ഭഗവദ് ഗീതാപഠനം 403-ആം ദിവസം അദ്ധ്യായം -15തിയ്യതി7/9/2016. ശ്ളോകം 19
യോ മാമേവസംമൂഢഃ ജാനാതി പുരുഷോത്തമം
സ സർവ്വവിദ് ഭജതി മാം സർവ്വഭാവേന ഭാരത
അർത്ഥം
അർജ്ജുന! ആരാണോ വ്യാമോഹരഹിതനായി ഇപ്രകാരം എന്നെ പുരുഷോത്തമനെന്നറിയുന്നത്? സർവ്വജ്ഞനായ അയാൾ സർവ്വാത്മനാ എന്നെ ഭജിക്കുന്നു
പുരേ ശയനാത് പുരുഷഃ ശരീരമാകുന്ന പുരത്തിൽ വസിക്കുന്ന ഉത്തമനായ പരമാത്മാവിനെ പുരുഷോത്തമൻ എന്ന് പറയുന്നു
20
ഇതി ഗുഹ്യതമം ശാസ്ത്രം ഇദമുക്തം മയാനഘ
ഏതത് ബുദ്ധ്വാ ബുദ്ധിമാൻ സ്യാത് കൃതകൃതശ്ച ഭാരത
അർത്ഥം
പാപരഹിതനായ അർജ്ജുനാ ,ഇപ്രകാരം അത്യന്തം രഹസ്യമായ ഈ തത്ത്വ ശാസ്ത്രം ഞാൻ നിനക്ക് ഉപദേശിച്ചു തന്നു .ഇതറിഞ്ഞാൽ ബുദ്ധിമാനും ,കൃതകൃത്യനുമായി ഭവിക്കും
വിശദീകരണം
അത്യന്തം രഹസ്യമായ ബ്രഹ്മവിദ്യയാണ് ഈ അദ്ധ്യായത്തിൽ പ്രതിപാദിച്ചത് എന്ന് ഭഗവാൻ പറയുന്നു ഇത് ആർക്കും കൊടുക്കാൻ പാടില്ല എന്ന അർത്ഥത്തിലല്ല രഹസ്യം എന്ന് പറയുന്നത് തത്ത്വദർശിയായ ഒരാചാര്യൻ ഉപദേശിച്ചു തരുമ്പോൾ മാത്രമേ ഇതിന്റെ പൊരുൾ അറിയാൻ കഴിയൂ എന്നതിനാലാണ് അനഘൻ എന്ന പദത്തിന് പാപരഹിതൻ എന്നാണർത്ഥം പുരുഷോത്തമ പദം സാക്ഷാത്കരിച്ച വനെ ബുദ്ധിമാൻ അഥവാ ജ്ഞാനി എന്നു പറയുന്നു അയാളുടെ തീരുമാനങ്ങൾ എല്ലാം കുറ്റമറ്റതായിരിക്കും ആശയക്കുഴപ്പം അയാൾക്ക് ഉണ്ടാകില്ല
പതിനഞ്ചാം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ