2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

ഭഗവദ് ഗീതാപഠനം  405-ആം ദിവസം  അദ്ധ്യായം 16  Date  11/9/2016

ശ്ളോകം  4
ദംഭോ ദർപ്പോ/ഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ച
അജ്ഞാനം ചാഭിജാതസ്യ പാർത്ഥ സമ്പദമാസുരീം
           അർത്ഥം
ഇല്ലാത്ത ഗുണങ്ങൾ തനിക്ക് ഉള്ളതായി നടിക്കൽ ,ധനാദികളെക്കൊണ്ട് ഞെളിയൽ ,അഭിമാനം ,ക്രോധം കാഠിന്യം ,അവിവേകം മുതലായ ധർമ്മങ്ങളൊക്കെയും ആസുരീ സമ്പത്തിന് അവകാശിയായ മനുഷ്യനിൽ തെളിഞ്ഞു കാണാം
      ഇവിടെ അഭിമാനം എന്നത് ദുരഭിമാനം ആണ് ഉദ്ദേശിച്ചത് ആസുരീസമ്പത്തിന് അവകാശി എന്നാൽ മ്ളേച്ഛൻ അഥവാ അജ്ഞാനി എന്നർത്ഥം
5
ദൈവീസമ്പദ്വിമോക്ഷായ. നിബന്ധായാസുരീ മതാ
മാ ശുചഃ സംപദം ദൈവീം അഭിജാതോ/സി പാണ്ഡവ
          അർത്ഥം
ദൈവീസമ്പത്ത് മോക്ഷത്തിനും ,ആസുരീസമ്പത്ത് ബന്ധത്തിനും ഹേതുവത്രേ! നീ ദൈവീ സമ്പത്തോട് കൂടി ജനിച്ചവനാണ് ദുഃഖിക്കേണ്ട
6
ഭഗവാൻ തുടരുന്നു
ദ്വൗ ഭൂതസർഗ്ഗൗ ലോകേ/സ്മിൻ ദൈവ ആസുര ഏവ ച
ദൈവോ വിസ്തരശഃ പ്രോക്തഃ ആസുരം പാർത്ഥ മേ ശൃണു.
               അർത്ഥം
അർജ്ജുന, ഈ ലോകത്തിൽ  ദൈവമെന്നും  ആസുരമെന്നും  രണ്ടു തരം മനുഷ്യസൃഷ്ടികളുണ്ട്  ദൈവീ സമ്പത്തോട് കൂടിയവരെക്കുറിച്ച് വിസ്തരിച്ച് പറഞ്ഞുവല്ലോ  ആ സുരീ സമ്പത്തോട് കൂടിയവരെക്കുറിച്ച്  ഞാൻ പറയുന്നത് കേട്ടോ ളു
        '   വിശദീകരണം
പൊതുവെ സജ്ജനങ്ങളെയാണ് ദൈവീ സമ്പത്തോട് കൂടിയവർ എന്നു പറയുന്നത്  ദുർജ്ജനങ്ങളെ ആസുരീ സമ്പത്തോട് കൂടിയവർ എന്നും പറയുന്നു  വിവേകം  മര്യാദ സ്വാർത്ഥത ഇല്ലായ്മ ചിന്താശീലം ധർമ്മാനുസാരിയായ പ്രവർത്തനം തുടങ്ങിയവ സജ്ജനങ്ങളായ ദൈവീ സമ്പത്തോട് കൂടിയവരുടെ ലക്ഷണങ്ങളാണ്  അവിവേകം  ക്ഷിപ്രകോപം മര്യാദയില്ലായ്മ  ചിന്തിക്കാതെയുള്ള പെരുമാറ്റം  അസൂയ സ്വാർത്ഥത മുതലായവ ആ സുരീ സമ്പത്തോട് കൂടിയ ദുർജ്ജനങ്ങളുടെ ലക്ഷണമാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ