ഭഗവദ് ഗീതാപഠനം 404-ആം ദിവസം അദ്ധ്യായം 16 തുടങ്ങുന്നു തിയ്യതി 10/9/2016
ഭഗവദ് ഗീത 18 അദ്ധ്യായം കൂടി കഴിഞ്ഞാൽ മൊത്തം ഒരവലോകനം വേണ്ടിവരും ആയതിനാൽ എല്ലാം കഴിഞ്ഞ് ഓരോ അദ്ധ്യായവും ഒന്ന് കൂടി വിശദീകരിക്കാം
ശ്ളോകം 1
ശ്രീ ഭഗവാനുവാച
അഭയം സത്ത്വസംശുദ്ധിഃ ജ്ഞാനയോഗവ്യവസ്ഥിതിഃ
ദാനം ദമശ്ച യജ്ഞശ്ച സ്വാദ്ധ്യായസ്തപ ആർജ്ജവം
അർത്ഥം
ഭയമില്ലായ്മ. അന്തഃകരണശുദ്ധി, ജ്ഞാനയോഗത്തിലുള്ള നിഷ്ഠ ദാനവും ,ദമവും,യജ്ഞവും സ്വാദ്ധ്യായവും ,തപസ്സും ആർജ്ജവവും
2
അഹിംസാ സത്യമക്രോധഃ ത്യാഗഃ ശാന്തിരപൈശൂനം
ദയാ ഭൂതേഷ്വലോലുപ്തം മാർദ്ദവം ഹ്രീരാചാപലം
അർത്ഥം
പരദ്രോഹം ചെയ്യാതിരിക്കൽ ,കള്ളത്തരമില്ലായ്മ ,ക്രോധമില്ലായ്മ ത്യാഗമനോഭാവം ,മനഃക്ഷോഭമില്ലായ്മ പരദൂഷണം പറയാതിരിക്കൽ ഭൂതദയ ,ദുരയില്ലായ്മ ,മൃദുത്വം ,ലജ്ജയും ചാപല്യമില്ലായ്മ
3
തേജഃ ക്ഷമാ ധൃതി ,ശൗചം അദ്രോഹോ നാതിമാനിതാ
ഭവന്തിസംപദം ദൈവീം അഭിജാത സ്യ ഭാരത
അർത്ഥം
തേജസ്സ് ക്ഷമ ധൈര്യം ബാഹ്യാഭ്യന്തര ശുദ്ധി ആരേയും ദ്രോഹിക്കാതിരിക്കൽ പൊങ്ങച്ചം കാട്ടാതിരിക്കൽ ഈ ഗുണങ്ങളൊക്കെ ദൈവീ സമ്പത്തിനെ ആശ്രയിച്ച് ജനിച്ചവന് ഉണ്ടാകുന്നു
വിശദീകരണം
ദൈവാസുര സമ്പദ് വിഭാഗ യോഗം എന്ന പതിനാറാം അദ്ധ്യായത്തിൽ സദാചാരിയെന്നോ ദുരാചാരി എന്നോ മനുഷ്യരെ തരം തിരിക്കാനോ പുണ്യവാൻമാർക്ക് സ്വർഗ്ഗവും പാപികൾക്ക് നരകവും വിധിക്കാനോ അല്ല ഗീതയുടെ ശ്രമം എന്ന് ചിന്മയാനന്ദ ജി പറയുന്നു ധർമ്മിഷ്ഠ നിലൂടെയും അധർമ്മിഷ്ഠ നിലൂടെയും പരമാത്മ ചൈതന്യം പ്രകടമാകുമ്പോൾ അവർക്കുണ്ടാകുന്ന ശാരീരികവും മാനസികവും ബുദ്ധിപരവും ആയ പ്രതികരണങ്ങൾ സസൂക്ഷ്മം നിരീക്ഷണം ചെയ്ത് കണ്ടെത്തിയ വസ്തുതകളാണ് ഇവിടെ പറയുന്നത് ധർമ്മിഷ്ഠന്റെ ഗുണങ്ങൾ ആദ്യം പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ