സുഖായിട്ട് തന്ന്യാ കഴീണത്

തിരുമേനി---അപ്പൊ ജീവിച്ചിരിക്ക്മ്പള്  ആ സൂത്രം നോൽക്കാതിര്ന്ന്ട്ട് നമ്മക്ക് സുഖാച്ചാ പിന്നെ മരിച്ചാലാ ഖേദം ണ്ടാവ്വാ?

അന്തർജ്ജനം--അപ്പോ ഈ പറേണേല് ഒരുകര്യോം ഇല്യാ ല്ലേ?

തിരുമേനി --ഓരോര്ത്തർക്ക് വയേ തോന്നീതങ്ട് വിളിച്ചു പറയും ആ തരത്തിലുള്ള വിഡ്ഢിത്തം അങ്ട് വായിക്കാണ്ടിരിക്യാവും ഭേദം ന്താച്ചാ നമ്മള് നോൽക്ക്ണ മാതിരി വൃശ്ചികത്തില് ബ്രഹ്മചര്യം നോക്കാനൊന്നും ഇവരെക്കൊണ്ടാവില്യാ!അതിനൊക്കെ അസാരം സത്വ ഗുണം വേണം ദിവസോം എറച്ചി തിന്നുന്നോർക്ക് അത്ണ്ടാവില്യാ സംശയല്യാ!

അന്തർജ്ജനം-അപ്പോ അതോണ്ടാ ഈ മതങാങളൊക്കെ സെമിറ്റിക് ന്ന് പറേണത്?

തിരുമേനി--ഹായ് എന്താത് കഥ? താത്രിക്കുട്ടിക്ക് അസാരം വിവരൊക്കെ വെച്ചിരിക്ക്ണു  അപ്പോ ഈ ഫൈസ്ബുക്ക് ന്ന് പറേണ സൂത്രം കൊണ്ട് ഗുണംണ്ട് ന്ന് അങ്ട് ബോധ്യായി!
ഭഗവദ്ഗീതാപഠനം 419-ആം ദിവസം  അദ്ധ്യായം 18 തിയ്യതി-25/9/2016
ശ്ളോകം -16
തത്രൈവം സതി കർത്താരം ആത്മാനം കേവലം തു യഃ
പശ്യത്യകൃതബുദ്ധിത്വാത് ന സ പശ്യതി ദുർമ്മതിഃ.
                  അർത്ഥം
യാഥാർത്ഥ്യം ഇപ്രകാരമായിരിക്കെ പ്രസ്തുത കാരണങ്ങളിൽ ആരാണോ കേവലസാക്ഷിയായ പരമാത്മാവിനെ കർത്താവെന്ന് കരുതുന്നത്? വിവേകശൂന്യനായ അവൻ അന്തഃകരണശുദ്ധി ഇല്ലായ്കയാൽ സത്യാവസ്ഥ കാണുന്നില്ല
         വിശദീകരണം
മനുഷ്യൻ എന്ത് ചെയ്യുമ്പോളും ശരീരം ,ജീവൻ,ജ്ഞാനേന്ദ്രിയങ്ങൾ കർമ്മേന്ദ്രിയങ്ങൾ പഞ്ച ഭൂതങ്ങൾ ഇവയുടെ സഹായത്താലല്ലാതെ ചെയ്യാൻ പറ്റില്ലെന്നിരിക്കേ പരമാത്മാവിനെ കാരണക്കാരനായി കാണുന്നവൻ അജ്ഞാനിയാണ് സത്യാവസ്ഥയെ അവൻ കാണുന്നില്ല
17
യസ്യ നാഹംകൃതോ ഭാവഃബുദ്ധിർയസ്യ ന ലിപ്യതേ
ഹത്വാപി സ ഇമാൻ ലോകാൻ ന ഹന്തി ന നിബദ്ധ്യതേ.
                 അർത്ഥം
ആർക്ക് അഹംകാരമില്ലയോ ആരുടെ ബുദ്ധി വിഷയങ്ങളിൽ ആസക്തമാകുന്നില്ലയോ അവൻ ഇവരെയൊക്കെ കൊന്നാലും കൊല്ലുന്നില്ല കർമ്മത്താൽ ബന്ധിക്കപ്പെടുന്നില്ല
18
ജ്ഞാനം ജ്ഞേയം പരിജ്ഞാതാ ത്രിവിധാ കർമ്മചോദനാ
കരണം കർമ്മ കർത്തേതി ത്രിവിധഃ കർമ്മസംഗ്രഹഃ
                അർത്ഥം
ജ്ഞാനം ജ്ഞേയം പരിജ്ഞാതാവ് ഇവ മൂന്നുമാണ് കർമ്മത്തിന്റെ പ്രേരകം കരണം,കർമ്മം,കർത്താവ് ഇവമൂന്നും കർമ്മനിർവാഹകവുമാണ്
          വിശദീകരണം
ഒരു കർമ്മം പ്രാവർത്തികമാകണമെങ്കിൽ ജ്ഞാതാവ് എന്ന് പറഞ്ഞാൽ ഭോക്താവ് .അയാളിൽ നിന്ന് ഉയരുന്ന ആഗ്രഹം അതാണ് ജ്ഞേയം .അഥവാ ഭോഗ്യം .അതിനെ കുറിച്ചുള്ള അറിവ് ജ്ഞാനം .ചെയ്യുന്ന ആൾ അതായത് കർത്താവ് ചെയ്യേണ്ട കൃത്യം അതായത് കർമ്മം ചെയ്യാനുള്ള കരണങ്ങൾ അഥവാ ഉപകരണങ്ങൾ അതായത് പഞ്ചേന്ദ്രിയങ്ങൾ ഇവ ഒത്തു ചേരുമ്പോൾ കർമ്മം നടക്കുന്നു
        
നാരായണീയം ദശകം -23 ശ്ളോകം 6 തിയ്യതി 24/9/2016

സ്തോത്രം ച മന്ത്രമപി നാരദതോ/ഥലബ്ധ്വാ
തോഷായ ശേഷവപുഷോ നനു തേ തപസ്യൻ
വിദ്യാധരാധിപതിതാം സ ഹി സപ്തരാത്രേ
ലബ്ധ്വാപ്യകുണ്ഠമതിരന്വഭജദ് ഭവന്തം
            അർത്ഥം
അനന്തരം ചിത്രകേതുവാകട്ടെ നാരദരിൽ നിന്ന് സ്തോത്രവും മന്ത്രവും ലഭിച്ചിട്ട്  ആദിശേഷമൂർത്തിയായ നിന്തിരുവടിയുടെ സന്തോഷത്തിന് മാത്രം വേണ്ടി തപസ്സ് ചെയ്ത് 7 ദിവസം കൊണ്ട് വിദ്യാധര ചക്രവർത്തി സ്ഥാനം ലഭിച്ചെങ്കിലും മടുപ്പ് കൂടാതെ അവിടുത്തെ തുടർന്ന് ഭജിച്ചു
      വിശദീകരണം
നാരദർ ചിത്രകേതുവിന് ഉപദേശിച്ച മന്ത്രം

ഓം നമോ ഭഗവതേ മഹാപുരുഷായ മഹാനുഭാവായ  മഹാവിഭൂതി പതയേ സകല സാത്വതപരിവൃഢനികരകരകമലകുഡ്മളോപലാളിതചരണാരവിന്ദയുഗള പരമ പരമേഷ്ഠിൻ നമസ്തേ  --ഇതാണ് മന്ത്രം
7
തസ്മൈ മൃണാളധവളേന സഹസ്രശീർഷ്ണാ
രൂപേണ ബദ്ധനുതിസിദ്ധഗണാവൃതേന
പ്രാദുർഭവന്നചിരതോ  നുതിഭിഃ പ്രസന്നോ
ദത്വാത്മതത്ത്വമനുഗൃഹ്യ തിരോദധാഥ.
                 അർത്ഥം
താമരവളയം പോലെ വെളുത്തതും ആയിരം ശിരസ്സുകളോട് കൂടിയതും ,ചുറ്റും നിന്ന് സിദ്ധന്മാർ സ്തുതിച്ചുകൊണ്ടിരിക്കുന്നതുമായ സ്വരൂപത്തിൽ കാലതാമസം കൂടാതെ നിന്തിരുവടി പ്രത്യക്ഷപ്പെട്ട് സ്തുതികളാൽ സന്തുഷ്ടനായിട്ട്  ആത്മാവിന്റെ യഥാർത്ഥ സ്വരൂപം ചിത്രകേതുവിന് ഉപദേശിച്ച് അനുഗ്രഹിച്ചിട്ട് അന്തർദ്ധാനം ചെയ്തു
8
ത്വദ്ഭക്തമൗലിരഥ സോ/പി ച ലക്ഷലക്ഷം
വർഷാണി,ഹർഷൂലമനാ ഭുവനേഷു കാമം
സംഗാപയൻ ഗുണഗണം തവ സുന്ദരീഭിഃ
സംഗാതിരേകരഹിതോ ലളിതം ചചാര.
              അർത്ഥം
അനന്തരം  നിന്തിരുവടിയുടെ  ഭക്തന്മാരിൽ അത്യുത്തമനായ ആ ചിത്ര കേ തുവാകട്ടെ അനേക ലക്ഷം സംവത്സരം മനസ്സന്തോഷത്തോട് കൂടി എല്ലാ ലോകങ്ങളിലും നിന്തിരുവടിയുടെ ഗുണങ്ങളെ വിദ്യാധര സ്ത്രീകളെ കൊണ്ട് യഥേഷ്ടം പാടിച്ചു കൊണ്ട് സുഖങ്ങളിൽ അത്യാസക്തി കൂടാതെ ഉല്ലാസത്തോടെ സഞ്ചരിച്ചു
        ... വിശദീകരണം
പതിനാല് ലോകങ്ങളിലും സഞ്ചരിച്ചുകൊണ്ടിരിക്കയാണ് സത്യലോകത്തെത്തി അവിടെ ഒരുദിവസം തങ്ങിയാൽ ത്തന്നെ 2 കല്പം കഴിഞ്ഞുവല്ലോ ദേവലോകത്ത് ഒരു വർഷം തങ്ങിയാൽ ഭൂമിയിലെ 360 വർഷം കഴിഞ്ഞുവല്ലോ അപ്പോൾ എല്ലാ ലോകത്തും സഞ്ചരിക്കുന്ന ചിത്രകേതു അനേക ലക്ഷം വത്സരം വസിച്ചു എന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല  ഭൂമിയിൽ വസിച്ചു എന്ന് പറഞ്ഞാലേ അതിൽ അതിശയിക്കേണ്ടതുള്ളൂ!

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഭഗവദ് ഗീതാപഠനം-418-ആം ദിവസം ,അദ്ധ്യായം -18, തിയ്യതി--24/9/2016. ശ്ളോകം  11

നഹി ദേഹഭൃതാ ശക്യം ത്യക്തും കർമ്മാണ്യശേഷതഃ
യ സ്തു കർമ്മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ.
                  അർത്ഥം
ദേഹാഭിമാനിയായ ജീവന് മുഴുവൻ കർമ്മങ്ങളേയും ത്യജിക്കുവാൻ സാദ്ധ്യമല്ല തന്നെ.എന്നാൽ ആരാണോ കർമ്മഫലആഗ്രഹത്തെ ത്യജിക്കുന്നത്? അയാൾ ത്യാഗീ എന്ന പേരിന് അർഹനത്രേ!
12
അനിഷ്ടമിഷ്ടം  മിശ്രം ച ത്രിവിധം കർമ്മണഃ ഫലം
ഭവത്യത്യാഗിനാം പ്രേത്യ ന തു സന്യാസിനാം ക്വചിത്.
                  അർത്ഥം
ദുഃഖം ,സുഖം,സുഖ ദുഃഖസമ്മിശ്രം ഇങ്ങനെ കർമ്മത്തിൽ മൂന്ന് തരത്തിൽ ഫലം ത്യാഗികളല്ലാത്തവർക്ക് മരണാനന്തരം സംഭവിക്കുന്നു എന്നാൽ സന്യാസികൾക്ക് ഒരിക്കലും ഇല്ല താനും
13
പഞ്ചൈതാനി മഹാബാഹോകാരണാനി നിബോധ മേ
സാംഖ്യേ കൃതാന്തേ പ്രോക്താനി സിദ്ധയേ സർവ്വകർമ്മണാം.
                   അർത്ഥം
ഹേ അർജ്ജുനാ! എല്ലാ കർമ്മങ്ങളുടേയും വിജയകരമായ നിർവ്വഹണത്തിന് കർമ്മപരിസമാപ്തിയെ കുറിച്ച് പരാമർശിക്കുന്ന അദ്ധ്യാത്മ ശാസ്ത്രത്തിൽ പറയപ്പെട്ട ഈ അഞ്ചു കാരണങ്ങളെ എന്നിൽ നിന്ന് അറിഞ്ഞാലും
14
അധിഷ്ഠാനം തഥാ കർത്താ കരണം ച പൃഥഗ്വിധം
വിവിധാശ്ച പൃഥക് ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം.
              അർത്ഥം
അധിഷ്ഠാനം അതായത് ശരീരം,കർത്താവ് ,വിവിധകരണങ്ങൾ(ഇന്ദ്രിയങ്ങൾ),വിവിധചേഷ്ടകൾ , അഞ്ചാമതായി  ദൈവം അതായത് അധിഷ്ഠാന ദേവതകൾ  ഇവയാണ് പ്രസ്തുത അഞ്ച് ഘടകങ്ങൾ
15
ശരീരവാങ്മനോഭിർയത് കർമ്മ പ്രാരഭതേ നരഃ
ന്യായ്യം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ.
                     അർത്ഥം
മനുഷ്യൻ ശരീര,വാങ്,മനസ്സുകളെക്കൊണ്ട് നല്ലതോ ,ചീത്തയോ ആയി എന്ത് കർമ്മം ചെയ്യുന്നുവോ?അതിന് ഈ അഞ്ചെണ്ണം ആണത്രേ കാരണങ്ങൾ
              വിശദീകരണം
ശരീരം, കർതൃത്ത്വാഭിമാനിയായ ജീവൻ, പഞ്ചജ്ഞാനേന്ദ്രിയങ്ങൾ , പഞ്ച കർമ്മേന്ദ്രിയങ്ങൾ, പഞ്ചമഹാഭൂതങ്ങൾ. ഇ അഞ്ചു ഘടകങ്ങളില്ലാതെ കർമ്മം ചെയ്യാനാകില്ല അതിനാൽ ഇവയെ കർമ്മത്തിന്റെ കാരണങ്ങൾ എന്ന് പറയുന്നു.

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഭാഗം-2 എന്റെ മനസ്സിലെ ദുര്യോധനൻ മനസ്സ് തുറന്നപ്പോൾ!!!!!

      കർണ്ണന് തന്നോടുള്ള സ്നേഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ  ദുര്യോധനന്റെ കണ്ണുകൾ നിറഞ്ഞു  ഉത്തരീയം കൊണ്ട് കണ്ണ് തുടയ്ക്കവേ പിന്നിൽ ഒരു കാ്ൽപെരുമാറ്റം കേട്ടു അശ്വത്ഥാമാവായിരുന്നു അത് വന്ന ഉടനെകുറച്ച് വിഷമത്തോടെ അശ്വത്ഥാമാവ് പറഞ്ഞു  "യുവരാജാവേ ഞാനൊരു വാർത്ത കേട്ടു! കർണ്ണൻ കുന്തീദേവിയുടെ പുത്രനാണത്രേ!അർജ്ജുനൻ ഒഴിച്ച് മറ്റ് നാല് പേരെ അവസരം കിട്ടിയാലും വധിക്കില്ലെന്ന് കുന്തീദേവിക്ക് കർണ്ണൻ വാക്കു കൊടുത്തുവത്രേ!ഇന്ദ്രൻ കർണ്ണന്റെ കവചം വാങ്ങിക്കൊണ്ട് പോകുകയും ചെയ്തുവത്രേ!ദുര്യോധനൻ ഒന്നും മറുപടി പറഞ്ഞില്ല കുറച്ചു നേരത്തെ മൗനത്തിന് ശേഷം അശ്വത്ഥാമാവ് പറഞ്ഞു ഇങ്ങിനെയാണെങ്കിൽ കർണ്ണനെ എങ്ങിനെ വിശ്വസിക്കും?നാലു പേരെ വധിക്കില്ലെന്ന് സത്യം ചെയ്തത് സത്യത്തിൽ നമ്മെ തോൽപ്പിക്കാനല്ലേ? ദുര്യോധനൻ കോപം കൊണ്ട് വിറച്ചു  അശ്വത്ഥാമാവേ! താങ്കൾ ഗുരുപുത്രൻ ആയതിനാലാണ് ഞാൻ ഇത്വരെ ക്ഷമിച്ചത്! കർണ്ണനെപ്പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ എന്റെ വാളിന് പണിയാകും  അശ്വത്ഥാമാവ് ഭയന്നു  --യുവരാജാവേ! ഞാൻ --- വേണ്ട താങ്കൾ ഇനി ഒന്നും പറയണ്ടാ! താങ്കളും കർണ്ണനെ സൂതപുത്രാ എന്ന് വിളിച്ച് അപമാനിച്ചു അല്ലേ?
അത്  ഞാൻ........അമ്മാവൻ കൃപാചാര്യരോട് കർണ്ണൻ കയർത്ത് സംസാരിച്ചപ്പോൾ.........
മതി !നിർത്ത്!  താങ്കളുടെ അമ്മാവനാണ് ഇന്നീ പ്രശ്നങ്ങൾക്കൊക്കെ കാരണം പിന്നെ താങ്കളുടെ പിതാവും എനിക്ക് അവരെയാണ് വിശ്വാസമില്ലാത്തത് ഭീഷ്മ പിതാമഹനും താങ്കളുടെ പിതാവിനും ചോറിങ്ങും കൂറങ്ങുമാണ്  എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കണ്ട
ഗുരുപുത്രാ! കർണ്ണൻ അർജ്ജുനനെ മാത്രമേ വധിക്കൂ പാണ്ഡവരിൽ എന്നാണ് പറഞ്ഞത് അത് അത്ര നിസ്സാരകാര്യമാണോ? കൃഷ്ണൻ ഉള്ളിടത്തോളം കാലം അത് സാധിക്കില്ല എന്ന് കർണ്ണനും അറിയാം അപ്പോൾ താൻ വീരമൃത്യു വരിക്കും എന്നതാണതിനർത്ഥം എന്നാ്ൽ ഭീഷ്മ പിതാമഹനും താങ്കളുടെപിതാവും എന്താണ് പറഞ്ഞത്?അണ് വന്നാലും പെണ്ണ് വന്നാലും താൻ ആയുധമെടുക്കും ആണും പെണ്ണും കെട്ടവൻ വന്നാൽ താൻ ആയുധം വെക്കും എന്ന് ഇത് പാണ്ഡവരെ സഹായിക്കാനല്ലേ? അങ്ങിനെ ഒരാൾ പാണ്ഡവ പക്ഷത്തുണ്ടല്ലോ! ശിഖണ്ഡി ?അപ്പോൾ യുദ്ധത്തിൽ പാണ്ഡവരെ തോൽപ്പിക്കുക എന്നതിലുപരി യുദ്ധത്തിൽ നിന്ന് ഒഴിയുക എന്നതല്ലേ? താങ്കളുടെ പിതാവ് പറഞ്ഞതോ? യുദ്ധത്തിന്നിടയിൽ അഹിതമായത് കേട്ടാൽ ആയുധം വെക്കും എന്ന് അഹിതമായത് കേൾപ്പിക്കാനാണോ ഭഗവാന് പ്രയാസം? അപ്പോൾ ഇവരെക്കാളും ഒക്കെ മീതെ തനിക്ക് വേണ്ടി ജീവൻ കളയാൻ തയ്യാറായ കർണ്ണൻ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടവൻ  ഗുരുപുത്രാ! സൗകര്യം കിട്ടുമ്പോൾ സൂതപുത്രാ എന്ന് വിളിച്ചതിന് കർണ്ണനോട് മാപ്പ് പറയാൻ മടിക്കണ്ടാ   ഉവ്വ്! അങ്ങിനെയാകാം .അശ്വത്ഥാമാവ് പ്രതികരിച്ചു അത് കേട്ടപ്പോൾ ദുര്യോധനന്റെ കോപം ഒന്നു തണുത്തു
ഗുരുപുത്രാ! എനിക്ക് താങ്കളോട് ദേഷ്യമൊന്നും ഇല്ല ഒന്നാലോചിക്കുക പാണ്ഡു ചെറിയച്ഛൻ മരിച്ച ശേഷം പാണ്ഡവർ ഹസ്തിന പുരിയിൽ വന്ന സമയത്ത് എനിക്കവരോട് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് മാത്രമല്ല മറ്റ് സഹോദരന്മാർക്കും. കർണ്ണൻ ആദ്യമായി അതിരഥന്റെ കൂടെ ഹസ്തിന പുരിയിൽ വന്നപ്പോൾ പാണ്ഡവരെ അറിയുക പോലും ഇല്ല  കേട്ടറിവെ ഉള്ളൂ. പിന്നെ എങ്ങിനെ ഞാനും കർണ്ണനും ഒക്കെ പാണ്ഡവരുടെ ശത്രുവായി? താങ്കളുടെ പിതാവ് അതിൽ പ്രധാന കാരണക്കാരനല്ലേ! താങ്കളുടെ മാതുലൻ കൃപാചാര്യരല്ലേ  അതിന് ആദ്യമായി വളം വെച്ചത്?       തുടരും 
വിവേകചൂഡാമണി  ശ്ളോകം 146. തിയ്യതി-23/9/2016

ഏതാഭ്യാമേവ ശക്തിഭ്യാം ബന്ധഃ പുംസഃ സമാഗതഃ
യാഭ്യാം വിമോഹിതോ ദേഹം മത്വാത്മാനം ഭ്രമത്യയം
               അർത്ഥം
കാമം,ക്രോധം ഈ രണ്ടു ശക്തികളിൽ നിന്നുമാണ് പുരുഷന് ബന്ധനം വന്നുകൂടിയിരിക്കുന്നത് ഇവയാൽ വിമോഹിതനായിട്ട് ദേഹത്തെ ആത്മാവെന്ന് കരുതി ഇവൻ ഈ സംസാരാടവിയിൽ ചുറ്റിക്കറങ്ങുന്നു
147
ബീജം സംസൃതിഭൂമിജസ്യ തു തമോ
ദേഹാത്മധീരങ്കുരഃ
രാഗഃപല്ലവമംബു കർമ്മ തു വപുഃ
സ്കന്ധോ/സവശ്ശാഖികാഃ
അഗ്രാണീന്ദ്രിയസംഹതിശ്ച വിഷയാഃ
പുഷ്പാണി ദുഃഖം ഫലം
നാനാകർമ്മസമുദ്ഭവം ബഹുവിധം
ഭോക്താത്ര ജീവഃ ഖഗഃ
           അർത്ഥം
സംസാരമാകുന്ന  വൃക്ഷത്തിന്റെ  വിത്ത് അജ്ഞാനം തന്നെ  ദേഹാത്മബുദ്ധിയാണ്  അതിന്റെ മുള - വിഷയേച്ഛ അതിന്റെ തളിരും - പുണ്യാ പുണ്യരൂപമായ  കർമ്മം അതിനുള്ള  വെള്ളവുമാകുന്നു  - ശരീരം അതിന്റെ  തായ്ത്തടിയും പഞ്ച പ്രാണങ്ങൾ അതിന്റെ കൊമ്പുകളും ഇന്ദ്രിയങ്ങൾ ചില്ലകളും  ശബ്ദ, സ്പർശ, രൂപ, രസ, ഗന്ധങ്ങൾ പുഷ്പങ്ങളും  ആകുന്നു നാനാതരം കർമ്മങ്ങളിൽ  നിന്നുണ്ടാകുന്ന ദുഃഖമാണ് ആ മരത്തിന്റെ വിവിധ ഫലങ്ങൾ - ആ പഴങ്ങൾ തിന്നുന്ന പക്ഷി യോ  ജീവനും
        മനോഹരമായ  സംസാരവൃക്ഷ സങ്കല്ലമാണ് ആചാര്യർ ഇവിടെ ചെയ്തിട്ടുള്ളത് ഒരു വൃക്ഷത്തിന്റെ ഭാഗങ്ങൾ എന്തെല്ലാമാണ് എന്ന്  വ്യക്തമാക്കിയിരിക്കുന്നു 'ആ വൃക്ഷത്തിന്റെ ദുഃഖമാകുന്ന പഴം ഭക്ഷിക്കുന്ന പക്ഷിയായി ജീവനെ വർണ്ണിച്ചിരിക്കുന്നു

തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം --നോക്കൂ നമ്മടെ എത്ര പട്ടാളക്കാരെയാണ് ഭീകരർ വധിച്ചത്? എന്താ മോദി മിണ്ടാണ്ടിരിക്ക്ണത്?പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിച്ചൂടെ?

തിരമേനി--ഹേയ് താത്രിക്കുട്ടി എന്താ അബദ്ധം പറേണ്? അശ്വത്ഥാമാവ് മരിച്ചൂന്ന് ഭഗവാൻ പറഞ്ഞത് മരിച്ചിട്ടാ? യുദ്ധതന്ത്രം എന്നൊന്ന് ണ്ട് ന്നങ്ട് മനസ്സിലാക്ക്വാ!ചിലപ്പോ മരിക്കാതെ മരിച്ചൂന്ന് പറേണ്ടിവരും ചിലപ്പോ മരിച്ചാലും ഇല്ല്യാന്ന് പറേണ്ടിവരും കേക്ക്ണതൊന്നും ശര്യാന്ന് കര്തണ്ടാ

അന്തർജ്ജനം --അപ്പോ നമ്മടെ പട്ടാളക്കാര് മരിച്ചിട്ട്ണ്ടാവില്യാന്നാ?

തിരുമേനി--എന്നല്ല രണ്ട് പേര് മരിച്ചാ പന്ത്രണ്ട് ന്ന് പറയേണ്ടിവരും ഇപ്പോ ഒരു യുദ്ധം ണ്ടാക്ക്വാന്നാ അവരുടെ ലക്ഷ്യം ഇവിടെള്ള ചിലരുടേയും. ന്താച്ചാ നമ്മള് എല്ലാ കാര്യത്തിലും ബഹു കേമാ ഇപ്പോ .അത് ഇല്ല്യാണ്ടാക്ക്വാ അത് ന്നെ  ആ വലേല് ചെന്ന് ചാടാൻ മോദി അത്ര വിഡ്ഢിയൊന്നും അല്ലാന്നങ്ട് ധരിച്ചോളൂ!

അന്തർജ്ജനം --അപ്പൊ നമ്ക്ക് പരിഭ്രമിക്കാൻ ഒന്നും ല്യേ?

തിരുമേനി--എന്തിനാ പരിഭ്രമിക്ക്ണത്?യുദ്ധാച്ചാ രണ്ട് ദിവസം തെകച്ചും വേണ്ടി വരില്യാ നമുക്ക്!ആദ്യം അവരെ ലോകത്തില് അങ്ങ്ട് ഒറ്റപ്പെടുത്ത്വാ!ആരും സഹായിക്കാൻ ണ്ടാവില്യാന്നങ്ട് ഉറപ്പ് വര്ത്ത്വാ അതാപ്പൊ മോഡീം കൂട്ടരും ചെയ്യ്ണത് ഭീകരരേയും നമ്മൾ വധിക്കണ് ണ്ടല്ലോ !എത്ര എണ്ണം ഇപ്പോ തീർന്നു?

അന്തർജ്ജനം ---അപ്പൊ ഈ വാർത്ത കേക്ക്ണത് മുഴുവനും ശര്യല്ല ല്ലേ?

തിരുമേനി ---അഭ്യന്തര കാര്യങ്ങള് അസാരം രഹസ്യള്ളതാ  അത് അതേ പടി സർക്കാര് പൊറത്ത് വിടില്ല്യാ!അവിടെ ഈവിവരാവകാശങ്ങളൊന്നും ഇല്ല്യാ! അടിയന്തിര കാര്യങ്ങള് പൊറത്ത് വിടാൻ പാടില്ല്യാ അതറിയ്യോ?
നാരായണീയം  ദശകം  23 ശ്ലോകം - 4 Date 23/9/20/6

പ്രാക്ശൂര സേന വിഷയേ കില ചിത്ര കേ തുഃ
പുത്രാഗ്രഹീ നൃപതിരംഗിരസഃപ്രഭാവാത്
ലബ്ധ്വൈകപുത്രമഥ തത്ര ഹതേ സപത്നീ-
സംഘൈ, രമുഹൃദവശസ്തവ മായയാസൗ
              അർത്ഥം
പണ്ട് ശൂരസേന രാജ്യത്ത് ചിത്രകേതു എന്ന് പേരായി ഒരു രാജാവുണ്ടായിരുന്നുവല്ലോ!പുത്രനില്ലാത്ത ദുഃഖം ഉള്ള രാജാവ് അംഗിരസ്സ് മഹർഷിയുടെ പ്രഭാവത്താൽ പുത്രനെ ലഭിച്ചിട്ട് പിന്നെ ആ പുത്രൻ രാജാവിന്റെ മറ്റ് പത്നിമാരാൽ കൊല്ലപ്പെട്ടപ്പോൾ നിന്തിരുവടിയുടെ മായയാൽ   ദുഃഖിതനായി മോഹാലസ്യപ്പെട്ടു
        വിശദീകരണം
ചിത്രകേതുവിന് അനേകം പത്നിമാർ ഉണ്ടായിരുന്നു പക്ഷെ പുത്രർ ഉണ്ടായിരുന്നില്ല അംഗിരസ്സ് മഹർഷി ഒരു യാഗം ചെയ്യിച്ചതിന്റെ ഫലമായി ആ രാജാവിന് പട്ടമഹിഷിയായ കൃതദ്യുതിയിൽ ഒരു പുത്രൻ ജനിച്ചു .പുത്രൻ ജനിച്ചതിനാൽ രാജാവ് ഏതു സമയത്തും കൃതദ്യുതിയുടെയും പുത്രന്റെയും ക്ഷേമാന്വേഷണത്തിൽ മുഴുകി ഇതിൽ കുപിതരായ മറ്റ് പത്നിമാർ ആരും അറിയാതെ ആ പുത്രനെ കൊന്നു ചിത്രകേതു മകൻ മരിച്ചതറിഞ്ഞ് ബോധം കെട്ടു വീണു
5
തം നാരദസ്തു സമമംഗിരസാ ദയാലുഃ
സംപ്രാപ്യ താവദുപദർശ്യ സുതസ്യ ജീവം
കസ്യാസ്മി പുത്ര, ഇതി തസ്യ ഗിരാ വിമോഹം
ത്യക്ത്വാ ത്വദർച്ചനവിധൗ നൃപതിം ന്യയുങ് ക്ത.
            അർത്ഥം
കാരുണികനായ നാരദരാകട്ടെ അപ്പോൾ അംഗിരസ്സ് മഹർഷിയോടുകൂടി ആ ചിത്ര കേതുവിന്റെ അടുക്കൽ ചെന്ന് പുത്രന്റെ ജീവനെ ശരീരത്തിലേക്ക് തന്നെ യോഗവിദ്യയാൽ പ്രവേശിപ്പിച്ച് കാണിച്ചു കൊടുത്തിട്ട് ഞാൻ ആരുടെ പുത്രനാണ് ? എന്നിങ്ങനെ ആജീവന്റെ വാക്ക് കേട്ട് സങ്കടം വെടിഞ്ഞ ചിത്രകേതുവിനെ നിന്തിരുവടിയെ സേവിക്കുന്നതിന് നിയോഗിച്ചു
               വിശദീകരണം
ആ പുത്രൻ ജനിക്കുവാൻ കാരണക്കാരനായ  അംഗിരസ്സ് മഹർഷി നാരദ രോട് കൂടി ചിത്ര കേ തുവിന്റെ അടുക്കലെത്തി നാരദമഹർഷി യോഗവിദ്യകൊണ്ട് ശരീരത്തിൽ നിന്നും വിട്ടു പോയ ജീവാത്മാവിനെ തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് പറഞ്ഞു - അല്ലയോ ജീവാത്മാവേ  നീ ഈ ശരീരത്തിൽ വസിച്ച് ദു:ഖിതരായ അച്ഛനമ്മമാരെ സന്തോഷിപ്പിച്ച് സുഖങ്ങളനുഭവിക്കുക
      അപ്പോൾ ശരീരത്തിൽ പ്രവേശിച്ച ജീവാത്മാവ് ചോദിച്ചു - ഞാൻ ആരുടെ പുത്രനാണ്? ഇത് പോലെ അനേകം ജന്മങ്ങളിൽ അനേകം അച്ഛനമ്മമാർ എനിക്കുണ്ടായിട്ടുണ്ട് പുത്ര ദു:ഖം അനുഭവിക്കുന്ന അവരെല്ലാം എനിക്ക് ഒരു പോലെയാണ് ആരെയാണ് ഞാൻ ആശ്വസിപ്പിക്കേണ്ടത്?  മരിച്ചു പോയാൽ പോയ ആത്മാവിന് ഇവിടുള്ളവരുമായി യാതൊരു മമതാ ബന്ധവും ഇല്ലെന്ന് മനസ്സിലാക്കിയ ചിത്രകേതു  ശോകം വെടിഞ്ഞു നാരദർ ചിത്ര കേ തുവിനോട് ഭഗവദ് ഭജനത്തിന് ഉപദേശിച്ചു
     ഈ കഥയിൽ നിന്ന് മരിച്ചവർക്കായുള്ള ബലി ക്രിയാദികൾ വ്യർത്ഥമാണെന്ന് വരുന്നു മരിച്ചവർക്ക് നമ്മെ തിരിച്ചറിയില്ലെങ്കിൽ നാം ആർക്ക് വേണ്ടി വർഷം തോറും ക്രിയ ചെയ്യണം? നമ്മുടെ മനസ്സമാധാനത്തിന് വേണ്ടി മാത്രം 
ഭഗവദ് ഗീതാപഠനം  417 ആം ദിവസം അദ്ധ്യായം 18 Date 23/9/2016

ശ്ളോകം - 6
ഏതാ ന്യപി തൂ കർമ്മാണി സംഗം ത്യക്ത്വാ ഫലാനി ച
കർത്തവ്യാനീതി മേ പാർത്ഥ നിശ്ചിതം മതമുത്തമം .
                അർത്ഥം
അർജ്ജുനാ!എന്നാൽ അതായത് ഞാനായിട്ട്  ഇപ്പറഞ്ഞ യജ്ഞാദി കർമ്മങ്ങൾ പോലും സംഗവും ഫലേച്ഛയും വെടിഞ്ഞു വേണം ചെയ്യാൻ എന്നാണ് എന്റെ ഉത്തമവും ദൃഢവുമായ അഭിപ്രായം
7
നിയതസ്യ തു സന്യാസഃ കർമ്മണാ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗഃതാമസഃപരികീർത്തിതഃ
                   അർത്ഥം
കർത്തവ്യ കർമ്മം ഉപേക്ഷിക്കുന്നത് ശരിയല്ല മൂഢത്വം കൊണ്ട് അത് ത്യജിക്കുകയിണെങ്കിൽ അതിനെ താമസത്യാഗം എന്നു പറയുന്നു
          വിശദീകരണം
ഓരോ വ്യക്തിക്കും തന്നോടും ,സമൂഹത്തിനോടും ചില കടമകൾ നിർവ്വഹിക്കാനുണ്ട് .നിത്യമായിട്ടുള്ളതും നൈമിത്തികമായിട്ടുള്ളതും ആയ കർമ്മങ്ങൾ സമൂഹത്തിലെ ഒരംഗം ആയിരിക്കുന്നിടത്തോളം കാലം ആർക്കും ഉപേക്ഷിക്കാന കഴിയില്ല അറിവില്ലായ്മ കൊണ്ടാണെങ്കിലും ചെയ്യെണ്ടതായ നിയത കർമ്മങ്ങൾ ഉപേക്ഷിക്കുന്നത് താമസ ത്യാഗം ആകുന്നു
8
ദുഃഖമിത്യേവ യത് കർമ്മ കായക്ളേശഭയാത് ത്യജേത്
സ കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത്.
                      അർത്ഥം
കർമ്മം ചെയ്യുക എന്നത് ദുഃഖകരം തന്നെ എന്ന് വെച്ച് ശരീരക്ളേശം ഭയന്ന് കർമ്മം വേണ്ടെന്ന് വെക്കുന്നത് രാജസ ത്യാഗം ആകുന്നു .അവന് ത്യാഗം കൊണ്ടുള്ള ഫലം കിട്ടാൻ പോകുന്നില്ല
     വിശദീകരണം
കർമ്മം ചെയ്യുന്നത് ബുദ്ധിമുട്ടാണ് എന്ന് കരുതി മടി പിടിച്ച് കർമ്മം ചെയ്യാതിരിക്കുന്ന ത്യാഗം രാജസമാണ്  കർമ്മത്യാഗം ഇവിടെ നടന്നുവെങ്കിലും ത്യാഗത്തിന്റെ ഫലം അയാൾക്ക് കിട്ടുന്നില്ല ഉദാഹരണത്തിന്  ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് ഒളിച്ചോടാനായി സന്യാസം സ്വീകരിക്കുക - പ്രസവിച്ച കുട്ടികളെ നോക്കുന്നത് പ്രയാസമായി കരുതി വിവാഹം കഴിക്കാതിരിക്കുക തുടങ്ങിയവ
9
കാര്യമിത്യേവ യത് കർമ്മ നിയതം ക്രിയതേ/ർജ്ജുന
സംഗം ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃസാത്ത്വികോ മതഃ
                  അർത്ഥം
അർജ്ജുനാ, ഇത് തന്റെ കർത്തവ്യമാണ് എന്ന ബോധത്തോടെ സംഗവും ,ഫലേച്ഛയും വെടിഞ്ഞ് ചെയ്യപ്പെടുന്ന വിഹിത കർമ്മ മുണ്ടല്ലോ അങ്ങിനെ കർമ്മം ചെയ്യുന്നവന്റെ ത്യാഗം സാത്വികമത്രേ!
10
ന ദ്വേഷ്ട്യകുശലം കർമ്മ കുശലേനാനുഷജ്ജതേ
ത്യാഗീ സത്ത്വസമാവിഷ്ടഃമേധാവീ ഛിന്നസംശയഃ
             ..അർത്ഥം
സത്ത്വഗുണസമ്പൂർണ്ണനും ,മേധാവിയും സംശയരഹിതനുമായ ത്യാഗി അസുഖകർമ്മങ്ങളെ വെറുക്കുന്നില്ല സുഖകർമ്മങ്ങളിൽ ആസക്തനായി പോകുന്നുമില്ല
      അഹന്തയും ,സ്വാർത്ഥ മോഹങ്ങളും ത്യജിച്ച് കർമ്മം ചെയ്യുന്നവന്റെ വാസനകൾ ക്ഷയിക്കുകയും അന്തഃകരണം ശുദ്ധമാവുകയും ചെയ്യുന്നു


2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

എന്റെ മനസ്സിലെ ദുര്യോധനൻ മനസ്സ് തുറന്നപ്പോൾ!!!!!


          നമുക്ക് ചുറ്റും ജ്ഞാനം നിറഞ്ഞിരിക്കയാണ് .പ്രപഞ്ചത്തിലെ ഓരോ അണുവിലും ജ്ഞാനം തന്നെ പക്ഷെ അത് ചികഞ്ഞ് എടുക്കുന്നതിൽ എല്ലാവരും സമർത്ഥരല്ല എന്നുമാത്രം അവനവന്റെ ജന്മ വാസനക്കനുസരിച്ച് ഓരോരുത്തരും വിലയിരുത്തുന്നു സ്ത്രീകളോട് ഭ്രമമുള്ളവർ ശ്രീകൃഷ്ണൻ ഗോപികമാരുടെ വസ്ത്രം എടുത്തു കൊണ്ട് പൊയില്ലേ? എന്ന് ചോദിച്ച് വാക്യാർത്ഥത്തിൽ അവനവന്റെ സ്വഭാവത്തിന് ന്യായീകരണം നൽകാൻ ശ്രമിക്കുന്നു അല്ലാത്തവർ ആ കഥയിൽ വല്ല തത്വങ്ങളും ഉണ്ടാകും അറിവുള്ളവരോട് ചോദിക്കാം എന്ന് കരുതും രണ്ടായാലും ജന്മ വാസന തന്നെ നിദാനം
    തെന്നിളം കാറ്റിനാൽ മന്ദം ഒഴുകുന്ന ഗംഗയുടെ മാറിടത്തിലെക്ക് നോക്കി ദുര്യോധനൻ ഇരുന്നു .കുരുക്ഷേത്ര യുദ്ധം നിശ്ചയിച്ചു .കൃഷ്ണനുള്ളിടത്തെ ജയമുണ്ടാകൂ !അതറിയാഞ്ഞല്ല .അധർമ്മം താൻ ഏറെ ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ ഇങ്ങിനെ ആയിരുന്നില്ലല്ലോ? ആരാണ് എന്നെ അധർമ്മിയാക്കിയത്? വഴിപിഴച്ചു പോകേണ്ട സമയത്ത് നല്ലത് ചൊല്ലിത്തരാൻ ആളുണ്ടായിരുന്നില്ല അമ്മാവൻ എപ്പൊളും ദുർമ്മാർഗ്ഗമേ പറഞ്ഞു തന്നിട്ടുള്ളൂ ! സത്യം മനസ്സിലാക്കിയപ്പോഴേക്കും സമയം വൈകി .സത്യത്തിൽ കൃഷ്ണൻ ദൂതിന് വന്നപ്പോളാണ് യുധീഷ്ഠിരന്റെ സ്വഭാവം ശരിക്കും മനസ്സിലായത്. 5 പേർക്ക് ഒരു ഗ്രാമമെങ്കിലും കൊടുക്ക് എന്ന് കൃഷ്ണൻ പറഞ്ഞപ്പോളാണ് യുധീഷ്ഠിരന് രാജാവാകാൻ മോഹമില്ല എന്ന് മനസ്സിലായത്. അതും താൻ അംഗീകരിക്കാത്തത് പര പ്രേരണ കൊണ്ടായിരുന്നില്ലേ? അവകശമില്ലെന്നറിഞ്ഞിട്ടും പകുതി രാജ്യം തരാൻ പാണ്ഡവർ തയ്യാറായി അത് സ്വീകരിക്കാമായിരുന്നു പക്ഷേ യുധീഷ്ഠിരൻ ഒഴിച്ച് ബാക്കി ആരേയും തനിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല മറ്റുള്ളവരും തന്നോട് അനുകമ്പ കാണിച്ചിരുന്നെങ്കിൽ സംഗതി ഇത്രക്ക് വഷളാകുമായിരുന്നില്ല  ദ്രോണാചാര്യരല്ലേ സത്യത്തിൽ ഞങ്ങളുടെ ഇടയിൽ ശത്രുത വർദ്ധിപ്പിച്ചത്? പാണ്ഡവർക്ക് കൊടുക്കുന്നത് പോലെയുള്ള പരിഗണന തങ്ങൾക്കും ഗുരുവിൽ നിന്ന് കിട്ടിയിരുന്നെങ്കിൽ തങ്ങൾക്ക് പാണ്ഡവരോട് ഇത്ര വൈരാഗ്യം ഉണ്ടാകുമായിരുന്നോ? അച്ഛൻ രാജാവായി ഇരുന്നിട്ടും ഗുരുവിന്റെ മുന്നിൽ അവഹേളിക്കപ്പെട്ടു! അർജ്ജുനൻ എത്ര ചെറിയ കാര്യം ചെയ്താലും അത് മഹത്തരം തങ്ങൾ എത്ര വലിയ കാര്യം ചെയ്താലും അത് പോരായ്മ യുള്ളത്  സത്യത്തിൽ ഗുരുവിൽ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നെങ്കിൽ താൻ ഇങ്ങിനെ ആകുമായിരുന്നോ?

അച്ഛന് അന്ധതയാണെങ്കിൽ അത് സന്തം കണ്ണിലൂടെ കാഴ്ച്ച കൊടുക്കേണ്ടതിന് പകരം തനിക്കും ഒന്നും കാണേണ്ട എന്ന് കരുതി കണ്ണ് മൂടിക്കെട്ടുകയായിരുന്നില്ല അമ്മ ചെയ്യേണ്ടിയിരുന്നത്  തെറ്റ് ചെയ്യാൻ തുടങ്ങുമ്പോൾ കുട്ടിക്കാലത്ത് ശാസിക്കാൻ അമ്മ തയ്യാറായിരുന്നെങ്കിൽ താൻ വലിയ അധർമ്മിയാകുമായിരുന്നില്ല കൊട്ടാരത്തിലെ ഓരോരുത്തരുടേയും പ്രവൃത്തി എന്നിൽ പാണ്ഡവരോടുള്ള വൈരാഗ്യം ഉണർത്തുകയല്ലേ ഉണ്ടായത്? സത്യത്തിൽ തന്നോട് സ്നേഹം ഉള്ള ഒരേ ഒരു വ്യക്തി കർണ്ണനാണ്. തന്റെ ഇംഗിതം പറഞ്ഞപ്പോൾ ഒന്നും പറയാതെ ദുഃഖം കടിച്ചമർത്തി ഭാനുമതിയെ തനിക്ക് നൽകിയില്ലേ? നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് തന്നോട് പറഞ്ഞ വാക്ക് പാലിക്കാനായിരുന്നില്ലേ? കർണ്ണനും ഭാനുമതിയും സ്നേഹത്തിലായിരുന്നു എന്ന് വളരെ വൈകിയാണ് താനറിഞ്ഞത് നേരത്തെഅഅറിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും അവളെ വേണമെന്ന് പറയുമായിരുന്നില്ല. പാണ്ഡവർ തന്റെ സഹോദരന്മാരാണ് എന്നറിഞ്ഞിട്ടും തന്റെ കൂടെ നിൽക്കുന്നു  കർണ്ണാ ഞാൻ എങ്ങിനെയാണ് നിന്നോട് ഈ കടമൊക്കെ വീട്ടേണ്ടത്? ദുര്യോധനന്റെ കണ്ണ് നിറഞ്ഞു അയ്യേ! ഹസ്തിനപുരിയിലെ യുവരാജാവ് കരയുകയോ? ആകാശത്തുകൂടെ പറന്നു പോകുന്ന പറവകൾ തന്നെ കളിയാക്കി ശബ്ദമുണ്ടാക്കുകയാണോ എന്ന് ദുര്യോധനന് തോന്നി   തുടരും 
വിവേകചൂഡാമണി  ശ്ളോകം 143 തിയ്യതി -22/9/2016

മഹാമോഹഗ്രാഹഗ്രസനഗളിതാത്മാവഗമനോ
ധിയോ നാനാവസ്ഥാസ്സ്വയമഭിനയം സ്തദ്ഗുണതയാ
അപാരേ സംസാരേ വിഷയവിഷപൂരേ ജലനിധൗ
നിമജ്യോന്മജ്യായം ഭ്രമതി കുമതിഃകുത്സിതഗതിഃ
              അർത്ഥം
മോഹമാകുന്ന വലിയ മുതലയാൽ ഗ്രസിക്കപ്പെട്ട് ആത്മബോധഹീനനായ കുബുദ്ധി ,ബുദ്ധിയുടെ ബഹുവിധ പരിണാമങ്ങളെ തന്റെതെന്ന് എണ്ണി തന്നിലാരോപിച്ച് വിഷയങ്ങളാകുന്ന വിഷജലം കൊണ്ട് നിറഞ്ഞ കരകാണാത്ത സംസാരക്കടലിൽ മുങ്ങിയും പൊങ്ങിയും  കറങ്ങുന്നു  അവന്റെ ഗതി കുത്സിതം തന്നെ
144
ഭാനുപ്രഭാസം ജനിതാഭ്രപംക്തിഃ
ഭാനും തിരോധായ യഥാ വിജൃംഭതേ
ആത്മോദിതാഹം കൃതിരാത്മതത്ത്വം
തഥാ തിരോധായ വിജൃംഭതേ സ്വയം
               അർത്ഥം
സൂര്യകിരണങ്ങൾ മൂലം ഉണ്ടാകുന്ന മുകിൽ മാല സൂര്യനെ മറച്ചു കൊണ്ട് സ്വയം പ്രകടമാകുന്നതു പോലെ ആത്മാവിൽ നിന്ന് ഉത്ഭവിക്കുന്ന അഹംകാരം ആത്മ തത്ത്വത്തെ തിരോഭവിപ്പിച്ചു കൊണ്ട് സ്വയം പുരോഭവിക്കുന്നു
145
കബളിതദിനനാഥേ  ദുർദ്ദിനേ സാന്ദ്രമേഘൈഃ
വ്യഥയതി ഹിമഝംഝാവായുരുഗ്രോ യഥൈതാൻ
അവിരതതമസാത്മന്യാവൃതേ മൂഢബുദ്ധിം
ക്ഷപയതി ബഹുദുഃഖൈസ്തീവ്രവിക്ഷേപശക്തിഃ
             അർത്ഥം
ഇടതൂർന്ന കാർ കൊണ്ടലിനാൽ പകലോൻ ഗ്രസിക്കപ്പെട്ടിരിക്കുന്ന ദുർദ്ദിനത്തിൽ മഞ്ഞും മഴയും കലർന്ന കൊടുങ്കാറ്റ് വഴിപോക്കരെ കഷ്ടപ്പെടുത്തും പോലെ ഗാഢ തമസ്സിനാൽ ആത്മാവ് ആവരണം ചെയ്യപ്പെടുമ്പോൾ  ആ അവിവേകിയായ മനുഷ്യനെ കൊടിയ വിക്ഷേപ ശക്തി അനേക തരത്തിലുള്ള ദുഃഖങ്ങളാൽ നശിപ്പിക്കുന്നു
     വിശദീകരണം
മോഹത്തിനെ വലിയ മുതലയായി ചിത്രീകരിച്ചിരിക്കുന്നു അതിന്റെ പിടിയിൽ പെട്ടാൽ ആത്മബോധം നഷ്ടപ്പെട്ട് കുബുദ്ധിയായിത്തീരും  താൻ ചെയ്യുന്നതെല്ലാം വളരെ ബുദ്ധിപൂർവ്വമാണ് എന്ന് പറഞ്ഞ് വലിയ അപകടത്തിൽ ചെന്നുചാടുന്നു    ആത്മാവിൽ നിന്ന് ഉത്ഭവിക്കുന്ന അഹംകാരം ആത്മഭാവത്തെ ത്തന്നെ മറയ്ക്കുന്നു  മഴക്കാറ് മൂടിക്കെട്ടി കാറ്റും മഴയും വന്ന് വഴിയാത്രക്കാർ എ പ്രകാരം പ്രയാസപ്പെടുന്നുവോ? അജ്ഞാനമാകുന്ന തമസ്സിനാൽ ആത്മാവ് മായ്ക്കപ്പെടുമ്പോൾ മനുഷ്യൻ  വിവിധ തരത്തിലുള്ള ദു:ഖങ്ങളാൽ നശിക്കുന്നു 
ചോദ്യവും ഉത്തരവും  22/9/2016

ദാസൻ ചെറുകോട്, മലപ്പുറം ജില്ല ---സാർ ഹിന്ദുക്കളുടെ എല്ലാ ആചാരങ്ങളും ഇന്ന് വിമശനവിധേയമാകുന്നു തിരുവോണം ,അതേ പോലെ ഇപ്പോൾ വാവരുടെ പ്രശ്നം ഇതിൽ സത്യം എന്താണ് സാർ ? അയ്യപ്പനും വാവരും കൂട്ടുകാരാണ് എന്ന് പറയുന്നുണ്ടെങ്കിലം ഞങ്ങൾ കുറെ പേർ അതൊന്നും വിശ്വസിച്ചിട്ടില്ല ഞങ്ങൾ മലക്ക് പോകുമ്പോൾ പള്ളിയിൽ കയറാറില്ല സത്യമായ അവസ്ഥ ഒന്നു പറഞ്ഞു തരാമോ?

മറുപടി
     ധർമ്മ ശാസ്താക്കൾ നിരവധിയുണ്ട് ധർമ്മം എവിടെ ക്ഷയിക്കുന്നുവോ അവിടെ അതിനെ ശാസിച്ച് ഉറപ്പിച്ച് നില നിർത്തുന്നവനാരോ അവൻ ധർമ്മ ശാസ്താവ് ! അങ്ങിനെ യുള്ള ധർമ്മ ശാസ്താവ് അയ്യപ്പനായിരിക്കും അതായത് 5 ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ചവൻ ആയിരിക്കും  അങ്ങിനെയുള്ള ധർമ്മ ശാസ്താക്കളിൽ ഒരാളായ അയ്യപ്പ അവതാരത്തിന്റെ കഥയാണ് ഏറെ പ്രചാരമുള്ളത്  ഈ കഥ നടന്നത് കലിയുഗത്തിലല്ല ക്ഷേത്രജ്ഞനായ അയ്യപ്പൻ കലിയുഗ വരദനാണെങ്കിലും അയ്യപ്പന്റെ കഥ നടന്നത് കലിയുഗത്തിലല്ല ഇസ്ലാം കൃസ്ത്യൻ മതങ്ങൾ കലിയുഗത്തിൽ ഉണ്ടായവയാണ് ആയതിനാൽ വാവർ എന്ന ഒരു കഥാപാത്രം അയ്യപ്പന്റെ ജീവചരിത്രത്തിൽ ഉണ്ടായിട്ടില്ല  മഹിഷീ മർദ്ദനത്തിനായി വനത്തിലേക്ക് പോയ അയ്യപ്പനെ സഹായിക്കാനായി പരമശിവൻ 6 ഭൂതഗണങ്ങളെ പറഞ്ഞയക്കുകയുണ്ടായി  1 വാപരൻ 2 കടുശബ്ദൻ 3 കൂപനേത്രൻ 4 വീരഭദ്രൻ 5 വീരനേത്രൻ 6 ഘണ്ടാകർണ്ണൻ. എന്നിവരാണവർ അതിൽ ഏതു സമയത്തും ശാസ്താവിന്റെ--അതായത് മോഹിനീ സുതന്റെ അവതാരമായ അയ്യപ്പന്റെ സന്തത സഹചാരിയായിരുന്നത്  വാപരനാണ്   ഈ വാപരൻ ഭാഷാന്തരം വന്ന് വാവരാവാനാണ് സാദ്ധ്യത  .മഹിഷിയെ വധിച്ച സ്ഥലം മഹിഷീമരീകം എന്ന പേരിൽ അറിയപ്പെടും എന്നും അവിടെ എന്റെ സുഹൃത്തായ വാപരന് ക്ഷേത്രം പണി ചെയ്യണം എന്നും രാജാവായ രാജശേഖരനോട് അയ്യ്പ്പൻ പറയുന്നുണ്ട് മഹിഷീമരീകം ആണ് ഇന്നത്തെ എരുമേലി  അവിടെ വാപരന് വേണ്ടി പണികഴിപ്പിച്ച ക്ഷേത്രം എങ്ങിനെ വാവരുടെ പള്ളിയായി എന്നത് ചിന്തനീയമാണ്

നാരായണീയം -ദശകം  23. ദക്ഷചരിതവും ചിത്രകേതൂപാഖ്യാനവും  തുടങ്ങുന്നു  തിയ്യതി -22/9/2016
ശ്ളോകം  1
പ്രാചേതസസ്തു ഭഗവന്നപരോ ഹി ദക്ഷ-
സ്ത്വത്സേവനം വ്യധിത സർഗ്ഗവിവൃദ്ധികാമഃ
ആവിർബഭൂവിഥ തദാ ലസദഷ്ടബാഹു-
സ്തസ്മൈ വരം ദദിഥ,താം ച വധുമസിക്നീം
                   അർത്ഥം
ഭഗവാനേ!പ്രചേതസ്സുകളുടെ പുത്രനായ മറ്റേ ദക്ഷനാകട്ടെ സൃഷ്ടി വർദ്ധിപ്പിക്കുവാൻ വേണ്ടി നിന്തിരുവടിയെ ഭജിച്ചു .അപ്പോൾ 8 കൈകളോട്കൂടി നിന്തിരുവടി പ്രത്യക്ഷപ്പെട്ടു .ആ ദക്ഷന് ആഗ്രഹിച്ച വരവും ,അസിക്നി എന്ന ഭാര്യയേയും നൽകി
2
തസ്യാത്മജാസ്ത്വയുതമീശ!പുനസ്സഹസ്രം
ശ്രീ നാരദസ്യ വചസാ തവ മാർഗ്ഗമാപുഃ
നൈകത്ര വാസമൃഷയേ സ മുമോച ശാപം,
ഭക്തോത്തമസ്ത്വൃഷിരനുഗ്രഹമേവ മേനേ.
                    അർത്ഥം
ഗുരുവായൂരപ്പാ ആ ദക്ഷന്റെ പുത്രന്മാരാകട്ടെ പതിനായിരം പേരും പിന്നെ ആയിരം പേരും ശ്രീ നാരദന്റെ ഉപദേശത്താൽ  നിന്തിരുവടിയുടെ  വഴിക്ക് തിരിഞ്ഞു മോക്ഷം പ്രാപിച്ചു.ആ ദക്ഷൻ നാരദരെ ഒരിടത്തും സ്ഥിരമായി വസിക്കാനിടവരാതെ പോകട്ടെ! എന്നു ശപിച്ചു പരമഭക്തനായ നാരദമഹർഷിയാകട്ടെ ആശാ പത്തെ  അനുഗ്രഹമായിത്തന്നെ വിചാരിച്ചു
3
ഷഷ്ട്യാ തതോ ദുഹിതൃഭിഃ സൃജതഃ കുലൗഘാൻ
ദൗഹിത്രസൂനുരഥ തസ്യ സ വിശ്വരൂപഃ
ത്വത്സ്ത്രോത്രവർമിതമജാപയദിന്ദ്രമാജഔ
ദേവ!ത്വദീയമഹിമാ ഖലു സർവ്വജൈത്രഃ
                 അർത്ഥം
അതിനൂ ശേഷം അറുപതു പെൺമക്കൾ വഴിയായി പല വംശങ്ങളേയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ആ ദക്ഷന്റെമകളുടെ മകന്റെ മകനായ വിശ്വരൂപൻ പിന്നീട് യുദ്ധത്തിൽ ദേവേന്ദ്രനെ നിന്തിരുവടിയുടെ  സ്തോത്രം കൊണ്ട് രക്ഷ ചെയ്ത് ജയിപ്പിക്കുകയുണ്ടായി ഭഗവാനേ! നിന്തിരുവടിയുടെ മാഹാത്മ്യം എല്ലാവരേയും ജയിക്കുന്നതാണല്ലോ!
          വിശദീകരണം
ദക്ഷൻ പല വംശങ്ങളേയും സൃഷ്ടിച്ചു എന്നു പറഞ്ഞല്ലോ! അവരിൽ മകളായ അദിതിയുടെ മക്കളായ 12 ആദിത്യന്മാരിൽ നാലാമനായ ത്വഷ്ടാവിന് രചന എന്ന അസുരസ്ത്രീയിൽ ജനിച്ച പുത്രനാണ് വിശ്വരൂപൻ .ദേവ ഗുരുവായ ബൃഹസ്പതി ഒരിക്കൽ കോപിച്ച് ഇന്ദ്രനെ ഉപേക്ഷിച്ചു പോയപ്പോൾ ദേവന്മാർ ബ്രഹ്മാവിന്റെ ഉപദേശം അനുസരിച്ച് വിശ്വരൂപനെ പുരോഹിതനായി സ്വീകരിച്ചു ,ആ വിശ്വരൂപൻ നിർമ്മിച്ചതാണ് നാരായണകവചം മന്ത്രം അത് കൊണ്ട് ദേവാസുരയുദ്ധത്തിൽ ദേവന്മാരെ വിജയിപ്പിച്ചു .

2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

ഭഗവദ് ഗീതാപഠനം 415-ആം ദിവസം  അദ്ധ്യായം 17 തിയ്യതി-21/9/2016 ശ്ളോകം  25

തദിത്യനഭിസന്ധായ ഫലം യജ്ഞതപഃ ക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ ക്രിയന്തേ മോക്ഷകാംക്ഷിഭിഃ
             അർത്ഥം
തത് എന്ന് ഉച്ചരിച്ചു കൊണ്ട് മോക്ഷേച്ഛുക്കളാൽ ഫലത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ നാനാ തരത്തിലുള്ള യജ്ഞ,ദാന,തപക്രിയകൾ അനുഷ്ഠിക്കപ്പെടുന്നു
26
സദ്ഭാവേ സാധുഭാവേ ച സദിത്യേതത് പ്രയുജ്യതേ
പ്രശസ്തേ കർമ്മണി തഥാ സച്ഛബ്ദഃ പാർത്ഥ യുജ്യതേ.
                അർത്ഥം
അർജ്ജുനാ,ഉണ്മയേയും ,നന്മയേയും, സത് എന്നാണ് വ്യവഹരിക്കാറ്.അതു പോലെ പ്രശസ്ത കർമ്മത്തെ  സൂചിപ്പിക്കാനും സത് എന്ന പദം ഉപയോഗിച്ചു വരുന്നു
27
യജ്ഞേ തപസി ദാനേ ച സ്ഥിതിഃ സദിതി ചോച്യതേ
കർമ്മ ചൈവ തദർത്ഥീയം സദിത്യേവാഭിധീയതേ.
                 അർത്ഥം
മാത്രമല്ല ,യജ്ഞ,ദാന,തപക്രിയകളിലുള്ള നിഷ്ഠയേയും ,സത് എന്ന് പറയും .തദർത്ഥമായി അതായത് ബ്രഹ്മപ്രാപ്ത്യർത്ഥമായി അനുഷ്ഠിക്കപ്പെടുന്ന സാധനകളേയും സത് എന്ന് തന്നെ പറയും
28
അശ്രദ്ധയാ ഹുതം ദത്തം തപസ്തപ്തം കൃതം ച യത്
അസദിത്യുച്യതേ ചാർത്ഥ ന ച തത് പ്രേത്യ നോ ഇഹ .
                  അർത്ഥം
അർജ്ജുനാ! ശ്രദ്ധയില്ലാതെ ചെയ്യുന്ന യജ്ഞവും ,ദാനവും,തപസ്സും മാത്രമല്ല എന്ത് ചെയ്യുന്നുവോ അതൊക്കെയും  അസത്താണെന്ന് പറയപ്പെടുന്നു .ഇത് ഇഹത്തിലും പരത്തിലും പ്രയോജനപ്പെടുകയില്ല
                  വിശദീകരണം
ഏതോരു നല്ല് കാര്യവും സത് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നു ശ്രദ്ധയില്ലാതെ ചെയ്യുന്ന യജ്ഞവും ,ദാനവും ,തപസ്സും ഇഹത്തിലും പരത്തിലും ഒരുതരത്തിലും ഉള്ള ഗുണമോ ഫലമോ ചെയ്യില്ലെന്നും ഭഗവാൻ പറയുന്നു

ഭഗവദ് ഗീത പതിനേഴാം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു 

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ഭഗവദ് ഗീതാപഠനം  414 ആം  ദിവസം  അദ്ധ്യായം  17 Date 20/9/2016
ശ്ലോകം -2 1
യത് തു പ്രത്യുപകാരാർത്ഥം ഫലമുദ്ദിശ്യ വാ പുനഃ
ദീയതേ ച പരിക്ളിഷ്ടം തദ്ദാനം രാജസം സ്മൃതം .
      അർത്ഥം
പ്രത്യുപകാരം ലഭിക്കുമെന്നാശിച്ചോ പുണ്യലോകപ്രാപ്തി ഉദ്ദേശിച്ചോ ക്ളേശിച്ചു കൊടുക്കുന്ന ദാനം രാജസമാണ്
22
അദേശകാലേ യദ്ദാനം അപാത്രേഭ്യശ്ച ദീയതേ
അസത്കൃതമവജ്ഞാതം തത് താമസമുദാഹൃതം .
           അർത്ഥം
ആവശ്യമില്ലാത്തിടത്തും ,അനുചിതമായ കാലത്തും അനർഹന്മാർക്ക് ബഹുമാനമില്ലാതേയും പുച്ഛിച്ചും കൊടുക്കുന്ന ദാനം താമസമാകുന്നു
23
ഓം തത് സദിതി നിർദ്ദേശഃ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ
ബ്രാഹ്മണാസ്തേന വേദാശ്ച യജ്ഞാശ്ച വിഹിതാഃപുരാ.
               അർത്ഥം
ബ്രഹ്മത്തിന്  ഓം തത് സത് എന്നിങ്ങനെ മൂന്ന് വിധത്തിൽ നാമനിർദ്ദേശമുണ്ട്  ആ 3 ശബ്ദം കൊണ്ടാണ്  ബ്രാഹ്മണാദി വർണ്ണങ്ങളേയും  വേദങ്ങളെയും  യജ്ഞങ്ങളേയും  ആദിയിൽ സൃഷ്ടിച്ചിട്ടുള്ളത്
24
തസ്മാ ദോ മിത്യുദാഹൃത്യ യജ്ഞദാനതപഃക്രിയാഃ
പ്രവർത്തന്തേ വിധാനോക്താഃ സതതം  ബ്രഹ്മവാദിനാം
               അർത്ഥം
അതുകൊണ്ട് ബ്രഹ്മ വാചകമായാൽ ഓം എന്ന് ഉച്ചരിച്ചു കൊണ്ടാണ് ആസ്തികന്മാരുടെ ശാസ്ത്രസമ്മതമായ യജ്ഞം ,ദാനം ,തപസ്സ് എന്നീ ക്രിയകൾ എന്നും ആരംഭിക്കാറുള്ളത്
   മേൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരൂ വിശദീകരണം വേണമെന്ന് തോന്നുന്നില്ല വളരെ ലളിതമാണ് 
നാരായണീയം ദശകം 22 ശ്ളോകം 9 തിയ്യതി20/9/2016

നൃണാമബുദ്ധ്യാപി മുകുന്ദകീർത്തനം
ദഹത്യഘൗഘാൻ മഹിമാസ്യ താദൃശഃ
യഥാഗ്നിരേധാംസി യഥൗഷധം ഗദാ-
നിതി പ്രഭോ!ത്വത്പുരുഷാ ബഭാഷിരേ.
            അർത്ഥം
ഓർക്കാപ്പുറത്ത് ചെയ്തതായാലും ഹരിനാമകീർത്തനം മനുഷ്യന്റെ പാപസമൂഹത്തെ തീയ് വിറകിൻ കൂട്ടത്തെ എന്നപോലേയും മരുന്ന് രോഗങ്ങളെ എന്ന പോലേയും ദഹിപ്പിക്കുന്നു .നാമോച്ചാരണത്തിന്റെ മഹത്വം അപ്രകാരമുള്ളതാകുന്നു .എന്ന് ഭഗവാനേ! അവിടുത്തെ കിങ്കരന്മാർ പറഞ്ഞു
10
ഇതീരിതൈർയാമ്യഭടൈരപിസൃതേ
ഭവദ്ഭടാനാഞ്ച ഗണേ തിരോഹിതേ
ഭവത്സ്മൃതിം കഞ്ചന കാലമാചരൻ
ഭവദ്പദം പ്രാപി ഭവദ്ഭടൈരസൗ.
              അർത്ഥം
ഇങ്ങിനെ ബോധിപ്പിക്കപ്പെട്ട ആ യമദൂതന്മാർ ഒഴിഞ്ഞു പോകുകയും നിന്തിരുവടിയുടെ കിങ്കരന്മാർ മറയുകയും ചെയ്തപ്പോൾ അജാമിളൻ കുറച്ചുകാലം ഭഗവദ് ഭവാന്റെ ഭടന്മാരാൽ വൈകുണ്ഠത്തിലേക്ക് കൊണ്ടു പോകപ്പെട്ടു
11
സ്വകിങ്കരാവേദനശങ്കിതോ യമ-
സ്ത്വദംഘ്രിഭക്തേഷു ന ഗമ്യതാമിതി
സ്വകീയഭൃത്യാനശിശിക്ഷദുച്ചകൈഃ
സ ദേവ! വാതാലയനാഥാ!പാഹി മാം
           അർത്ഥം
യമൻ തന്റെ കിങ്കരന്മാർ വന്നു പറഞ്ഞതു കേട്ട് പേടിച്ച് ഭഗവദ് ഭക്തന്മാരുടെ അടുത്ത് പോകാൻ പാടില്ലെന്ന് തന്റെ കിങ്കകിങ്കരന്മാർക്ക് കർശനമായ താക്കീത് നൽകി .അല്ലയോ ഗുരുവായൂരപ്പാ! ഭഗവാനേ! ഇപ്രകാരമുള്ള അവിടുന്ന് അടിയനെ രക്ഷിക്കണേ!

 ദശകം 22 ഇവിടെ പൂർണ്ണമാകുന്നു 
             ******പ്രിയമുള്ളവരേ!

ഓൺ ലൈൻ സംഗീത ക്ളാസ്സ് തുടങ്ങി  താൽപ്പര്യമുള്ളവർ സ്കൈപ്പ് ഇൻസ്റ്റാൾ ചെയ്യുക  എന്നതിന് ശേഷം  എന്റെ നമ്പറിൽ വിളിക്കുക   സമയം അപ്പോൾ തീരുമാനിക്കാം

9447753750 
ഭഗവദ് ഗീതാപഠനം  413 ആം ദിവസം  അദ്ധ്യായം  17 ശ്ലോകം 17 Date - 1 9/9/2016

ശ്രദ്ധയാ പരയാ തപ്തം തപസ് തത് ത്രിവിധം നരൈ:
അഫലാകാംക്ഷിഭിർ യുക്തൈ: സാത്ത്വികം പരിചക്ഷതേ'
                 അർത്ഥം
ഫലകാംക്ഷയില്ലാതെ  മനസ്സിരുത്തി  അതീവ ശ്രദ്ധയോടെ  ആചരിക്കുന്ന  നരന്മാരാൽ  മൂന്ന് വിധത്തിലുള്ള  ആ തപസ്സ് സാത്ത്വിെകമാകുന്നു എന്നു പറയുന്നു
18
സത്കാര മാന പൂജാർത്ഥം  തപോ ദംഭേന ചൈവ യത്
ക്രിയ തേ തദി ഹ പ്രോക്തം രാജ സം ചലമധ്രുവം
    ....     അർത്ഥം
യാതൊരു  തപസ്സ്  മറ്റുള്ളവരിൽ നിന്ന് സത്കാരവും മാനവും പൂജയും കിട്ടാനായി  അഹന്ത കാട്ടി ചെയ്യപ്പെടുന്നുവോ  നിഷ്ഠയും വ്യവസ്ഥയും ഇല്ലാത്ത അത് രാജസ തപസ്സാകുന്നു
19
മൂഢ ഗ്രാഹേ ണാത്മനോ യ ത് പീഢയാ ക്രിയതേ തപ:
പര സ്യോത്സാദ നാർത്ഥം  വാ തത് താമസമുദാഹൃതം
              അർത്ഥം
മൂഢ ധാരണവെച്ചു കൊണ്ട്  സ്വയം ക്ലേശിപ്പിച്ചോ അന്യരെ ദ്രോഹിക്കാൻ വേണ്ടിയോ ചെയ്യുന്ന തപസ്സ് താമസമാകുന്നു
20
ദാത വ്യമിതി യദ്ദാനം ദീയതേ fനു പകാരിണേ
ദേശേ കാലേ ച ചാത്രേ ച തദ്ദാനം സാത്വികം സ്മൃതം
          അർത്ഥം
ഇത് കൊടുക്കേണ്ടത് എന്റെ കർത്തവ്യമാണ് എന്ന ബോധത്തോടെ  പ്രത്യുപകാരം ചെയ്യാൻ കഴിവില്ലാത്തവന് തക്ക ദേശത്തിലും  തക്ക കാലത്തിലും  തക്ക പാത്രത്തിലും കൊടുക്കുന്ന ദാനം സാത്ത്വികമാണ്
               വിശദീകരണം
തപസ്സ് എന്ന് പറഞ്ഞാൽ അതീവ ശ്രദ്ധയോടെ മനസ്സ് ഏകീകരിച്ചു ചെയ്യുന്ന കർമ്മങ്ങൾ എന്നർത്ഥമെടുക്കാം ഫലം ആഗ്രഹിക്കാതെ ചെയ്യുന്നത് സാത്വികം  എന്തെങ്കിലും പ്രതീക്ഷിച്ച് ചെയ്യുന്നത് രാജ സം  ശരീരത്തെ യോ മനസ്സിനേയോ പീഡിപ്പിച്ച് ചെയ്യുന്നതോ  അന്യരെ ദ്രോഹിക്കാൻ വേണ്ടി ചെയ്യുന്നതോ ആയ വ താമസം
       പാത്രം അറിഞ്ഞ് സമയവും സന്ദർഭവും നോക്കി ഇത് താൻ ചെയ്യേണ്ടതാണ് എന്ന ബോധത്തോടെ ചെയ്യുന്ന ദാനം സാത്വികമാകുന്നു 

2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ രമേശൻ തൃശൂർ ജില്ല മുമ്പ് കുറെ ചോദ്യങ്ങൾ സാറിനോട് ചോദിച്ചിരുന്നു  ഇന്ന് തെരുവ് നായക്കളുടെ ശല്യം വർദ്ധിച്ചിരിക്കയാണല്ലോ അവയെ കൊന്ന് പ്രശ്നം പരിഹരിക്കണം എന്ന് നല്ലൊരു വിഭാഗം ജനങ്ങളും നേതാക്കന്മാരും പറയുന്നു ധാർമ്മികമായി അത് ശരിയാണോ?

മറുപടി
      ഇവിടെ പ്രകൃതിയിലെ ഓരോ സംഭവത്തിനും പ്രത്യേക വകുപ്പുകളും മന്ത്രിമാരും ഉണ്ട് ശല്യം ഉണ്ടാകുന്നവയെ നശിപ്പിക്കാൻ എളുപ്പമാണ് പക്ഷേ നശിപ്പിക്കാതെ ഇവയെ ഗുണകരമായി എങ്ങിനെ ഉപയോഗിക്കാം എന്നാണ് ചിന്തിക്കേണ്ടത് ഒരു ദീർഘകാല പദ്ധതിമൂലം നടപ്പി ലാക്കേണ്ട ഒന്നാണ് ഇവിടെ മൃഗസംരക്ഷണ വകുപ്പ് ഉണ്ട് .വേണ്ടതിനും വേണ്ടാത്തതിനും വിദേശത്ത് പോകുന്ന മന്ത്രിമാരും സിൽബന്ധികളും ഉണ്ട് എന്നാൽ ഇത്തരം മൃഗങ്ങളെ എപ്രകാരമാണ് അന്യരാജങ്ങൾ കൈകാര്യം ചെയ്യുന്നത്? ഈ നായക്കളെ ക്കൊണ്ട് എങ്ങിനെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാം? എന്നൊന്ന്  ചിന്തിച്ചു കൂടേ?

ഗർഭിണികളായ പട്ടികളെ കൊണ്ട് പോയി സംരക്ഷിച്ച് അവർക്കുള്ള കുത്തിവെപ്പുകളും നടത്തി അവർക്ക് മനുഷ്യന് ഉപകാരപ്രദമായ രീതിയിൽ പരിശീലനം കൊടുത്ത് ഓരോ വീട്ടിലും വളർത്ത് നായയെ വളർത്താൻ കൊടുത്താൽ അത് നന്നാവുകയില്ലേ? ആളില്ലാത്ത സമയത്ത് വീടുകളിൽ വന്ന് പെൺകുട്ടികളെ പീഡിപ്പിക്കുക  മുതലായ സംഭവങ്ങൾ ഇത് വഴി ഒരു പരിധിവരെ തടയാമെന്നാണ് എന്റെ വിശ്വാസം അതിനെ അതിജീവിക്കാൻ സൂത്രങ്ങൾ കണ്ടേക്കാം എന്നാലും കു്റച്ച് ഭേദമുണ്ടാകും അതുവഴി ഒരു മൃഗത്തിനോട് ദയ കാണിക്കാനുള്ള അവസരവും കിട്ടുന്നു കൃത്യമായ ഒരു നിയമപ്രകാരം ഇപ്രകാരം ചെയ്യാവുന്നതേ ഉള്ളൂ   സകല ശ്വാക്കളേയും സംരക്ഷിക്കാൻ നമുക്ക് കഴിയണം അതിന് ആസൂത്രിതമായ പദ്ധതി വേണം അല്ലാതെ ഈ ജീവികളെ ഒക്കെ കൊന്നൊടുക്കുക എന്നത് പരിഷ്കൃത രാജ്യത്തിന് ചേർന്നതല്ല ക്രൂരമായി ബലാൽസംഗം ചെയ്ത പ്രതിയെ കൂടി വധശിക്ഷയിൽ നിന്ന്ഒഴിവാക്കണം എന്ന് വാദിക്കുന്നവർ ജീവികളെ കൊന്നൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് യുക്തി? ഇപ്പോൾ ഹോട്ടലുകളുടെ പിന്നിൽ അവശിഷ്ടങ്ങൾ ധാരാളം ഉണ്ടാകുന്നു അങ്ങിനെ നിരവധി ഹോട്ടലുകൾ ഉണ്ടാകുമ്പോൾ ഇവർ അവിടങ്ങളിൽ തമ്പടിക്കുന്നു അപ്പോൾ ഇത്തരം സാഹചര്യത്തിൽ മൃഗസംരക്ഷണവകുപ്പ് അവർക്ക് സംരക്ഷണം നൽകി അവയെ എപ്രകാരം നമുക്ക് ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാം എന്നാണ് ചിന്തിക്കേണ്ടത് ഓരോ കാലത്തും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും അവയെ ഗുണകരമായ രീതിയിൽ അതിജീവിക്കുമ്പോളാണ് ഒരു ഭരണത്തിന്റെ ഗുണം നമ്മൾ അനുഭവിക്കുന്നത് 

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--ഇത് നോക്കൂ!നിർത്തിയിട്ട കാറ് ഉരുണ്ട് വീടിന് മുകളിലേക്ക് മറിഞ്ഞൂത്ര!

തിരുമേനി--ക്ളച്ച് ഇല്ല്യാത്ത വണ്ടി ഇറങ്ങീട്ട്ണ്ട് ന്ന് ഉണ്ണി പറഞ്ഞില്യേ!ഇനി ബ്രേക്കും ഇല്ല്യാത്ത വണ്ടി എറങ്ങീട്ട്ണ്ടാവും അപ്പൊ എവടേങ്കിലും മറിഞ്ഞാലേ നിക്കൂ അതാവും

അന്തർജ്ജനം--തമിഴകത്ത് അമ്മ കല്യാണമണ്ഡപങ്ങൾ വരുന്നൂത്രേ!

തിരുമേനി --അതിനെന്താ നമുക്ക് അച്ഛൻ കല്യാണ മണ്ഡപം ണ്ടാക്കാലോ പിന്നെന്താ പ്രശ്നം?

അന്തർജ്ജനം -- കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊല്ലം നഗരം രാജ്യത്ത് ഒന്നാമതാത്രേ!

തിരുമേനി--വഷളന്മാര് ! അതിലേങ്കിലൂം ഒന്നാം സ്ഥാനം നമ്മടെ മലപ്പൊറത്തിന് ണ്ടാവുംന്ന് നിരീച്ചു അതും ഇല്ല്യാ ഏഭ്യന്മാര് !

അന്തർജ്ജനം --നോക്കൂ! പ്രൊഫസർ ഡിങ്കനായി ദിലീപ് അഭിനയിക്ക്ണൂത്രേ!

തിരുമേനി --അയാൾക്ക്  അത് പറ്റും ഇനി ഡാകിനി ആയിട്ടായിരിക്കും അടുത്ത സിനിമ ഇമ്മാതിരി വികടത്തരെ അയാൾക്ക് പറ്റൂ! നേരാംവണ്ണം ഒരു കഥയില് അഭിനയിക്കണങ്കില് ഇപ്പോ മമ്മുട്ട്യോ മോഹൻലാലോ തന്നെ  വേണം ന്നായിരിക്ക്ണൂ
ഭഗവദ് ഗീതാപഠനം 412-ആം ദിവസം  അദ്ധ്യായം 17 തിയ്യതി -18/9/2016

ശ്ളോകം 12
അഭിസന്ധായ തു ഫലം ദംഭാർത്ഥമപി ചൈവ യത്
ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം .
           അർത്ഥം
അർജ്ജുനാ! ഫലത്തെ ഉദ്ദേശിച്ചോ, സ്വമഹത്ത്വത്തെ കിണിക്കുന്നതിന് വേണ്ടിയോ ചെയ്യുന്ന യജ്ഞം രാജസമാണെന്ന് അറിയുക
13
വിധിഹീനമസൃഷ്ടാന്നം മന്ത്രഹീന മദക്ഷിണം
ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ.
           അർത്ഥം
വിധിയൊന്നും നോക്കാതെ അന്നം കൊടുക്കാതെ മന്ത്രം പിഴച്ച് ദക്ഷിണ നൽകാതെ ആസ്തിക്യ ബുദ്ധിയില്ലാതെ ചെയ്യുന്ന യജ്ഞത്തെ താമസമെന്ന് പറയുന്നു
14
ദേവദ്വിജഗുരുപ്രാജ്ഞപൂജനം  ശൗചമാർജ്ജവം
ബ്രഹ്മചര്യമഹിംസാ ച ശാരീരം തപ ഉച്യതേ .
             അർത്ഥം
ദേവന്മാരേയും ,ബ്രാഹ്മണരേയുംആത്മജ്ഞാനികളേയും ആത്മജ്ഞാനികളേയും പൂജികാകൽ ,ശുചിത്വം ,അഹിംസ എന്നിവ ശരീരം കൊണ്ട് നിർവ്വഹിക്കേണ്ട തപസ്സത്രേ!
15
അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതം ച യത്
സ്വാദ്ധ്യായാഭ്യാസനം ചൈവ വാങ്മയം തപ ഉച്യതേ
             അർത്ഥം
ആരേയും ക്ഷോഭിപ്പിക്കാത്തതും സത്യവും പ്രിയവും ഹിതവുമിയ വാക്കും അദ്ധ്യാത്മ ശാസ്ത്ര ഗ്രന്ഥ പഠനവും വാങ്മയമായ തപസ്സാകുന്നു
16
മനഃപ്രസാദഃസൗമ്യത്വം മൗനമാത്മവിനിഗ്രഹഃ
ഭാവസംശുദ്ധിരിത്യേതത് തപോ മാനസമുച്യതേ
             അർത്ഥം
മനഃശുദ്ധി ,സൗമ്യഭാവം ,ആത്മചിന്തനത്തിന്റെ ഫലമായുണ്ടാകുന്ന മനസ്സിന്റെ ഏകാഗ്രത ഇന്ദ്രിയ മനോ ബുദ്ധികളെ അടക്കിയൊതുക്കി നിർത്തൽ ,വിചാരശുദ്ധി ഇവയൊക്കെ മാനസമായ തപസ്സത്രേ!
        വിശദീകരണം
വാങ്മയമായ തപസ്സിനെ പറ്റി പറയുന്നു   അദ്ധ്യാത്മ ശാസ്ത്ര പഠനം ,ആരെയും ക്ഷോഭിപ്പിക്കാതെ പ്രകോപനപരമായി പെരുമാറാതെ യുള്ള സ്വഭാവം വാങ്മയ തപസ്സാകുന്നു

ഭാഗം 6. പലസ്തീനിലെ ബൗദ്ധവിഹാരങ്ങൾ

കൃസ്തുവിന് മുമ്പ് ഈജിപ്ത് ,പലസ്തീൻ ദേശങ്ങളിൽ  ആര്യമാർഗ്ഗേണ ധർമ്മപ്രചരണം നടത്തിയിരുന്ന യവനവംശജരായ ഈശാനബൗദ്ധഭിക്ഷുക്കൾ അലക്സാണ്ട്രിയൻ ഗ്രീക്ക് ഭാഷയിൽ എഴുതി വെച്ചിരുന്നതും പലസ്തീനിലെ ക്വമ്രാൻ ഗുഹകളിൽ നിന്ന് കണ്ടെടുക്ക്പ്പെട്ടതുമായ തോൽച്ചുരുൾ ഗ്രന്ഥങ്ങളെ പറ്റിയാണ് നാം ഇപ്പോൾ നിരൂപിച്ചു കൊണ്ടിരിക്കുന്നത് ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ടിരുന്ന നില വെച്ച് അതേ ഭാഷയിൽ വിരചിതമായിരുന്ന ബൈബിൾ പഞ്ചകാണ്ഡത്തിന്റെ പരിശിഷ്ടങ്ങളായി Apocrypha. Apocalypse. Pseudepigraph (കൂടലേഖനങ്ങൾ വ്യാജകൃതികൾ)എന്നൊക്കെയാണ് ക്രൈസ്തവ സഭാനേതാക്കൾ നൽകുന്ന വിശേഷണങ്ങൾ

സൂഷ്മ പരിശോധനയിൽ അവയുടെ പ്രതിപാദ്യം സെമിറ്റിക് ബൈബിൾ പാരമ്പര്യത്തിൽ നിന്നും തികച്ചും ഭിന്നമാണെന്നും ബൗദ്ധാഗമികമായ ഇതിഹാസങ്ങളും ധർമ്മോപദേശങ്ങളുമാണ് പ്രതിപാദിക്കപ്പെടുന്നതെന്നും ഗവേഷണപണ്ഡിതന്മാർക്ക് തെളിഞ്ഞു ആ ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും ശ്രദ്ധേയമായി അവർ കണ്ടത് ഈനോക് എന്ന പുരാണ സംഹിതയാണ്

ഉപദേശങ്ങളധികവും ബൗദ്ധമാർഗ്ഗപ്രസിദ്ധങ്ങളായ  ധർമ്മപദ ത്തിലും  തേരഗാഥ യിലും  ചര്യാപിടക. ത്തിലും ഉള്ളവയാണ് ഗുരു ശിഷ്യ സംവാദരൂപത്തിൽ പ്രതിപാദിക്കപ്പെടുന്ന ആ ഉപദേശങ്ങളിലെ ഉപദേഷ്ടാക്കളായ ധർമ്മഗുരുക്കന്മാരുടെ പേരുകൾ ചിലത് ഇന്നത്തെ ബൈബിൾ പഴയനിയമത്തിൽ പറയപ്പെടുന്ന പ്രവാചകനാമങ്ങളോട് സാമ്യമുള്ളവയാണ് എന്നാൽ അവരുടെ ചരിതങ്ങൾക്ക് സെമിറ്റിക് ബൈബിൾ പാരമ്പര്യവുമായി ഒട്ടും പൊരുത്തമില്ല

ഈനോക്കിൽ കഥിക്കപ്പെടുന്ന ധർമ്മഗുരുക്കന്മാരുടെ നാമങ്ങൾ ശാസ്ത്ര ദൃഷ്ട്യാ പരിശോധിച്ചാൽ അവയിൽ മിക്കതും സംസ്കൃതത്തിൽ പ്രസിദ്ധങ്ങളായ  ഈശഃ  ,ഈശ്വര. ആര്യഃ ബുദ്ധ  എന്നിങ്ങനെ നാലഞ്ചു പദങ്ങൾക്ക് ഉച്ചാരണ വൈകല്യം നിമിത്തം കാലദേശ ഭേദേന വന്നു ചേർന്ന വികൃതപരിണാമങ്ങളാണെന്ന് കാണാൻ പ്രയാസമില്ല.  തുടരും 

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഭഗവദ് ഗീതാപഠനം  411-ആം ദിവസം  അദ്ധ്യായം  17 ശ്ലോകം  7 തിയ്യതി  17/9/2016

ആഹാര സ്ത്വ പി സർവ്വസ്യ പ്രതിവിധോ ഭവതി പ്രിയ :
യജ്ഞ സ്തപസ്തഥാ ദാനം തേഷാം ഭേദമിമം ശൃണു '
'            അർത്ഥം
ഓരോ വ്യക്തിക്കും ആഹാരത്തിലുള്ള പ്രിയം പോലും മൂന്ന് തരത്തിലാണ്  യജ്ഞം  തപസ്സ്  ദാനം  ഇവയും  അങ്ങിനെത്തന്നെ അവയുടെ  ഭേദം പറയാം  കേട്ടോളൂ
8
ആയുഃസത്ത്വബലാരോഗ്യസുഖപ്രീതിവിവർദ്ധനാഃ
രസ്യാഃസ്നിഗ്ദ്ധാഃസ്ഥിരി ഹൃദ്യാഃആഹാരാഃസാത്ത്വികപ്രിയാഃ
                അർത്ഥം
ആയുസ്സ് ,ആന്തരബലം ,ആരോഗ്യം സുഖം ,പ്രീതി ഇവയെ വർദ്ധിപ്പിക്കുന്നവയും ,സ്വാദുള്ളവയും ,മെഴുക്ക് ചേർന്നവയും സ്ഥായിയായ ദേഹപുഷ്ടി പ്രദാനം ചെയ്യുന്നവയും ഹൃദ്യങ്ങളുമായ ആഹാരങ്ങൾ സാത്ത്വിക ശ്രദ്ധയുള്ളവർക്ക് പ്രിപ്രിയപ്പെട്ടതത്രേ!
9
കട്വമ്ളലവണാത്യുഷ്ണതീഷ്ണരൂക്ഷവിദാഹിനഃ
ആഹാരാഃ രാജസസ്യേഷ്ടാഃദുഃഖശോകാമയപ്രദാഃ
                   അർത്ഥം
കടുത്ത ചവർപ്പ്  പുളി  ഉപ്പ്  ചൂട്  എരിവ്  കാഠിന്യമുള്ളതും  മെഴുക്ക് ചേർക്കാത്തവയും  ദഹനക്കേട് ഉണ്ടാക്കുന്നവയുമായ  ആഹാരങ്ങൾ രാജസന്മാർക്ക്  ഇഷ്ടപ്പെട്ടവയ ത്രേ! അത്തരം ആഹാരങ്ങൾ ദേഹത്തിനും  മനസ്സിനും രോഗവും  അസുഖവും  ഉണ്ടാക്കുന്നവയാണ്
10
യാതയാമം  ഗതര സം പുതി പര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേദ്ധ്യം  ഭോജനം താമസപ്രിയം.
             അർത്ഥം
തണുത്താറിയതും (വെന്തശേഷം ഒരു യാമം അതായത് 3 മണിക്കൂർ കഴിഞ്ഞതും)സ്വാദ് പോയതും ,ദുർഗ്ഗന്ധമുള്ളതും കെട്ടതും എച്ചിലായതും ,അശുദ്ധവുമായ ആഹാരമത്രേ താമസന്മാർക്ക് പ്രിയം
11
അഫലാകാംക്ഷിഭിർയജ്ഞഃ വിധിദൃഷ്ടോ യ ഇജ്യതേ
യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ
              അർത്ഥം
ഫലാകാംക്ഷി ഇല്ലാത്തവരാൽ ശാസ്ത്രവിഹിതമായ ഏത് യജ്ഞവും അനുഷ്ടിക്കപ്പെടേണ്ടതു തന്നെ എന്ന് കരുതി മനസ്സിനെ സമാഹിതമാക്കി അനുഷ്ടിക്കപ്പെടുന്നുവോ?ആ യജ്ഞം സാത്ത്വികമാകുന്നു
           വിശദീകരണം
ഓരോരുത്തരുടെയും കർമ്മങ്ങൾ ഭക്ഷണക്രമം എന്നിവ നോക്കി ഒരാളുടെ ജാതി കണ്ടു പിടിക്കാം അതായത് വർണ്ണം  സാത്വികമായ കർമ്മങ്ങളും ഭക്ഷണവും ശീലമാക്കിയവർ ബ്രാഹ്മണ വിഭാഗത്തിൽ പെടുന്നു കർമ്മപരമായൂം ഭക്ഷണപരമായും തമോഗുണഭാവത്തിലുള്ളവർ ശൂദ്രരാകുന്നു ഈ ശീലം മുൻ ജന്മ ഫലമായി ഉണ്ടാകുന്ന ജന്മ വാസനമൂലമാണ് ഒരാൾക്ക് കിട്ടുന്നത്

നാരായണീയം  ദശകം 22 തുടങ്ങുന്നു  അജാമിളോപാഖ്യാനം Date 17/9/2016   ശ്ലോകം  - 1

അജാമിളോ നാമ മഹീ സുര:
ചരൻ വിഭോ! ധർമ്മപഥാൻ ഗൃഹാശ്ര മീ
ഗുരോർഗി രാ കാനനമേത്യ ദൃഷ്ടവാൻ
സുധൃഷ്ടശീലാം കുലടാം മദാകുലാം
          അർത്ഥം
സർവ്വ വ്യാപിയായ ഭഗവാനേ!പണ്ട് ഗൃഹസ്ഥനും ധാർമ്മികനുമായ അജാമിളൻ എന്ന ഒരു ബ്രാഹ്മണൻ അച്ഛന്റെ വാക്ക് കേട്ട് ദർഭ,ചമത മുതലായവക്കായി  വനത്തിലേക്ക് പോയപ്പോൾ അവിടെ വെച്ച് മദം കൊണ്ട് മതിമറന്നവളും എന്തിനും കൂസലില്ലാത്തവളുമായ ഒരു കുലടയെ കണ്ടെത്തി
         ഇവിടെ അജാമിളൻ എന്ന പദത്തിന് അജ്ഞാനി എന്നാണ് അർത്ഥം കല്പിക്കപ്പെടുന്നത് അതിനാൽ അയാൾക്ക് വേറെ പേരുണ്ടായിരിക്കണം
2
സ്വതഃ പ്രശാന്തോ/പി തദാഹൃതാശയഃ
സ്വധർമ്മമുത്സൃജ്യ തയാ സമാരമൻ
അധർമ്മകാരീ ദശമീഭവൻ പുനർ-
ദധൗ ഭവന്നാമയുതേ സുതേ രതിം
            അർത്ഥം
സ്വതവെ പ്രശാന്തനാണെങ്കിലും  അജാമിളൻ ദാസിയാൽ വശീകൃതനായിട്ട് സ്വധർമ്മം കൈവിട്ട് അവളോട് കൂടി ഉല്ലസിച്ച് അധർമ്മങ്ങളുമാചരിച്ച് വരവേ വാർദ്ധക്യം ബാധിച്ചപ്പോൾ അവിടുത്തെ നാമമുള്ള മകനിൽ കൂടുതൽ പ്രിയമുള്ളവനായിത്തീർന്നു
3
സ മൃത്യുകാലേ യമരാജകിങ്കരാൻ
ഭയംകരാംസ്ത്രീനഭിലക്ഷയൻ ഭിയാ
പുരാ മനാക് ത്വത്സ്മൃതിവാസനാബലാത്
ജുഹാവ നാരായണനാമകം സുതം
        അർത്ഥം
അയാൾ മരിക്കാറായപ്പോൾ ഭയങ്കരാകൃതികളായ മൂന്ന് കാലദൂതന്മാരെ കണ്ട് പേടിച്ച് പണ്ട് കുറച്ച് ഭഗവദ്സ്മരണഉണ്ടായിരുന്നത് മൂലമുണ്ടായ വാസനാബലത്താൽ നാരായണനെന്നു പേരുള്ള മകനെ പേരെടുത്തു വിളിച്ചു
4
ദുരാശയസ്യാപി തദാസ്യ നിർഗ്ഗത-
ത്വദീയനാമാക്ഷരമാത്രവൈഭവാത്
പുരോ/ഭിപേതുർഭവദീയപാർഷദാഃ
ചതുർഭുജാഃപീതപടാ മനോരമാഃ
          അർത്ഥം
സ്വതവേ ദുർബുദ്ധിയാണെങ്കിലും ഇവന്റെ മുൻഭാഗത്ത് കാലദൂതന്മാർക്കും അജാമിളനും നടുവിലായിട്ട് - അവന്റെ വായിൽ നിന്നും പുറപ്പെട്ട നിന്തിരുവടിയുടെ തിരുനാമത്തിന്റെ കേവല മഹാത്മ്യം കൊണ്ട് നാല് കൈകളും മഞ്ഞപ്പട്ടും മനോഹരാകൃതിയും ഉള്ള നിന്തിരുവടിയുടെ ദൂതന്മാർ പെട്ടെന്ന് ആവിർഭവിച്ചു
          വിശദീകരണം
ഈ സന്ദർഭത്തെ ചില അജ്ഞാനികൾ എന്ത് അധർമ്മവും ചെയ്യാനുള്ള അനുവാദമായി ചിത്രീകരിക്കാറുണ്ട് അവർ പറയും എന്തും ചെയ്യാം അവസാന കാലത്ത് നാരായണാ എന്ന് ഉച്ചരിച്ചാൽ മതിയല്ലോ!  പക്ഷെ മരണസമയത്തെ മാനസികാവസ്ഥ ഒരിക്കലും ആർക്കും അറിയില്ല  മുൻപ് ഉണ്ടായിരുന്ന ഭഗവദ് സ്മരണ മൂലമുണ്ടായ വാസനാബലത്തിൽ മാത്രമാണ് അജാമിള ന് പുത്രനെ വിളിച്ചതാണെങ്കിലും നാരായണാ എന്ന് ഉച്ചരിക്കാൻ തോന്നിയത്  അങ്ങിനെ ഒരു പൂർവ്വ ഭഗവദ് സ്മരണ ഇല്ലാത്തവർക്ക് നല്ല സമയത്ത് നാരായണാ എന്ന് വിളിച്ചാൽ മതിയല്ലോ എന്ന് പറയാം പക്ഷെ മരണ സമയത്ത് അങ്ങിനെ വിളിക്കാൻ തോന്നേണ്ടേ?   ഇവിടെ നാരായണ മന്ത്രത്തിന്റെ പ്രസക്തി നമ്മെ ബോധിപ്പിക്കുന്നു

2016, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം --ഇത് നോക്കു ഒരു വിഡ്ഢിത്തം!ശ്രീനാരായണീയരുടെ ആരാധനാ സ്വാതന്ത്രത്തിൽ ഇടപെടരുത് ന്ന് സ്വാമി സച്ചിതാനന്ദ --ഗുരുദേവൻ പറഞ്ഞത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാ ഇയാള് പ്പൊ പുത്യൊരു ജാതി ണ്ടാക്കീരിക്ക്ണു

തിരുമേനി--അപ്പൊ ഇത്ര കാലായിട്ടും താത്രിക്കുട്ടിക്ക് മനസ്സിലായില്യേ? രാഷ്ട്രീയക്കാർക്കും ചെലേ സമിമാർക്കും  അവനവന്റെ പ്രസ്ഥാനത്തെ കുറിച്ചും നേതാക്കന്മാരെ കുറിച്ചും ഒരു വിവരോം വേണ്ടാന്ന്?

അന്തർജ്ജനം---അപ്പൊ ആരാ ഈ നാരായണീയര്?

തിരുമേനി ---നാരായണൻ എന്ന് പേരുള്ളോര്ടെ സംഘടന ആവും അങ്ങന്യാച്ചാൽ നമ്മടെ അഫൻ തിരുമേനീം നാരായണീയനാവൂലോ

അന്തർജ്ജനം --നോക്കൂ!തിരവോണത്തിന് ഡോക്റ്റർമാര് ഉപവസിച്ചൂത്രേ!

തിരുമേനി --അതിന്പ്പൊ ന്താ?പിറ്റെ ദിവസം അസാരം കൂട്തലങ്ങ്ട് കഴിച്ച് അത് അങ്ങ്ട്  പരിഹരിക്കാലോ!

അന്തർജ്ജനം ---ആന്തരിക സത്തയിലേക്ക് നയിക്കാൻ മതങ്ങൾക്ക് കഴിയണം --ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്താ

തിരുമേനീ--കഴിഞ്ഞൂലോ ! ഗോവിന്ദച്ചാമി ചാർലി ആയപ്പോഴേ ആന്തരിക സത്ത കിട്ടീലോ!ഇപ്പോ അയാള്ടെ ശിക്ഷ കുറച്ചപ്പോ നമുക്ക് ഒരു സംശ്യം ഇല്ലാതില്ല വാദിച്ച വക്കീലിനും വിധി പറഞ്ഞ ജഡ്ജിക്കും ആന്തരിക സത്ത കിട്ടീലേ  ന്ന്

്അന്വേഷണത്തിന്റെ വഴികൾ


കേശവൻ നായർ തിരൂർ (ഫോൺ). മനുസ്മൃതിയിൽ. സത്യം ബ്രൂയാദ് പ്രിയം ബ്രൂയാദ് നബ്രൂയാദ് സത്യമപ്രിയം    എന്ന് പറയുന്നു യഥാർത്ഥത്തിൽ അതിന്റെ അർത്ഥം എന്താണ്?

ഞാൻ ---ഷത്യം പറയണം അത് പ്രിയമായിട്ട് പറയണം എന്നർത്ഥം

കേശ---അപ്പോൾ ഒരാൾ തെറ്റ് ചെയ്താൽ അതെങ്ങിനെ പ്രിയമായിട്ട് പറയും?തെറ്റാണ് എന്ന് തന്നെ പറയേണ്ടേ? അപ്പോൾ അത് കേൾക്കുന്നവന് ഇഷ്ടമാകുകയും ഇല്ല അപ്പോൾ എങ്ങിനെ പ്രിയമായി പറയും?

ഞാൻ ----അതിനാണ് കഥകൾ കഥ നടന്നുവോ എന്നാലോചിച്ച് വിഷമിക്കേണ്ടതില്ല നമുക്ക് ശരിയായത് മനസ്സിലാക്കാനാണ് കഥകൾ അങ്ങ് ചോദിച്ച കാര്യം ഒരു കഥയിലൂടെ വ്യക്തമാക്കാം

       ഒരു രാജാവിന് ഒരുപേരക്കുട്ടി ജനിച്ചു പേരക്കുട്ടിയുടെ ഒന്നാം പിറന്നാളും മകന്റെ രാജാവായുള്ള അഭിഷേകവും ഒന്നിച്ച് ആഘോഷിക്കാം എന്ന് രാജാവ് തീരുമാനിച്ചു പേരക്കുട്ടിയുടെ ജാതകം എഴുതിക്കാനായി പ്രസിദ്ധനായ ഒരു ജ്യോത്സ്യനെ വരുത്തി ജ്യോത്സ്യൻ ജാതകം എഴുതി വായിക്കാൻ മടിച്ചു
രാജാവ്--എന്താ ജാതകം വായിക്കൂ
ജ്യോത്സ്യൻ --മഹാരാജൻ! പേരക്കുട്ടിയുടെ ജാതകം മഹാ മോശമാണ് അങ്ങയുടെ പുത്രൻ ഉടൻ മരിക്കും

രാജാവിന് ദുഖവും കോപവും വന്നു രാജാവായി അഭി്ഷേകം ചെയ്യാൻ തീരുമാനിച്ച തന്റെ മകൻ മരിക്കുമെന്നോ? ജ്യോത്സ്യനെ തടവറയിലിട്ടു വേറെ ഒരു ജ്യോത്സ്യൻ വന്നു അയാളും ഇത് തന്നെ പറഞ്ഞു അയാളേയും തടവറയിലിട്ടു

അപ്പോളാണ് ചെറുപ്പക്കാരനായ ഒരു ജ്യോത്സ്യൻ പേരക്കുട്ടിയുടെ ജാതകം വായിച്ച് ഫലം പറയാനെത്തിയത് അയാൾ ജാതകം നോക്കി പറഞ്ഞു   ആഹാ! മനോഹരമായ ജാതകം ഭാഗ്യമുള്ള ജാതകം
രാജാവ് ---എന്ത്? ഭാഗ്യജാതകമെന്നോ? രണ്ട് പ്രസിദ്ധരായ ജ്യോത്സ്യർ നേരെ വിപരീതമാണല്ലോ പറഞ്ഞത്?
ജ്യോത്സ്യൻ---ഞാൻ പറഞ്ഞത് അസത്യമാണ് എന്ന് തെളിഞ്ഞാൽ അങ്ങക്ക് എന്നെ വധിക്കാം
രാജാവിന് സന്തോഷമായി ഇത്രയും ഉറപ്പ് ഇയാൾ പറയുമ്പോൾ ഇയാൾ പറയുന്നത് ശരിയായിരിക്കും   ആട്ടെ! ജാതകം നോക്കി ഫലം പറയൂ
ജ്യോത്സ്യൻ--മഹാരാജൻ അങ്ങയുടെ പേരക്കുട്ടി ഉടനെത്തന്നെ രാജ്യാവകാശി ആയിത്തീരും അതിന് യാതൊരു സംശയവും ഇല്ല
      രാജാവിന് സന്തോഷമായി ധാരാളം സമ്മാനങ്ങളും നൽകി ചെറുപ്പക്കാരനായ ജ്യോത്സ്യനെ യാത്രയാക്കി

ഇവിടെ എന്താണ് സംഭവിച്ചത്? തടവറയിൽ കിടക്കുന്ന ജ്യോത്സ്യരും ഇയാളും പറഞ്ഞത് ഒന്ന് തന്നെ കാരണം പേരക്കുട്ടി രാജ്യാവകാശി ആകണമെങ്കിൽ യഥാർത്ഥ അവകാശിയായ രാജാവിന്റെ മകൻ ഇല്ലാതാവണ്ടേ?അപ്പോൾ രാജാവിന്റെ മകൻ മരിക്കും എന്ന് തന്നെയാണ് അവസാനം വന്ന ചെറുപ്പക്കാരനായ ജ്യോത്സ്യനും പറഞ്ഞത് പ്കഷെ രാജാവിന് പ്രിയമായ രൂപത്തിൽ പറഞ്ഞു എന്ന് മാത്രം   അതുമല്ല ഇയാളാണ് യഥാർത്ഥമായത് പറഞ്ഞത് അതായത് പേരക്കുട്ടിയുടെ ജാതകം നോക്കാനാണ് പറഞ്ഞത് അതിന് അ കുട്ടിയുടെ അച്ഛന്റെ വിധി എന്തിന് പറയണം? പേരക്കുട്ടിയെ സംബന്ധിച്ചിടത്തോളം ഭാഗ്യ ജാതകം തന്നെ      ഇപ്പോൾ മനസ്സിലായി എന്നു കരുതുന്നു

കേശ---ഒരു പാട് നന്ദിയുണ്ട് സാർ ഉദാഹരണത്തിലൂടെ അർത്ഥം പറഞ്ഞു തന്നതിന്  നമസ്കാരം 
തിരുമേനിയും അന്തർജനവും

അന്തർജനം - നോക്കൂ ഇത് കണ്ട്വോ?ഗോവിന്ദച്ചാമീടെ വധ ശിക്ഷ ഒഴിവാക്കീത്രേ!

തിരുമേനി ---ആ ജഡ്ജി ഭഗവദ് ഗീത പഠിച്ചൂന്ന് നിശ്ച്യം അതും വികൃതമായിട്ട്

അന്തർജ്ജനം --അതെന്താ?

തിരുമേനി ---ഞാൻ ആർക്കും കർതൃത്വവും കർമ്മത്വവും കൊടുത്തിട്ടില്ല സ്വഭാവം മാത്രേ കൊടുത്തിട്ടുള്ളൂന്ന്  ഭഗവാൻ പറയിണ്ടായീല്ല്യേ! അപ്പോ പിന്നെങ്ങിന്യാ അയാള് കുറ്റക്കാരനാവ്വാ കുട്ടിയെ കണ്ടപ്പോ അസാരം ഭ്രമം തോന്നീത് സ്വാഭാവികം കേറി പിടിക്കാൻ തോന്നീന്നുള്ളതും സ്വാഭാവികം കുട്ടി എതിർത്തു അതും സ്വാഭാവികം ബലപ്രയോഗത്തിൽ വണ്ടീന്ന് കുട്ടി വീണു അതും സ്വാഭാവികം വീണ് ബോധം പോയ കുട്ടിയെ കണ്ടപ്പോൾ അസാരം വേണ്ടാത്തത് തോന്നി അതും സ്വാഭാവികം വേണ്ടാത്തത് തോന്നീത് അസാരം കൂടീപ്പോ കുട്ടി മരിച്ചു അതും സ്വാഭാവികം അപ്പൊ ഇയാള് എങ്ങിന്യാ കുറ്റക്കാരനാവ്വാ?

അന്തർജാജനം --ഇതേപ്പോ നന്നായ്യേ! അപ്പോ ഓരോ വഷളന്മാർക്ക് എന്തും ചെയ്യാംന്നോ?

തിരുമേനി ---ഹേയ് താത്രിക്കുട്ടി പരിഭ്രമിക്കാതിരിക്യാ! അവന് വേണ്ടി വാദിച്ച വക്കീലിനും വിധി പറഞ്ഞ ജഡ്ജിക്കും ഒരു വിധിണ്ടാവും ഏതായാലും അയാള് പുറത്തിറങ്ങൂലോ! ചിലപ്പോ വല്ല വാഹനവും അയാളുടെ നെഞ്ചത്തൂടെ കീചകവധം കളി ആടാൻ തയ്യാറായി നിക്ക്ണ് ണ്ടെങ്കിലോ?ഒന്നും പറയാറായിട്ടില്ല്യാ നമ്മടെവനാട്ടീലേ ചെറുപ്പക്കാർ അത്ര ഭോഷന്മാരൊന്നും അല്ല

അന്തർജ്ജനം---ആ വക്കീലിനും ജഡ്ജിക്കും ഒന്നും പെങ്കുട്ട്യോള് ണ്ടാവില്ല്യേ?

തിരുമേനി --ചെലപ്പോ അവർക്കായിട്ട് വേറൊരു ഗോവിന്ദച്ചാമി ണ്ടെങ്കിലോ? ണ്ടാവും ന്ന് തന്ന്യാ നോം നിരീക്ക്ണത് ന്താച്ചാൽ ആ കുട്ടീടെ അമ്മയുടെ കണ്ണീര് ഈശ്വരൻ കാണാതിരിക്കില്യാ സംശയം ഇല്ല്യാ 
തിരുമേനിയും അന്തർജനവും

അന്തർജനം - നോക്കൂ ഇത് കണ്ട്വോ?ഗോവിന്ദച്ചാമീടെ വധ ശിക്ഷ ഒഴിവാക്കീത്രേ!

തിരുമേനി ---ആ ജഡ്ജി ഭഗവദ് ഗീത പഠിച്ചൂന്ന് നിശ്ച്യം അതും വികൃതമായിട്ട്

അന്തർജ്ജനം --അതെന്താ?

തിരുമേനി ---ഞാൻ ആർക്കും കർതൃത്വവും കർമ്മത്വവും കൊടുത്തിട്ടില്ല സ്വഭാവം മാത്രേ കൊടുത്തിട്ടുള്ളൂന്ന്  ഭഗവാൻ പറയിണ്ടായീല്ല്യേ! അപ്പോ പിന്നെങ്ങിന്യാ അയാള് കുറ്റക്കാരനാവ്വാ കുട്ടിയെ കണ്ടപ്പോ അസാരം ഭ്രമം തോന്നീത് സ്വാഭാവികം കേറി പിടിക്കാൻ തോന്നീന്നുള്ളതും സ്വാഭാവികം കുട്ടി എതിർത്തു അതും സ്വാഭാവികം ബലപ്രയോഗത്തിൽ വണ്ടീന്ന് കുട്ടി വീണു അതും സ്വാഭാവികം വീണ് ബോധം പോയ കുട്ടിയെ കണ്ടപ്പോൾ അസാരം വേണ്ടാത്തത് തോന്നി അതും സ്വാഭാവികം വേണ്ടാത്തത് തോന്നീത് അസാരം കൂടീപ്പോ കുട്ടി മരിച്ചു അതും സ്വാഭാവികം അപ്പൊ ഇയാള് എങ്ങിന്യാ കുറ്റക്കാരനാവ്വാ?

അന്തർജാജനം --ഇതേപ്പോ നന്നായ്യേ! അപ്പോ ഓരോ വഷളന്മാർക്ക് എന്തും ചെയ്യാംന്നോ?

തിരുമേനി ---ഹേയ് താത്രിക്കുട്ടി പരിഭ്രമിക്കാതിരിക്യാ! അവന് വേണ്ടി വാദിച്ച വക്കീലിനും വിധി പറഞ്ഞ ജഡ്ജിക്കും ഒരു വിധിണ്ടാവും ഏതായാലും അയാള് പുറത്തിറങ്ങൂലോ! ചിലപ്പോ വല്ല വാഹനവും അയാളുടെ നെഞ്ചത്തൂടെ കീചകവധം കളി ആടാൻ തയ്യാറായി നിക്ക്ണ് ണ്ടെങ്കിലോ?ഒന്നും പറയാറായിട്ടില്ല്യാ നമ്മടെവനാട്ടീലേ ചെറുപ്പക്കാർ അത്ര ഭോഷന്മാരൊന്നും അല്ല

അന്തർജ്ജനം---ആ വക്കീലിനും ജഡ്ജിക്കും ഒന്നും പെങ്കുട്ട്യോള് ണ്ടാവില്ല്യേ?

തിരുമേനി --ചെലപ്പോ അവർക്കായിട്ട് വേറൊരു ഗോവിന്ദച്ചാമി ണ്ടെങ്കിലോ? ണ്ടാവും ന്ന് തന്ന്യാ നോം നിരീക്ക്ണത് ന്താച്ചാൽ ആ കുട്ടീടെ അമ്മയുടെ കണ്ണീര് ഈശ്വരൻ കാണാതിരിക്കില്യാ സംശയം ഇല്ല്യാ 
ഭഗവദ് ഗീതാപഠനം 409-ആം ദിവസം  അദ്ധ്യായം  16. തിയ്യതി 15/9/2016. ശ്ളോകം  21

ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ
കാമഃക്രോധസ്തഥാ ലോഭഃതസ്മാതേദേതത് ത്രയം ത്യജേത്
               അർത്ഥം
കാമം ക്രോധം ലോഭം ഇങ്ങനെ നരകത്തിലേക്ക് മൂന്ന് വാതിലുകളുണ്ട് ആത്മാവിന് അനർത്ഥഹേതുക്കളാണിവ അതിനാൽ ഈ മൂന്നും ഉപേക്ഷിക്കണം
         വിശദീകരണം
ഇവിടെ ഒരൂ സംശയം ഉണ്ടാകാം ആത്മാവിന് നാശം ഇല്ല എന്ന് പറയുകയും ഇവിടെ കാമം ക്രോധം ലോഭം എന്നിവ ആത്മാവിന് അനർത്ഥവും ആണ് എന്ന് പറയുന്നു ഇതെങ്ങിനെ എന്ന്. ഇവിടെ ആത്മാവ് എന്ന് ഉദ്ദേശിച്ചത് ജീവാത്മാവിനെ ആണ് .ഒന്നും ബാധിക്കാത്തത് പരമാത്മാവിനെ ആണ് ശരീരം എടുത്ത ആത്മാവിനെയാണ് ജീവാത്മാവ് എന്ന് പറയുന്നത് ശരീരത്തിന്റെ ഇച്ഛക്കനുസരിച്ച് കർമ്മങ്ങൾ ചെയ്യുമ്പോൾ ജീവാത്മാവ് അതിനനുസരിച്ച പുനർജന്മം എടുക്കാൻ നിർബ്ബന്ധിതനാകൂന്നു
22
ഏതൈർവിമുക്തഃ കൗന്തേയതമോദ്വാരൈസ്ത്രിഭിർനരഃ
ആചരത്യാത്മനഃ ശ്രേയഃ തതോ യാതി പരാം ഗതിം
             അർത്ഥം
അർജ്ജുനാ!ഈ മൂന്ന് നരകവാതിലുകളേയും ഉപേക്ഷിച്ച് മനുഷ്യൻ ആത്മശ്രേയസ്സിനുള്ള സാധനകൾ ചെയ്യുന്നു .അത് മൂലം പരമഗതി പ്രാപിക്കുകയും ചെയ്യുന്നു
23
യഃ ശാസ്ത്രവിധിമുത്സൃജ്യ വർത്തതേ കാമകാരതഃ
ന സ സിദ്ധിമവാപ്നോതി ന സുഖം ന പരാം ഗതിം
                   അർത്ഥം
ആരാണോ ശാസ്ത്ര വിധിയെ മാനിക്കാതെ തന്നിഷ്ടം കാട്ടി നടക്കുന്നത്?അയാൾ ജീവിതസാഫല്യം നേടുന്നില്ല സുഖമോ പരമഗതീയോ ഒന്നും നേടുന്നില്ല
24
തസ്മാത് ശാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൗ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കർമ്മ കർത്തുമിഹാർഹസി.
                    അർത്ഥം
അതുകൊണ്ട് നിനക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയുന്നതിന് ശാസ്ത്രമാണ് പ്രമാണം ശാസ്ത്ര സമ്മതമായ കർമ്മം ഏതെന്നറിഞ്ഞ് ഇവിടെ നീ പ്രവർത്തിക്കേണ്ടതാണ്
                  വിശദീകരണം
ഇവിടെ ശാസ്ത്രം എന്ന് പറയുന്നത് ആചാരങ്ങൾ ഉൾപ്പടെയുള്ള സാധനകളെയാണ് - ക്ഷേത്രാദി കാര്യങ്ങളും അതിൽ പെടും അരൂപിയായ പരമാത്മാവിനെ ദർശിക്കാനുള്ള വഴികളിൽ പ്രാഥമികമായ പാഠ്യപദ്ധതികളിൽ ഒന്നാണ് ക്ഷേത്രം മനശ്ശാസ്ത്രവും ഭൗതിക ശാസ്ത്രവും ഉൾപ്പെട്ട ഒന്നാകയാൽ ശാസ്ത്രം എന്നു പറയുന്ന വിഭാഗത്തിൽ ഇതും ഉൾപ്പെടും. ദുർബ്ബലമായ വാദഗതികളാൽ നിഷേധം പ്രകടിപ്പിക്കുന്നവരുടെ പ്രവൃത്തികളെയാണ് ഇവിടെ തന്നിഷ്ടം കാട്ടി നടക്കുക എന്ന് പറയുന്നത് -

പതിനാറാം  അദ്ധ്യായമായ  ദൈവാസുരസമ്പദ് വിഭാഗ യോഗം  ഇവിടെ  പൂർണ്ണമാകുന്നു 

2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

വിവേകചൂഡാമണി   ശ ശ്ളോകം  137 തിയ്യതി  15/9/2016

പ്രകൃതിവികൃതിഭിന്നഃശുദ്ധബോധസ്വഭാവഃ
സദസദിദമശേഷം ഭാസയൻ നിർവ്വിശേഷഃ
വിലസതി പരമാത്മാ ജാഗ്രദാദിഷ്വവസ്ഥാ-
സ്വഹമഹമിതി സാക്ഷാത് സാക്ഷിരൂപേണ ബുദ്ധേഃ
              അർത്ഥം
പ്രകൃതി വികൃതികളിൽ നിന്നും ഭിന്നനായി നിർവ്വ്ിഷയ ജ്ഞാനമാകുന്ന സ്വ കൂടിയവനായി ,സത്തും അസത്തുമായ ഇതിനെയെല്ലാം പ്രകാശിപ്പിക്കുന്നവനായി നിർഗ്ഗുണനായിരിക്കുന്ന പരമാത്മാവ് ജാഗ്രത് സ്വപ്ന സുഷുപ്ത്യവസ്ഥകളിൽ ബുദ്ധിയുടെ സാക്ഷിയായി  അഹം രൂപിയായി വർത്തിക്കുന്നു
138
നിയമിതമനസാമും ത്വം സ്വമാത്മാനമാത്മാ-
ന്യയമഹമിതി സാക്ഷാദ് വിദ്ധി ബുദ്ധിപ്രസാദാത്
ജനിമരണതരംഗാപാരസംസാരസിന്ധും
പ്രതര ഭവ കൃതാർത്ഥോ ബ്രഹ്മരൂപേണ സംസ്ഥഃ
                    അർത്ഥം
സർവ്വവിധ ദോഷരഹിതമായ ബുദ്ധിയുടെ പ്രസാദത്താൽ  നീ ,പരമാത്മാവിൽ സ്ഥാപിതമായ മനസ്സോട് കൂടി ഈ പരമാത്മാവു തന്നെ ഞാൻ ,എന്ന് നിന്റെ ആത്മാവിനെ സാക്ഷാത്കരിക്കുക അങ്ങിനെ ജനനമരണരൂപമായ തിരകളാൽ തരണം ചെയ്യാൻ വയ്യാത്ത സംസാരസാഗരത്തെ ഉടൻ തന്നെ കടക്കുക സർവ്വദാ ബ്രഹ്മരൂപത്തിൽ വർത്തിച്ചുകൊണ്ട് കൃതകൃത്യനായിത്തീരുക
139
അത്രാനാത്മ ന്യഹിമിതി മതിർബന്ധ ഏഷോ/സ്യ പുംസഃ
പ്രാപ്തോ/ജ്ഞാനാജ്ജനനമരണക്ളേശസംപാതഹേതുഃ
യേനൈവായം വപുരിദമസത് സത്യമിത്യാത്മബുദ്ധ്യാ
പുഷ്യത്യുക്ഷത്യവതി വിഷയൈസ്തന്തുഭിഃകോശകൃദ്വത്
                 അർത്ഥം
അനാത്മാവായ  ഈ ദേ ഹാദിയിൽ  അഹം  എന്ന ബുദ്ധിയാണ് മനുഷ്യന്റെ  ബന്ധം' സ്വസ്വരൂപാ ജ്ഞാനം കൊണ്ടാണ് അത് വന്നു ചേർന്നത്  ഈ ബന്ധം മൂലം ജനന മരണങ്ങളിലും  ക്ലേശങ്ങളിലും പതിക്കാനിടയാകുന്നു  ആ ബന്ധത്താൽത്തന്നെ അസത്തായ ഈ ശരീരത്തെ ആത്മാവെന്നും സത്യമെന്നും കരുതി അതിനെ പട്ടുനൂൽ പുഴു നൂൽ കൊണ്ടെന്ന പോലെ പോഷിപ്പിക്കുകയും കളിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു
             വിശദീകരണം
അനാത്മാവായ ഈ ശരീരമാണ് ഞാൻ എന്ന് കരുതി പോഷിപ്പിച്ച് സംരക്ഷിക്കുകയാണ് അജ്ഞാനികൾ ചെയ്യുന്നത് സർവ്വനാശങ്ങൾക്കും  കാരണം ശരീരമാണ് ഞാൻ എന്ന ധാരണയാണ്  അതിനാൽ നീ ചെയ്യേണ്ടതായ ഒന്നുണ്ട്  പരമാത്മാവിൽ സർവ്വം സമർപ്പിച്ച്  ഞാൻ തന്നെയാണത് എന്ന ബോധം ഉറപ്പിക്കുക 
ഭഗവദ് ഗീതാപഠനം 408-ആം ദിവസം അദ്ധ്യായം -16 തിയ്യതി -14/9/2016  ശ്ളോകം 17

ആത്മസംഭാവിതാഃ സ്തബ്ധാഃ ധനമാനമദാന്വിതാഃ
യജന്തേ നാമ യജ്ഞൈസ്തേ ദംഭേനാവിധിപൂർവ്വകം
            അർത്ഥം
സ്വയം കേമനെന്ന് ഭാവിച്ച് ആരേയും വിലവെക്കാതെ വേണ്ടത്ര പണമുണ്ട് എന്നുള്ള ദുരഭിമാനവും ,അതു കൊണ്ടുള്ള ധൂർത്തുമായി അവർ വലിയ ഡംഭോടുകൂടി വിധിയൊന്നും നോക്കാതെ യജ്ഞത്തിന്റെ പേരിൽ പലതും കാട്ടിക്കൂട്ടുന്നു
18
അഹംകാരം ബലം ദർപ്പം കാമം ക്രോധം ച സംശ്രിതാഃ
മാമാത്മപരദേഹേഷു പ്രദ്വിഷന്തോ/ഭ്യസൂയകാഃ
              അർത്ഥം
അഹംകാരം ബലം ദർപ്പം കാമം ക്രോധം ഇവ കൂടിച്ചേർന്ന് അസൂയാലുക്കളായി സ്വദേഹത്തിലും അന്യദേഹത്തിലും കുടി കൊള്ളുന്ന പരമാത്മാവായ എന്നെ ദ്വേഷിച്ചു കൊണ്ട് അവർ ജീവിതം നയിക്കുന്നു
19
താനഹം ദ്വിഷതഃ ക്രൂരാൻ സംസാരേഷു നരാധമാൻ
ക്ഷിപാമ്യജസ്രമശുഭാൻ ആസുരീഷ്വേവ യോനിഷു
                അർത്ഥം
എല്ലാവരേയും ദ്വേഷിച്ചും ,ദ്രോഹിച്ചും കഴിയുന്ന പാപികളായ ആ നീചമനുഷ്യരെ ഞാൻ സംസാരത്തിൽ ആസുരയോനികളിലേക്ക് തന്നെ വീണ്ടും വീണ്ടും വലിച്ചെറിയുന്നു
20
ആസുരീം യോനിമാപന്നാഃമൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൗന്തേയ തതോ യാന്ത്യധമാം ഗതിം
                 അർത്ഥം
അർജ്ജുനാ,ആസുരയോനിയിൽ ജനിച്ചും മരിച്ചും കഴിയുന്ന മൂഢന്മാർ അത്തരം ജന്മങ്ങളിലൊന്നിലും എന്നെ പ്രാപിക്കാൻ കഴിയാതെ ത്തന്നെ അതിലും താണ നിലയിലേക്ക് നീങ്ങുന്നു
           വിശദീകരണം
അഹംകാരം ഡംഭം ശ്രേഷ്ഠരായവരെ നിന്ദിക്കൽ ഈശ്വരനെ അപഹസിക്കൽ ജ്ഞാനികളായ വ്യാസാദികളെ വിമർശിക്കൽ തുടങ്ങി സകലവിധ ദുർഗ്ഗുണങ്ങളും ഉള്ളവർആസുരസ്വഭാവികളായി പിറക്കുന്നു വീണ്ടും വീണ്ടും  അങ്ങനെയുള്ളവർ ഭഗവൽ മഹിമ അറിയാതെ അതിലും താണ നിലയിൽ ജനിക്കുന്നു  അപ്പോൾ അത് മനസ്സിലാക്കി  ജീവിക്കാൻ നമ്മെ അർജ്ജുനനെ സാക്ഷിയാക്കി ഉപദേശിക്കുകയാണ്  ഭഗവാൻ ചെയ്യുന്നത്.
ഭഗവദ് ഗീതയും തിരുവോണവും --14/9/2016

എല്ലാവർക്കും തിരുവോണ ആശംസകൾ

ഭഗവദ് ഗീതയിലെ അഞ്ചാം അദ്ധ്യായത്തിന്റെ കഥാവിഷ്കാരമാണ് വാമനന്റെയും മഹാബലിയുടേയും കഥകൾ ഇതൊരിക്കലും സംഭവിച്ചതല്ല കാരണങ്ങൾ പറയാം അഞ്ചാം അദ്ധ്യായം 14 ആം ശ്ളോകം  ---ഈശ്വരൻ ലോകത്തിന് കർതൃഭാവത്തെ സൃഷ്ടിക്കുന്നില്ല കർമ്മങ്ങളേയും സൃഷ്ടിക്കുന്നില്ല കർമ്മഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല പകൃതിയാണ് പ്രവർത്തിക്കുന്നത് -----കഥ സംഭവിച്ചതാണ് എന്ന് കരുതുമ്പോൾ ഈതത്ത്വത്തിന് എതിരായി വരും അപ്പോൾ

1.
ആരാണ് മഹാബലി?
മഹത്തായ ബലി നൽകുന്നവൻ ആരോ അവൻ മഹാബലി
2. എന്താണ് മഹത്തായ ബലി?
ജന്മ സിദ്ധമായി ലഭിച്ച കാമം ക്രോധം എന്നിവയെ ത്യജിക്കൽ
3. എന്താണ് അങ്ങിനെ ഉള്ളവന്റെ അവസ്ഥ?
5-ൽ13 ശ്ളോകം  ----ഇന്ദ്രിയ മനോബുദ്ധികളെ വശപ്പെടുത്തിയവൻ സർവ്വ കർമ്മങ്ങളേയും മനസ്സ് കൊണ്ട് പരിത്യജിച്ചിട്ട് 9 ദ്വാരങ്ങളുള്ള ശരീരത്തിൽ ഒന്നും ചെയ്യാതെയും ചെയ്യിക്കാതെയും ഇരിക്കുന്നു ----ഇങ്ങിനെ ഒരവസ്ഥ ഉണ്ടാകണമെങ്കിൽ ആദ്യം കാമക്രോധങ്ങളെ ബലി കൊടുക്കണം  അങ്ങിനെ ഉള്ളവൻ എന്നെ പ്രാപിക്കുന്നു അതാണ് വാമന - മഹാബലിമാരുടെ കഥ നൽകുന്ന പാഠം

4. എങ്ങിനെയാണ് ഈ തത്ത്വ കഥയിലൂടെ എടുക്കുക?

മഹത്തായ ബലിയായ കാമക്രോധാദികളെ ജയിച്ചവന്റെ ചിന്ത തെളിഞ്ഞതായിരിക്കും  ആദിത്യനായ വാമനൻ അതായത് സൂര്യൻ ഉണ്ടായ അന്ന് ആദ്യം പ്രത്യക്ഷമായത് എന്നോ അന്ന് ഭൂമി മുഴുവൻ അളന്നു പ്രതലമായ ഭൂമിയിൽ സൂര്യ പ്രകാശം തട്ടി പ്രതിഫലിച്ച് ആകാശവും പ്രകാശപൂർണ്ണമായി അതായത് രണ്ടാമത് അളന്നത് ആകാശം എന്നു പറയുന്നു പിന്നെ പ്രകാശം തെളിയിക്കേണ്ടത് മഹത്തായ ബലി നൽകിയവരുടെ ചിന്തയാണ് അതിനാൽ മൂന്നാമത്തെ അടി ശിരസ്സിൽ വെച്ചു  ചിന്ത തെളിഞ്ഞ് ജ്ഞാനിയായി ആദിത്യനെ പ്രാപിച്ച അഥവാ വിഷ്ണുവിനെ പ്രാപിച്ച മഹത്തായ ബലി നൽകിയവൻ വിഷ്ണുവിന്റെ കൂടെ വിഷ്ണു ലോകത്താണ് വസിക്കേ ണ്ടത്  അതിനാൽ സുതലത്തിലേക്ക് ---അതായത് ശ്രേഷ്ഠ മായ തലത്തിലേക്ക് അതായത് വൈകുണ്ഡത്തിലെക്ക്  പോയി  അതായത് സാലോക്യം പ്രാപിച്ചു  ഇവിടെ പതിനാലു ലോകങ്ങളിലെ സുതലമല്ല. ശ്രേഷ്ഠമായ തലം വൈകുണ്ഡം അവിടേക്കാണ് പോയത് അവിടെയാണ് വിഷ്ണു വിന്റെ ആസ്ഥാനം  -- ഭഗവാന് വൈകുണ്ഡം രണ്ടാണ്  ഒന്ന് പതിനാലു ലോകങ്ങൾക്കും മുകളിലുള്ളത്  രണ്ട്  ഭക്തരുടെ മനസ്സ് ഇവിടെ രണ്ടിടത്തും മാത്രമേ ഭഗവാൻ സ്ഥിരമായി വസിക്കൂ വൈകുണ്ഡത്തിൽ ഉണ്ടാകുമ്പോൾ തന്നെ ഭക്തരുടെ മനസ്സാകുന്ന വൈകുണ്ഡത്തിലും കാണാം എന്ന് മാത്രം

വിമർശനങ്ങൾ കാണും പക്ഷേ സജ്ജനങ്ങൾ ചിന്തിക്കുക ഇങ്ങനെയാണ് വേദാന്തം പഠിക്കേണ്ടത്   വാക്യാർത്ഥത്തിൽ എടുത്താൽ യുക്തിക്ക് നിരക്കാത്ത അവിശ്വസനീയമായ കഥമാത്രമാകും   ചിന്തിക്കുക 

2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും   13/9/2016

നിർമ്മല - സാർ തിരുവോണത്തിന്റെ എെതതിഹ്യത്തിലെ തത്ത്വം എന്താണ്? വാക്യാർത്ഥത്തിൽ എടുക്കാൻ കഴിയുന്നില്ല അതിൽ വല്ല ശാസ്ത്രവും ഉണ്ടോ?
           
          മറുപടി
വാമനന്റെ കഥ അഥവാ അവതാരം സത്യമാണ് എന്നാൽ ശുകൻ പറഞ്ഞപോലെ ജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടി പറഞ്ഞ കഥകളിൽ ഒന്നാണിത്  ആദിത്യൻ എന്നാൽ അദിതിയുടെ പുത്രൻ വാമനൻ കശ്യപന് അദിതിയിൽ ജനിച്ചതാകയാൽ ആദിത്യനാണ് മാത്രമല്ല ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വിഷ്ണു  ഇനി വേദാന്തപരമായി ഇതിനെ വിശകലനം ചെയ്യാം

വാമനൻ --ചെറിയവൻ അതായത്  സൂര്യനെ നമുക്ക് വാമനനായാണ് കാണുന്നത് അങ്ങിനെയുള്ള സൂര്യൻ ഒരടി കൊണ്ട് ഭൂമി അളന്നു എന്ന് പറഞ്ഞാൽ ഉദയത്തിൽ തന്നെ ഭൂമി മുഴുവനും രശ്മികളാൽ അളന്നു കഴിഞ്ഞു  ഭൂമി ഉരുണ്ടതാകയാൽ ഇരുട്ട് അഥവാ രാത്രി ഒരു തോന്നൽ മാത്രമാണ് സൂര്യൻ അപ്പോളും ഉണ്ട് രണ്ടാമത്തെ അടി ആകാശമാണ് ഭൂമിക്ക് ചുറ്റും ഉള്ള അന്തരീക്ഷം ആണല്ലോ ആകാശം  പിന്നെ പ്രകാശം എത്തേണ്ടത് മഹത്തായ ബലി നൽകുന്നവരിലാണ് അവരുടെ ചിന്തയിലാണ് വിഷ്ണു എന്ന വാമനന്റെ വ്യാപനം വേണ്ടത് അതായത് അനുഗ്രഹം ഇവിടെ മഹാബലി എന്ന വ്യക്തി സങ്കൽപ്പമല്ല മഹത്തായ ബലി അഥവാ ത്യാഗം ചെയ്യുന്നവനാരോ അവൻ മഹാബലി

അപ്പോഴേക്കും സൂര്യന്റെ വിശേഷണം മാറി ജ്ഞാന സൂര്യനായി അങ്ങിനെ ആദിത്യനായ വിഷ്ണു എന്ന വാമനന്റെ പാദസ്പർശം ശിരസ്സിലേറ്റ മഹാബലി പിന്നെ സുതലത്തിലാണ് വസിക്കുന്നത് സുതലം എന്നാൽ നല്ല തലം അഥവാ സ്ഥലം വിഷ്ണു കാവലായി ഉണ്ട് എന്നും പറയുന്നു അപ്പോൾ വിഷ്ണു എവിടെയാണ് ഉണ്ടാകുക? വൈകുണ്ഡത്തിൽ അപ്പോൾ സുതലം എന്ന് പറയുന്നത് ഏതിനെയാണ്? വൈകുണ്ഡത്തിനെ

 അതായത് വിഷ്ണുലോകം പ്രാപിച്ചു മഹാബലി എന്നർത്ഥം മഹാബലി അയവരുടെ എല്ലാം അവസ്ഥ ഇതാണെന്ന് ചുരുക്കം വാമനൻ എന്ന ആദിത്യൻ പിറന്നത് പിൽക്കാലത്ത് കണക്ക് കൂട്ടി നോക്കിയപ്പോൾ ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് എന്ന് കണ്ടു ആ ദിവസം ഭൂമിയിൽ ഭഗവാന്റെ ജന്മ ദിനം ആഘോഷിക്കാൻ ഈ മന്വന്തരത്തിലെ മനു തീരുമാനിച്ചപ്പോൾ ഭൂമിയിൽ എല്ലാ ഇടത്തും മഹത്തായ ബലി നൽകിയ സകല യോഗികളുടേയും സാന്നിദ്ധ്യം ഉണ്ടാകും എന്ന് യോഗികൾ തീരുമാനിച്ചു അതിൻ പടി മഹാബലി വരുന്നു എന്ന സങ്കൽപ്പത്തിൽ ഭഗവാന്റെ ജന്മ നക്ഷത്രം നമ്മൾ ആഘോഷിക്കുന്നു അതായത് മഹാബലി ചക്രവർത്തി വരും എന്നല്ല മഹത്തായ ബലി നൽകിയ സകല യോഗികളും അന്നേ ദിവസം ഭൂമി സന്ദർശിക്കും എന്നർത്ഥം അതിന്റെ പ്രതീകമായി നാം മഹാബലി ചക്രവർത്തിയെ കാണുന്നു എന്ന് സാരം

പ്രതലത്തിൽ തട്ടുമ്പോൾ ആണ് പ്രകാശം അനുഭവപ്പെടുന്നത് അതിനാൽ ആദ്യം അനുഭവപ്പെട്ടത് ഭൂമിയിലാണ് അതാണ് ആദ്യ അടികൊണ്ട് ഭൂമി അളന്നു എന്ന് പറയുന്നത് പ്രതലത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ ആകാശവും അളന്നു      ചിന്തിക്കുക  വലിയൊരു വിമർശനം പ്രതീക്ഷിച്ചു കൊണ്ട് ........''
ഭഗവദ് ഗീതാപഠനം 407-ആം ദിവസം അദ്ധ്യായം 16 തിയ്യതി -13/9/2016 ശ്ളോകം 13
ഇദമദ്യ മയാ   ലബ്ധം  ഇമം പ്രാപ്സ്യേ മനോരഥം
ഇദമസ്തീദമപി മേ ഭവിഷ്യതി പുനർധനം
          അർത്ഥം
ഇന്ന് ഞാനിതു നേടി  ഞാനീ ആഗ്രഹം നിറവേറ്റും എനിക്ക് ഇത്ര ഉണ്ട് ഈ സമ്പത്തു കൂടി ഉടനെ എന്റേതായിത്തീരും
14
അസൗ മയാ ഹതാഃശത്രുഃ ഹനിഷ്യേ ചാപരാനപി
ഈശ്വരോ/ഹമഹം ഭോഗീ സിദ്ധോ/ഹം ബലവാൻ സുഖീ.
         അർത്ഥം
ആ ശത്രുവിനെ ഞാൻ കൊന്നു മറ്റുള്ളവരേയും ഞാൻ കൊല്ലുകയും ചെയ്യും ഞാൻ പ്രഭുവാണ് ഞാൻ ഇതൊക്കെ അനുഭവിക്കുന്നു ഞാൻ സിദ്ധനാണ് ശക്തനും സുഖിയുമാണ്
15
ആഢ്യോ/ഭിജനവാനസ്മി കോ/ന്യോ/സ്തി സദൃശോ മയാ
യക്ഷ്യേ ദാസ്യാമി മോദിഷ്യേ ഇത്യജ്ഞാനവിമോഹിതാഃ
             അർത്ഥം
ഞാൻ ആഢ്യനാണ് ,നല്ല കുലത്തിൽ ജനിച്ചവനാണ് എനിക്ക് തുല്യനായി വേറെ ആരുണ്ട്? ഞാൻ യാഗം ചെയ്യും ഞാൻ ദാനം ചെയ്യും ഞാൻ സുഖിക്കും എന്നിങ്ങനെ  അജ്ഞാനം നിമിത്തം വിവേകം കെട്ട മൂഢന്മാരായ അവർ കരുതുന്നു
16
അനേകചിത്ത വിഭ്രാന്താഃ മോഹജാലമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു പതന്തി നരകേ/ശുചൗ
       അർത്ഥം
പല തരത്തിലുള്ള ചിത്ത വിഭ്രമങ്ങളോട് കൂടി വ്യാമോഹമാകുന്ന വലയിലകപ്പെട്ട് കാമഭോഗങ്ങളിൽ മുഴുകി മലിനമായ നരകത്തിൽ ചെന്ന് വീഴുന്നു

    വിശദീകരണം
തെറ്റായ മൂല്യങ്ങൾ വെച്ചു പുലർത്തുന്ന ഒരു വ്യക്തിക്ക് തന്നെ സമൂഹത്തിന്റെ ഭദ്രതയെ തകിടം മറിക്കാനാവുമെങ്കിൽ ഭൂരിപക്ഷം ജനങ്ങളും അത്തരക്കാരായാലത്തെ സ്ഥിതി പറയേണ്ടതുണ്ടോ? സ്വർഗ്ഗവും നരകവുമൊക്കെ വ്യക്തികളുടെ മാനസിക നിലയെ ആശ്രയിച്ചിരിക്കുന്നു  അസ്വസ്ഥ ചിത്തൻ സ്വർഗ്ഗത്തെ നരകമാക്കുന്നു  സ്വസ്ഥ ചിത്തൻ നരകത്തെ സ്വർഗ്ഗമാക്കുകയും ചെയ്യുന്നു മാനസികമായി തകർന്ന വ്യക്തിക്ക് ശാന്തിയോ സംതൃപ്തിയോ ലഭിക്കുന്നില്ല  സാഹചര്യം അനുകൂലമായാൽത്തന്നെ അയാളുടെ അസ്വസ്ഥത അതിനെ അലങ്കോലപ്പെടുത്തും 

നാരായണീയം  ദശകം 21 ശ്ളോകം 9 തിയ്യതി-13/9/2016

ശ്രീ നാരദേന സഹ ഭാരതഖണ്ഡമുഖ്യൈ-
സ്ത്വം സാംഖ്യയോഗാനുതിഭിഃ സമുപാസ്യമാനഃ
ആ കൽപ്പകാലമിഹ സാധുജനാഭിരക്ഷീ
നാരായണോ നരസഖഃ പരിപാഹി ഭൂമൻ!
               അർത്ഥം
ശ്രീ നാരദമഹർഷി യോട് കൂടി ഭാരത വർഷത്തിലെ പ്രധാന ഭക്തന്മാർ സാംഖ്യ ശാസ്ത്ര തത്ത്വപ്രകാശങ്ങളും യോഗശാസ്ത്ര പ്രകാശങ്ങളുമായ സ്തോത്രങ്ങൾ കൊണ്ട് വേണ്ടതു പോലെ ഉപാസിക്കപ്പെടുന്നവനും  ഈ ഭാരത വർഷത്തിൽ പ്രളയം വരേയും സുകൃതികളായ ജനങ്ങളെ രക്ഷിക്കുന്നവനും  നരനാകുന്ന സുഹൃത്തിനോട് കൂടിയവനുമായ നാരായണനാകുന്ന അല്ലയോ സർവ്വ വ്യാപിൻ! അങ്ങ് പരിരക്ഷിക്കേണമേ;!  നരനാരായണന്മാരാണ് ഭാരത ഖണ്ഡത്തിലെ ഉപാ സ്യ ദേവന്മാർ
10
പ്ളാക്ഷേ/ർക്കരൂപമയി ശാല്മല ഇന്ദുരൂപം
ദ്വീപേ ഭജന്തി കുശനാമനി വഹ്നിരൂപം
ക്രൗഞ്ചേ/മ്ബുരൂപമഥ വായുമയം ച ശാകേ
ത്വാം ബ്രഹ്മരൂപമപി പുഷ്കരനാമ്നി ലോകാഃ
                അർത്ഥം
അല്ലയോ ഭഗവാനേ!പ്ളാക്ഷദ്വീപത്തിൽ ്ആദിത്യസ്വരൂപനും ,ശാല്മലദ്വീപത്തിൽ ചന്ദ്രസ്വരൂപനും ,കുശം എന്നു പേരായ ദ്വീപത്തിൽ അഗ്നി സ്വരൂപനും ക്രൗഞ്ച ദ്വീപത്തിൽ ജലസ്വരൂപനും ശാകദ്വീപത്തിൽ ആകട്ടെ വായുസ്വരൂപനും പുഷ്കരം എന്ന ദ്വീപത്തിൽ പരബ്രഹ്മ സ്വരൂപനും ആയ അങ്ങയെ ഭക്തരായ ഞങ്ങൾ ഭജിക്കുന്നു
11
ർവൈർധ്രുവാദിഭിരുഡുപ്രകരൈർഗ്രഹൈശ്ച
പുച്ഛാദികേഷ്വവയവേഷ്വഭികല്പ്യമാനൈഃ
ത്വം ശിംശുമാരവപുഷ്വാ മഹതാമുപാസ്യഃ
സന്ധ്യാസു,രുന്ധി നരകം മമ സിന്ധുശായിൻ !
            അർത്ഥം
വാൽ തുടങ്ങിയ അതത് അവയവങ്ങളുടെ സ്ഥാനത്ത് സങ്കല്പിക്കപ്പെടുന്ന  ധ്രുവൻ മുതലായ സകല നക്ഷത്ര സമൂഹങ്ങളോടും സൂര്യ ചന്ദ്രാദികളായ ഗ്രഹങ്ങളോടും കൂടിയവനും സന്ധ്യ തോറും ശിംശുമാരത്തിന്റെ  വടിവുള്ളവനായിട്ട് യോഗ്യരായവരാൽ സേവിക്കപ്പെടെണ്ടവനും  പാലാഴിയിൽ പള്ളികൊള്ളുന്നവനുമായ അവിടുന്ന് ഈയുള്ളവന്റെ നരകത്തെ തടയുമാറാകണമേ!
      ശിംശുമാരം =ഒരു വലിയ മത്സ്യം
ഭൂമണ്ഡലത്തിന്റെ പ്രസ്താവത്തിന് ശേഷം ഈ ശ്ളോകത്തിൽ നഭോമണ്ഡലത്തെ പ്രസ്താവിക്കുന്നു
12
പാതാളമൂലഭുവി ശേഷതനും ഭവന്തം
ലോലൈകകുണ്ഡലവിരാജിസഹസ്രശീർഷം
നീലാംബരം ധൃതഹലം ഭുജഗാംഗനാഭിർ-
ജുഷ്ടം ഭജേ ഹര ഗദാൻ ഗുരുഗേഹനാഥ!
            അർത്ഥം
പാതാളത്തിന്റെ അടിത്തട്ടിൽ കിടന്നാടിക്കളിക്കുന്ന  ഒരേ ഒരു കുണ്ഡലം കൊണ്ട് നന്നായി വിളങ്ങുന്ന ആയിരം ഫണങ്ങളുള്ളവനും  നീലവർണ്ണമായ വസ്ത്രം ധരിച്ചവനും കലപ്പ  ആയുധമായി എടുത്തിട്ടുള്ളവനും  നാഗ സ്ത്രീകളാൽ പരി സേവിതനും ആയ ആദിശേഷന്റെ രൂപത്തിലുള്ള അങ്ങയെ ഞാൻ ഭജിച്ചു കൊള്ളുന്നു അല്ലേ!ഗുരുവായൂരപ്പാ എന്റെ രോഗങ്ങളെ ശമിപ്പിക്കേണമേ!
         വിശദീകരണം
ജഗത്തിന്റെ പ്രധാന ഭാഗങ്ങളും അവയിൽ ഓരോന്നിലും ഏതേതു രൂപത്തിൽ ഉപാസിച്ചു പോരുന്നു? ഇവയൊക്കെ ഈ ദശകത്താൽ പറഞ്ഞു   9 വർഷങ്ങളും ഭ്രൂഖണ്ഡങ്ങളു) ഉപാസിക്കപ്പെടുന്നവൻ  ഉപാസിക്കുന്നവർ ഇവ ക്രമത്തിൽ

1. ഇളാവൃതം (ഖണ്ഡം).    സങ്കർഷണനൻ(ഉപാസ്യൻ). ശ്രീ പരമേശ്വരൻ (ഉപാസകൻ)
2. ഭദ്രാശ്വം       ഹയഗ്രീവൻ   ഭദ്രശ്രവസ്സുകൾ
3. ഹരിവർഷം   നരസിംഹം   പ്രഹ്ളാദനും മറ്റും
4. കേതുമാലം     പ്രദ്യുമ്നൻ.  ശ്രീ ഭഗവതിയുംമറ്റും
5. രമ്യകം              മത്സ്യം           വൈവസ്വതമനു
6. ഹിരണ്മയം      കൂർമ്മം        ആര്യമാവ്
7. ഉത്തരകുരു     വരാഹം       ഭൂമിദേവി
8. കിംപുരുഷം     ശ്രീരാമൻ.     ഹനുമാൻ
9. ഭാരതവഷം      നരനാരായണന്മാർ.   നാരദനും മറ്റും

ഈ 9 വർഷങ്ങളും ജംബുദ്വീപത്തിലാണ്  മറ്റ് 6 ദ്വീപങ്ങളും ഉപാസിക്കപ്പെടുന്നവനും
1. പ്ളാക്ഷം          ആദിത്യൻ
2. ശാല്മലം          ചന്ദ്രൻ
3. കുശം                 അഗ്നി
4. ക്രൗഞ്ചം              ജലം
5. ശാകം                 വായു
6. പുഷ്കരം           പരബ്രഹ്മം

ദശകം 21 ഇവിടെ പൂർണ്ണമാകുന്നു