്അന്വേഷണത്തിന്റെ വഴികൾ
കേശവൻ നായർ തിരൂർ (ഫോൺ). മനുസ്മൃതിയിൽ. സത്യം ബ്രൂയാദ് പ്രിയം ബ്രൂയാദ് നബ്രൂയാദ് സത്യമപ്രിയം എന്ന് പറയുന്നു യഥാർത്ഥത്തിൽ അതിന്റെ അർത്ഥം എന്താണ്?
ഞാൻ ---ഷത്യം പറയണം അത് പ്രിയമായിട്ട് പറയണം എന്നർത്ഥം
കേശ---അപ്പോൾ ഒരാൾ തെറ്റ് ചെയ്താൽ അതെങ്ങിനെ പ്രിയമായിട്ട് പറയും?തെറ്റാണ് എന്ന് തന്നെ പറയേണ്ടേ? അപ്പോൾ അത് കേൾക്കുന്നവന് ഇഷ്ടമാകുകയും ഇല്ല അപ്പോൾ എങ്ങിനെ പ്രിയമായി പറയും?
ഞാൻ ----അതിനാണ് കഥകൾ കഥ നടന്നുവോ എന്നാലോചിച്ച് വിഷമിക്കേണ്ടതില്ല നമുക്ക് ശരിയായത് മനസ്സിലാക്കാനാണ് കഥകൾ അങ്ങ് ചോദിച്ച കാര്യം ഒരു കഥയിലൂടെ വ്യക്തമാക്കാം
ഒരു രാജാവിന് ഒരുപേരക്കുട്ടി ജനിച്ചു പേരക്കുട്ടിയുടെ ഒന്നാം പിറന്നാളും മകന്റെ രാജാവായുള്ള അഭിഷേകവും ഒന്നിച്ച് ആഘോഷിക്കാം എന്ന് രാജാവ് തീരുമാനിച്ചു പേരക്കുട്ടിയുടെ ജാതകം എഴുതിക്കാനായി പ്രസിദ്ധനായ ഒരു ജ്യോത്സ്യനെ വരുത്തി ജ്യോത്സ്യൻ ജാതകം എഴുതി വായിക്കാൻ മടിച്ചു
രാജാവ്--എന്താ ജാതകം വായിക്കൂ
ജ്യോത്സ്യൻ --മഹാരാജൻ! പേരക്കുട്ടിയുടെ ജാതകം മഹാ മോശമാണ് അങ്ങയുടെ പുത്രൻ ഉടൻ മരിക്കും
രാജാവിന് ദുഖവും കോപവും വന്നു രാജാവായി അഭി്ഷേകം ചെയ്യാൻ തീരുമാനിച്ച തന്റെ മകൻ മരിക്കുമെന്നോ? ജ്യോത്സ്യനെ തടവറയിലിട്ടു വേറെ ഒരു ജ്യോത്സ്യൻ വന്നു അയാളും ഇത് തന്നെ പറഞ്ഞു അയാളേയും തടവറയിലിട്ടു
അപ്പോളാണ് ചെറുപ്പക്കാരനായ ഒരു ജ്യോത്സ്യൻ പേരക്കുട്ടിയുടെ ജാതകം വായിച്ച് ഫലം പറയാനെത്തിയത് അയാൾ ജാതകം നോക്കി പറഞ്ഞു ആഹാ! മനോഹരമായ ജാതകം ഭാഗ്യമുള്ള ജാതകം
രാജാവ് ---എന്ത്? ഭാഗ്യജാതകമെന്നോ? രണ്ട് പ്രസിദ്ധരായ ജ്യോത്സ്യർ നേരെ വിപരീതമാണല്ലോ പറഞ്ഞത്?
ജ്യോത്സ്യൻ---ഞാൻ പറഞ്ഞത് അസത്യമാണ് എന്ന് തെളിഞ്ഞാൽ അങ്ങക്ക് എന്നെ വധിക്കാം
രാജാവിന് സന്തോഷമായി ഇത്രയും ഉറപ്പ് ഇയാൾ പറയുമ്പോൾ ഇയാൾ പറയുന്നത് ശരിയായിരിക്കും ആട്ടെ! ജാതകം നോക്കി ഫലം പറയൂ
ജ്യോത്സ്യൻ--മഹാരാജൻ അങ്ങയുടെ പേരക്കുട്ടി ഉടനെത്തന്നെ രാജ്യാവകാശി ആയിത്തീരും അതിന് യാതൊരു സംശയവും ഇല്ല
രാജാവിന് സന്തോഷമായി ധാരാളം സമ്മാനങ്ങളും നൽകി ചെറുപ്പക്കാരനായ ജ്യോത്സ്യനെ യാത്രയാക്കി
ഇവിടെ എന്താണ് സംഭവിച്ചത്? തടവറയിൽ കിടക്കുന്ന ജ്യോത്സ്യരും ഇയാളും പറഞ്ഞത് ഒന്ന് തന്നെ കാരണം പേരക്കുട്ടി രാജ്യാവകാശി ആകണമെങ്കിൽ യഥാർത്ഥ അവകാശിയായ രാജാവിന്റെ മകൻ ഇല്ലാതാവണ്ടേ?അപ്പോൾ രാജാവിന്റെ മകൻ മരിക്കും എന്ന് തന്നെയാണ് അവസാനം വന്ന ചെറുപ്പക്കാരനായ ജ്യോത്സ്യനും പറഞ്ഞത് പ്കഷെ രാജാവിന് പ്രിയമായ രൂപത്തിൽ പറഞ്ഞു എന്ന് മാത്രം അതുമല്ല ഇയാളാണ് യഥാർത്ഥമായത് പറഞ്ഞത് അതായത് പേരക്കുട്ടിയുടെ ജാതകം നോക്കാനാണ് പറഞ്ഞത് അതിന് അ കുട്ടിയുടെ അച്ഛന്റെ വിധി എന്തിന് പറയണം? പേരക്കുട്ടിയെ സംബന്ധിച്ചിടത്തോളം ഭാഗ്യ ജാതകം തന്നെ ഇപ്പോൾ മനസ്സിലായി എന്നു കരുതുന്നു
കേശ---ഒരു പാട് നന്ദിയുണ്ട് സാർ ഉദാഹരണത്തിലൂടെ അർത്ഥം പറഞ്ഞു തന്നതിന് നമസ്കാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ