2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

വിവേകചൂഡാമണി ശ്ളോകം 129 തിയ്യതി -7/9/2016

യഃ പശ്യതി സ്വയം സർവ്വം യം ന പശ്യതി കിഞ്ചന
യശ്ചേതയതി ബുദ്ധ്യാദി ന തദ് യം ചേതയത്യയം.
           അർത്ഥം
ആര് സകലതും കാണുന്നുവോ, ആരെ യാതൊന്നും കാണുന്നില്ലയോ, ബുദ്ധ്യാദികളെ ആര് പ്രകാശമാനങ്ങളാക്കുന്നുവോ, ബുദ്ധ്യാദികൾ ആരെ പ്രകാശിപ്പിക്കുന്നില്ലയോ അവൻ ആത്മാവാകുന്നു
130
യേന വിശ്വമിദം വ്യാപ്തം യം ന വ്യാപ്നോതി കിഞ്ചന
അഭാരൂപമിദം സർവ്വം യം ഭാന്തമനുഭാത്യയം.
               അർത്ഥം
യാവനൊരുവനാൽ  ഈ പ്രപഞ്ചമെല്ലാം  വ്യാപിക്കപ്പെട്ടിരിക്കുന്നുവോ യാതൊന്നിനെ ഒന്നും വ്യാപിക്കുന്നില്ലയോ  അചേതനമായ ഈ പ്രപഞ്ചമെല്ലാം യാതൊരുവന്റെ  പ്രകാശത്തെ അനുസരിച്ച് പ്രകാശിക്കുന്നുവോ അവൻ ആത്മാവാ കുന്നു
131
യസ്യ സന്നിധി മാത്രേ ണ ദേഹേന്ദ്രിയ മനോധിയ:
വിഷയേഷു സ്വകീ യേ ഷു വർത്തന്തേ പ്രേരിതാ ഇവ.
          'അർത്ഥം
ആരുടെ സാന്നിദ്ധ്യ മാത്രത്താൽ  ദേഹവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും  ഭൃത്യന്മാരെപ്പോലെ  സ്വസ്വ വിഷയങ്ങളിൽ പ്രവർത്തിക്കുന്നുവോ,അവൻ ആത്മാവാകുന്നു
      വിശദീകരണം
ഈ പ്രപഞ്ചം ജഡസ്വരൂപമാണ് അതിനെ പ്രകാശമാനമാക്കുന്നത് ഏതോ അത് ആത്മാവാണ്  നമ്മുടെ ഇന്ദ്രിയങ്ങൾ. മനസ്സ് ബുദ്ധി ദേഹം  ഇവയെല്ലാം അതാതിന്റെ ധർമ്മം ചെയ്യുന്നത് ആത്മാവിന്റെ സാന്നിദ്ധ്യം മൂലമാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ