നാരായണീയം ദശകം 24 തുടങ്ങുന്നു പ്രഹ്ളാദചരിതം ശ്ളോകം 1 തിയ്യതി 29/9/2016
ഹിരണ്യാക്ഷേപോത്രിപ്രവരവപുഷാ,ദേവ!ഭവതാ
ഹതേ ശോകക്രോധഗ്ളപിതധൃതിരേതസ്യ സഹജഃ
ഹിരണ്യപ്രാരംഭഃ കശിപുരമരാരാതിസദസി
പ്രതിജ്ഞാമാതേന തവ കിലവധാർത്ഥം മുരരിപോ!
അർത്ഥം
ഭഗവാൻ മുരാന്തക!വരാഹമൂർത്തിയായവതരിച്ച നിന്തിരുവടിയാൽ ഹിരണ്യാക്ഷൻ നിഗ്രഹിക്കപ്പെട്ടപ്പോൾ ഈ ഹിരണ്യാക്ഷന്റെ സഹോദരനായ ഹിരണ്യശബ്ദം കൊണ്ടാരംഭിക്കുന്ന ഹിരണ്യകശിപു ദുഃഖം,അമർഷം എന്നിവയാൽ സന്തോഷം മിക്കവാറും നശിച്ചവനായി നിന്തിരുവടിയെ നിഗ്രഹിക്കുമെന്ന് അസുരസദസ്സിൽ വെച്ച് പ്രതിജ്ഞ ചെയ്തുവല്ലോ
2
വിധാതാരം ഘോരംസ ഖലു തപസ്വിനാ ന ചിരതഃ
പുരഃസാക്ഷാത്കുർവ്വൻ സുരനരമൃഗാദ്യൈരനിധനം
വരം ലബ്ധ്വാ ദൃപ്തോ ജഗദിഹ ഭവന്നായകമിദം
പരിക്ഷുന്ദന്നിന്ദ്രാദഹരത ദിവം ത്വാമഗണയൻ
അർത്ഥം
അവനാകട്ടെ ഘോരമാം വണ്ണം തപസ്സ് ചെയ്തിട്ട് താമസിയാതെ ബ്രഹ്മാവിനെ മുന്നിൽ പ്രത്യക്ഷപ്പെടുത്തി ദേവ മനുഷ്യ തി ര്യക്കുകൾ നിമിത്തമുള്ള മരണം ഉണ്ടാവില്ല എന്ന വരും നേടി അഹങ്കാരിയായിത്തീർന്നിട്ട് ലോകത്തിൽ അവിടത്തെ പോലും കണക്കാക്കാതെ നിന്തി നായകനോട് കൂടിയ ഈ ജഗത്തിനെ തകർത്തു കൊണ്ട് ഇന്ദ്രനിൽ നിന്ന് സ്വർഗ്ഗം തട്ടിപ്പറിച്ചു
വിശദീകരണം
ഇവിടെ ഒരു സംശയം തോന്നാം വളരെ പണിപ്പെട്ട് കിട്ടുന്ന ഒന്നാണ് സ്വർഗ്ഗം അത് ഇന്ദ്രനിൽ നിന്ന് തട്ടിപ്പറിച്ച് അധർമ്മം വീണ്ടും ഒരാൾ ചെയ്യുമോ? മരിച്ചാലല്ലേ സ്വർഗ്ഗത്തിൽ പോവുക? ഇവിടെ ഹിരണ്യകശിപു മരിച്ചിട്ടില്ലല്ലോ? ഹിരണ്യകശിപു വൈകുണ്ഠത്തിലെ കാവൽക്കാരായിരുന്ന ജയവിജയന്മാരിൽ ജയനായിരുന്ന വ്യക്തിയാണ് ' അപ്പോൾ വൈകുണ്ഠത്തിന് താഴെയുള്ള ഏത് ലോകത്തും പോകാനുള്ള കഴിവും ചെന്നാൽ അവിടുത്തെ പരിതസ്ഥിതിക്ക് അനുകൂലമായ ശരീര ഭേദഗതി വരുത്താനും ഉള്ള കഴിവുണ്ട് ആ കഴിവുകളോട് കൂടിയാണ് ശാപം കിട്ടിയ ജന്മങ്ങൾ അഭിനയിച്ചു തീർത്തത് വീണ്ടും അധർമ്മിയായത് ശാപം മൂലവും അതു വഴി ലഭിച്ച വാസന മുലവും ആണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ