ചോദ്യവും ഉത്തരവും 7/9/2016
സാർ ഞാൻ രമേശൻ തൃശ്ശൂർ ജില്ല സംഘത്തിന്റെ പ്രവർത്തകനാണ് ഏതു കാര്യവും വളരെ യുക്തിപൂർവ്വം വിലയിരുത്തുന്ന സാറിന്റെ പോസ്റ്റുകൾ നിത്യവും വായിക്കാറുണ്ട് എന്റെ ഒരു സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു സത്യത്തിൽ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം എങ്ങിനെ വിലയിരുത്താം ?സ്ത്രീകളുടെ പ്രവേശനം എന്തിന്റെ അടിസ്ഥാനത്തിലാണ് തടയപ്പെടുന്നത്? ആധികാരികമായ ഒരു വിവരം എവിടെ നിന്നും കിട്ടിയിട്ടില്ല അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വരുന്നു യാഥാർത്ഥ്യം എന്താണ്?
മറുപടി
ഇവിടെ അവകാശങ്ങളെ കുറിച്ചാണ് തർക്കം തുല്യനീതി ആണിനും പെണ്ണിനും വേണ്ടേ? ഈശ്വരന്റെ മുന്നിൽ ലിംഗവ്യത്യാസമോ? ഇങ്ങനെ ഒരു വിഭാഗം ആചാരങ്ങൾ തെറ്റിക്കാൻ പാടില്ല എന്ന് മറ്റൊരു വിഭാഗം അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും അതിനാൽ സ്ത്രീകൾക്ക് പോകാൻ പാടില്ലെന്നും വാദിക്കുന്നു എന്നാൽ ആത്മീയമായും ശാസ്ത്രീയമായും വിലയിരുത്തുമ്പോൾ സംഗതി വേറെയാണ്
ഒരു യുവതി ചെന്നാൽ നഷ്ടപ്പെടുന്നതാണോ അയ്യപ്പന്റെ ബ്രഹ്മചര്യം?അങ്ങിനെ പറയുന്നവർ ഈശ്വരനെ അപമാനിക്കുകയല്ലേ ചെയ്യുന്നത്? എന്ത് കൊണ്ട് യുവതികൾക്ക് പോകാൻ പറ്റില്ല? അവർക്ക് 41 ദിവസത്തെ വ്രതം എടുക്കാൻ പറ്റില്ല അത് മാത്രമാണ് ഇതിന്റെ പിന്നിൽ ബാക്കി പറയുന്ന ന്യായങ്ങളെല്ലാം സത്യ വിരുദ്ധമാണ് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ മുന്നിൽ ഒരു സ്ത്രീ ചെന്നാൽ എന്താണ്? ഭഗവാന്റെ ബ്രഹ്മചര്യം പോകുമോ?
സത്യസന്ധമായി ദേവപ്രശ്നം വച്ചു നോക്കുക ഭഗവാന് സ്ത്രീകൾ വന്നു എന്ന് കരുതി അനിഷ്ടം ഉണ്ടാകില്ല സംശയമില്ല 41 ദിവസം വ്രതം പൂർത്തിയാക്കാൻ പറ്റില്ല അതിനാൽ അതിന് കഴിയുമ്പോൾ പോകാം എന്ന് സമൂഹം മൊത്തം തീരുമാനമായി അത് ഇന്നും തുടരുന്നു എന്നാൽ എല്ലാ പുരുഷന്മാരും 41 ദിവസം വ്രതമെടുത്താണോ പോകുന്നത്?അത് പോലെ 41 ദിവസം വ്രതമെടുക്കാതെ സ്ത്രീകൾക്കും പോയാലെന്താണ്? ഈ ചോദ്യം ഉയരും ഒരു കുഴപ്പവും ആദ്ധ്യാത്മികമായി ഇല്ല. പക്ഷേ മറ്റ് പല പ്രശ്നങ്ങളും ഉണ്ടാകാം
എത്ര പറഞ്ഞാലും ഇന്നും വാവരുടെ പള്ളിയിൽ കയറിയാണ് പോകുന്നത് യുവതികൾ പോകുമ്പോൾ തടയാൻ ആളുണ്ടാവില്ല എന്ന് കരുതാനാകില്ല ഒരു സാമുദായിക സംഘട്ടനത്തിന് സാദ്ധ്യതകളേറെയാണ് അഭിസാരികകളെ കടത്തിവിട്ട് അയ്യപ്പ ഭകതന്മാരെ മാനസികമായി അശുദ്ധി വരുത്താൻ ശ്രമം നടന്നുകൂടിയ്കയില്ല. ഇന്ന് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് വാദിക്കുന്നവർ നല്ല ഉദ്ദേശത്തോട് കൂടിയാണ് വാദിക്കുന്നത് എന്ന് കരുതാനാവില്ല
അപ്പോൾ ഇന്ന് തുടരുന്ന രീതി തുടരുകയാണ് ഉത്തമം കോടതി വിധി വന്നാലും നമ്മുടെ സഹോദരിമാർ കാത്തിരിക്കുകയാണ് ഉത്തമം ദയവു ചെയ്ത് അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആയതു കൊണ്ടാണ് സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് എന്ന് പറയാതിരിക്കുക ഇത് സെമിറ്റിക് മത സ്വഭാവമാണ് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ