നാരായണീയം ദശകം 21 ശ്ളോകം 9 തിയ്യതി-13/9/2016
ശ്രീ നാരദേന സഹ ഭാരതഖണ്ഡമുഖ്യൈ-
സ്ത്വം സാംഖ്യയോഗാനുതിഭിഃ സമുപാസ്യമാനഃ
ആ കൽപ്പകാലമിഹ സാധുജനാഭിരക്ഷീ
നാരായണോ നരസഖഃ പരിപാഹി ഭൂമൻ!
അർത്ഥം
ശ്രീ നാരദമഹർഷി യോട് കൂടി ഭാരത വർഷത്തിലെ പ്രധാന ഭക്തന്മാർ സാംഖ്യ ശാസ്ത്ര തത്ത്വപ്രകാശങ്ങളും യോഗശാസ്ത്ര പ്രകാശങ്ങളുമായ സ്തോത്രങ്ങൾ കൊണ്ട് വേണ്ടതു പോലെ ഉപാസിക്കപ്പെടുന്നവനും ഈ ഭാരത വർഷത്തിൽ പ്രളയം വരേയും സുകൃതികളായ ജനങ്ങളെ രക്ഷിക്കുന്നവനും നരനാകുന്ന സുഹൃത്തിനോട് കൂടിയവനുമായ നാരായണനാകുന്ന അല്ലയോ സർവ്വ വ്യാപിൻ! അങ്ങ് പരിരക്ഷിക്കേണമേ;! നരനാരായണന്മാരാണ് ഭാരത ഖണ്ഡത്തിലെ ഉപാ സ്യ ദേവന്മാർ
10
പ്ളാക്ഷേ/ർക്കരൂപമയി ശാല്മല ഇന്ദുരൂപം
ദ്വീപേ ഭജന്തി കുശനാമനി വഹ്നിരൂപം
ക്രൗഞ്ചേ/മ്ബുരൂപമഥ വായുമയം ച ശാകേ
ത്വാം ബ്രഹ്മരൂപമപി പുഷ്കരനാമ്നി ലോകാഃ
അർത്ഥം
അല്ലയോ ഭഗവാനേ!പ്ളാക്ഷദ്വീപത്തിൽ ്ആദിത്യസ്വരൂപനും ,ശാല്മലദ്വീപത്തിൽ ചന്ദ്രസ്വരൂപനും ,കുശം എന്നു പേരായ ദ്വീപത്തിൽ അഗ്നി സ്വരൂപനും ക്രൗഞ്ച ദ്വീപത്തിൽ ജലസ്വരൂപനും ശാകദ്വീപത്തിൽ ആകട്ടെ വായുസ്വരൂപനും പുഷ്കരം എന്ന ദ്വീപത്തിൽ പരബ്രഹ്മ സ്വരൂപനും ആയ അങ്ങയെ ഭക്തരായ ഞങ്ങൾ ഭജിക്കുന്നു
11
ർവൈർധ്രുവാദിഭിരുഡുപ്രകരൈർഗ്രഹൈശ്ച
പുച്ഛാദികേഷ്വവയവേഷ്വഭികല്പ്യമാനൈഃ
ത്വം ശിംശുമാരവപുഷ്വാ മഹതാമുപാസ്യഃ
സന്ധ്യാസു,രുന്ധി നരകം മമ സിന്ധുശായിൻ !
അർത്ഥം
വാൽ തുടങ്ങിയ അതത് അവയവങ്ങളുടെ സ്ഥാനത്ത് സങ്കല്പിക്കപ്പെടുന്ന ധ്രുവൻ മുതലായ സകല നക്ഷത്ര സമൂഹങ്ങളോടും സൂര്യ ചന്ദ്രാദികളായ ഗ്രഹങ്ങളോടും കൂടിയവനും സന്ധ്യ തോറും ശിംശുമാരത്തിന്റെ വടിവുള്ളവനായിട്ട് യോഗ്യരായവരാൽ സേവിക്കപ്പെടെണ്ടവനും പാലാഴിയിൽ പള്ളികൊള്ളുന്നവനുമായ അവിടുന്ന് ഈയുള്ളവന്റെ നരകത്തെ തടയുമാറാകണമേ!
ശിംശുമാരം =ഒരു വലിയ മത്സ്യം
ഭൂമണ്ഡലത്തിന്റെ പ്രസ്താവത്തിന് ശേഷം ഈ ശ്ളോകത്തിൽ നഭോമണ്ഡലത്തെ പ്രസ്താവിക്കുന്നു
12
പാതാളമൂലഭുവി ശേഷതനും ഭവന്തം
ലോലൈകകുണ്ഡലവിരാജിസഹസ്രശീർഷം
നീലാംബരം ധൃതഹലം ഭുജഗാംഗനാഭിർ-
ജുഷ്ടം ഭജേ ഹര ഗദാൻ ഗുരുഗേഹനാഥ!
അർത്ഥം
പാതാളത്തിന്റെ അടിത്തട്ടിൽ കിടന്നാടിക്കളിക്കുന്ന ഒരേ ഒരു കുണ്ഡലം കൊണ്ട് നന്നായി വിളങ്ങുന്ന ആയിരം ഫണങ്ങളുള്ളവനും നീലവർണ്ണമായ വസ്ത്രം ധരിച്ചവനും കലപ്പ ആയുധമായി എടുത്തിട്ടുള്ളവനും നാഗ സ്ത്രീകളാൽ പരി സേവിതനും ആയ ആദിശേഷന്റെ രൂപത്തിലുള്ള അങ്ങയെ ഞാൻ ഭജിച്ചു കൊള്ളുന്നു അല്ലേ!ഗുരുവായൂരപ്പാ എന്റെ രോഗങ്ങളെ ശമിപ്പിക്കേണമേ!
വിശദീകരണം
ജഗത്തിന്റെ പ്രധാന ഭാഗങ്ങളും അവയിൽ ഓരോന്നിലും ഏതേതു രൂപത്തിൽ ഉപാസിച്ചു പോരുന്നു? ഇവയൊക്കെ ഈ ദശകത്താൽ പറഞ്ഞു 9 വർഷങ്ങളും ഭ്രൂഖണ്ഡങ്ങളു) ഉപാസിക്കപ്പെടുന്നവൻ ഉപാസിക്കുന്നവർ ഇവ ക്രമത്തിൽ
1. ഇളാവൃതം (ഖണ്ഡം). സങ്കർഷണനൻ(ഉപാസ്യൻ). ശ്രീ പരമേശ്വരൻ (ഉപാസകൻ)
2. ഭദ്രാശ്വം ഹയഗ്രീവൻ ഭദ്രശ്രവസ്സുകൾ
3. ഹരിവർഷം നരസിംഹം പ്രഹ്ളാദനും മറ്റും
4. കേതുമാലം പ്രദ്യുമ്നൻ. ശ്രീ ഭഗവതിയുംമറ്റും
5. രമ്യകം മത്സ്യം വൈവസ്വതമനു
6. ഹിരണ്മയം കൂർമ്മം ആര്യമാവ്
7. ഉത്തരകുരു വരാഹം ഭൂമിദേവി
8. കിംപുരുഷം ശ്രീരാമൻ. ഹനുമാൻ
9. ഭാരതവഷം നരനാരായണന്മാർ. നാരദനും മറ്റും
ഈ 9 വർഷങ്ങളും ജംബുദ്വീപത്തിലാണ് മറ്റ് 6 ദ്വീപങ്ങളും ഉപാസിക്കപ്പെടുന്നവനും
1. പ്ളാക്ഷം ആദിത്യൻ
2. ശാല്മലം ചന്ദ്രൻ
3. കുശം അഗ്നി
4. ക്രൗഞ്ചം ജലം
5. ശാകം വായു
6. പുഷ്കരം പരബ്രഹ്മം
ദശകം 21 ഇവിടെ പൂർണ്ണമാകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ