2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

വിവേക ചൂഡാമണി  ശ്ലോകം - 126 Date  6/9/2016

അഥ തേ സം പ്രവക്ഷ്യാമി  സ്വരൂപം പരമാത്മന:
യ ദ്വിജ്ഞാ യ ന രോ ബന്ധാന്മുക്ത: കൈവല്യമശ് നു തേ
          അർത്ഥം
യാതൊന്നറിഞ്ഞാൽ  മനുഷ്യൻ ബന്ധമുക്തനായി  കൈവല്യം അനുഭവിക്കുമോ  ആ പരമാത്മാവിന്റെ  സ്വരൂപം ഇനി ഞാൻ നിനക്ക്  സ്പഷ്ടമായി  പറഞ്ഞു തരാം      ആരാണ് പരമാത്മാവ്? എന്നശിഷ്യന്റെ  ചോദ്യത്തിന് ഉത്തരം പറയാൻ ആരംഭിക്കുന്നു
1 27
അസ്തി കശ്ചിത് സ്വയം നിത്യ മഹം പ്രത്യയം ബന:
അവസ്ഥാ ത്രയ സാക്ഷീ സൻ പഞ്ചകോശ വിലക്ഷണ:
             അർത്ഥം
പഞ്ചകോശങ്ങളിൽ  നിന്ന് ഭിന്നനും അവസ്ഥാ ത്രയ ത്തിന്റെ സാക്ഷിയും  അഹം വൃത്തിക്ക്  ആശ്ര യഭൂതനും  അനന്യാശ്രയനുമായ  ഒരുവൻ  സദാ ഉണ്ട്
       ജാഗ്രത്  സ്വപ്നം  സുഷുപ്തി  എന്നിവയുടെ ദ്രഷ്ടാവും  അന്നമയകോശം  പ്രാണ മയകോശം മനോമയകോശം   വിജ്ഞാനമയകോശം  ആനന്ദമയകോശം  എന്നിവയിൽ നിന്ന് വ്യതിരിക്തനും  നിത്യനും പരാശ്രയം കൂടാതെ സ്വയം സത്തയുള്ളവനും ആയ വസ്തുവാണ് ആത്മാവ്
128
യോ വിജാനാതി സകലം ജാഗ്രത് സ്വപ്ന സുഷുപ്തി ഷു
ബുദ്ധി തദ്വൃത്തി സദ്ഭാവമഭാവ മഹമി ത്യയം
     '    അർത്ഥം
ജാഗ്രത്  സ്വപ്നം  സുഷുപ്തി  എന്നീ അവസ്ഥകളിൽ  ഞാൻ അറിയുന്നു  ഓർമ്മിക്കുന്നു  അറിഞ്ഞില്ല  എന്നിങ്ങനെ ബുദ്ധി വൃത്തികളുടെയെല്ലാം  സദ്ഭാവത്തെയും അഭാവത്തേയും  ആരറിയുന്നുവോ  അവൻ ആത്മാവാകുന്നു

   ഞാൻ കാണുന്നു  കേൾക്കുന്നു  ഓർമ്മിക്കുന്നു  എന്നിങ്ങനെയുള്ള ബുദ്ധി വൃത്തികളെ  അറിയുന്നവനും ഉറക്കം കഴിഞ്ഞ് ഞാൻ ഒന്നും അറിഞ്ഞില്ല  ഇന്നലെ സുഖമായി ഉറങ്ങി എന്ന ബുദ്ധി വൃത്തി ഭാവത്തെ സ്മരിക്കുന്നവനും  ആരോ അവനാണാത്മാവ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ