നാരായണീയം ദശകം 23 ശ്ളോകം 10 തിയ്യതി26/9/2016
നിസ്സംഭ്രമസ്ത്വയമയാ ചിത്രശാപമോക്ഷോ
വൃത്രാസുരത്വമുപഗമ്യ സുരേന്ദ്രയോധീ
ഭക്ത്യാത്മതത്ത്വകഥനൈഃ സമരേ വിചിത്രം
ശത്രോരപി ഭ്രമമപാസ്യ ഗതഃ പദം തേ
അർത്ഥം
ഈ ചിത്ര കേതുവാകട്ടെ ഒട്ടും പരിഭ്രമിക്കാതെ ശാപമോക്ഷം പോലും ചോദിക്കാതെ വൃത്രാസുരനായിത്തീർന്ന് ദേവേന്ദ്രനുമായി യുദ്ധം ചെയ്യുന്നതിന്നിടയിൽ ഭക്തി നിമിത്തം ആത്മതത്ത്വോപദേശങ്ങളെ ക്കൊണ്ട് യുദ്ധത്തിൽ ശത്രുവിന് പോലും അജ്ഞാനം നീക്കി നിന്തിരുവടിയുടെ ലോകം പ്രാപിച്ചു.വലിയ ആശ്ചര്യം തന്നെ.
11
ത്വത്സേവനേന ദിതിരിന്ദ്രവധോദ്യതാപി
താൻ പ്രത്യുതേന്ദ്രസുഹൃദോ മരുതോ/ഭിലേഭേ
ദുഷ്ടാശയേ/പി ശുഭദൈവ ഭവന്നിഷേവാ,
തത്താദൃശസ്ത്വമവ മാം പവനാലയേശ!
അർത്ഥം
ദിതി നിന്തിരുവടിയെ സേവിച്ച്,ഇന്ദ്രനെ വധിക്കുന്നതിന് ഉദ്യമിച്ചുവെങ്കിലും നേരേ വിപരീതമായി ഇന്ദ്രന്റെ സുഹൃത്ത്ക്കളായ ആ മരുത്തുക്കളെയാണ് പുത്രന്മാരായി ലഭിച്ചത് ദുഷ്ട ഹൃദയന് പോലും അവിടുത്തെ സേവിക്കുന്നത് ഗുണമായിട്ടേ വരൂ ഗുരുവായൂരപ്പാ!അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കേണമേ!
വിശദീകരണം
തന്റെ മക്കളായ ഹിരണ്യാക്ഷനേയും,ഹിരണ്യകശിപുവിനേയും വിഷ്ണുവിനെ ക്കൊണ്ട് കൊല്ലിച്ചതോർത്ത് ഇന്ദ്രന്റെ നേരേ കോപം വന്ന ദിതി ഇന്ദ്രനെ കൊല്ലാൻ ഒരു പുത്രനെ നൽകണം എന്ന് ഭർത്താവായ കശ്യപനോട് ദിതി ആവശ്യപ്പെട്ടു.കശ്യപൻ ഗർഭധാനം ചെയ്യുകയും വ്രതഭംഗം വരാതെ ഒരു സംവത്സരക്കാലം താൻ ഉപദേശിക്കുന്ന പുംസവനവ്രതം അനുഷ്ഠിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഒരു ദിവസം വ്രതഭംഗം വരികയാൽ ആ ഗർഭത്തിലുണ്ടായ 49 മരുത്തുക്കൾ എന്ന് വിളിക്കപ്പെടുന്നവർ ഇന്ദ്രന്റെ സുഹൃത്തുക്കളായി ഭവിച്ചു .
ഇരുപത്തി മൂന്നാം ദശകം ഇവിടെ പൂർണ്ണമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ